പങ്കിടുക
 
Comments
'ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ സാങ്കേതികവിദ്യ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്ന് ഗുജറാത്തിലെ സ്വാഗത് സംരംഭം തെളിയിക്കുന്നു'
''ഞാന്‍ കസേരയുടെ നിയന്ത്രണങ്ങളുടെ അടിമയാകില്ലെന്ന് എനിക്ക് വ്യക്തമായിരുന്നു. ഞാന്‍ ആളുകള്‍ക്കിടയില്‍ നില്‍ക്കും, അവര്‍ക്കൊപ്പം ഉണ്ടാകും'
'ജീവിതം എളുപ്പമാക്കാനും ഭരണനിര്‍വഹണത്തില്‍ എത്തിച്ചേരാനും ഉള്ള ആശയത്തില്‍ സ്വാഗത് നിലകൊള്ളുന്നു'
'എന്നെ സംബന്ധിച്ചിടത്തോളം, ഗുജറാത്തിലെ ജനങ്ങളെ സ്വാഗത് വഴി സേവിക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ പ്രതിഫലം'
'ഭരണം പഴയ ചട്ടങ്ങളിലും നിയമങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും നവീനതകളും പുതിയ ആശയങ്ങളും മൂലമാണ് ഭരണം നടക്കുന്നത് എന്ന് ഞങ്ങള്‍ തെളിയിച്ചു'
''ഭരണനിര്‍വഹണത്തിലെ നിരവധി പരിഹാരങ്ങള്‍ക്കുള്ള പ്രചോദനമായി സ്വാഗത് മാറി. പല സംസ്ഥാനങ്ങളും ഇത്തരത്തിലുള്ള സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
''കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തില്‍ പ്രഗതിക്ക് വലിയ പങ്കുണ്ട്. ഈ ആശയവും സ്വാഗത് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്'

നിങ്ങള്‍ എന്നോട് നേരിട്ട് ആശയവിനിമയം നടത്തും. പഴയകാല സുഹൃത്തുക്കളെ കാണാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. ആദ്യം സംസാരിക്കാന്‍ അവസരം ലഭിക്കുന്നത് ആര്‍ക്കാണെന്ന് നോക്കാം.

പ്രധാനമന്ത്രി: താങ്കളുടെ പേരെന്താണ്?

ഗുണഭോക്താവ്: സോളങ്കി ഭരത്ഭായ് ബച്ചൂജി

പ്രധാനമന്ത്രി: ഞങ്ങള്‍ 'സ്വാഗത്' തുടങ്ങിയപ്പോള്‍ ആദ്യം വന്നത് താങ്കളാണോ?

ഗുണഭോക്താവ് ഭരത്ഭായ്: അതെ സര്‍, ആദ്യം വന്നവരില്‍ ഞാനും ഉണ്ടായിരുന്നു.

പ്രധാനമന്ത്രി: അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്ര ബോധമുണ്ടായത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് എന്തെങ്കിലും പറയണമെങ്കില്‍ 'സ്വാഗതില്‍' പോകണമെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി?

