|
സീരിയൽ നമ്പർ. |
കരാറിന്റെ/എം.ഒ.യുവിന്റെ പേര് |
|
1. |
ഇന്ത്യാ റിപ്പബ്ലിക്കും ഫിലിപ്പീൻസ് റിപ്പബ്ലിക്കും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനം |
|
2.
|
ഇന്ത്യാ-ഫിലിപ്പീൻസ് തന്ത്രപരമായ പങ്കാളിത്തം: പ്രവർത്തന പദ്ധതി(2025-29) |
|
3. |
വ്യോമസേനാ ചർച്ചകളിൽ ഇന്ത്യൻ വ്യോമസേനയും ഫിലിപ്പീൻസ് വ്യോമസേനയും തമ്മിലുള്ള നിബന്ധനകൾ |
|
4. |
കരസേനാ സ്റ്റാഫ് ചർച്ചകളിൽ ഇന്ത്യൻ സൈന്യവും ഫിലിപ്പീൻസ് സൈന്യവും തമ്മിലുള്ള നിബന്ധനകൾ |
|
5. |
നാവികസേനാ ചർച്ചകളിൽ ഇന്ത്യൻ നാവികസേനയും ഫിലിപ്പീൻസ് നാവികസേനയും തമ്മിലുള്ള നിബന്ധനകൾ |
|
6. |
ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ക്രിമിനൽ കാര്യങ്ങളിലെ പരസ്പര നിയമ സഹായത്തെക്കുറിച്ചുള്ള ഉടമ്പടി |
|
7. |
ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ജയിൽ ശിക്ഷ അനുഭവിക്കുന്ന വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച ഉടമ്പടി |
|
8. |
ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ഫിലിപ്പീൻസ് റിപ്പബ്ലിക്കിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും തമ്മിലുള്ള 2025-2028 കാലയളവിലേക്കുള്ള ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണ പരിപാടികൾ |
|
9. |
ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റിന്റെ ടൂറിസം വകുപ്പും ഇന്ത്യാ ഗവൺമെന്റിന്റെ ടൂറിസം മന്ത്രാലയവും തമ്മിലുള്ള ടൂറിസം സഹകരണം സംബന്ധിച്ച പരിപാടികൾ (2025-2028) |
|
10. |
ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് റിപ്പബ്ലിക് ഗവൺമെന്റും തമ്മിലുള്ള ധാരണാപത്രം.
|
|
11. |
സമാധാനപരമായ ബഹിരാകാശ ഉപയോഗങ്ങളിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും ഫിലിപ്പീൻസിലെ ഫിലിപ്പീൻസ് ബഹിരാകാശ ഏജൻസിയും തമ്മിലുള്ള ധാരണകൾ.
|
|
12. |
ഇന്ത്യൻ തീരസംരക്ഷണ സേനയും ഫിലിപ്പീൻസ് തീരസംരക്ഷണ സേനയും തമ്മിലുള്ള മെച്ചപ്പെട്ട സമുദ്ര സഹകരണത്തിനുള്ള റഫറൻസ് നിബന്ധനകൾ |
|
13. |
ഇന്ത്യൻ റിപ്പബ്ലിക് ഗവൺമെന്റും ഫിലിപ്പീൻസ് ഗവൺമെന്റും തമ്മിലുള്ള സാംസ്കാരിക വിനിമയ പരിപാടികൾ |
പ്രഖ്യാപനങ്ങൾ:
1) ഫിലിപ്പീൻസിന്റെ സോവറിൻ ഡാറ്റ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനുള്ള ഒരു പൈലറ്റ് പദ്ധതിക്ക് ഇന്ത്യ പിന്തുണ നൽകും;
2) ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ (IFC-IOR) പങ്കെടുക്കാൻ ഫിലിപ്പീൻസിന് ക്ഷണം;
3) ഫിലിപ്പീൻസ് പൗരന്മാർക്ക് ഒരു വർഷത്തേക്ക് (ഓഗസ്റ്റ് 2025 മുതൽ) സൗജന്യ ഇ-ടൂറിസ്റ്റ് വിസ സൗകര്യം നീട്ടി;
4) ഇന്ത്യ-ഫിലിപ്പീൻസ് നയതന്ത്ര ബന്ധങ്ങൾ സ്ഥാപിച്ചതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായി സംയുക്തമായി സ്മാരക സ്റ്റാമ്പ് പുറത്തിറക്കൽ;
5) റിപ്പബ്ലിക് ഓഫ് ഇന്ത്യയും റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസും തമ്മിലുള്ള ഒരു മുൻഗണനാ വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്കായി റഫറൻസ് നിബന്ധനകൾ സ്വീകരിക്കൽ.


