ചിന്തിക്കാനുള്ള ആശയങ്ങൾ

Published By : Admin | September 16, 2016 | 23:56 IST
പങ്കിടുക
 
Comments

തികച്ചും സ്വാഭാവികമായ ഒരു ചോദ്യമാണ് - ഇന്ത്യൻ പ്രധാനമന്ത്രി കഴിക്കാൻ ആഗ്രഹിക്കുന്നത് എന്താണ് ? ഭക്ഷണം ആസ്വദിക്കുന്ന ഒരാളാണോ അദ്ദേഹം .

ഇതിനു ഒരു ഉൾക്കാഴ്ച നൽകിക്കൊണ്ട് നരേന്ദ്ര മോദി  പറഞ്ഞു :

" പൊതു ജീവിതത്തിൽ  പ്രവർത്തിക്കുന്നവർക്ക് , അവരുടെ ജീവിതം വളരെ ക്രമരഹിതമാണ് . അതിനാൽ, ഒരാൾക്ക് പൊതു ജീവിതത്തിൽ സജീവമാകണമെങ്കിൽ  അയാൾക്ക്ദൃഢമായ വയർ ഉണ്ടായിരിക്കണം.

35 വര്ഷങ്ങളായി  വിവിധ സംഘടനാ ചുമതലകളിൽ പ്രവർത്തിക്കുന്നതിനാൽ രാജ്യം മുഴുവൻ സഞ്ചരിക്കേണ്ടതുകൊണ്ട്  എന്ത് കിട്ടിയാലും  അത് കഴിക്കും. എനിക്ക് എന്തെങ്കിലും പ്രത്യേകമായി ഉണ്ടാക്കണമെന്ന്  ഒരിക്കലും ഞാൻ ആവശ്യപ്പെട്ടിട്ടില്ല.

എനിക്ക്  കിച് ടി  വളരെ  ഇഷ്ട്ടമാണ് , പക്ഷെ എന്ത്  എനിക്ക് കിട്ടുന്നുവോ  അത്  ഞാൻ കഴിക്കും .

" രാജ്യത്തിന് ഭാരമാകാത്ത തരത്തിലായിരിക്കണം  എന്റെ ആരോഗ്യം എന്നെനിക്കുണ്ട് . അവസാന ശ്വാസം വരെ എനിക്ക്  ഒരു ആരോഗ്യമുള്ള  മനുഷ്യനായിരിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധനമന്ത്രിയുടെ  ജോലി ഒട്ടേറെ യാത്രകളും ഔദ്യോഗിക വിരുന്ന്സൽക്കാരങ്ങളും വേണ്ടിവരുന്ന ഒന്നാണ്. എല്ലാ ഔദ്യോഗിക വിരുന്ന്സൽക്കാരങ്ങളിലും വിളമ്പുന്ന പ്രാദേശിക സസ്യ വിഭവങ്ങൾ അദ്ദേഹം ആസ്വദിക്കുന്നു. പൂര്ണ്ണ മദ്യവിരോധി ആയതിനാൽ അദ്ദേഹത്തിന്റെ ഗ്ലാസിൽ  സ്ഥിരമായി  മദ്യത്തിന് പകരം  വെള്ളമോ  ജ്യൂസോ  ആയിരിക്കും ഉണ്ടാവുക.

 

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
At G20, India can show the way: PM Modi’s welfare, empowerment schemes should be a blueprint for many countries

Media Coverage

At G20, India can show the way: PM Modi’s welfare, empowerment schemes should be a blueprint for many countries
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ദാ സ്റ്റാർട്ട് -അപ്പ് പ്രൈം മിനിസ്റ്റർ
September 07, 2022
പങ്കിടുക
 
Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും സംവദിക്കാനും അവസരം ലഭിച്ച  ഏതൊരാളും അദ്ദേഹത്തെ പ്രചോദനാത്മക നേതാവായും ശ്രദ്ധാലുവായ ശ്രോതാവായും വിശേഷിപ്പിക്കുന്നു. ഒയോയുടെ സ്ഥാപകൻ റിതേഷ് അഗർവാളിന്റെ കാര്യവും വ്യത്യസ്തമല്ല. പ്രധാനമന്ത്രി മോദിയുമായി ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തെ കുറിച്ച് ചർച്ച ചെയ്യാൻ റിതേഷിന് അവസരം ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തിയ ചെറിയ സംഭാഷണം, ഒരു പുതിയ ബിസിനസ് മോഡൽ രൂപപ്പെടുത്താൻ അദ്ദേഹത്തെ സഹായിച്ചു.

