ഒരു രാഷ്ട്രം ഒരു വിപണി

Published By : Admin | September 26, 2016 | 12:31 IST

നമുക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ അന്ന് ചിതറി കിടന്ന നാട്ടുരാജ്യങ്ങളെ ഒരുമിച്ചു ചേര്‍ത്ത് സര്‍ദാര്‍ പട്ടേല്‍ എന്ന ഉരുക്കു മനുഷ്യന്‍ ഐക്യഭാരതത്തിന് രൂപം കൊടുത്തിട്ട്, ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഏക രാഷ്ട്രം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമായെങ്കിലും ഇന്ത്യ ഇനിയും ഏക വിപണിയായി മാറിയിട്ടില്ല. അതിനാല്‍ ഇന്ത്യയിലെ വിപണി ഏകീകരിക്കുക, ഉത്പാദകരെയും ഉപഭോക്താക്കളെയും ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ എന്‍ഡിഎ ഗവണ്‍മെന്റ് ചില പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. ഈ കാഴ്ച്ചപ്പാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡിഎ ഗവണ്‍മെന്റ് നടപ്പാക്കുന്ന മഹത്തായ സംരംഭമാണ് ഒരു രാജ്യം ഒരു വിപണി.

ഇ- നാം (ഇലക്ട്രോണിക് - നാഷണല്‍ അഗ്രോ മാര്‍ക്കറ്റ്)

കാര്‍ഷിക വിപണികളുടെ നടത്തിപ്പ് അതത് സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്. ഓരോ സംസ്ഥാനത്തെയും കാര്‍ഷിക വിപണന നിയമങ്ങളനുസരിച്ച് വിവിധ വിപണന മേഖലകളും അവയെ നിയന്ത്രിക്കുന്നതിനണ്ട് പ്രത്യേകം കാര്‍ഷികോത്പാദക വിപണന കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഓരോന്നിനും സ്വന്തം വിപണന ചട്ടങ്ങളും നിയമങ്ങളും ഉണ്ട്, ഫീസ് പിരിക്കുന്നുള്‍പ്പെടെ. സംസ്ഥാനങ്ങള്‍ക്കുള്ളിലുള്ള വിപണികളുടെ ഈ ശകലീകരണം ഒരു വിപണന മേഖലയില്‍ നിന്ന് മറ്റൊന്നിലേയ്ക്കുള്ള കാര്‍ഷികോത്പ്പന്നങ്ങളുടെ സ്വതന്ത്ര നീക്കത്തെ തടയുകയും പലതട്ടുകളില്‍ ഉത്പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഇടനിലക്കാരന്‍ ഈടാക്കുന്ന തുക കൂടി ഉത്പ്പന്ന വിലയായി ഉപഭോക്താവില്‍ നിന്ന് ഈടാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതുകൊണ്ട് കൃഷിക്കാരന് ഒരുവിധ സാമ്പത്തിക നേട്ടവും ലഭിക്കുന്നുമില്ല.

ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഏകീകൃത വിപണി സൃഷ്ടിച്ചുകൊണ്ട് ദേശീയതലത്തിലും സംസ്ഥാന തലത്തിലും ഈ വെല്ലുവിളികളെ നേരിടാനുള്ള സംവിധാനമാണ്  ഇലക്ട്രോണിക് - ദേശീയ കാര്‍ഷിക വിപണി. വിപണികളുടെ ഐക്യം പ്രോത്സാഹിപ്പിക്കുക, ഏകീകൃത വിപണി നടപടികള്‍ കാര്യക്ഷമമാക്കുക, വില്പനക്കാരും കച്ചവടക്കാരും തമ്മിലുള്ള ധാരണപിശകുകള്‍ തിരുത്തുക, ആവശ്യവും വിതരണവും അടിസ്ഥാനമാക്കി ഉത്പ്പന്നങ്ങളുടെ സമയാസമയങ്ങളിലെ കൃത്യമായ വിലകള്‍ കണ്ടെത്തുക, ലേലങ്ങളില്‍ സുതാര്യത ഉറപ്പാക്കുക, മികച്ച ഉത്പ്പന്നങ്ങളുമായി ഓണ്‍ ലൈന്‍ വ്യാപരത്തിലൂടെ ദേശീയ വിപണിയിലേയ്ക്ക് കടന്നു ചെല്ലാന്‍ കൃഷിക്കാരനെ പ്രാപ്തനാക്കുക, ഗുണമേന്മയ്ക്ക് അനുസൃതമായ വില ഓണ്‍ലൈനായി കൃഷിക്കാരനും,  ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ഉത്പ്പന്നങ്ങള്‍ ഉപഭോക്താവിനും ലഭ്യമാക്കുക ഇതൊക്കെയാണ് ഇലക്ട്രോണിക് - ദേശീയ കാര്‍ഷിക വിപണി സംവിധാനത്തിലൂടെ ഗവണ്‍മെന്റ് ലക്ഷ്യമാക്കുന്നത്.

ജിഎസ്ടി

നമ്മുടെ രാജ്യത്ത് നികുതികളുടെ പ്രളയമാണ്. ഒരു രാജ്യത്ത് തന്നെ വിവിധ തരത്തിലുള്ള നികുതി നിരക്കുകളും അവയ്‌ക്കെല്ലാം വിവിധ തരത്തിലുള്ള നിയമങ്ങളും. ഒരു തരത്തിലും ശാസ്ത്രീയമല്ല. മിക്കവാറും ഉത്പാദകരും ഉപഭോക്താക്കളുമാണ് ഏറ്റവും കൂടുതല്‍ നികുതി നല്കുന്നത്. എന്നാല്‍ രാജ്യത്ത് ചരക്കു സേവന നികുതി(ജിഎസ്ടി) പ്രാബല്യത്തില്‍ വരുന്നതോടെ ഈ ഏര്‍പ്പാട് അവസാനിക്കും. ജിഎസ്ടി യോടെ രാജ്യമെമ്പാടും ഒരൊറ്റ നികുതി നിരക്കു മാത്രമാകും.

ജിഎസ്ടി എന്നാല്‍ നിര്‍മ്മാതാവിനു മുതല്‍ ഉപഭോക്താവിനു വരെ വിതരണം ചെയ്യപ്പെടുന്ന എല്ലാ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും ഒരു നികുതി മാത്രം. ഒരിക്കല്‍ നികുതി അടച്ചാല്‍ ആ ഉത്പ്പന്നത്തിന് പിന്നീട് ഒരു ഘട്ടത്തിലും മൂല്യവര്‍ധന നികുതി  ഒഴികെ മറ്റ് നികുതികള്‍ നല്‌കേണ്ടതില്ല. രാജ്യത്തെ വ്യവസായങ്ങളുടെ നടത്തിപ്പ് ജിഎസ്ടി നടപ്പില്‍ വരുന്നതോടെ കൂടുതല്‍ എളുപ്പമാകും. മൂല്യ ശൃംഖലയിലൂടെ, സംസ്ഥാനാതിര്‍ത്തി കടക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നികുതി മാത്രമെ ഈടാക്കപ്പെടുന്നുള്ളു എന്ന് ഈ സംവിധാനം ഉറപ്പാക്കുന്നു. വന്‍തോതിലുളള വിവിധ കേന്ദ്ര സംസ്ഥാന നികുതികള്‍ ജിഎസ്ടി വരുന്നതോടെ ഇല്ലാതാകും. ഏകീകൃത നികുതി നിലവില്‍ വരുന്നതോടെ ചരക്കുകളുടെയും സേവനങ്ങളുടെയും ചെലവ് കുറയ്ക്കുക മാത്രമല്ല, ഇത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര വിപണികളില്‍ ഇന്ത്യന്‍ നിര്‍മ്മിത ഉത്പ്പന്നങ്ങളുടെ മത്സരക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും. ചരക്കുകളുടെ മേലുള്ള നികുതി ഭാരം കുറയുന്നതോടെ കാര്യക്ഷമത ഉയരും. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാകും.

