പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജൂലൈ രണ്ടിനും മൂന്നിനും ഘാന​സന്ദർശിക്കും. ഘാനയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഉഭയകക്ഷിസന്ദർശനമാണിത്. മൂന്നുപതിറ്റാണ്ടിനുശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. സന്ദർശനവേളയിൽ, പ്രധാനമന്ത്രി ഘാന പ്രസിഡന്റുമായി ചർച്ച നടത്തും. കരുത്തുറ്റ ഉഭയകക്ഷിപങ്കാളിത്തം നേതാക്കൾ അവലോകനം ചെയ്യും. സാമ്പത്തിക-ഊർജ-പ്രതിരോധ സഹകരണം, വികസന സഹകരണ പങ്കാളിത്തം എന്നിവയിലൂടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള കൂടുതൽ വഴികളെക്കുറിച്ചു ചർച്ചചെയ്യും. ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാനും ECOWAS [പശ്ചിമ ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ സാമ്പത്തിക സമൂഹം], ആഫ്രിക്കൻ യൂണിയൻ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധത്തിനു കരുത്തേകാനുമുള്ള ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിബദ്ധത ഈ സന്ദർശനം ആവർത്തിച്ചുറപ്പിക്കും.

സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ ട്രിനിഡാഡ് & ടുബേഗോ പ്രധാനമന്ത്രി കംല പെർസാദ്-ബിസെസ്സറിന്റെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2025 ജൂലൈ മൂന്നിനും നാലിനും ട്രിനിഡാഡ് & ടുബേഗോയിൽ (T&T) ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹം നടത്തുന്ന ആദ്യ സന്ദർശനവും 1999നു ശേഷം T&T-യിലേക്കുള്ള പ്രധാനമന്ത്രിതലത്തിലുള്ള ആദ്യ ഉഭയകക്ഷിസന്ദർശനവുമാണിത്. സന്ദർശനവേളയിൽ, ട്രിനിഡാഡ് & ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂ, പ്രധാനമന്ത്രി കംല പെർസാദ്-ബിസെസ്സർ എന്നിവരുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-ട്രിനിഡാഡ് & ടുബേഗോ ബന്ധത്തിനു കൂടുതൽ കരുത്തുപകരുന്നതിനെക്കുറിച്ചു നേതാക്കൾ ചർച്ചചെയ്യും. T&T പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രിയുടെ T&T സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയതും ചരിത്രപരവുമായ ബന്ധത്തിനു പുതിയ പ്രചോദന​മേകും.

സന്ദർശനത്തിന്റെ മൂന്നാം ഘട്ടത്തിൽ, അർജന്റീന പ്രസിഡന്റ് ജാവിയർ മിലേയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2025 ജൂലൈ നാലിനും അഞ്ചിനും ഔദ്യോഗിക സന്ദർശനത്തിനായി അർജന്റീനയിലേക്കു പോകും. പ്രസിഡന്റ് മിലേയുമായി പ്രധാനമന്ത്രി ഉഭയകക്ഷിചർച്ച നടത്തും. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യും. നിലവിലുള്ള സഹകരണവും നേതാക്കൾ അവലോകനം ചെയ്യും. പ്രധാനമന്ത്രിയുടെ ഉഭയകക്ഷിസന്ദർശനം ഇന്ത്യയും അർജന്റീനയും തമ്മിലുള്ള ബഹുമുഖ തന്ത്രപ്രധാന പങ്കാളിത്തത്തെ കൂടുതൽ ആഴത്തിലാക്കും.

സന്ദർശനത്തിന്റെ നാലാം ഘട്ടത്തിൽ, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2025 ജൂലൈ 5 മുതൽ 8 വരെ ബ്രസീൽ സന്ദർശിക്കും. അവിടെ 2025ലെ 17-ാം ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ബ്രസീലിലേക്കുള്ള നാലാമത്തെ സന്ദർശനമാണിത്. 17-ാമത് ബ്രിക്സ് നേതാക്കളുടെ ഉച്ചകോടി റിയോ ഡി ജനീറോയിൽ നടക്കും. ഉച്ചകോടിയിൽ, ആഗോള ഭരണ പരിഷ്കരണം, സമാധാനവും സുരക്ഷയും, ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തൽ, നിർമിതബുദ്ധിയുടെ ഉത്തരവാദിത്വപൂർണമായ ഉപയോഗം, കാലാവസ്ഥാപ്രവർത്തനം, ആഗോള ആരോഗ്യം, സാമ്പത്തിക-ധനകാര്യ വിഷയങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വിഷയങ്ങളിൽ പ്രധാനമന്ത്രി കാ​ഴ്ചപ്പാടുകൾ കൈമാറും. ഉച്ചകോടിയോടനുബന്ധിച്ചു പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. ബ്രസീലിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി ബ്രസീലിയയിലേക്കു പോകും. പ്രസിഡന്റ് ലുലയുമായി അദ്ദേഹം ചർച്ച നടത്തും. വ്യാപാരം, പ്രതിരോധം, ഊർജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ പരസ്പരതാൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം വിശാലമാക്കുന്നതിനെക്കുറിച്ചു നേതാക്കൾ ഉഭയകക്ഷിചർച്ച നടത്തും.

സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ, നമീബിയ പ്രസിഡന്റ് ഡോ. നെതുംബോ നാന്ദി-എൻഡേയ്റ്റ്വയുടെ ക്ഷണപ്രകാരം, പ്രധാനമന്ത്രി 2025 ജൂലൈ 9ന് നമീബിയയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ നമീബിയയിലേക്കുള്ള ആദ്യ സന്ദർശനമാണിത്. ഇന്ത്യയിൽനിന്നു പ്രധാനമന്ത്രിതലത്തിലുള്ള മൂന്നാമത്തെ സന്ദർശനമാണിത്. സന്ദർശനവേളയിൽ, പ്രസിഡന്റ് നാന്ദി-എൻഡേയ്റ്റ്വയുമായി പ്രധാനമന്ത്രി ഉഭയകക്ഷിചർച്ച നടത്തും. നമീബിയയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായ പരേതനായ ഡോ. സാം നുജോമയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിക്കും. നമീബിയ പാർലമെന്റിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. നമീബിയയുമായുള്ള ഇന്ത്യയുടെ ബഹുമുഖവും ആഴമേറിയതുമായ ചരിത്രപരമായ ബന്ധത്തിന്റെ ആവർത്തനമാണു പ്രധാനമന്ത്രിയുടെ സന്ദർശനം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Engineering goods exports up 10.4% in January,2026, crosses $100 billion mark in April-January Period of FY26

Media Coverage

Engineering goods exports up 10.4% in January,2026, crosses $100 billion mark in April-January Period of FY26
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Eminent Malayali Litterateurs Meet PM to Express Gratitude for Renaming State to Keralam
February 27, 2026

A group of eminent Malayali litterateurs called upon the Prime Minister today to express their gratitude regarding the renaming of Kerala to Keralam.

The Prime Minister stated that he was very happy to receive the eminent Malayali litterateurs and noted that the interaction was extremely insightful. The Prime Minister, further highlighted that, the meeting reflected the litterateurs' passionate commitment to Keralam and the Malayalam .

Prime Minister shared on x;

Very happy to receive a group of eminent Malayali litterateurs who came to express their gratitude for renaming Kerala to Keralam.

The interaction was extremely insightful and it reflected their passionate commitment to Keralam and Malayalam.