നമ്മുടെ കൂട്ടായ വിജയത്തിൽ നാം അഭിമാനിക്കുന്നു, എന്നാൽ അതേ സമയം, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും പുതുക്കിയ ദൃഢനിശ്ചയത്തോടും കൂടി ഞങ്ങൾ മുന്നോട്ട് നോക്കുന്നു: പ്രധാനമന്ത്രി
കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നു, ജീവിത സൗകര്യം വർദ്ധിപ്പിച്ചു: പ്രധാനമന്ത്രി
നമോ ആപ്പിലൂടെ ഇന്ത്യയുടെ പരിവർത്തന യാത്രയെക്കുറിച്ച് മനസ്സിലാക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

എൻ‌ഡി‌എ സർക്കാരിന് കീഴിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി ഇന്ത്യയ്ക്ക് സംഭവിച്ച ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംസാരിച്ചു.

ഇന്ത്യക്കാരുടെ കൂട്ടായ പങ്കാളിത്തത്തിന്റെ പിന്തുണയോടെ, നല്ല ഭരണത്തിലും പരിവർത്തനത്തിലും വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചത് വൈവിധ്യമാർന്ന മേഖലകളിൽ ദ്രുതഗതിയിലുള്ള പുരോഗതിക്ക് കാരണമായിട്ടുണ്ടെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന തത്വത്താൽ നയിച്ചു കൊണ്ട് , വേ​ഗത, അളവ്, സംവേദനക്ഷമത എന്നിവ ഉപയോഗിച്ച് എൻ‌ഡി‌എ ​ഗവൺമെന്റ് അഭൂതപൂർവ്വമായ മാറ്റങ്ങൾ വരുത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തിക വളർച്ച മുതൽ സാമൂഹിക ഉന്നമനം വരെ, ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സമഗ്രവുമായ പുരോഗതിക്കാണ് ​ഗവൺമെന്റ്   മുൻഗണന നൽകുന്നതെന്ന് ശ്രീ മോദി അടിവരയിട്ടു.

ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ മാത്രമല്ല, കാലാവസ്ഥാ പ്രവർത്തനം, ഡിജിറ്റൽ നവീകരണം തുടങ്ങിയ വിഷയങ്ങളിൽ ഒരു പ്രധാന ആഗോള ശബ്ദവുമാണെന്ന് അദ്ദേഹം പറഞ്ഞു.

"നമ്മുടെ കൂട്ടായ വിജയത്തിൽ നമ്മൾ അഭിമാനിക്കുന്നു, അതേസമയം, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതീക്ഷ, ആത്മവിശ്വാസം, പുതുക്കിയ ദൃഢനിശ്ചയം എന്നിവയോടെ ഞങ്ങൾ മുന്നോട്ട് പോകുന്നു" എന്ന് ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും 'ജീവിതം എളുപ്പമാക്കൽ' വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഈ സാഹചര്യത്തിൽ, നമോ ആപ്പിലൂടെ ഈ പരിവർത്തനാത്മക യാത്ര പര്യവേക്ഷണം ചെയ്യാൻ ശ്രീ മോദി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു.  ഗെയിമുകൾ, ക്വിസുകൾ, സർവേകൾ, വിവരങ്ങൾ നൽകുന്നതും, ഇടപെടുന്നതും, പ്രചോദിപ്പിക്കുന്നതുമായ മറ്റ് ഫോർമാറ്റുകൾ എന്നിവയിലൂടെ ​ഗവൺമെന്റിന്റെ നേട്ടങ്ങളെ ഇത്  സംവേദനാത്മകമായി അവതരിപ്പിക്കുന്നു.

നമോ ആപ്പിലും ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമായ വീഡിയോകൾ, ഇൻഫോഗ്രാഫിക്‌സ്, ലേഖനങ്ങൾ തുടങ്ങിയ ആകർഷകമായ ഫോർമാറ്റുകളിലൂടെ ഇന്ത്യയുടെ വികസനത്തിന്റെ യാത്രയെക്കുറിച്ച് മനസ്സിലാക്കാൻ പ്രധാനമന്ത്രി ആളുകളെ ക്ഷണിച്ചു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"നല്ല ഭരണത്തിലും പരിവർത്തനത്തിലുമുള്ള വ്യക്തമായ ശ്രദ്ധ!