ഗുണഭോക്താവ് ഭരത്ഭായ്: അതെ സര്‍, 20-11-2000ല്‍ ഗവണ്‍മെന്റ് ഭവന പദ്ധതിയുടെ വര്‍ക്ക് ഓര്‍ഡര്‍ ദഹേഗാം തഹസില്‍ നിന്ന് ഒരാഴ്ചത്തേക്ക് എനിക്ക് ലഭിച്ചതുപോലെയായിരുന്നു അത്. പക്ഷെ, അസ്ഥിവാരം മുതല്‍ വീടിന്റെ നിര്‍മ്മാണ ജോലികള്‍ ചെയ്തു, 9 ഇഞ്ചോ 14 ഇഞ്ചോ മതില്‍ കെട്ടേണ്ടത് എന്ന് എനിക്ക് പരിചയമുണ്ടായിരുന്നില്ല. അതിനിടയില്‍ ഒരു ഭൂകമ്പം ഉണ്ടായി. അതുകൊണ്ട് ഞാന്‍ പണിയുന്ന വീട് 9 ഇഞ്ച് മതിലുമായി നിലനില്‍ക്കുമോ ഇല്ലയോ എന്ന് എനിക്ക് അല്‍പ്പം ഭയമുണ്ടായിരുന്നു. പിന്നെ ഞാന്‍ തന്നെ കഠിനാധ്വാനം കൊണ്ട് 9 ഇഞ്ചിനു പകരം 14 ഇഞ്ച് മതില്‍ ഉണ്ടാക്കി. എന്നാല്‍ രണ്ടാമത്തെ ആഴ്ചയിലെ ലേബര്‍ ചാര്‍ജ് ചോദിച്ചപ്പോള്‍ 9 ഇഞ്ചിനുപകരം 14 ഇഞ്ച് മതില്‍ ഉണ്ടാക്കിയതിനാല്‍ രണ്ടാം ആഴ്ച ശമ്പളം നല്‍കില്ലെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ പറഞ്ഞു. ആദ്യ ആഴ്ചയില്‍ എനിക്ക് ലഭിച്ച 8,253 രൂപ ബ്ലോക്ക് ഓഫീസില്‍ പലിശ സഹിതം അടയ്ക്കാനും പറഞ്ഞു. പരാതിയുമായി പലതവണ ജില്ലാ ഓഫീസുകളിലും ബ്ലോക്ക് ഓഫീസുകളിലും കയറിയിറങ്ങിയെങ്കിലും ഒന്നും കേട്ടില്ല. ഞാന്‍ ഗാന്ധിനഗര്‍ ജില്ലയില്‍ പോയപ്പോള്‍, അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ എന്നോട് ചോദിച്ചു, ഞാന്‍ എന്തിനാണ് എല്ലാ ദിവസവും ഓഫീസ് കറങ്ങുന്നത്. ഞാന്‍ അദ്ദേഹത്തോട് എന്റെ പ്രശ്‌നം പറഞ്ഞു. ഞാന്‍ 9 ഇഞ്ചിനു പകരം 14 ഇഞ്ച് മതില്‍ ഉണ്ടാക്കി, ഒരാഴ്ചയായി എന്റെ ജോലിക്ക് കൂലി ലഭിച്ചില്ല. എനിക്ക് സ്വന്തമായി വീടില്ലെന്നും കുടുംബത്തോടൊപ്പമാണ് താമസിക്കുന്നതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഇപ്പോള്‍ ജോലി ചെയ്ത പണം കിട്ടാന്‍ ഞാന്‍ ഓഫീസുകള്‍ ചുറ്റിക്കറങ്ങുകയാണെന്ന് അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു 'ചേട്ടാ, നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. എല്ലാ മാസവും വ്യാഴാഴ്ച സ്വാഗത് നടക്കുന്ന ബഹുമാന്യനായ ശ്രീ നരേന്ദ്രഭായി മോദിയുടെ സെക്രട്ടറിയേറ്റിലേക്ക് നിങ്ങള്‍ പോകൂ'. അങ്ങനെ സര്‍, ഞാന്‍ സെക്രട്ടേറിയറ്റിലെത്തി, ഞാന്‍ നേരിട്ട് പരാതി പറഞ്ഞു. അങ്ങ് ഞാന്‍ പറയുന്നത് വളരെ ക്ഷമയോടെ കേള്‍ക്കുകയും ശാന്തമായി മറുപടി പറയുകയും ചെയ്തു. അങ്ങ് ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് ഉത്തരവിട്ടതിന് ശേഷം 9 ഇഞ്ചിന് പകരം 14 ഇഞ്ച് മതില്‍ പണിയുന്നതിനുള്ള കുടിശ്ശിക എനിക്ക് ലഭിച്ചു തുടങ്ങി. ഇന്ന് ഞാന്‍ ആറ് കുട്ടികളുള്ള എന്റെ കുടുംബത്തോടൊപ്പം എന്റെ സ്വന്തം വീട്ടില്‍ സന്തോഷത്തോടെ ജീവിക്കുന്നു. അതിനാല്‍, വളരെ നന്ദി, സര്‍. 