ഒരു രാഷ്ട്രം, ഒരു വിതരണ ശൃംഖല, ഒരു വില

നമ്മുടെ രാജ്യത്തിന്റെ വൈദ്യുതി വിതരണ ശേഷി വളരെ അപര്യാപ്തവും അസന്തുലിതവുമാകയാല്‍ കൂടുതല്‍ വൈദ്യുതി കൈവശമുള്ള സംസ്ഥാനങ്ങളില്‍ നിന്നു കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുക എന്നത് വളരെ ക്ലേശകരമായ നടപടിയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേനല്‍ക്കാലത്ത് കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയാണ് അനുഭവപ്പെടുക. ഇതിനു കാരണം എല്ലാ വിതരണ ലൈനുകളും താങ്ങാവുന്നതിലധികം ലോഡ് വഹിക്കുന്നു എന്നതാണ്. തന്മൂലം ഈ സംസ്ഥാനങ്ങളില്‍ വൈദ്യുതിയുടെ വില ഇരട്ടിയാകുന്നു. ഈ പ്രതിസന്ധി നേരിടാന്‍ എന്‍ഡിഎ ഗവണ്‍മെന്റ് എവെയ്‌ലബിള്‍ ട്രാന്‍സ്ഫര്‍ കപ്പാസിറ്റി(എടിസി) അഥവ ലഭ്യമായ വിതരണ ശേഷി  71 ശതമാനം കണ്ട് അതായത് 3450 മെഗാവാട്‌സില്‍ നിന്ന് 5900 മെഗാവാട്‌സ് എന്ന നിരക്കിലേയ്ക്ക് വര്‍ധിപ്പിച്ചു.  ഇതോടെ വിലകള്‍ ഗണ്യമായി താഴ്ന്നു.

വിതരണ ശൃംഖലയില്‍ ലഭ്യമായിരിക്കുന്ന അധിക വൈദ്യുതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനത്തിന് വൈദ്യുതി പ്രവാഹ് എന്ന മൊബൈല്‍ ആപ്പ് വഴി ലഭ്യമാണ്. ഓരോ സംസ്ഥാനങ്ങളും വാങ്ങുന്ന വൈദ്യുതി എത്ര, ഈ സംസ്ഥാനം വൈദ്യുതി കമ്മി പ്രഖ്യാപിച്ചിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഈ ആപ്പിലൂടെ അറിയാന്‍  സാധിക്കും. വൈദ്യുതി ആപ്പില്‍ നിന്ന് നമുക്ക് അറിയാന്‍ സാധിക്കുന്ന മറ്റൊരു വിവരം എല്ലാ സംസ്ഥാനങ്ങളിലെയും വൈദ്യുതി നിരക്ക് മിക്കവാറും ഏകീകൃതമാണ് എന്നതത്രെ. ഗവണ്‍മെന്റ് വിവിധ ഘട്ടങ്ങളിലായി നടത്തിയ നടപടികളുടെ ഫലമാണ് ഇത്.

വിതരണ ശേഷി വര്‍ധിപ്പിച്ച നടപടി  നാഷണല്‍ ഗ്രിഡില്‍ നിന്ന് ചെറിയ കാലയളവിലേയ്ക്ക് പെട്ടെന്ന് ആവശ്യം വരുന്ന വൈദ്യുതി വാങ്ങുക എന്നത് പല സംസ്ഥാനങ്ങള്‍ക്കും എളുപ്പമാക്കി. വിതരണ കമ്പനികള്‍ക്കായി ഗവണ്‍മെന്റ് ഇലക്ട്രോണിക് ബിഡിംങ്, ഇലക്ട്രോണിക് റിസര്‍വ് ഓക്ഷന്‍ പോര്‍ട്ടല്‍, ഡിസ്‌കവറി ഓഫ് എഫിഷ്യന്റ് ഇല്ക്ട്രിസിറ്റി പ്രൈസ്(ഡീപ്) തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സരാധിഷ്ടിതമായ ഇത്തരം വാങ്ങല്‍, വില കുറ്ക്കുകയും അത് ആത്യന്തികമായി ഗുണഭോക്താക്കള്‍ക്ക് നേട്ടമാകുകയും ചെയ്യും.