ഒരു വീഡിയോയിൽ, വൻ തലത്തിൽ വളരെ ആഴത്തിൽ ശ്രദ്ധ ചെലുത്താനുള്ള കഴിവ് മാത്രമല്ല, എന്നാൽ ഗ്രൗണ്ട് ലെവലിൽ സ്വാധീനം ചെലുത്തുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ കഴിയുന്ന ഒരാളായും റിതേഷ് പ്രധാനമന്ത്രി മോദിയെ വിശേഷിപ്പിച്ചു.

പ്രധാനമന്ത്രി പറഞ്ഞ ഒരു ഉദാഹരണം അദ്ദേഹം പങ്കുവെച്ചു. പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് റിതേഷ് പറഞ്ഞു, “ഇന്ത്യ ഒരു കാർഷിക സമ്പദ്‌വ്യവസ്ഥയാണ്. നമ്മുടെ നാട്ടിൽ എത്രയോ കർഷകർ ഉണ്ട്. അവരുടെ വരുമാനം ചില സമയങ്ങളിൽ വ്യത്യാസപ്പെടാം. മറുവശത്ത്, ഗ്രാമങ്ങളിൽ പോകാനും താമസസൗകര്യം തേടാനും അതിൽ നിന്ന് അനുഭവം നേടാനും ആഗ്രഹിക്കുന്ന ആളുകളുണ്ട്. ഈ കർഷകരിൽ ചിലർക്ക് സുസ്ഥിരമായ ദീർഘകാല വരുമാന സ്രോതസ്സും നഗരവാസികൾക്ക് യഥാർത്ഥ ഗ്രാമജീവിതം എന്താണെന്ന് കാണാനും പ്രാപ്തരാക്കുന്നതിന് ഗ്രാമ വിനോദസഞ്ചാരം നിങ്ങൾക്ക് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ?

ഗ്രാമീണ വിനോദസഞ്ചാരത്തെക്കുറിച്ച് പ്രധാനമന്ത്രിയുമായി നടത്തിയ ഏതാനും മിനിറ്റുകളുടെ സംഭാഷണം നിരവധി കർഷകർക്കും ഗ്രാമീണ കുടുംബങ്ങൾക്കും സുസ്ഥിര വരുമാനം നേടാനുള്ള അവസരമായി മാറിയതെങ്ങനെയെന്ന് റിതേഷ് പങ്കുവെച്ചു. ഒരു വിഷയത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ആഴത്തിലുള്ള  കഴിവാണ് മോദിയെ സ്റ്റാർട്ട്-അപ്പ് പ്രധാനമന്ത്രിയാക്കി മാറ്റിയതെന്ന് റിതേഷ് ചൂണ്ടിക്കാട്ടി.

യാത്രയും വിനോദസഞ്ചാരവും മാത്രമല്ല, ഏത് വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള അതേ തലത്തിലുള്ള കഴിവും ആഴവും പ്രധാനമന്ത്രി മോദിക്കുണ്ടെന്നും റിതേഷ് പറഞ്ഞു.“ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തെക്കുറിച്ചും സോളാർ മുതൽ എത്തനോൾ വരെയുള്ള പുനരുപയോഗ ഊർജത്തിൽ നമുക്ക് എങ്ങനെ നന്നായി പ്രവർത്തിക്കാനാകും, ഇന്ത്യയിൽ പാനലുകൾ നിർമ്മിക്കാൻ ആവശ്യമായ എല്ലാ അസംസ്‌കൃത വസ്തുക്കളെയും കുറിച്ചും, പി.ഐ.ഐ പദ്ധതിയിൽ  ഒരു കമ്പനിക്ക് ഇത് എങ്ങനെ പ്രയോജനം ചെയ്യും, എന്നതിനെ കുറിച്ചും അദ്ദേഹം ചർച്ച ചെയ്യുന്നത് ഞാൻ കണ്ടു…അടിസ്ഥാനസൗകര്യങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം നമ്മൾ റോഡുകളിലും റെയിൽവേയിലും ഹൈവേകളിലും മായി ഒതുങ്ങുന്നു, എന്നാൽ ഒരു വ്യവസായ പ്രതിനിധി സംഘത്തിന്റെ ഭാഗമായി അദ്ദേഹത്തെ കാണുമ്പോഴെല്ലാം കൺസ്യൂമർ ഇലക്ട്രോണിക്‌സ് പോലും അദ്ദേഹം ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് നിർമ്മാണത്തിലെ ഏറ്റവും വലിയ ഒറ്റ രാജ്യമായി ഈ വർഷം ഇന്ത്യ മാറും, ഇതിനെ കുറിച്ച് ആളുകൾക്ക് അപൂർവ്വമായി മാത്രമേ അറിയൂ. ഇന്ത്യ ഡ്രോൺ നിർമ്മാണത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു... ഈ ഓരോ വ്യവസായത്തിലും, എന്റെ കാഴ്ചപ്പാടിൽ ഇത്രയും ആഴം പുലർത്തുന്നത് സമാനതകളില്ലാത്ത കഴിവാണ്, അതാണ് ഈ വ്യവസായങ്ങളെ വേഗത്തിൽ വളരാൻ പ്രേരിപ്പിക്കുന്നത്.