പ്രധാനമന്ത്രി: ഭരത്ഭായ്, താങ്കളുടെ ആദ്യ അനുഭവം കേട്ടതിന് ശേഷം എനിക്ക് പഴയ കാലം ഓര്‍മ്മ വരുന്നു. 20 വര്‍ഷത്തിനു ശേഷം ഇന്ന് എനിക്ക് നിങ്ങളെ കാണാന്‍ അവസരം ലഭിച്ചു. കുടുംബത്തിലെ എല്ലാ കുട്ടികളും പഠിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവര്‍ എന്താണ് ചെയ്യുന്നത്?

ഭരത്ഭായ്: സര്‍, എന്റെ നാല് പെണ്‍മക്കള്‍ വിവാഹിതരാണ്, ബാക്കിയുള്ള രണ്ട് പെണ്‍മക്കളുടെ കല്യാണം കഴിഞ്ഞിട്ടില്ല. അവര്‍ക്ക് 18 വയസ്സ് പോലും തികഞ്ഞിട്ടില്ല.

പ്രധാനമന്ത്രി: നിങ്ങളുടെ വീട് ഇപ്പോഴും കേടുകൂടാതെയിരിക്കുന്നു, അതോ 20 വര്‍ഷത്തിനുള്ളില്‍ അത് വളരെ പഴക്കമുള്ളതായോ?

ഭാരത്ഭായ്: സര്‍, നേരത്തെ മഴവെള്ളം മേല്‍ക്കൂരയില്‍ നിന്ന് തേകിക്കളയണമായിരുന്നു. വെള്ളത്തിന്റെ പ്രശ്‌നവും ഉണ്ടായിരുന്നു. സിമന്റില്ലാത്തതിനാല്‍ മേല്‍ക്കൂര ദുര്‍ബലമായിരുന്നു.

പ്രധാനമന്ത്രി: നിങ്ങളുടെ മരുമക്കള്‍ നല്ലവരാണോ?

ഭാരത്ഭായ്: സര്‍, എല്ലാവരും വളരെ നല്ലവരാണ്.

പ്രധാനമന്ത്രി: ശരി, സന്തോഷിക്കൂ. നിങ്ങള്‍ സ്വാഗത് പരിപാടിയേക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞോ? മറ്റുള്ളവരെ അവിടെ അയച്ചോ ഇല്ലയോ?

ഭരത്ഭായ്: സര്‍, ഞാന്‍ മറ്റുള്ളവരെയും ഈ പ്രോഗ്രാമിലേക്ക് അയച്ചിരുന്നു. മുഖ്യമന്ത്രി നരേന്ദ്രഭായി മോദി എനിക്ക് തൃപ്തികരമായ മറുപടി നല്‍കുകയും ഞാന്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും എന്റെ ജോലി തൃപ്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഞാന്‍ അവരോട് പലപ്പോഴും പറയുമായിരുന്നു. അതിനാല്‍, നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, നിങ്ങള്‍ക്ക് സ്വാഗത്  പ്രോഗ്രാമിലേക്ക് പോകാം. പിന്നെ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ കൂടെ വന്ന് ഓഫീസ് കാണിച്ചു തരാം എന്നും പറഞ്ഞു.

പ്രധാനമന്ത്രി: ശരി, ഭരത്ഭായ്. ഞാന്‍ സന്തോഷവാനാണ്.

പ്രധാനമന്ത്രി: ആരാണ് അടുത്ത ബഹുമാന്യ വ്യക്തി?

