ഇന്ത്യയിലെ ജനാധിപത്യം എന്നത് ഭരണഘടനാ ധാരകളുടെ ഒരു ശേഖരം മാത്രമല്ല, അത് നമ്മുടെ ജീവിത ധാരയാണ്: പ്രധാനമന്ത്രി
സൻസദ് ടിവി രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ജനപ്രതിനിധികളുടെയും പുതിയ ശബ്ദമായി മാറും: പ്രധാനമന്ത്രി
ഉള്ളടക്കമെന്നത് ബന്ധപെടലാണ് , അത് പാർലമെന്ററി സംവിധാനത്തിന് ഒരുപോലെ ബാധകമാണ്: പ്രധാനമന്ത്രി

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള എന്നിവർ സംയുക്തമായി ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനത്തോടനുബന്ധിച്ച് സൻസദ് ടിവി ആരംഭിച്ചു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിന് അനുസൃതമായി പാർലമെന്റുമായി ബന്ധപ്പെട്ട ചാനലിന്റെ പരിവർത്തനത്തെ ചടങ്ങിൽ അഭിസംബോധന ചെയ്യവെ  പ്രധാനമന്ത്രി പ്രശംസിച്ചു, പ്രത്യേകിച്ചും ഇരുപത്തിയൊന്നാം  നൂറ്റാണ്ട് സംഭാഷണത്തിലൂടെയും ആശയവിനിമയത്തിലൂടെയും വിപ്ലവം കൊണ്ടുവരുമ്പോൾ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ  ഒരു പുതിയ അധ്യായമാണ് സൻസാദ് ടിവിയുടെ സമാരംഭമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്, സൻസാദ് ടിവിയുടെ രൂപത്തിൽ രാജ്യത്തിന് ആശയവിനിമയത്തിനും സംഭാഷണത്തിനും ഒരു മാധ്യമം ലഭിക്കുന്നു, അത് രാജ്യത്തിന്റെ ജനാധിപത്യത്തിന്റെയും ജനപ്രതിനിധികളുടെയും   പുതിയ ശബ്ദമായി മാറും . 62 വർഷം പൂർത്തിയാക്കിയ  പ്രധാനമന്ത്രി ദൂരദർശനെ അഭിവാദ്യം ചെയ്തു. എഞ്ചിനീയർമാരുടെ  ദിനത്തോടനുബന്ധിച്ച് അദ്ദേഹം എല്ലാ എഞ്ചിനീയർമാരെയും അഭിവാദ്യവും  ചെയ്തു.

ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം കൂടിയാണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ജനാധിപത്യത്തിന്റെ കാര്യം വരുമ്പോൾ, ജനാധിപത്യത്തിന്റെ മാതാവായതിനാൽ   ഇന്ത്യയുടെ ഉത്തരവാദിത്തം കൂടുതലാണെന്ന്   പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയ്ക്ക് ജനാധിപത്യം എന്നത് ഒരു സംവിധാനം മാത്രമല്ല, ഒരു ആശയമാണ്. ഇന്ത്യയിലെ ജനാധിപത്യം ഒരു ഭരണഘടനാപരമായ സംവിധാനം  മാത്രമല്ല, അത് ഒരു ആത്മാവാണ്. ഇന്ത്യയിലെ ജനാധിപത്യം എന്നത് ഭരണഘടനാ ധാരകളുടെ  ഒരു ശേഖരം മാത്രമല്ല, അത് നമ്മുടെ ജീവിത  ധാരയാണ്, അദ്ദേഹം പറഞ്ഞു.


ഭൂതകാലത്തിന്റെ മഹത്വവും ഭാവിയുടെ വാഗ്ദാനവും നമ്മുടെ മുന്നിലുള്ളപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വച്ഛ് ഭാരത് അഭിയാൻ പോലുള്ള വിഷയങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കുമ്പോൾ അത് വളരെ വേഗത്തിൽ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിൽ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് 75 എപ്പിസോഡുകൾ ആസൂത്രണം ചെയ്തുകൊണ്ട് അല്ലെങ്കിൽ അവസരങ്ങൾ അടയാളപ്പെടുത്തുന്നതിനായി പ്രത്യേക സപ്ലിമെന്റുകൾ കൊണ്ടുവന്നുകൊണ്ട് ജനങ്ങളുടെ ശ്രമങ്ങൾ പ്രചരിപ്പിക്കുന്നതിൽ മാധ്യമങ്ങൾക്ക് ഒരു പങ്കു വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കേന്ദ്രസ്ഥാനത്തുള്ള  ഉള്ളടക്കത്തെ  കുറിച്ച്    സംസാരിക്കവെ , പ്രധാനമന്ത്രി പറഞ്ഞു, 'ഉള്ളടക്കം രാജാവാണ്, തന്റെ   അനുഭവത്തിൽ "ഉള്ളടക്കം ബന്ധപ്പെടലാണ്. ." ഒരാൾക്ക് മികച്ച ഉള്ളടക്കം ലഭിക്കുമ്പോൾ, ആളുകൾ സ്വയമേവ അതിൽ ഏർപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു.  മാധ്യമങ്ങൾക്ക് ഇത്   ബാധകമാകുന്നതുപോലെ, പാർലമെന്റിൽ രാഷ്ട്രീയം മാത്രമല്ല, നയവും ഉള്ളതിനാൽ ഇത് നമ്മുടെ പാർലമെന്ററി സംവിധാനത്തിനും ഒരുപോലെ ബാധകമാണ്. പാർലമെന്റ് നടപടികളുമായിയുള്ള ബന്ധം സാധാരണക്കാർക്ക് അനുഭവപ്പെടണമെന്ന് അദ്ദേഹം iഊന്നിപ്പറഞ്ഞു. ആ ദിശയിൽ പ്രവർത്തിക്കാൻ അദ്ദേഹം പുതിയ ചാനലിനോട് ആവശ്യപ്പെട്ടു.

പാർലമെന്റ് സമ്മേളിക്കുമ്പോൾ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കാറുണ്ടെന്നും അതിനാൽ യുവാക്കൾക്ക് പഠിക്കാനുണ്ടെന്നും  പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അവരെ നിരീക്ഷിക്കുമ്പോൾ , പാർലമെന്റ് അംഗങ്ങൾ മികച്ച പെരുമാറ്റത്തിനും,  പാർലമെന്റിനുള്ളിൽ മികച്ച സംവാദത്തിനും പ്രചോദനം നേടുന്നു. പൗരന്മാരുടെ കടമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം andന്നിപ്പറഞ്ഞു, ഈ അവബോധത്തിന് മാധ്യമങ്ങൾ ഫലപ്രദമായ ഉപകരണമാണെന്ന് പറഞ്ഞു. ഈ പരിപാടികളിൽ നിന്ന് നമ്മുടെ യുവജനങ്ങൾക്ക് നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും പൗരന്മാരുടെ  കടമകളെക്കുറിച്ചും ധാരാളം പഠിക്കാനാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's Q2 FY26 GDP soars 8.2%: A structural shift reshaping the economy like ’83 cricket triumph

Media Coverage

India's Q2 FY26 GDP soars 8.2%: A structural shift reshaping the economy like ’83 cricket triumph
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
December 05, 2025

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, December 28th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.