പങ്കിടുക
 
Comments

പ്രധാനമന്ത്രിക്ക് ലഭിച്ച മെമൊന്റോകളുടെ പ്രദര്‍ശനവും ഇ-ലേലവും ഇന്ന് (ഒക്‌ടോബര്‍ 24ന്) അവസാനിച്ചു. ലേലത്തിന് മികച്ച പ്രതികരണം ലഭിക്കുകയും പതിനായിരക്കണക്കിന് അപേക്ഷകള്‍ ലഭിക്കുകയും ചെയ്തു. ഇ-ലേലത്തില്‍ നിന്നും ലഭിക്കുന്ന ആദായം മുഴുവനും നമാമി ഗംഗാ മിഷന് സംഭാവനചെയ്യും.

പ്രധാനമന്ത്രിക്ക് ലഭിച്ച മൊത്തം 2772 മൊമന്റോകളുടെ ഇ-ലേലം സെപ്റ്റംബര്‍ 14 മുതല്‍ കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയമാണ് സംഘടിപ്പിച്ചത്. ഇവയൊക്കെ ന്യൂഡല്‍ഹിയിലെ ദേശീയ മോഡേണ്‍ ആര്‍ട്ട്‌സ് ഗാലറിയില്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. വിവിധ തരത്തിലുള്ള വസ്തുക്കളും പെയിന്റിംഗുകള്‍ ഉള്‍പ്പെടെയുള്ള സ്മരണാര്‍ഹവിഷയങ്ങളും (മെമ്മൊറോബില), ശില്‍പ്പങ്ങള്‍, ഷാളുകള്‍, ജാക്കറ്റുകള്‍, പരമ്പരാഗത സംഗീതോപകരണങ്ങള്‍ എന്നിവയെല്ലം ഈ മൊമ്മന്റോകളില്‍ ഉള്‍പ്പെടുന്നുണ്ട്.

ഇ-ലേലം ഒക്‌ടോബര്‍ 3 വരെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ വലിയതോതിലുള്ള പൊതുജനപങ്കാൡത്തവും കുടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കണമെന്ന അഭ്യര്‍ത്ഥര്‍ത്ഥനകളെ മാനിച്ച് മറ്റൊരു മൂന്ന് ആഴ്ചത്തേയ്ക്ക് കൂടി ലേലപ്രക്രിയകള്‍ നീട്ടാനായി തീരുമാനിക്കുകയായിരുന്നു. ഇന്നത്തെ സ്ഥിതിയനുസരിച്ച് ലേലത്തിന് വച്ചിരുന്ന എല്ലാ ഇനങ്ങളും വിറ്റുകഴിഞ്ഞു. പ്രസിദ്ധരായ വ്യക്തികള്‍, രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ലേലത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ബോളിവുഡ് താരമായ അനില്‍ കപൂര്‍, അര്‍ജുന്‍ കപൂര്‍, സംഗീതജ്ഞന്‍ കൈലാഷ് ഖേര്‍ എന്നിവരൊക്കെ ഇത് സാക്ഷ്യപ്പെടുത്തുന്നു.

പ്രദര്‍ശനത്തിന് വച്ചിരുന്ന മെമ്മന്റോകളില്‍ എറ്റവും കുറഞ്ഞ തുകയായ 500 രൂപ ഗണപതി ഭഗവാന്റെ ചെറിയ പ്രതിമപോലുള്ളവയ്ക്കും താമര ആകൃതിയിലുള്ള അലംകൃത തടിപ്പെട്ടിക്കുമൊക്കെയാണ് നിശ്ചയിച്ചിരുന്നത്. ഏറ്റവും ഉയര്‍ന്ന തുകയായ 2.5 ലക്ഷം രൂപ മഹാത്മാഗാന്ധിയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ത്രിവര്‍ണ്ണ അക്രലിക്ക് പെയിന്റിംഗിന് നിശ്ചയിക്കുകയും അതിന് അന്തിമ ലേലത്തില്‍ 25 ലക്ഷം രൂപ ലഭിക്കുകയും ചെയ്തു.

1000 രൂപ അടിസ്ഥാനവിലയിരുണ്ടായിരുന്ന, സ്വന്തം മാതാവില്‍ നിന്നും ആശിര്‍വാദം സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ ഒരു ഫ്രൈയിം ചെയ്ത ചിത്രത്തിന് 20 ലക്ഷം രൂപ ലഭിച്ചു. മണിപ്പൂരി നാടന്‍കല (യഥാര്‍ത്ഥ അടിസ്ഥാനവില 50,000 രൂപയുണ്ടായിരുന്നത് 10 ലക്ഷം രൂപയ്ക്ക് വിറ്റു), കിടാവിന് പാലുനല്‍കുന്ന പശുവിന്റെ ഒരു ലോഹ ശില്‍പ്പം (4000 രൂപ അടിസ്ഥാനവിലയുണ്ടായിരുന്നത് 10 ലക്ഷം രൂപ), സ്വാമി വിവേകാനന്ദന്റെ 14 സെ.മിറ്റര്‍ ഉള്ള ഒരു ലോഹ ശില്‍പ്പം (അടിസ്ഥാനവില 4,000 രൂപയുണ്ടായിരുന്നതിന് അന്തിമ വില 6 ലക്ഷം രൂപ) എന്നിവയായിരുന്നു മറ്റ് ജനപ്രിയമായ ഇനങ്ങള്‍.

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
Micron begins construction of $2.75 billion semiconductor plant in Gujarat

Media Coverage

Micron begins construction of $2.75 billion semiconductor plant in Gujarat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM shares glimpses of his interaction with ground level G20 functionaries
September 23, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi interacted with G20 ground level functionaries at Bharat Madapam yesterday.

Many senior journalists posted the moments of the interaction on X.

The Prime Minister reposted following posts