പങ്കിടുക
 
Comments

ശ്രേഷ്ഠരേ 

ഡെന്മാർക്കിന്റെ പ്രധാനമന്ത്രി,

പ്രതിനിധി സംഘത്തിലെ അംഗങ്ങളേ 

മാധ്യമ സുഹൃത്തുക്കളെ,

ശുഭ സായാഹ്നവും നമസ്കാരവും,,

ബഹുമാനപ്പെട്ട പ്രധാനമന്ത്രി, എന്നെയും എന്റെ പ്രതിനിധികളെയും ഡെന്മാർക്കിൽ   ആശ്ചര്യകരമായ സ്വീകരണത്തിനും ആതിഥ്യമരുളിയതിനും നിങ്ങൾക്കും നിങ്ങളുടെ ടീമിനും നന്ദി. നിങ്ങളുടെ മനോഹരമായ രാജ്യത്തേക്കുള്ള എന്റെ ആദ്യ സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, നിങ്ങളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. ഈ രണ്ടു സന്ദർശനങ്ങളിലൂടെ ബന്ധങ്ങളിൽ അടുപ്പവും ചടുലതയും കൊണ്ടുവരാൻ കഴിഞ്ഞു. നമ്മുടെ ഇരു രാജ്യങ്ങളും ജനാധിപത്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, നിയമവാഴ്ച എന്നിവയുടെ മൂല്യങ്ങൾ പങ്കിടുക മാത്രമല്ല, പരസ്പര പൂരകമായ നിരവധി ശക്തികളും നമുക്കുണ്ട്.

സുഹൃത്തുക്കളേ ,
2020 ഒക്ടോബറിൽ നടന്ന ഇന്ത്യ-ഡെൻമാർക്ക് വെർച്വൽ ഉച്ചകോടിയിൽ, നാം നമ്മുടെ  ബന്ധത്തിന് ഒരു ഹരിത  തന്ത്രപ്രധാന കൂട്ടുകെട്ടിന്റെ  പദവി നൽകി. ഇന്നത്തെ ചർച്ചയിൽ, ഞങ്ങളുടെ ഗ്രീൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ സംയുക്ത പ്രവർത്തന പദ്ധതി ഞങ്ങൾ അവലോകനം ചെയ്തു.

വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പുനരുപയോഗ ഊർജം, ആരോഗ്യം, തുറമുഖങ്ങൾ, ഷിപ്പിംഗ്, സർക്കുലർ എക്കണോമി, ജലവിഭവ വിനിയോഗം  തുടങ്ങിയ മേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കാറ്റ് ഊർജ്ജം, ഷിപ്പിംഗ്, കൺസൾട്ടൻസി, ഭക്ഷ്യ സംസ്കരണം, എഞ്ചിനീയറിംഗ് എന്നിങ്ങനെ - 200-ലധികം ഡാനിഷ് കമ്പനികൾ ഇന്ത്യയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നു. അത്തരം നിരവധി മേഖലകളുണ്ട്, ഇന്ത്യയിൽ 'ബിസ്സിനെസ്സ് ചെയ്യൽ സുഗമമാക്കൽ ' വർദ്ധിപ്പിക്കുന്നതിന്റെയും നമ്മുടെ സ്ഥൂല സാമ്പത്തിക  പരിഷ്കാരങ്ങളുടെയും പ്രയോജനം അവർക്ക് ലഭിക്കുന്നു. ഡാനിഷ് കമ്പനികൾക്കും ഡാനിഷ് പെൻഷൻ ഫണ്ടുകൾക്കും ഇന്ത്യയുടെഅടിസ്ഥാനസൗകര്യ മേഖലയിലും ഹരിത വ്യവസായങ്ങളിലും ധാരാളം നിക്ഷേപ അവസരങ്ങളുണ്ട്.

 ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധം, ഇന്തോ-പസഫിക്, ഉക്രെയ്ൻ എന്നിവയുൾപ്പെടെ നിരവധി പ്രാദേശികവും ആഗോളവുമായ വിഷയങ്ങളും ഞങ്ങൾ  ഇന്ന്    ചർച്ച ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ എത്രയും വേഗം അവസാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ഞങ്ങൾ ഊന്നൽ നൽകി. ഉക്രെയ്‌നിൽ ഉടനടി വെടിനിർത്തൽ നടത്താനും പ്രശ്‌നം പരിഹരിക്കാൻ സംഭാഷണവും നയതന്ത്രവും സ്വീകരിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടു. കാലാവസ്ഥാ മേഖലയിലെ സഹകരണവും ഞങ്ങൾ ചർച്ച ചെയ്തു. ഗ്ലാസ്‌ഗോ കാലാവസ്ഥ ഉച്ചകോടിയിൽ  എടുത്ത തീരുമാനങ്ങൾ നിറവേറ്റാൻ ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ആർട്ടിക് മേഖലയിൽ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്.


ശ്രേഷ്ഠത,

നിങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയും ഡെന്മാർക്കും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാളെ നടക്കാനിരിക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ഞാൻ നിങ്ങളോട് എന്റെ നന്ദി അറിയിക്കുന്നു. ഇന്ന് ഇന്ത്യൻ സമൂഹം ഈ പരിപാടിയിൽ പങ്കെടുത്തതിന്  ഞാൻ നിങ്ങൾക്ക് വളരെയധികം നന്ദി പറയുന്നു, കാരണം നിങ്ങൾ ഇവിടെ വരാൻ സമയം കണ്ടെത്തിയത് തന്നെ  ഇന്ത്യൻ സമൂഹത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ പ്രതീകമാണ്.
നന്ദി !

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Modi image, page committees, Patel govt: How BJP scripted historic win in Gujarat

Media Coverage

Modi image, page committees, Patel govt: How BJP scripted historic win in Gujarat
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM chairs Video meeting of Governors, CMs and LGs to discuss aspects of India’s G20 Presidency
December 09, 2022
പങ്കിടുക
 
Comments

Prime Minister Shri Narendra Modi chaired a video meeting of the Governors and Chief Ministers of States and Lt Governors of Union Territories today, to discuss aspects relating to India’s G20 Presidency.

Prime Minister in his remarks stated that India’s G20 Presidency belongs to the entire nation, and is a unique opportunity to showcase the country’s strengths.

Prime Minister emphasized the importance of teamwork, and sought the cooperation of the States / UTs in the organization of various G20 events. He pointed out that the G20 Presidency would help showcase parts of India beyond the conventional big metros, thus bringing out the uniqueness of each part of our country.

Highlighting the large number of visitors who would be coming to India during India’s G20 Presidency and the international media focus on various events, Prime Minister underlined the importance of States and UTs utilizing this opportunity to rebrand themselves as attractive business, investment and tourism destinations. He also reiterated the need to ensure people’s participation in the G20 events by a whole-of-government and a whole-of-society approach.

A number of Governors, Chief Ministers, and Lt. Governors shared their thoughts during the meeting, emphasising the preparations being done by the states to suitably host G20 meetings.

The meeting was also addressed by External Affairs Minister, and a presentation was made by India's G20 Sherpa.