1. വികസന സഹായം

 

 

ക്രമനമ്പർ

തലക്കെട്ട്

1.

സെയ്ഷെൽസ് ഗവണ്മെന്റിന് ഫാസ്റ്റ് പെട്രോൾ വെസൽ സമ്മാനിക്കൽ

2.

സെയ്ഷെൽസ് ഡിഫൻസ് ഫോഴ്സിന് 10 യൂട്ടിലിറ്റി വാഹനങ്ങളും 5 സെറ്റ് ലേസർ റേഡിയൽ ക്ലാസ് ബോട്ടുകളും കൈമാറൽ

3.

സെയ്ഷെൽസ് ഗവണ്മെന്റിന് 6 ആംബുലൻസുകൾ കൈമാറൽ

4.

സെയ്ഷെൽസ് ഗവണ്മെന്റിന് 500 മെട്രിക് ടൺ അരി കൈമാറൽ

5.

സെയ്ഷെൽസ് ഗവണ്മെന്റിന് 8500 മെട്രിക് ടൺ സിമന്റ് കൈമാറൽ

 

 

2. പ്രഖ്യാപനങ്ങൾ

 

ക്രമനമ്പർ

തലക്കെട്ട്

1.

ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം പ്രമാണിച്ചുള്ള സംയുക്ത സ്മരണിക ലോഗോ പ്രകാശനം ചെയ്തു.

2.

പ്രൊഫഷണൽ ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ സെന്ററിന്റെ വെർച്വൽ തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു.

3.

സെയ്ഷെൽസ് കോസ്റ്റ് ഗാർഡിനായുള്ള 'പിഎസ് സൊറോആസ്റ്റർ' കപ്പലിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

4.

ഒരു ഡോർണിയർ വിമാനം ഗ്ലാസ് കോക്ക്പിറ്റ് സംവിധാനത്തോടെ നവീകരിച്ചു.

5.

ദുരന്തനിവാരണ അ‌ടിസ്ഥാനസൗകര്യ സഖ്യത്തിൽ (CDRI) സെയ്ഷെൽസ് അംഗമായി.

 

3. ധാരണാപത്രങ്ങളിൽ ഒപ്പിടൽ/പുതുക്കൽ

 

ക്രമനമ്പർ

തലക്കെട്ട്

ഹ്രസ്വ വിവരണം

1.

സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും (SSIFS) സെയ്ഷെൽസ് വിദേശകാര്യ-പ്രവാസി മന്ത്രാലയവും (MoFAD) തമ്മിലുള്ള ധാരണാപത്രം.

സെയ്ഷെൽസ് വിദേശകാര്യ-പ്രവാസി മന്ത്രാലയവും (MoFAD) സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും (SSIFS) തമ്മിൽ കൈമാറ്റങ്ങൾ, പരിശീലന പരിപാടികൾ, ശേഷി വർധിപ്പിക്കൽ എന്നിവയിലൂടെ സ്ഥാപനപരമായ സഹകരണം ഈ ധാരണാപത്രം സാധ്യമാക്കുന്നു.

2.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡും സെയ്ഷെൽസ് സെൻട്രൽ ബാങ്കും തമ്മിലുള്ള ധാരണാപത്രം.

സെയ്ഷെൽസിൽ UPI ഡിജിറ്റൽ പേയ്‌മെന്റ് അടിസ്ഥാനസൗകര്യം വിന്യസിക്കുന്നതിനും പണമിടപാടു മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള വഴികൾ കണ്ടെത്തുന്നതിനും ഈ ധാരണാപത്രം സഹായിക്കും.

3.

ജൻഔഷധി പദ്ധതിക്ക് കീഴിൽ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡും സെയ്ഷെൽസ് ആരോഗ്യ മന്ത്രാലയവും തമ്മിലുള്ള കരാർ.

ജൻഔഷധി പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ നിന്ന് സെയ്ഷെൽസിലേക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകളും മെഡിക്കൽ സാമഗ്രികളും കയറ്റുമതി ചെയ്യാൻ ഈ കരാർ സൗകര്യമൊരുക്കും.

4.

