പദ്ധതികളുടെ ആകെ ചെലവ് 23,437 കോടി രൂപ; 2030-31 ‌ഓടെ പൂർത്തിയാക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി, റെയിൽവേ മന്ത്രാലയത്തിന്റെ ഏകദേശം 23,437 കോടി രൂപ ചെലവു വരുന്ന മൂന്നു പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:

എ) നാഗ്ദ–മഥുര 3ഉം 4ഉം പാതകൾ

ബി) ഗുണ്ടക്കൽ–വാഡി 3ഉം 4ഉം പാതകൾ

സി) ബുഢ്‌വൽ–സീതാപുർ 3ഉം 4ഉം പാതകൾ

ലൈൻ ശേഷി വർധിക്കുന്നതു റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവനവിശ്വാസ്യതയും ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും കാരണമാകും. ഈ മൾട്ടിട്രാക്കിങ് നിർദേശങ്ങൾ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിനും തിരക്കു കുറയ്ക്കുന്നതിനും സഹായിക്കും. ഈ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന സങ്കൽപ്പത്തിന് അനുസൃതമാണ്. ഇതു പ്രദേശത്തെ ജനങ്ങൾക്കു തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുകയും സമഗ്രമായ വികസനത്തിലൂടെ അവരെ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തരാക്കുകയും ചെയ്യും.

സംയോജിത ആസൂത്രണത്തിലൂടെയും ബന്ധപ്പെട്ടവരുടെ കൂടിയാലോചനകളിലൂടെയും ബഹുതല സമ്പർക്കസൗകര്യവും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്ന പിഎം-ഗതിശക്തി ദേശീയ ആസൂത്രണപദ്ധതിക്കു കീഴിലാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ വ്യക്തികൾക്കും ചരക്കുകൾക്കും സേവനങ്ങൾക്കും തടസ്സമില്ലാത്ത സമ്പർക്കസൗകര്യം ഉറപ്പാക്കും.

​മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി 19 ജില്ലകൾ ഉൾക്കൊള്ളുന്ന ഈ മൂന്നു പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖല ഏകദേശം 901 കിലോമീറ്റർ വർധിപ്പിക്കും.

നിർദിഷ്ട മൾട്ടിട്രാക്കിങ് പദ്ധതി ഏകദേശം 83 ലക്ഷം ജനസംഖ്യയുള്ള 4,161 ഗ്രാമങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും.

നിർദിഷ്ട ശേഷി വർധിപ്പിക്കൽ മഹാകാലേശ്വർ, രൺഥംഭോർ ദേശീയോദ്യാനം, കൂനോ ദേശീയോദ്യാനം, കേവ്‌ലാദേവ് ദേശീയോദ്യാനം, മഥുര, വൃന്ദാവൻ, മന്ത്രാലയം (ശ്രീ രാഘവേന്ദ്ര സ്വാമി മഠം), ശ്രീ നെട്ടിക്കണ്ടി ആഞ്ജനേയ സ്വാമി വാരി ക്ഷേത്രം (കാസപുരം), ശ്യാംനാഥ് ക്ഷേത്രം, നൈമിഷാരണ്യം (നീംസർ) തുടങ്ങിയ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ ഗതാഗതസൗകര്യം മെച്ചപ്പെടുത്തും.

നിർദിഷ്ട പദ്ധതികൾ കൽക്കരി, ഭക്ഷ്യധാന്യങ്ങൾ, സിമന്റ്, POL, ഇരുമ്പ്-ഉരുക്ക്, ഇരുമ്പയിര്, കണ്ടെയ്നർ, രാസവളങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ഗതാഗതത്തിന് അത്യാവശ്യമായ പാതകളാണ്. ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ പ്രതിവർഷം 60 മില്യൺ ടൺ (MTPA) അധിക ചരക്കുനീക്കം സാധ്യമാകും. പരിസ്ഥിതിസൗഹൃദവും ഊർജക്ഷമതയുള്ളതുമായ ഗതാഗതമാർഗമെന്ന നിലയിൽ, റെയിൽവേയുടെ ഈ വികസനം കാലാവസ്ഥാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ, ഇത് എണ്ണ ഇറക്കുമതിയിൽ 37 കോടി ലിറ്ററിന്റെ കുറവുണ്ടാക്കുകയും കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളൽ 185 കോടി കിലോ കുറയ്ക്കുകയും ചെയ്യും; ഇത് ഏകദേശം ഏഴു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു തുല്യമാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending

Media Coverage

Centre releases Rs 1.09 lakh crore tax devolution; Uttar Pradesh gets biggest share to accelerate development spending
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026