ഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള വിശ്വസ്തവും മൂല്യവത്തായതുമായ പങ്കാളിത്തത്തിന് നേതാക്കൾ അടിവരയിട്ടു
ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനും ശക്തമാക്കാനുമുള്ള മാർഗ്ഗങ്ങൾ നേതാക്കൾ ചർച്ച ചെയ്തു

നെതർലൻഡ്സ് പ്രധാനമന്ത്രി ഡിക്ക് ഷൂഫ്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലഫോണിൽ ബന്ധപ്പെട്ട് സംഭാഷണം നടത്തി.  

ജനാധിപത്യത്തിലും നിയമവാഴ്ചയിലും പങ്കിടുന്ന മൂല്യങ്ങളിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായി  ഇന്ത്യയും നെതർലൻഡ്‌സും തമ്മിൽ നിലനിൽക്കുന്ന വിശ്വസനീയവും മൂല്യവത്തായതുമായ പങ്കാളിത്തത്തിന് ഇരു നേതാക്കളും അടിവരയിട്ടു.

ജലം, കൃഷി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിലവിലുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗ്ഗങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. വ്യാപാരം, പ്രതിരോധം, സുരക്ഷ, നവീകരണം, ശുദ്ധ ഹൈഡ്രജൻ, അർദ്ധചാലകങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകൾക്ക് തന്ത്രപരമായ പ്രാധാന്യം നൽകിക്കൊണ്ട് ഉഭയകക്ഷി പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഇരുനേതാക്കളും സമ്മതമറിയിച്ചു.  ജനങ്ങളുമായുള്ള പരസ്‌പരം അടുത്ത ബന്ധവും  വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളിലെ കൈമാറ്റവും സാധ്യമാക്കുന്നതിന് ഇരുനേതാക്കളും ഊന്നൽ നൽകി. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചുള്ള വീക്ഷണങ്ങൾ നേതാക്കൾ പരസ്പരം കൈമാറുകയും സമാധാനം, സുരക്ഷാ സഹകരണം, സ്ഥിരത  എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

പരസ്‌പര ബന്ധം നിലനിർത്തുന്നത് തുടരാൻ ഇരു നേതാക്കളും തീരുമാനിച്ചു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Co, LLP registrations scale record in first seven months of FY26

Media Coverage

Co, LLP registrations scale record in first seven months of FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 നവംബർ 13
November 13, 2025

PM Modi’s Vision in Action: Empowering Growth, Innovation & Citizens