ഇന്ത്യയുടെ സുരക്ഷ, സംരക്ഷണം, രാജ്യത്തെ സംരക്ഷിച്ചവരുടെ ക്ഷേമം എന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധികാരം ഏറ്റെടുത്തുകഴിഞ്ഞയുടന്‍ കൈക്കൊണ്ട ആദ്യ തീരുമാനം ദേശീയ പ്രതിരോധ ഫണ്ടിന്‍ കീഴിലുള്ള ‘ പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി’യില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അനുമതി നല്‍കുന്നതായിരുന്നു.

താഴേപറയുന്ന മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കി
1) സ്‌കോളര്‍ഷിപ്പ്‌നിരക്കുകള്‍ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 2000 രൂപയില്‍ നിന്നും 2500 രൂപയായും പെണ്‍കുട്ടികള്‍ക്ക് 2250 രൂപയില്‍ നിന്ന് 3000 രൂപയായും വര്‍ദ്ധിപ്പിച്ചു.

2) സ്‌കോളര്‍ഷിപ്പിന്റെ പരിധി ഭീകര/നക്‌സല്‍ ആക്രമണങ്ങളില്‍ രക്തസാക്ഷികളായ സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കും കൂടി വ്യാപിപ്പിച്ചു. സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്കുള്ള പങ്ക് ഒരു വര്‍ഷം 500 ആയിരിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യത്തിലെ നോഡല്‍ മന്ത്രാലയം.

പശ്ചാത്തലം
സ്വമനസാലെ പണമായി നല്‍കുന്ന സംഭാവനകളും ദേശീയ പ്രതിരോധ പ്രയത്‌നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ലഭിക്കുന്ന സഹായങ്ങളും ൈകകാര്യം ചെയ്യുന്നതിനും അവയുടെ ഉപയോഗത്തെക്കുറിച്ച് തീരുമാനിക്കുന്നതിനുമായി 1962ല്‍ രൂപീകരിച്ചതാണ് ദേശീയ പ്രതിരോധ ഫണ്ട് (എന്‍.ഡി.എഫ്).

നിലവില്‍ സായുധസേനാംഗങ്ങള്‍, അര്‍ദ്ധസൈനീകാംഗങ്ങള്‍, റെയില്‍വേ സംരക്ഷണ സേനാംഗങ്ങള്‍ ഇവരുടെയൊക്കെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി ചെയര്‍പേഴ്‌സണും പ്രതിരോധ, ധനകാര്യ, ആഭ്യന്തരമന്ത്രിമാര്‍ അംഗങ്ങളുമായ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫണ്ടിന്റെ ഭരണനിര്‍വഹണം നിര്‍വഹിക്കുന്നത്.
ദേശീയ പ്രതിരോധ ഫണ്ടിന്റെ പ്രധാനപ്പെട്ട പദ്ധതിയായ ‘പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി’ (പി.എം.എസ്.എസ്.) സായുധസേന, അര്‍ദ്ധസൈനീക വിഭാഗം, റെയില്‍വ സംരക്ഷണ സേന എന്നിവയില്‍ മരണപ്പെട്ടുപോയ/വിമുക്ത ഭടന്മാരായവരുടെ വിധവകള്‍, ആശ്രിതര്‍ എന്നിവരുടെ സാങ്കേതിക, ബിരുദാനന്തര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായാണ് നടപ്പിലാക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളി( എ.ഐ.സി.ടി/യു.ജി.സി അംഗീകാരമുള്ള മെഡിക്കല്‍, ദന്തല്‍, വെറ്ററിനറി, എഞ്ചിനീയറിംഗ്, എം.ബി.എ, എം.സി.എ തുല്യമായ മറ്റ് സാങ്കേതിക പ്രൊഫഷനുകള്‍ക്ക്)ലെ വിദ്യാഭ്യാസത്തിനായി സ്‌കോളര്‍ഷിപ്പ് ലഭിക്കും.

പി.എം.എസ്.എസിന്റെ കീഴില്‍ എല്ലാ വര്‍ഷവും പ്രതിരോധമന്ത്രാലയം നിയന്ത്രിക്കുന്ന സായുധസേനയില്‍പ്പെട്ടവരുടെ 5500 ആശ്രിതര്‍ക്കും, ആഭ്യന്തരമന്ത്രാലത്തിന്റെ നിയന്ത്രണത്തിലുള്ള അര്‍ദ്ധസൈനീകവിഭാഗത്തില്‍പ്പെട്ടവരുടെ 2000 ആശ്രിതര്‍ക്കും റെയില്‍വേ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളവരുടെ 150 ആശ്രിതര്‍ക്കും എല്ലാവര്‍ഷവും പുതുതായി സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കാറുണ്ട്.
ദേശീയ പ്രതിരോധ ഫണ്ട് ഓണ്‍ലൈനായി എന്‍.ഡി.എഫ്.ജിഓവി. ഇന്‍ എന്ന വൈബ്‌സൈറ്റിലൂടെ സംഭാവനകള്‍ നല്‍കാം.

നമ്മുടെ സമൂഹത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നവരെ 
സഹായിക്കല്‍
പോലീസ് ഉദ്യോഗസ്ഥരുടെ സംഭവനകളെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ദീര്‍ഘമായി തന്നെ സംസാരിച്ചു. കഠഠിനവേനല്‍, കടുത്ത തണുപ്പ്, ശക്തിയായ മഴ എന്നിവയൊക്കെ നേരിട്ടുകൊണ്ട് നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ അവരുടെ കടമ വളരെ ഉത്സാഹത്തോടെ നിര്‍വഹിക്കുകയാണ്. പ്രധാനപ്പെട്ട ഉത്സവസമയത്ത് രാജ്യമാകെ ആഘോഷിക്കുമ്പോള്‍ നമ്മുടെ പോലീസ് ഉദ്യോഗസ്ഥര്‍ ജോലിയിലായിരിക്കും.

അവരോട് നന്ദി പ്രകാശിപ്പിക്കുക മാത്രമല്ല, ഒരു രാജ്യം എന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബങ്ങളുടേയും ക്ഷേമം മെച്ചമാക്കുന്നതിനുള്ള കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതോടെ പോലീസ് കൂടുംബങ്ങളില്‍ നിന്ന് കൂടുതല്‍ യുവജനങ്ങള്‍ക്ക് വിവിധ മേഖലകളില്‍ പഠനം നടത്തുന്നതിനും മികവ് പ്രകടിപ്പിക്കുന്നതിനും കഴിയും. നിരവധി മികച്ച യുവ മനസുകളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രയത്‌നവും കൂടിയാണ്.

പ്രധാനമന്ത്രിയായി ശ്രീ മോദിയുടെ ആദ്യ കാലഘട്ടത്തിലാണ് ഒരു ദേശീയ പോലീസ് സ്മാരകം നിര്‍മ്മിച്ചതും അത് രാജ്യത്തിനായി സമര്‍പ്പിച്ചതെന്നതും ഓര്‍ക്കേണ്ടതുണ്ട്. ഈ സ്മാരകം നമ്മുടെ പോലീസിന്റെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും സാക്ഷ്യമായി നില്‍ക്കുകയും അത് കോടിക്കണക്കിന് ഇന്ത്യാക്കാരെ പ്രചോദിപ്പിക്കുകയും ചെയ്യും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s GDP To Grow 7% In FY26: Crisil Revises Growth Forecast Upward

Media Coverage

India’s GDP To Grow 7% In FY26: Crisil Revises Growth Forecast Upward
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 16
December 16, 2025

Global Respect and Self-Reliant Strides: The Modi Effect in Jordan and Beyond