വിനയ് കുമാര്‍: നമസ്‌കാരം സര്‍, ഞാന്‍ ചൗധരി വിനയ് കുമാര്‍ ബാലുഭായ്. ഞാന്‍ താപി ജില്ലയിലെ വാഗ്മേര ഗ്രാമത്തില്‍ നിന്നാണ്.

പ്രധാനമന്ത്രി: വിനയ്ഭായ്, നമസ്‌കാരം

വിനയ്ഭായ്: നമസ്‌കാരം, സര്‍.

പ്രധാനമന്ത്രി: സുഖമാണോ?

വിനയ്ഭായ്: സര്‍, അങ്ങയുടെ അനുഗ്രഹത്താല്‍ ഞാന്‍ സുഖമായിരിക്കുന്നു.

പ്രധാനമന്ത്രി: താങ്കളെപ്പോലുള്ളവരെ ഞങ്ങള്‍ ഇപ്പോള്‍ 'ദിവ്യാംഗ്' എന്ന് വിളിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങളുടെ ഗ്രാമത്തില്‍ ബഹുമാനത്തോടെ ആളുകള്‍ നിങ്ങള്‍ക്കായി ഇതേ വാക്ക് ഉപയോഗിക്കുന്നുണ്ടാകണം.

വിനയ്ഭായ്: അതെ സര്‍.

പ്രധാനമന്ത്രി: ആ സമയത്ത് നിങ്ങള്‍ നിങ്ങളുടെ അവകാശങ്ങള്‍ക്കായി കഠിനമായി പോരാടിയിരുന്നതായി ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. അന്നത്തെ നിങ്ങളുടെ പോരാട്ടം എന്തായിരുന്നുവെന്നും നിങ്ങള്‍ മുഖ്യമന്ത്രിയുടെ അടുത്ത് പോലും പോയി നിങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തുവെന്നും എല്ലാവരോടും പറയുക. അത് എല്ലാവരോടും വിശദീകരിക്കുക.

വിനയ്ഭായ്: സര്‍, എനിക്ക് അന്നത്തെ വിഷയം സ്വയം പര്യാപ്തത നേടുക എന്നതായിരുന്നു. അന്ന് ഞാന്‍ ന്യൂനപക്ഷ ധനകാര്യ കമ്മീഷനില്‍ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്റെ അപേക്ഷ അംഗീകരിച്ചെങ്കിലും കൃത്യസമയത്ത് എനിക്ക് ചെക്ക് ലഭിച്ചില്ല. ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. അപ്പോള്‍ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഗാന്ധിനഗറില്‍ നടക്കുന്ന സ്വാഗത് പരിരാടിയില്‍ എന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന്. എന്റെ പ്രശ്‌നം അവിടെ ഉന്നയിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതുകൊണ്ട് സര്‍, ഞാന്‍ താപി ജില്ലയിലെ വാഗ്മേര ഗ്രാമത്തില്‍ നിന്ന് ഒരു ബസില്‍ ഗാന്ധിനഗറിലേക്ക് വന്നു, നിങ്ങളുടെ പരിപാടി പ്രയോജനപ്പെടുത്തി. നിങ്ങള്‍ എന്റെ പ്രശ്‌നം കേട്ടു, ഉടന്‍ തന്നെ 39,245. രൂപയുടെ ചെക്ക് ഉറപ്പാക്കി. ആ പണം കൊണ്ട് ഞാന്‍ 2008-ല്‍ എന്റെ വീട്ടില്‍ ഒരു ജനറല്‍ സ്റ്റോര്‍ തുറന്നു. ആ കട ഉപയോഗിച്ച് ഞാന്‍ എന്റെ വീട്ടുചെലവുകള്‍ തുടരുന്നു. സര്‍, എന്റെ സ്റ്റോര്‍ തുറന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ഞാന്‍ വിവാഹം കഴിച്ചു. എനിക്ക് രണ്ട് പെണ്‍മക്കളുണ്ട്, അവര്‍ ഇന്ന് പഠിക്കുന്നു. മൂത്ത മകള്‍ എട്ടാം ക്ലാസിലും ഇളയവള്‍ ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. കുടുംബം ഇന്ന് സ്വയംപര്യാപ്തമാണ്. കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കടയുടെ നടത്തിപ്പിന് പുറമെ ഭാര്യയോടൊപ്പം കൃഷി ചെയ്യുന്നു. ഇന്ന് ഞാന്‍ നല്ല വരുമാനം നേടുന്നു.

