പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെയും ഇന്ത്യ-അമേരിക്ക ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശാവഹമായ വിലയിരുത്തലിനെയും താൻ ആഴത്തിൽ അഭിനന്ദിക്കുകയും അവയോടു പൂർണമായി യോജിക്കുകയും ചെയ്യുന്നുവെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി. “ഇന്ത്യക്കും അമേരിക്കയ്ക്കുമിടയിലുള്ളത് ഏറെ ഗുണപരമായ പങ്കാളിത്തമാണ്. ഭാവി ലക്ഷ്യമിട്ടുള്ള സമഗ്രവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തമാണിത്.” - ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“പ്രസിഡന്റ് ട്രംപിന്റെ അഭിപ്രായങ്ങളെയും നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള ആശാവഹമായ വിലയിരുത്തലിനെയും ആഴത്തിൽ അഭിനന്ദിക്കുകയും അവയോടു പൂർണമായി യോജിക്കുകയും ചെയ്യുന്നു.
ഇന്ത്യക്കും അമേരിക്കയ്ക്കുമിടയിലുള്ളത് ഏറെ ഗുണപരമായ പങ്കാളിത്തമാണ്. ഭാവി ലക്ഷ്യമിട്ടുള്ള സമഗ്രവും തന്ത്രപ്രധാനവുമായ ആഗോള പങ്കാളിത്തമാണിത്”.
@realDonaldTrump
@POTUS
Deeply appreciate and fully reciprocate President Trump's sentiments and positive assessment of our ties.
— Narendra Modi (@narendramodi) September 6, 2025
India and the US have a very positive and forward-looking Comprehensive and Global Strategic Partnership.@realDonaldTrump @POTUS https://t.co/4hLo9wBpeF


