ആകെ 1,264 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2028-29 ഓടെ പൂർത്തിയാകും

1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.

സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് പി.എം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതത്തിന് ഈ പദ്ധതി സുഗമമായ കണക്റ്റിവിറ്റി നൽകും.

കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കും.

നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം ഏഴ് ലക്ഷത്തോളം ജനസംഖ്യയുള്ള 99 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

ബെല്ലാരി കോട്ട, ശ്രീ കുമാര സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി ഇതിലൂടെ മെച്ചപ്പെടുത്തും.

ഇരുമ്പയിര്, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല്, ഇരുമ്പ്, സ്റ്റീൽ, കൽക്കരി, വളങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ ചരക്കു‌ഗതാഗതത്തിന് നിർദ്ദിഷ്ട പദ്ധതി ഒരു സുപ്രധാന പാതയാണ്. ശേഷിവർധനയ്ക്കുള്ള പ്രവൃത്തികൾ പ്രതിവർഷം 16.22 ദശലക്ഷം ടൺ (MTPA) എന്ന തോതിൽ അധിക ചരക്കുഗതാഗതത്തിന് വഴിതുറക്കും. പരിസ്ഥിതിസൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും (1.32 കോടി ലിറ്റർ) CO2 ഉദ്‌വമനം കുറയ്ക്കുന്നതിനും (6.67 കോടി കിലോഗ്രാം) സഹായിക്കും. ഇത് 0.27 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.

വർധിച്ചുവരുന്ന ലൈൻ ശേഷി മൊബിലിറ്റി ഗണ്യമായി വർധിപ്പിക്കും. ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിന് കാരണമാകും. പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതി തയ്യാറെടുക്കുകയാണ്. മേഖലയിലെ സമഗ്ര വികസനത്തിലൂടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുകൊണ്ട് അവിടുത്തെ ജനങ്ങളെ "ആത്മനിർഭർ" ആക്കുന്ന ഈ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നവഭാരത ദർശനത്തിന് അനുസൃതമാണ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Teachers: The artists of education

Media Coverage

Teachers: The artists of education
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 7
September 07, 2026

Vasudhaiva Kutumbakam in Action: Tech Hub, Border Villages, Global Leadership by PM Modi