പ്രധാനമന്ത്രി: വിനയ്ഭായ്, നിങ്ങള്‍ കടയില്‍ എന്താണ് വില്‍ക്കുന്നത്?

വിനയ്ഭായ്: ഞങ്ങള്‍ എല്ലാ ഭക്ഷ്യധാന്യങ്ങളും പലചരക്ക് സാധനങ്ങളും വില്‍ക്കുന്നു.

പ്രധാനമന്ത്രി: ഞങ്ങള്‍ തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമ്പോള്‍,തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ നിങ്ങളുടെ സ്റ്റോറില്‍ വരുമോ?

വിജയ്ഭായ്: അതെ സര്‍, അവര്‍ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, അരി, പഞ്ചസാര മുതലായവ വാങ്ങാന്‍ വരുന്നു.

പ്രധാനമന്ത്രി: ഇപ്പോള്‍ ഞങ്ങള്‍ 'ശ്രീ അന്ന' പ്രചാരണം നടത്തുകയാണ്. തിന, ജോവര്‍ മുതലായവ എല്ലാവരും കഴിക്കണം. ശ്രീ അന്ന നിങ്ങളുടെ കടയില്‍ വില്‍ക്കുന്നുണ്ടോ ഇല്ലയോ?

വിനയ്ഭായ്: ഉണ്ട്,സര്‍.

പ്രധാനമന്ത്രി: നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ജോലി നല്‍കാറുണ്ടോ അതോ നിങ്ങള്‍ ഭാര്യയോടൊപ്പം ജോലി ചെയ്യുകയാണോ?

വിനയ്ഭായ്: ഞങ്ങള്‍ തൊഴിലാളികളെ നിയമിക്കുന്നുണ്ട്.

പ്രധാനമന്ത്രി: ശരി. തൊഴിലാളികളുടെ സേവനം ഉപയോഗിക്കണം. നിങ്ങള്‍ കാരണം എത്ര പേര്‍ക്ക് തൊഴില്‍ ലഭിച്ചു?

വിനയ്ഭായ്: ഏകദേശം 4-5 പേര്‍ക്ക് വയലില്‍ ജോലി ചെയ്യാന്‍ കഴിയുന്നു.

പ്രധാനമന്ത്രി: ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരോടും ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ അവിടെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താറുണ്ടോ? നിങ്ങള്‍ മൊബൈല്‍ ഫോണുകളിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നുണ്ടോ, ആളുകള്‍ ക്യു ആര്‍ കോഡ് ആവശ്യപ്പെടുന്നുണ്ടോ?

വിനയ്ഭായ്: അതെ, സര്‍, പലരും എന്റെ കടയില്‍ വരുന്നു, അവര്‍ എന്റെ ക്യു ആര്‍ കോഡ് ചോദിച്ചു എന്റെ അക്കൗണ്ടില്‍ പണം ഇടുന്നു.

പ്രധാനമന്ത്രി: കൊള്ളാം. അതായത് നിങ്ങളുടെ ഗ്രാമത്തില്‍ എല്ലാം ലഭ്യമാണ്.

വിനയ്ഭായ്: അതെ സര്‍. എല്ലാ സൗകര്യങ്ങളും ഉണ്ട്.

