കൊപ്രയ്ക്ക് 2023 സീസണിലെ മിനിമം താങ്ങുവിലയ്ക്ക്   പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കി. കാര്‍ഷിക ചെലവുകള്‍ക്കും വിലകള്‍ക്കും വേണ്ടിയുള്ള കമ്മിഷന്റെ ശിപാര്‍ശകളുടെയും നാളികേരം കൃഷിചെയ്യുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ് അംഗീകാരം.

ന്യായമായ ശരാശരി ഗുണനിലവാരത്തിനുള്ള മില്ലിംഗ് കൊപ്രയ്ക്ക് ഒരു ക്വിന്റലിന് 10,860 രൂപയായും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 11750രൂപയായും 2023 സീസണില്‍ എം.എസ്.പി നിജപ്പെടുത്തി. മുന്‍വര്‍ഷത്തേതില്‍ നിന്ന് മില്ലിംഗ് കൊപ്രയ്ക്ക് ക്വിന്റലിന് 270 രൂപയുടെയും ഉണ്ട കൊപ്രയ്ക്ക് ക്വിന്റലിന് 750/രൂപയുടെയും വര്‍ദ്ധനയാണ് ഇതിലൂടെ വരുത്തിയിരിക്കുന്നത്. അഖിലേന്ത്യാതലത്തിലെ ശരാശരി ഉല്‍പാദനചെലവിനെക്കാള്‍ മില്ലിംഗ് കൊപ്രയ്ക്ക് 51.82 ശതമാനത്തിന്റേയും ഉണ്ട കൊപ്രയ്ക്ക് 64.26 ശതമാനത്തിന്റേയും മാര്‍ജിന്‍ (ഉല്‍പ്പാദനചെലവിന്റെയും വില്‍പ്പന വിലയുടെയും വ്യത്യാസം) ഇത് ഉറപ്പാക്കും. അഖിലേന്ത്യാതലത്തില്‍ മൊത്തത്തിലുള്ള ശരാശരി ഉല്‍പ്പാദനചെലവിന്റെ (വെയിറ്റഡ് ആവറേജ് കോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍) 1.5 മടങ്ങ് താങ്ങുവിലയായി നിശ്ചയിക്കുമെന്നുള്ള ഗവണ്‍മെന്റിന്റെ 2018-19 ബജറ്റ് പ്രഖ്യാപനത്തിന്റെ തത്വത്തിന് അനുസൃതമായാണ്. കൊപ്രയ്ക്ക് 2023 സീസണില്‍ എം.എസ്.പി പ്രഖ്യാപിച്ചിരിക്കുന്നത്.

നാളികേര കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട ആദായകരമായ വരുമാനം ഉറപ്പാക്കുന്നതിനും അവരുടെ ക്ഷേമം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുമുള്ള സുപ്രധാനവും പുരോഗമനപരവുമായ നടപടികളിലൊന്നാണിത്.

നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും (നാഫെഡ്) നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷനും (എന്‍.സി.സി.എഫ്) തന്നെയായിരിക്കും താങ്ങുവില പദ്ധതി പ്രകാരമുള്ള (പി.എസ്.എസ്.) കൊപ്രയുടെയൂം തൊണ്ട് കളഞ്ഞ തേങ്ങയുടെയും സംഭരണത്തിനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികളായി തുടര്‍ന്നും പ്രവര്‍ത്തിക്കുക.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s GDP To Grow 7% In FY26: Crisil Revises Growth Forecast Upward

Media Coverage

India’s GDP To Grow 7% In FY26: Crisil Revises Growth Forecast Upward
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 16
December 16, 2025

Global Respect and Self-Reliant Strides: The Modi Effect in Jordan and Beyond