മുൻ കേന്ദ്രമന്ത്രി ശ്രീ ബച്ചി സിംഗ് റാവത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര സഹമന്ത്രിയുമായ ബച്ചി സിംഗ് റാവത്തിന്റെ മരണം വളരെ ദുഖകരമാണ്. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ പൊതുതാൽപര്യത്തിനും രാജ്യ താൽപര്യത്തിനും വേണ്ടി നീക്കിവച്ചിരുന്നു. ദുഖത്തിന്റെ ഈ മണിക്കൂറിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി!
भाजपा के वरिष्ठ नेता और पूर्व केंद्रीय राज्य मंत्री बची सिंह रावत जी के निधन से बहुत दुख पहुंचा है। उनका पूरा जीवन जनहित और देशहित में समर्पित रहा। शोक की इस घड़ी में उनके परिजनों और शुभचिंतकों के प्रति मैं अपनी गहरी संवेदना व्यक्त करता हूं। ओम शांति!
— Narendra Modi (@narendramodi) April 18, 2021