പ്രധാനമന്ത്രി: വിനയ്ഭായ്, നിങ്ങള്‍ 'സ്വാഗത്' പരിപാടി വിജയകരമാക്കി എന്നതാണ് നിങ്ങളുടെ പ്രത്യേകത. മറ്റുള്ളവര്‍ നിങ്ങളോട് 'സ്വാഗത്' പ്രോഗ്രാമില്‍ നിന്ന് ലഭിച്ച നേട്ടങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടാകണം. നിങ്ങള്‍ കാണിച്ച ധൈര്യം മുഖ്യമന്ത്രി വരെ എത്തി. നിങ്ങള്‍ അവര്‍ക്കെതിരെ പരാതി നല്‍കിയെന്നറിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ നിങ്ങളെ ഉപദ്രവിച്ചോ?

വിനയ്ഭായ്: ഉവ്വ്, സര്‍.

പ്രധാനമന്ത്രി: അതിനുശേഷം എല്ലാം ക്രമത്തിലായോ?
വിനയ്ഭായ്: ഉവ്വ്, സര്‍.

പ്രധാനമന്ത്രി: ഇപ്പോള്‍ വിനയ്ഭായ് മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഗ്രാമത്തില്‍ വീമ്പിളക്കുന്നുണ്ടാവണം. നിങ്ങള്‍ അത് ചെയ്യരുത്.

വിനയ്ഭായ്: ഇല്ല സര്‍.

പ്രധാനമന്ത്രി: ശരി, വിനയ്ഭായ്. നിങ്ങള്‍ക്ക് ഒരുപാട് അഭിനന്ദനങ്ങള്‍. നിങ്ങളുടെ പെണ്‍മക്കളെ പഠിപ്പിക്കാന്‍ നിങ്ങള്‍ നല്ല ജോലി ചെയ്തു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുക, ശരി.

പ്രധാനമന്ത്രി: താങ്കളുടെ പേരെന്താണ്?

രാകേഷ്ഭായ് പരേഖ്: രാകേഷ്ഭായ് പരേഖ്.

പ്രധാനമന്ത്രി: രാകേഷ്ഭായ് പരേഖ്, നിങ്ങള്‍ സൂറത്ത് ജില്ലയില്‍ നിന്നാണോ വന്നിരിക്കുന്നത്?

രാകേഷ്ഭായ് പരേഖ്: അതെ, ഞാന്‍ സൂറത്തില്‍ നിന്നാണ് വന്നത്.

പ്രധാനമന്ത്രി: നിങ്ങള്‍ താമസിക്കുന്നത് സൂറത്തിലാണോ അതോ സൂററ്റിന് ചുറ്റും എവിടെയെങ്കിലും ആണോ?

രാകേഷ്ഭായ് പരേഖ്: ഞാന്‍ സൂറത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്.

പ്രധാനമന്ത്രി: ശരി, നിങ്ങളുടെ അനുഭവത്തെക്കുറിച്ച് പറയൂ.

രാകേഷ്ഭായ് പരേഖ്: 2006-ല്‍ ഒരു റെയില്‍ പദ്ധതി കാരണം ഞങ്ങളുടെ കെട്ടിടം പൊളിച്ചു. 32 ഫ്‌ളാറ്റുകളും 8 കടകളും അടങ്ങുന്ന ഒരു 8 നില കെട്ടിടമായിരുന്നു അത്. അത് ജീര്‍ണാവസ്ഥയിലായി; ഇക്കാരണത്താല്‍ കെട്ടിടം പൊളിക്കേണ്ടതായിരുന്നു. ഞങ്ങള്‍ക്ക് അതിനുള്ള അനുമതി ലഭിച്ചിരുന്നില്ല. ഞങ്ങള്‍ കോര്‍പ്പറേഷനില്‍ പോയി, പക്ഷേ ഞങ്ങള്‍ക്ക് അനുമതി നല്‍കിയില്ല. ഞങ്ങളെല്ലാവരും കൂടിക്കാഴ്ച നടത്തി, അന്നാണ് നരേന്ദ്രമോദി സാഹിബായിരുന്നു മുഖ്യമന്ത്രി. ഞാന്‍ പരാതി നല്‍കി. ആ സമയത്താണ് ഞാന്‍ മിസ്റ്റര്‍ ഗാംബിറ്റിനെ കണ്ടത്. എന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും എത്രയും വേഗം എന്നെ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് വീടില്ലാത്തതില്‍ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിറ്റേന്ന് അദ്ദേഹം എന്നെ വിളിച്ചു. സ്വാഗത് പരിപാടിയില്‍ അങ്ങയെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. നിങ്ങള്‍ എനിക്ക് അംഗീകാരം നല്‍കി. ഞാന്‍ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. 10 വര്‍ഷമായി വാടക വീട്ടിലായിരുന്നു താമസം. അപ്പോള്‍ ഞങ്ങള്‍ക്ക് അംഗീകാരം ലഭിച്ചതോടെ ഞങ്ങള്‍ ആദ്യം മുതല്‍ മുഴുവന്‍ കെട്ടിടവും നിര്‍മ്മിച്ചു. ഞങ്ങള്‍ എല്ലാ താമസക്കാരുടെയും യോഗം വിളിച്ച് എല്ലാവരുടെയും പങ്കാളിത്തത്തോടെ കെട്ടിടം പണിതു. വീണ്ടും അതേ കെട്ടിടത്തില്‍ താമസം തുടങ്ങി. 32 കുടുംബങ്ങളും 8 കടയുടമകളും അങ്ങയോട് നന്ദി അറിയിക്കുന്നു. 