യുഎഎന്‍ (യൂണിഫൈഡ് അക്കൗണ്ട് നമ്പര്‍)

മുമ്പൊക്കെ ഒരാള്‍ പുതിയ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അയാളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം നിക്ഷേപിക്കുന്നതിനായി് തൊഴില്‍ ദാതാവ് ഒരു ഇപിഎഫ് അക്കൗണ്ട് നമ്പര്‍ നല്കും. തുടര്‍ന്ന് അയാളുടെ പ്രോവിഡന്റ് ഫണ്ട് വിഹിതം ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടും. അയാള്‍ പ്രസ്തുത തൊഴില്‍ സ്ഥാപനം വിട്ട് മറ്റൊരു സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇതേ പ്രക്രിയ ആവര്‍ത്തിക്കുന്നു.  കൈമാറ്റ ചെലവുകള്‍, പുതിയ അപേക്ഷാ ഫാറങ്ങള്‍ പൂരിപ്പിക്കല്‍, പഴയ തൊഴില്‍ ദാതാവിന്റെ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങി നിരവധി നടപടി ക്രമങ്ങള്‍ വീണ്ടും വേണ്ടിവരുന്നു. എന്നാല്‍ ഏകീകൃത അക്കൗ് നമ്പര്‍ നിലവില്‍ വന്നതോടെ തൊഴില്‍ ദാതാവിന് തൊഴിലാളിയുടെ പ്രോവിഡന്റ് ഫണ്ട് ഇടപാടില്‍ ഒരു റോളും ഇല്ലാതായി. ഇടപാടുകള്‍ പ്രോവിഡന്റ് ഫണ്ട് ഓഫീസും തൊഴിലാളിയും തമ്മിലായി. തൊഴിലാളിയുടെ ജീവിതകാലം മുഴുവന്‍ അയാള്‍ക്ക് ഒറ്റ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് നമ്പര്‍ മാത്രമെ ഇനി ഉണ്ടാവുകയുള്ളു.

ഈ നടപടികളെല്ലാം ഇന്ത്യന്‍ വിപണിയുടെ ഏകീകരണത്തോടൊപ്പം നടക്കും. അതെ സമയം തന്നെ ഇന്ത്യന്‍ പൗരന്മാരുടെ ജീവിതം കൂടുതല്‍ സുഖകരമാക്കുകയും ചെയ്യും. 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Kapil Dev Backs Indian Team, Lauds Prime Minister Narendra Modi’s Gesture After World Cup Final Loss

Media Coverage

Kapil Dev Backs Indian Team, Lauds Prime Minister Narendra Modi’s Gesture After World Cup Final Loss
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi Adorns Colours of North East
March 22, 2019

The scenic North East with its bountiful natural endowments, diverse culture and enterprising people is brimming with possibilities. Realising the region’s potential, the Modi government has been infusing a new vigour in the development of the seven sister states.

Citing ‘tyranny of distance’ as the reason for its isolation, its development was pushed to the background. However, taking a complete departure from the past, the Modi government has not only brought the focus back on the region but has, in fact, made it a priority area.

The rich cultural capital of the north east has been brought in focus by PM Modi. The manner in which he dons different headgears during his visits to the region ensures that the cultural significance of the region is highlighted. Here are some of the different headgears PM Modi has carried during his visits to India’s north east!