കാർഷിക ഗവേഷണ-വിദ്യാഭ്യാസ മേഖലകളിലെ സഹകരണത്തിനായി ഭാരതീയ കാർഷിക ഗവേഷണ സമിതിയും (ICAR), സെയ്ഷെൽസ് മത്സ്യബന്ധന-കാർഷിക-നീല സമ്പദ്വ്യവസ്ഥ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക വകുപ്പും തമ്മിലുള്ള ധാരണാപത്രവും 2026-2031 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിയും.

സംയുക്ത ഗവേഷണം, പരിശീലനം, സാങ്കേതിക പഠനം എന്നിവയിലൂടെ ICAR-ഉം സെയ്ഷെൽസ് കാർഷിക വകുപ്പും തമ്മിലുള്ള അടുത്ത സഹകരണം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേഗത്തിലാക്കുന്നതിനും ഈ ധാരണാപത്രവും പ്രവർത്തന പദ്ധതിയും ലക്ഷ്യമിടുന്നു.

5.

ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള കുറ്റവാളികളെ കൈമാറൽ കരാർ.

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിലെ ഉഭയകക്ഷിസഹകരണം ശക്തമാക്കുന്നതിനും ഇരുരാജ്യങ്ങൾക്കുമിടയിൽ ഒളിച്ചോടിയ കുറ്റവാളികളെ കൈമാറുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.

6.

സെയ്ഷെൽസ് പതാക ഘടിപ്പിച്ച കപ്പലുകളിലെ സേവനത്തിനായി നാവികരുടെ പരിശീലനവും സാക്ഷ്യപത്രങ്ങളും പരസ്പരം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെയ്ഷെൽസിന്റെ ഗതാഗത-തുറമുഖ-സിവിൽ വ്യോമയാന മന്ത്രാലയവും ഇന്ത്യയുടെ തുറമുഖ-കപ്പൽഗതാഗത-ജലപാത മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.

സെയ്ഷെൽസ് പതാക ഘടിപ്പിച്ച കപ്പലുകളിലെ സേവനത്തിനായി ഇന്ത്യൻ നാവികരുടെ പരിശീലനവും സാക്ഷ്യപത്രങ്ങളും അംഗീകരിക്കുന്നത് ഈ ധാരണാപത്രം സുഗമമാക്കുന്നു.

7.

സെയ്ഷെൽസ് ഗവണ്മെന്റും എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യയും (എക്സിം ബാങ്ക്) തമ്മിലുള്ള അംബ്രല്ല ലൈൻ ഓഫ് ക്രെഡിറ്റ് കരാർ.

സെയ്ഷെൽസിലെ മുൻഗണനാ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി 2026 ഫെബ്രുവരിയിൽ പ്രസിഡന്റ് ഹെർമിനിയുടെ സന്ദർശന വേളയിൽ പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക പാക്കേജിന് (SEP) കീഴിലുള്ള പദ്ധതികളുടെ നിർവഹണത്തെ പിന്തുണയ്ക്കാൻ ഈ കരാർ ലക്ഷ്യമിടുന്നു.

8.

സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ പര്യവേക്ഷണത്തിനും ഉപയോഗത്തിനുമുള്ള സഹകരണത്തെക്കുറിച്ച്  ഇന്ത്യാഗവണ്മെന്റും സെയ്ഷെൽസ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം.

സാറ്റലൈറ്റ് ആപ്ലിക്കേഷനുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ശേഷി വർധിപ്പിക്കൽ എന്നിവയിലെ സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്.

9

പുതിയ സെയ്ഷെൽസ് ദേശീയ ആശുപത്രിയുടെ  പ്രാഥമിക ഒരുക്കങ്ങളിലെ സഹകരണത്തെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റും സെയ്ഷെൽസ് ഗവണ്മെന്റും തമ്മിലുള്ള ധാരണാപത്രം.

പുതിയ സെയ്ഷെൽസ് ദേശീയ ആശുപത്രിയുടെ വികസനത്തിനായുള്ള ഉഭയകക്ഷിസഹകരണത്തിന് ഈ ധാരണാപത്രം ചട്ടക്കൂട് രൂപീകരിക്കുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian Railways to roll out the first rake of 20 LHB coaches for Bangladesh Railway on August 12

Media Coverage

Indian Railways to roll out the first rake of 20 LHB coaches for Bangladesh Railway on August 12
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 12
August 12, 2026

India Rising on Every Front: Economic Strength, Global Recognition & Self-Reliance Under PM Modi’s Vision