പ്രധാനമന്ത്രി: പരേഖ്ജീ, താങ്കള്‍ക്ക് വേണ്ടി മാത്രമല്ല, 32 കുടുംബങ്ങള്‍ക്കു വേണ്ടിയും താങ്കള്‍ വേണ്ടതു ചെയ്തു. ഇന്ന് 32 കുടുംബങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ഈ 32 കുടുംബങ്ങള്‍ എങ്ങനെയുണ്ട്? അവരെല്ലാം സന്തുഷ്ടരാണോ?

രാകേഷ്ഭായ് പരേഖ്: എല്ലാവരും സന്തോഷത്തിലാണ്. പക്ഷേ, ഞാന്‍ ആരോഗ്യപരമായ ചെറിയ വിഷമത്തിലാണ്.

പ്രധാനമന്ത്രി: എല്ലാവരും ഒരുമിച്ചാണോ ജീവിക്കുന്നത്?


രാകേഷ്ഭായ് പരേഖ്: അതെ, എല്ലാവരും ഒരുമിച്ചാണ് ജീവിക്കുന്നത്

പ്രധാനമന്ത്രി: നിങ്ങള്‍ വീണ്ടും കുഴപ്പത്തിലാണോ?

രാകേഷ്ഭായ് പരേഖ്: അതെ സര്‍, എനിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ താങ്കളുടെ ബംഗ്ലാവില്‍ താമസിക്കാമെന്ന് താങ്കള്‍ അന്നു പറഞ്ഞിരുന്നു. കെട്ടിടം പണിയുന്നത് വരെ എനിക്ക് ബംഗ്ലാവില്‍ താമസിക്കാമെന്ന് പറഞ്ഞു. എന്നാല്‍ കെട്ടിടം പണിയുന്നതുവരെ ഞാന്‍ വാടകയ്ക്ക് താമസിച്ചു. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തോടൊപ്പം വീട്ടില്‍ സമാധാനമായി താമസിക്കുന്നു. എനിക്ക് രണ്ട് ആണ്‍മക്കളുണ്ട്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഞാന്‍ എന്റെ ഭാര്യയോടും മക്കളോടുമൊപ്പം സമാധാനത്തോടെ ജീവിക്കുന്നു.


പ്രധാനമന്ത്രി: നിങ്ങളുടെ മക്കള്‍ എന്താണ് ചെയ്യുന്നത്?


രാകേഷ്ഭായ് പരേഖ്: ഒരു മകന്‍ ജോലി ചെയ്യുന്നു, മറ്റേയാള്‍ പാചകജോലിയിലാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സാണ് പഠിച്ചത്. അവന്‍ വീട് നോക്കുന്നുണ്ട്.

