മുന്‍കാലരീതികളില്‍നിന്നു വ്യത്യസ്തമായി, സമഗ്രവളര്‍ച്ചയ്ക്കായി സഹകരണാടിസ്ഥാനത്തിലുള്ളതും മല്‍സരാധിഷ്ഠിതവുമായ ഫെഡറലിസത്തിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഏറെക്കാലമായി നാം കണ്ടുവരുന്നത് സംസ്ഥാനങ്ങളോടു വല്യേട്ടന്‍ മനോഭാവം പുലര്‍ത്തുന്ന കേന്ദ്ര ഗവണ്‍മെന്റിനെയാണ്. വിവിധ സംസ്ഥാനങ്ങളുടെ തനതു സവിശേഷതകള്‍ പരിഗണിക്കാതെയും അവയുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ നിറവേറ്റാതെയും എല്ലാറ്റിനോടും ഒരേ രീതിയില്‍ പ്രതികരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ് എന്നുള്ളതായിരുന്നു നിലവിലുണ്ടായിരുന്ന രീതി.

സംസ്ഥാനങ്ങളുടെ കരുത്തു വര്‍ധിപ്പിക്കുന്നതിനായാണു നീതി ആയോഗിനു തുടക്കമിട്ടത്. സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രഗവണ്‍മെന്റ് ഏകപക്ഷീയമായ നയങ്ങള്‍ നടപ്പാക്കുന്നത് അവസാനിപ്പിച്ചു പരസ്പര പങ്കാളിത്തത്തിന്റെ മാര്‍ഗം സ്വീകരിക്കുന്ന പ്രധാനപ്പെട്ട മാറ്റത്തിനു നാന്ദി കുറിക്കുകയാണ്. ഗവണ്‍മെന്റിനു തന്ത്രപ്രധാനമായ കാഴ്ചപ്പാടു ലഭ്യമാക്കുന്നതിനായി അതിവേഗം പ്രവര്‍ത്തിക്കാന്‍ നീതി ആയോഗിനു സാധിക്കും.

ദേശീയവികസനത്തെ സംബന്ധിച്ച പങ്കാളിത്തവീക്ഷണം സ്വരൂപിക്കുന്നതിനും വികസനം ഏതൊക്ക മേഖലകളില്‍ വേണമെന്നും അതു സാധ്യമാക്കാന്‍ കൈക്കൊള്ളേണ്ട നയമെന്തെന്നും ചിന്തിക്കാനും നീതി ആയോഗ് പ്രവര്‍ത്തിക്കും. തുടര്‍ന്ന്, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും മുന്നോട്ടുകൊണ്ടുപോകാവുന്ന വിധത്തിലുള്ള ദേശീയ വികസന അജണ്ടയ്ക്കു രൂപം നല്‍കും. കരുത്തുറ്റ സംസ്ഥാനങ്ങള്‍ക്കു മാത്രമേ കരുത്തുറ്റ രാഷ്ട്രം സൃഷ്ടിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവോടെ ഓരോ സംസ്ഥാനത്തിലെയും പദ്ധതികളെ പിന്തുണയ്ക്കുകവഴി ആരോഗ്യകരമായ ഫെഡറല്‍ സംവിധാനം നിലനിര്‍ത്താന്‍ ശ്രമിക്കും. ഗാമീണതലത്തില്‍ വിശ്വാസ്യതയാര്‍ന്ന പദ്ധതികള്‍ രൂപീകരിക്കുകയും ഇവ ഉയര്‍ന്ന തലത്തില്‍ ഏകോപിപ്പിക്കുകയും ചെയ്യും.

ഒരു നാഴികക്കല്ലായി, എന്‍.ഡി.എ. ഗവണ്‍മെന്റ് 14ാമതു ധനകാര്യ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. സംസ്ഥാനങ്ങളുടെ നികുതിവിഹിതം ഇതോടെ 32 ശതമാനത്തില്‍നിന്ന് 42 ശതമാനത്തിലേക്കുയര്‍ന്നു. ഇതു ഫലത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ ധനലഭ്യത കുറയാനിടയാക്കുമെങ്കിലും പ്രാദേശിക ആവശ്യത്തിനനുസരിച്ചു പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കുമെന്നതിനാല്‍ സ്വാഗതം ചെയ്യാനാണു കേന്ദ്രഗവണ്‍മെന്റ് തയ്യാറായത്.ഇത് അസാധാരണമായ വർദ്ധനവാണ്. ഇത് സംസ്ഥാനങ്ങളെ എല്ലാ തരത്തിലും ശക്തിപ്പെടുത്തും - സാമ്പത്തിക വിവേചനം അച്ചടക്കം ഉൾപ്പെടെ അവരുടെ പരിപാടികളെയും, പദ്ധതികളെയും കൂടുതൽ മികവോടെ പൂർത്തീകരിക്കാൻ കഴിയും.

ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ മുഖ്യമന്ത്രിമാരെയും കൂടെക്കൂട്ടി. മോദിയുടെ ചൈനാസന്ദര്‍ശനവേളയിലാണു രണ്ടു മുഖ്യമന്ത്രിമാര്‍ അനുഗമിച്ചത്.
കല്‍ക്കരി ലേലത്തിലെ വലിയ പങ്കും സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതിലൂടെ കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ പണം ലഭ്യമാകുന്ന സാഹചര്യമുണ്ടായി.