പ്രധാനമന്ത്രി മോദി “അതുല്യ ശ്രോതാവാണെന്ന്” റിതേഷ് പറഞ്ഞു. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്നുള്ള ഒരു ഉദാഹരണം അദ്ദേഹം വിവരിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം അനുസ്മരിച്ചു. പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "ടൂറിസം വിപുലീകരിക്കേണ്ടതുണ്ടെങ്കിൽ, വ്യവസായത്തിന് അതിന്റെ നേട്ടങ്ങൾ ലഭ്യമാക്കാൻ കഴിയുന്ന വൻതോതിലുള്ള ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ നമ്മൾ നടത്തണം." ഗുജറാത്തിലെ കെവാഡിയ ഈ ചിന്തയുടെ മികച്ച ഉദാഹരണമാണെന്നും സ്റ്റാച്യു ഓഫ് യൂണിറ്റിയ്ക്ക് ചുറ്റുമുള്ള ആകർഷണങ്ങൾ അവിടെ ഒരു ഹോട്ടൽ വ്യവസായത്തെ എങ്ങനെ തഴച്ചുവളരാൻ സഹായിച്ചുവെന്നും റിതേഷ് കൂട്ടിച്ചേർത്തു. “ഒരു ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഷ്‌കരണവാദിയും, മൂല്യ സ്രഷ്ടാവ് എന്ന നിലയിൽ അഞ്ച്, പത്ത്, പതിനഞ്ച് വർഷത്തെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ കാഴ്ച്ചപ്പാടാണ് എനിക്ക് കൗതുകമായി തോന്നിയത്,” റിതേഷ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിക്ക് ഒരു സംരംഭകന്റെ നിരവധി ഗുണങ്ങളുണ്ടെന്ന് റിതേഷ് പറഞ്ഞു. സ്വാധീനത്തിന്റെ കാര്യത്തിൽ പ്രധാനമന്ത്രി മോദി വലിയ കാര്യമാണ് ചിന്തിക്കുന്നതെന്നും എന്നാൽ അതിന് മുമ്പ് ചെറിയ തോതിൽ പരീക്ഷണം നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ തോതിലുള്ള സംരംഭങ്ങളെ കുറിച്ച് ചിന്തിക്കാനും അതിന്റെ നിർവ്വഹണം വളരെ അടുത്ത് നിന്നും നിരീക്ഷിക്കുന്നതുമാണ് അദ്ദേഹത്തിന്റെ കഴിവ്. OYO സ്ഥാപകൻ അഭിപ്രായപ്പെട്ടു, “ഞങ്ങളുടെ രാജ്യത്തിന് ഒരു നേതാവുണ്ട്, വർദ്ധിക്കുന്നത്  കൊണ്ട് മാത്രം ഞങ്ങൾ സംതൃപ്തരല്ലെന്ന് അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും മികച്ചവരാകാനുള്ള അഭിലാഷവും പ്രചോദനവും കാത്തു സൂക്ഷിക്കുന്ന ഒരു ലക്ഷം കോടി ആളുകൾ ഉള്ള ഒരു രാജ്യമാണ് നമ്മുടേത്. ”

നിരാകരണം:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെക്കുറിച്ചും ജനങ്ങളുടെ ജീവിതത്തിൽ അദ്ദേഹം ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമുള്ള ആളുകളുടെ കഥകൾ/അഭിപ്രായങ്ങൾ/വിശകലനങ്ങൾ എന്നിവ വിവരിക്കുന്ന കഥകൾ ശേഖരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്.