മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി പറഞ്ഞു ," മഹാരാഷ്ട്രയിലെ പൂനെയിൽ ഒരു ഫാക്ടറിയിൽ ഉണ്ടായ തീപിടുത്തത്തിലെ ജീവഹാനിയിൽ അതിയായി ദുഖിക്കുന്നു. സന്തപ്ത കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. "
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഉറ്റവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Pained by the loss of lives due to a fire at a factory in Pune, Maharashtra. Condolences to the bereaved families.
— Narendra Modi (@narendramodi) June 7, 2021


