പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ,  ഇന്ന്   നടന്ന  അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള  ജി 20 അസാധാരണ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുത്തു. നിലവിൽ ജി 20 പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ഇറ്റലിയാണ് യോഗം വിളിച്ചത്, ഇറ്റാലിയൻ പ്രധാനമന്ത്രി ശ്രീ മരിയോ ഡ്രാഗിയുടെ അധ്യക്ഷതയിലാണ്   യോഗം ചേർന്നത്.  അഫ്‌ഗാനിസ്‌ഥാനിലെ  മനുഷ്യാവകാശ  പ്രശ്നങ്ങൾ   അവിടത്തെ സ്ഥിതിഗതികൾ ,  ഭീകരതയുമായി ബന്ധപ്പെട്ട ആശങ്കകൾ  തുടങ്ങിയ  വിഷയങ്ങൾ  യോഗത്തിൽ ചർച്ചയായി. 

 അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരുന്നതിനുള്ള ഇറ്റാലിയൻ ജി 20 പ്രസിഡൻസിയുടെ മുൻകൈയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  സ്വാഗതം ചെയ്തു. ഇന്ത്യയിലെയും  അഫ്ഗാനിസ്ഥാനുംനിലയും  ജനങ്ങൾ തമ്മിലുള്ള  നൂറ്റാണ്ടുകൾ പഴക്കമുള്ള  ബന്ധത്തിന് അദ്ദേഹം iഊന്നൽ നൽകി.  അഫ്ഗാനിസ്ഥാനിലെ യുവജങ്ങളുടെയും സ്ത്രീകളുടെയും സാമൂഹിക-സാമ്പത്തിക വികസനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിനും  കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യ സംഭാവന നൽകിയിട്ടുണ്ടെന്ന്  പ്രധാനമന്ത്രി പരാമർശിച്ചു. അഫ്ഗാനിസ്ഥാനിൽ 500 ഓളം വികസന പദ്ധതികൾ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു 

അഫ്ഗാൻ ജനതയ്ക്ക് ഇന്ത്യയോട് വലിയ സൗഹൃദമാണ് ഉള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പട്ടിണിയും പോഷകാഹാരക്കുറവും നേരിടുന്ന അഫ്ഗാൻ ജനതയുടെ വേദന ഓരോ ഇന്ത്യക്കാരനും അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാന്   അടിയന്തിരമായി   മാനുഷിക സഹായം    തടസ്സവുമില്ലാതെ ലഭിക്കുന്നുണ്ടെന്ന്   അന്താരാഷ്ട്ര സമൂഹം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം iഊന്നിപ്പറഞ്ഞു.

 അഫ്ഗാൻ പ്രദേശം   പ്രാദേശികമായോ ആഗോളമായോ   തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും ഉറവിടമായി മാറുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി അടിവരയിട്ടു. മേഖലയിലെ തീവ്രവാദത്തിനും  ഭീകരവാദത്തിനും  മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കള്ളക്കടത്തിനുമെതിരായ നമ്മുടെ സംയുക്ത പോരാട്ടം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു കാട്ടി. 

കഴിഞ്ഞ 20 വർഷത്തെ സാമൂഹിക-സാമ്പത്തിക നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും തീവ്രമായ പ്രത്യയശാസ്ത്രത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും വേണ്ടി, അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ സുപ്രധാന പങ്കിന് അദ്ദേഹം പിന്തുണ അറിയിക്കുകയും അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2593 ൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന് ജി 20 യുടെ പിന്തുണ പുതുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അവസ്ഥയിൽ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടുവരാൻ ബുദ്ധിമുട്ടില്ലാത്ത ഒരു ഏകീകൃത അന്താരാഷ്ട്ര പ്രതികരണം ഉണ്ടാക്കാൻ പ്രധാനമന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Sunil Mittal Explains Why Covid Couldn't Halt India, Kumar Birla Hails 'Gen Leap' as India Rolls Out 5G

Media Coverage

Sunil Mittal Explains Why Covid Couldn't Halt India, Kumar Birla Hails 'Gen Leap' as India Rolls Out 5G
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM replies to citizens’ comments on PM Sangrahalaya, 5G launch, Ahmedabad Metro and Ambaji renovation
October 02, 2022
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has replied to a cross-section of citizen on issues ranging from Pradhanmantri Sangrahalaya to 5G launch, Ahmedabad Metro and Ambaji renovation.

On Pradhanmantri Sangrahalaya

On Ahmedabad Metro as a game-changer

On a mother’s happiness on development initiatives like 5G

On urging more tourists and devotees to visit Ambaji, where great work has been done in in the last few years. This includes the Temples of the 51 Shakti Peeths, the work at Gabbar Teerth and a focus on cleanliness.