ബിഹാറിലെNH-31, NH-231എന്നിവയുടെ ഖഗാരിയ-പൂർണിയ സെക്ഷൻ 143.529 കിലോമീറ്റർ നീളത്തിൽ നാലുവരിപ്പാതയായി നവീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി (CCEA) ഇന്ന് അംഗീകാരം നൽകി.3,936.05 കോടി രൂപാ ചെലവ് വരുന്ന ഈ പദ്ധതി ബി.ഒ.ടി (ടോൾ) മോഡിലാണ് നടപ്പിലാക്കുന്നത്.
ബിഹാറിലെ NH-31, NH-231 ദേശീയപാതകളുടെ ഖഗാരിയ-പുർണിയ സെക്ഷനിൽ നിർദ്ദേശിച്ചിട്ടുള്ള ഈ നവീകരണം ഖഗാരിയ, ഭാഗൽപൂർ, കതിഹാർ, പുർണിയ എന്നീ ജില്ലകളിലെ ഘടനാപരമായ പോരായ്മകൾ, കുത്തനെയുള്ള വളവുകൾ, ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്ക് എന്നിവയ്ക്ക് ശാശ്വത പരിഹാരമാകും.ഈ പദ്ധതിയുടെ ഭാഗമായി പൂർണിയ നഗരത്തിൽ 6.729 കിലോമീറ്റർ നീളമുള്ള വിപുലമായ ഒരു പുതിയ ഗ്രീൻഫീൽഡ് ബൈപ്പാസും വികസിപ്പിക്കും.ഈ പദ്ധതി യാത്രാവേഗത വർധിപ്പിക്കുന്നതിനും യാത്രാസമയം ഏകദേശം രണ്ട് മണിക്കൂറായി കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ റോഡ് സുരക്ഷ, ഇന്ധനക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിനും വാഹനങ്ങളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഇത് കാരണമാകും.അതുവഴി പ്രാദേശികമായ യാത്രാസൗകര്യങ്ങളും സാമൂഹിക-സാമ്പത്തിക വികസനവും മെച്ചപ്പെടും.
ഈ പദ്ധതി ബിഹാറിലുടനീളമുള്ള പ്രധാന സാമ്പത്തിക, സാമൂഹിക, ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി നൽകും.കൂടാതെഈ പാത 5 പി.എം ഗതി-ശക്തി സാമ്പത്തിക കേന്ദ്രങ്ങൾ (1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 2 ഫിഷിംഗ് സീഫുഡ് പാർക്കുകൾ), 11 ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ (4 പ്രധാന റെയിൽവേ സ്റ്റേഷനുകൾ, 1 വിമാനത്താവളം, 4 ദേശീയപാതകൾ, 2 സംസ്ഥാന പാതകൾ) എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മൾട്ടി-മോഡൽ സംയോജനം വർധിപ്പിക്കുകയും ചെയ്യും.ഈ മേഖലയിലുടനീളമുള്ള ചരക്കുനീക്കവും യാത്രക്കാരുടെ സഞ്ചാരവും കൂടുതൽ വേഗത്തിലാക്കാൻ ഇത്സൗകര്യമൊരുക്കും.
പാതയുടെ രൂപരേഖ
അനുബന്ധം - I: പദ്ധതി വിവരങ്ങൾ
|
സവിശേഷത |
വിവരങ്ങൾ |
|
പദ്ധതിയുടെ പേര് |
ബി.ഒ.ടി (ടോൾ) മോഡിൽ ബിഹാറിലെNH-31, NH-231 ദേശീയപാതകളുടെ ഖഗാരിയ-പുർണിയ സെക്ഷൻ നാലുവരിപ്പാതയായി (143.529 കി.മീ) നവീകരിക്കുന്നതിനുള്ള പദ്ധതി |
|
ഇടനാഴി |
പട്ന - പൂർണിയ |
|
നീളം (കി.മീ) |
143.529 |
|
ആകെ ഭൗതിക നിർമ്മാണച്ചെലവ് (കോടി രൂപയിൽ) |
2467.77 |
|
സ്ഥലമേറ്റെടുക്കൽ ചെലവ് (കോടി രൂപയിൽ) |
290.16 |
|
ആകെ മൂലധനച്ചെലവ് (കോടി രൂപയിൽ) |
3936.05 |
|
രീതി (മോഡ്) |
ബി.ഒ.ടി (ടോൾ) |
|
ബൈപ്പാസുകൾ |
6.729 കിലോമീറ്റർ നീളമുള്ള ഗ്രീൻഫീൽഡ് പുർണിയ ബൈപ്പാസ് |
|
ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൾ |
ദേശീയപാതകൾ – NH-27, NH-13, NH-131A, NH-231
സംസ്ഥാന പാതകൾ – SH-95, SH-77 |
|
ബന്ധിപ്പിക്കുന്ന സാമ്പത്തിക / സാമൂഹിക / ഗതാഗത കേന്ദ്രങ്ങൾ |
വിമാനത്താവളം: പൂർണിയ
റെയിൽവേ സ്റ്റേഷനുകൾ: ഖഗാരിയ, ഭാഗൽപൂർ, കതിഹാർ, പുർണിയ
സാമ്പത്തിക കേന്ദ്രങ്ങൾ: 1 ടെക്സ്റ്റൈൽ ക്ലസ്റ്റർ, 2 മെഗാ ഫുഡ് പാർക്കുകൾ, 2 ഫിഷിംഗ് സീഫുഡ് പാർക്കുകൾ |
|
ബന്ധിപ്പിക്കുന്ന പ്രധാന നഗരങ്ങൾ / പട്ടണങ്ങൾ |
ഖഗാരിയ, ഭാഗൽപൂർ, കതിഹാർ, പുർണിയ |
|
തൊഴിലവസര സൃഷ്ടിക്കുള്ള സാധ്യത |
നേരിട്ട്32.59 ലക്ഷം തൊഴിൽ ദിനങ്ങളും പരോക്ഷമായി 40.55 ലക്ഷം തൊഴിൽ ദിനങ്ങളും |


