1,264 കോടി രൂപ ചെലവിൽ കർണാടകയിലെയും ആന്ധ്രാപ്രദേശിലെയും ബെല്ലാരി - ഗുണ്ടക്കൽ സെക്ഷന്റെ മൂന്നും നാലും ലൈനുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ഇന്ന് അംഗീകാരം നൽകി.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുടെ കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ട് പി.എം-ഗതി ശക്തി നാഷണൽ മാസ്റ്റർ പ്ലാനിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആളുകളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും ഗതാഗതത്തിന് ഈ പദ്ധതി സുഗമമായ കണക്റ്റിവിറ്റി നൽകും.
കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ മൂന്ന് ജില്ലകളെ ഉൾക്കൊള്ളുന്ന പദ്ധതി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖല ഏകദേശം 46 കിലോമീറ്റർ വർധിപ്പിക്കും.
നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതി ഏകദേശം ഏഴ് ലക്ഷത്തോളം ജനസംഖ്യയുള്ള 99 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
ബെല്ലാരി കോട്ട, ശ്രീ കുമാര സ്വാമി ക്ഷേത്രം തുടങ്ങി നിരവധി പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി ഇതിലൂടെ മെച്ചപ്പെടുത്തും.
ഇരുമ്പയിര്, ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല്, ഇരുമ്പ്, സ്റ്റീൽ, കൽക്കരി, വളങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവയുടെ ചരക്കുഗതാഗതത്തിന് നിർദ്ദിഷ്ട പദ്ധതി ഒരു സുപ്രധാന പാതയാണ്. ശേഷിവർധനയ്ക്കുള്ള പ്രവൃത്തികൾ പ്രതിവർഷം 16.22 ദശലക്ഷം ടൺ (MTPA) എന്ന തോതിൽ അധിക ചരക്കുഗതാഗതത്തിന് വഴിതുറക്കും. പരിസ്ഥിതിസൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ ഗതാഗത മാർഗ്ഗമായ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും (1.32 കോടി ലിറ്റർ) CO2 ഉദ്വമനം കുറയ്ക്കുന്നതിനും (6.67 കോടി കിലോഗ്രാം) സഹായിക്കും. ഇത് 0.27 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.
വർധിച്ചുവരുന്ന ലൈൻ ശേഷി മൊബിലിറ്റി ഗണ്യമായി വർധിപ്പിക്കും. ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിന് കാരണമാകും. പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ഈ മൾട്ടി-ട്രാക്കിംഗ് പദ്ധതി തയ്യാറെടുക്കുകയാണ്. മേഖലയിലെ സമഗ്ര വികസനത്തിലൂടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിച്ചുകൊണ്ട് അവിടുത്തെ ജനങ്ങളെ "ആത്മനിർഭർ" ആക്കുന്ന ഈ പദ്ധതി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ നവഭാരത ദർശനത്തിന് അനുസൃതമാണ്.
The Cabinet’s approval for the 3rd and 4th railway lines on the Ballari-Guntakal section will strengthen connectivity and logistics across Karnataka and Andhra Pradesh.
— Narendra Modi (@narendramodi) July 24, 2026
It will enhance passenger mobility and support the efficient movement of key commodities. It will also improve…
ಬಳ್ಳಾರಿ-ಗುಂತಕಲ್ ವಿಭಾಗದಲ್ಲಿ 3ನೇ ಮತ್ತು 4ನೇ ರೈಲು ಮಾರ್ಗಗಳ ನಿರ್ಮಾಣಕ್ಕೆ ಸಂಪುಟ ನೀಡಿರುವ ಅನುಮೋದನೆಯು, ಕರ್ನಾಟಕ ಮತ್ತು ಆಂಧ್ರಪ್ರದೇಶ ರಾಜ್ಯಗಳಲ್ಲಿ ಸಂಪರ್ಕ ಹಾಗೂ ಸಾಗಾಣಿಕೆ ಸಾಮರ್ಥ್ಯವನ್ನು ಬಲಪಡಿಸಲಿದೆ.
— Narendra Modi (@narendramodi) July 24, 2026
ಇದು ಪ್ರಯಾಣಿಕರ ಸುಗಮ ಸಂಚಾರವನ್ನು ಹೆಚ್ಚಿಸಲಿದ್ದು, ಪ್ರಮುಖ ಉತ್ಪನ್ನಗಳ ಪರಿಣಾಮಕಾರಿ ಸಾಗಣೆಗೆ ಬೆಂಬಲ ನೀಡಲಿದೆ.…
బళ్లారి-గుంతకల్ విభాగం మధ్య 3, 4వ రైల్వే లైన్ నిర్మాణానికి కేంద్ర మంత్రివర్గం ఆమోదం తెలపడం ద్వారా కర్ణాటక, ఆంధ్రప్రదేశ్ రాష్ట్రాల మధ్య అనుసంధానం మరియు సరుకు రవాణా సామర్థ్యం బలోపేతం అవుతుంది.
— Narendra Modi (@narendramodi) July 24, 2026
ఈ ప్రాజెక్ట్ ద్వారా ప్రయాణికుల రాకపోకలు మరింత సౌకర్యవంతంగా మారడంతో పాటు, కీలక వస్తువుల…


