ഓസ്ട്രേലിയയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാർലിസ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഇന്ന് സന്ദർശിച്ചു. സമീപകാല ഫെഡറൽ തിരഞ്ഞെടുപ്പിൽ ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ ചരിത്രപരമായ വിജയത്തിൽ പ്രധാനമന്ത്രി മോദി ഉപപ്രധാനമന്ത്രി മാർലെസിനെ അഭിനന്ദിച്ചു.
ഇന്ന് അഞ്ച് വർഷം പൂർത്തിയാക്കിയ ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ ഇരു നേതാക്കളും കൈമാറി. പ്രതിരോധ വ്യാവസായിക സഹകരണം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ, നിർണായക ധാതുക്കൾ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ തുടങ്ങിയ പ്രധാന മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു. സ്ഥിരതയുള്ളതും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് എന്ന പരസ്പര കാഴ്ചപ്പാട് ഉഭയകക്ഷി സഹകരണത്തെ നയിക്കുന്നത് തുടരുന്നുവെന്ന് അവർ ആവർത്തിച്ച് ഉറപ്പിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഓസ്‌ട്രേലിയയുടെ പിന്തുണ ഉപപ്രധാനമന്ത്രി മാർലിസ് ആവർത്തിച്ചു.
പ്രധാനമന്ത്രി അൽബനീസിനെ ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി ക്ഷണിച്ചു.
Glad to meet Deputy Prime Minister of Australia Richard Marles. Had a productive discussion on deepening the India-Australia Comprehensive Strategic Partnership, which marks its fifth anniversary today. Our shared vision for a stable, secure, and prosperous Indo-Pacific continues… pic.twitter.com/VucoShDe4l
— Narendra Modi (@narendramodi) June 4, 2025