140 കോടി ഇന്ത്യക്കാരുടെ അനുഗ്രഹത്താലും കൂട്ടായ പങ്കാളിത്തത്താലും ശക്തി പ്രാപിച്ച ഇന്ത്യ, വൈവിധ്യമാർന്ന മേഖലകളിലായി ദ്രുതഗതിയിലുള്ള പരിവർത്തനങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന തത്വത്താൽ നയിക്കപ്പെടുന്ന എൻ‌ഡി‌എ ​ഗവൺമെന്റ് വേഗത, അളവ്, സംവേദനക്ഷമത എന്നിവയോടെ പുതിയ പാത വെട്ടിത്തുറക്കുന്ന മാറ്റങ്ങൾ വരുത്തി.

സാമ്പത്തിക വളർച്ച മുതൽ സാമൂഹിക ഉന്നമനം വരെ, ജനങ്ങളെ കേന്ദ്രീകരിച്ചുള്ളതും, ഉൾക്കൊള്ളുന്നതും, സമഗ്രവുമായ പുരോഗതിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ മാത്രമല്ല, കാലാവസ്ഥാ പ്രവർത്തനം, ഡിജിറ്റൽ നവീകരണം തുടങ്ങിയ അടിയന്തര വിഷയങ്ങളിൽ ഒരു പ്രധാന ആഗോള ശബ്ദവുമാണ്.

ഞങ്ങളുടെ കൂട്ടായ വിജയത്തിൽ നമ്മൾ അഭിമാനിക്കുന്നു, അതേസമയം, ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും പുതുക്കിയ ദൃഢനിശ്ചയത്തോടെയും ഞങ്ങൾ മുന്നോട്ട് നോക്കുന്നു!

#11YearsOfSeva"

 

"നമോ ആപ്പിൽ രസകരമായ വീഡിയോകൾ, ഇൻഫോഗ്രാഫിക്സ്, ലേഖനങ്ങൾ എന്നിവയിലൂടെ പ്രദർശിപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ വികസനത്തിന്റെ യാത്ര... പരിശോധിക്കൂ.

narendramodi.in/vikasyatra2025

#11YearsOfSeva"

11YearsOfSeva"

 

"കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നു, 'ജീവിതസൗകര്യം' വർദ്ധിപ്പിച്ചു.

സംവേദനാത്മക ഗെയിമുകൾ, ക്വിസുകൾ, സർവേകൾ, മറ്റ് വിവരങ്ങൾ നൽകുന്ന, ഇടപെടുന്ന, പ്രചോദനം നൽകുന്ന ഫോർമാറ്റുകൾ എന്നിവയിലൂടെ നമോ ആപ്പ് നിങ്ങളെ നവീനമായ രീതിയിൽ ഈ പരിവർത്തന യാത്രയിലൂടെ കൊണ്ടുപോകുന്നു.

പരിശോധിക്കൂ.

nm-4.com/11yearsofseva

 

" बीते 11 वर्षों में हमारी सरकार की हर योजना के केंद्र में गरीब भाई-बहनों के साथ ही जन-जन का कल्याण सुनिश्चित करना रहा है। उज्ज्वला हो या पीएम आवास, आयुष्मान भारत हो या भारतीय जनऔषधि या फिर पीएम किसान सम्मान निधि, इन सभी योजनाओं ने देशवासियों की उम्मीदों को नए पंख दिए हैं। हमने इस दौरान पूरी निष्ठा और सेवाभाव के साथ लोगों का जीवन आसान बनाने के लिए हरसंभव प्रयास किया है।"
#11YearsOfSeva

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade

Media Coverage

Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 3
April 03, 2026

India’s Sweet, Fast & High-Tech Revolution: FY26 Milestones That Signal Viksit Bharat Has Arrived