ഓപ്പൺഎഐ (OpenAI) സിഇഒ സാം ആൾട്ട്മാൻ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
നിർമിതബുദ്ധി രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റം നടത്തുകയാണെന്നും പ്രതിഭകളുടെയും നവീന ആശയങ്ങളുടെയും ആഗോള കേന്ദ്രമായി മാറാൻ ഇന്ത്യ സജ്ജമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

ഈ പരിവർത്തന മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ ഇന്ത്യയിലെ കഴിവുറ്റ യുവാക്കളിൽ നിക്ഷേപം നടത്താൻ അന്താരാഷ്ട്ര സമൂഹത്തെ പ്രധാനമന്ത്രി ക്ഷണിച്ചു.
എക്സിലെ സാം ആൾട്ട്മാന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“തീർച്ചയായും ഇതൊരു മികച്ച കൂടിക്കാഴ്ചയായിരുന്നു. നിർമിതബുദ്ധി ലോകത്ത് ഇന്ത്യ വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. ഞങ്ങളുടെ കഴിവുറ്റ യുവാക്കളിൽ നിക്ഷേപം നടത്താനും ഈ മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാനും ഞങ്ങൾ ലോകത്തെ ക്ഷണിക്കുന്നു.
@OpenAI”
It was a very good meeting indeed. India is making immense strides in the world of AI. We invite the world to invest in our talented youth and add vigour to this sector.@OpenAI https://t.co/FC3IsVaX23
— Narendra Modi (@narendramodi) February 20, 2026


