കോവിഡ് മഹാമാരി ബാധിച്ച കുട്ടികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാന്‍ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രധാന യോഗത്തിലായിരുന്നു പ്രഖ്യാപനം. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും കുട്ടികളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും രാജ്യം സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതുവഴി അവര്‍ കരുത്തുറ്റ പൗരരായി വളരുകയും അവര്‍ക്കു ശോഭനമായ ഭാവിയുണ്ടാകുകയും ചെയ്യും.  ഇത്തരം പ്രയാസകരമായ സമയങ്ങളില്‍ നമ്മുടെ കുട്ടികളെ പരിപാലിക്കുന്നതും ശോഭനമായ ഭാവിക്കായി പ്രത്യാശ പകരുന്നതും ഒരു സമൂഹമെന്ന നിലയില്‍ നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  കോവിഡ് 19 മൂലം മാതാപിതാക്കളെ അല്ലെങ്കില്‍ നിയമപരമായ രക്ഷാകര്‍ത്താവിനെ നഷ്ടപ്പെട്ട കുട്ടികളെ 'കുട്ടികള്‍ക്കു വേണ്ടി പിഎം-കെയേഴ്‌സ്' പദ്ധതിക്കു കീഴില്‍ പിന്തുണയ്ക്കും. പ്രഖ്യാപിച്ച നടപടികള്‍ സാധ്യമായത് കോവിഡ് 19ന് എതിരായ ഇന്ത്യയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നവര്‍ പി എം കെയേഴ്‌സ് ഫ്ണ്ടിലേക്കു  ഉദാരമായ സംഭാവനകളാല്‍ മാത്രണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


- കുട്ടിയുടെ പേരില്‍ സ്ഥിര നിക്ഷേപം:

 ഓരോ കുട്ടിക്കും 18 വയസ്സ് തികയുമ്പോള്‍ 10 ലക്ഷം രൂപയുടെ ഒരു പ്രത്യേക നിധി സൃഷ്ടിക്കുന്നതിന് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത പദ്ധതിയിലൂടെ പി എം കെയേഴ്‌സില്‍ ഉള്‍പ്പെടുത്തും.18 വയസ് മുതല്‍ പ്രതിമാസ സാമ്പത്തിക സഹായമോ സ്‌റ്റൈപ്പന്റോ നല്‍കുന്നതിനും അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഉന്നതവിദ്യാഭ്യാസ കാലയളവില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ വ്യക്തിഗത ആവശ്യങ്ങള്‍ പരിപാലിക്കുന്നതിനുമാണ് ഈ നിധി ഉപയോഗപ്പെടുത്തുക.

 23 വയസ്സ് തികയുമ്പോള്‍, വ്യക്തിപരവും തൊഴില്‍പരവുമായ ഉപയോഗത്തിനായി ഒരു വലിയ തുകയായി തിരികെ ലഭിക്കും.


- സ്‌കൂള്‍ വിദ്യാഭ്യാസം: 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്

 കുട്ടിക്ക് അടുത്തുള്ള കേന്ദ്ര വിദ്യാലയത്തിലോ ഒരു സ്വകാര്യ സ്‌കൂളിലോ ഒരു പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചാല്‍, വിദ്യാഭ്യാസ അവകാശ മാനദണ്ഡമനുസരിച്ച് ഫീസ് പിഎം കെയേഴ്‌സില്‍ നിന്ന് നല്‍കും.
യൂണിഫോം, പാഠപുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കും പിഎം കെയേഴ്‌സ് പണം നല്‍കും.

- സ്‌കൂള്‍ വിദ്യാഭ്യാസം: 11-18 വയസ്സിനിടയിലുള്ള കുട്ടികള്‍ക്കായി:

 സൈനിക് സ്‌കൂള്‍, നവോദയ വിദ്യാലയം തുടങ്ങിയ ഏതെങ്കിലും കേന്ദ്ര സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടിക്ക് പ്രവേശനം നല്‍കും.
രക്ഷാകര്‍ത്താവിന്റെയോ മുത്തഛന്‍ അല്ലെങ്കില്‍ മുത്തശ്ശിയുടെയോ കൂട്ടുകുടുംബത്തിലെ ബന്ധുവിന്റെയോ സംരക്ഷണയില്‍ തുടരണമെങ്കില്‍, അടുത്തുള്ള കേന്ദ്ര വിദ്യാലയത്തിലോ ഒരു സ്വകാര്യ സ്‌കൂളിലോ പ്രവേശനം നല്‍കും.
കുട്ടിയെ ഒരു സ്വകാര്യ സ്‌കൂളില്‍ പ്രവേശിപ്പിച്ചാല്‍, വിദ്യാഭ്യാസ അവകാശ മാനദണ്ഡമനുസരിച്ച് ഫീസ് പിഎം കെയേഴ്‌സില്‍ നിന്ന് നല്‍കും.
യൂണിഫോം, പാഠപുസ്തകങ്ങള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ക്കും പിഎം കെയേഴ്‌സ് പണം നല്‍കും.


- ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ:

 നിലവിലുള്ള വിദ്യാഭ്യാസ വായ്പാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇന്ത്യയിലെ പ്രൊഫഷണല്‍ കോഴ്‌സുകള്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് കുട്ടിയെ സഹായിക്കും.  ഈ വായ്പയുടെ പലിശ പിഎം കെയേഴ്‌സ് നല്‍കും.
പകരമായി, സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ബിരുദ, വൊക്കേഷണല്‍ കോഴ്‌സുകളുടെ ട്യൂഷന്‍ ഫീസ്, കോഴ്സ് ഫീസുകള്‍ക്ക് തുല്യമായ സ്‌കോളര്‍ഷിപ്പ് അത്തരം കുട്ടികള്‍ക്ക് കേന്ദ്ര അല്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് പദ്ധതികള്‍ പ്രകാരം നല്‍കും. നിലവിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക് കീഴില്‍ യോഗ്യതയില്ലാത്ത കുട്ടികള്‍ക്കായി, പിഎം കെയേഴ്‌സ് തുല്യമായ സ്‌കോളര്‍ഷിപ്പ് നല്‍കും.

- ആരോഗ്യ ഇന്‍ഷുറന്‍സ്

 എല്ലാ കുട്ടികളെയും 5 ലക്ഷം രൂപയുടെ ആുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയിലെ (പിഎം-ജെഎവൈ) പ്രകാരം ഗുണഭോക്താവായി ചേര്‍ക്കും. 18 വയസ്സ് വരെ ഈ കുട്ടികള്‍ക്കുള്ള പ്രീമിയം തുക പിഎം കെയേഴ്‌സ് നല്‍കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India adds record renewable energy capacity of about 30 GW in 2024

Media Coverage

India adds record renewable energy capacity of about 30 GW in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 12
January 12, 2025

Appreciation for PM Modi's Effort from Empowering Youth to Delivery on Promises