പങ്കിടുക
 
Comments

സാർക്ക് നേതാക്കളും പ്രതിനിധികളുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ,കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി." 'തയ്യാറെടുക്കുക, പക്ഷേ, പരിഭ്രാന്തരാകരുത്' എന്നതാണ് ഇന്ത്യയുടെ മാര്‍ഗദര്‍ശന മുദ്രാവാക്യമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ പ്രശ്‌നത്തെ കുറച്ചുകാണാതിരിക്കുന്നതില്‍ നമ്മള്‍ വളരെ ശ്രദ്ധാലുക്കളായിരിക്കണം, എന്നാല്‍ മുട്ടിടിക്കുന്ന പ്രതികരണങ്ങള്‍ ഒഴിവാക്കണം.പ്രതികരണാത്മകമായ പ്രതികരണ സംവിധാനം ഉള്‍പ്പെടെ പരപ്രേരണ കൂടാതെ സജീവമായ നടപടികള്‍ എടുക്കാന്‍ നമ്മള്‍ ശ്രമിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജനുവരി മധ്യം മുതല്‍ തന്നെ ഇന്ത്യയിലേക്ക് വരുന്നതില്‍ നമ്മള്‍ സ്‌ക്രീനിംഗ് ആരംഭിച്ചിട്ടുണ്ട് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അതോടൊപ്പം യാത്രയില്‍ പതുക്കെപ്പതുക്കെ നിയന്ത്രണങ്ങളും കൊണ്ടുവന്നു. ഈ ഘട്ടംഘട്ടമായ സമീപനങ്ങള്‍ പരിഭ്രാന്തി ഒഴിവാക്കുന്നതിന് സഹായിച്ചിട്ടുണ്ട്.  ടിവി, അച്ചടിമാധ്യമങ്ങള്‍, സാമൂഹികമാധ്യമങ്ങള്‍ എന്നിവയിലൂടെ നമ്മള്‍ പൊതു ബോധവല്‍ക്കരണം വര്‍ധിപ്പിച്ചിട്ടുണ്ട്.

നമ്മുടെ ഏറ്റവും ദുര്‍ബലമായ വിഭാഗങ്ങള്‍ക്കടുത്ത് എത്തുന്നതിനായി പ്രത്യേക പ്രയത്‌നം നടത്തിയിട്ടുണ്ട്. രാജ്യത്തങ്ങോളമിങ്ങോളം ചികില്‍സാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കു പരിശീലനം നല്‍കുന്നതുള്‍പ്പെടെ നമ്മുടെ സംവിധാനത്തിന്റെ കാര്യശേഷി ശക്തിപ്പെടുത്തുന്നതിനായി നമ്മള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഗം കണ്ടെത്തുന്നതിനുള്ള കാര്യശേഷി നമ്മള്‍ വര്‍ധിപ്പിച്ചു. രണ്ടു മാസത്തിനുളളില്‍ ഇന്ത്യക്കാകെയുള്ള ഒരു പ്രധാനപ്പെട്ട പരിശോധനാ കേന്ദ്രത്തില്‍നിന്ന് അത്തരം 60 ലാബുകളിലേക്ക് ഞങ്ങള്‍ നീങ്ങി.

ഈ മാഹാമാരിയെ നിയന്ത്രിക്കുന്നതിനായി ഓരോ ഘട്ടത്തിനും പെരുമാറ്റ ചട്ടങ്ങളും ഞങ്ങള്‍ വികസിപ്പിച്ചു. പ്രവേശനസമയത്തുള്ള സ്‌ക്രീനിംഗ്; രോഗം സംശയിക്കുന്നവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തുക; ഐസലോഷന്‍ സൗകര്യങ്ങളുടെ പരിപാലനവും ക്വാറന്റൈനും; രോഗം മാറിയവരെ ആശുപത്രിയില്‍നിന്നു വിടുക എന്നിങ്ങനെ.

വിദേശത്തുള്ള ഞങ്ങളുടെ ജനങ്ങളുടെ ആവശ്യത്തോടും ഞങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നായി ഞങ്ങള്‍ ഏകദേശം 1,400 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഞങ്ങളുടെ 'അയല്‍ക്കാര്‍ ആദ്യം' നയത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ നിങ്ങളുടെ ചില പൗരന്മാര്‍ക്കും ഇതേ പോലുള്ള സഹായം നല്‍കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
India G20 Presidency: Monuments to Light Up With Logo, Over 200 Meetings Planned in 50 Cities | All to Know

Media Coverage

India G20 Presidency: Monuments to Light Up With Logo, Over 200 Meetings Planned in 50 Cities | All to Know
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 നവംബർ 30
November 30, 2022
പങ്കിടുക
 
Comments

Citizens Cheer For A New India that is Reforming, Performing and Transforming With The Modi Govt.

Appreciation For PM Modi’s Vision Of Digitizing Public Procurement With the GeM Portal.