 

പ്രധാനമന്ത്രി: യോഗയും മറ്റും ചെയ്യാറുണ്ടോ ഇല്ലയോ?


രാകേഷ്ഭായ് പരേഖ്: അതെ സര്‍, വ്യായാമം മുതലായവ നടക്കുന്നു.

പ്രധാനമന്ത്രി: ശസ്ത്രക്രിയയ്ക്കു തിടുക്കം കൂട്ടുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം. ഇപ്പോള്‍ ആയുഷ്മാന്‍ കാര്‍ഡും ഉണ്ട്. നിങ്ങള്‍ ആയുഷ്മാന്‍ കാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ടോ? അഞ്ചുലക്ഷം രൂപവരെ ചെലവ് വഹിക്കാനാകും. കൂടാതെ ഗുജറാത്ത് ഗവണ്‍മെന്റിനും എംഎഎ കാര്‍ഡ് സ്‌കീം പോലെയുള്ള നിരവധി പദ്ധതികള്‍ ഉണ്ട്. അവ പ്രയോജനപ്പെടുത്തുക, എല്ലാം ശരിയാകും.

രാകേഷ്ഭായ് പരേഖ്: അതെ, സര്‍.

പ്രധാനമന്ത്രി: ഇങ്ങനെ തളരാനുള്ള പ്രായമായിട്ടില്ല.

പ്രധാനമന്ത്രി: ശരി രാകേഷ്ഭായ്, നിങ്ങള്‍ സ്വാഗത് വഴി നിരവധി ആളുകളെ സഹായിച്ചിട്ടുണ്ട്. ബോധമുള്ള ഒരു പൗരന് മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും എന്നതിന്റെ ഒരു ഉദാഹരണമാണ് നിങ്ങള്‍. നിങ്ങളെയും നിങ്ങളുടെ വാക്കുകളെയും ഗവണ്‍മെമന്റ് ഗൗരവമായി എടുത്തതില്‍ എനിക്കും സന്തോഷമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ പ്രശ്‌നപരിഹാരം ഇപ്പാള്‍ നിങ്ങളുടെ കുട്ടികളും അനുഭവിക്കുന്നു. എല്ലാവര്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുക.

സുഹൃത്തുക്കളേ,

ഈ ആശയവിനിമയത്തിനു ശേഷം, ഞങ്ങള്‍ സ്വാഗത്  ആരംഭിച്ചതിന്റെ ഉദ്ദേശ്യം ഏറെക്കുറെ വിജയകരമാണെന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഈ പരിപാടിയിലൂടെ ജനങ്ങള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം മാത്രമല്ല, രാകേഷ് ജിയെപ്പോലുള്ളവര്‍ തങ്ങള്‍ക്കൊപ്പം നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്നവും ഉന്നയിക്കുന്നു. സാധാരണക്കാര്‍ക്ക് തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാനും സ്വന്തം സുഹൃത്തായി കണക്കാക്കാനും മുന്നോട്ട് പോകാനും കഴിയുന്ന തരത്തിലായിരിക്കണം ഗവണ്‍മെന്റിന്റെ പെരുമാറ്റമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭൂപേന്ദ്രഭായിയും ഇന്ന് നമ്മോടൊപ്പമുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ജില്ലകളില്‍ ചില മന്ത്രിമാരും ഓഫീസര്‍മാരും ഉണ്ടെന്നും കാണാന്‍ കഴിയും. ഇപ്പോള്‍ നിരവധി പുതുമുഖങ്ങളുണ്ട്. എനിക്ക് വളരെ കുറച്ച് ആളുകളെ മാത്രമേ അറിയൂ.

ഗുജറാത്തിലെ കോടിക്കണക്കിന് പൗരന്മാരുടെ സേവനത്തിനായി സമര്‍പ്പിക്കപ്പെട്ട 'സ്വാഗത്' 20 വര്‍ഷം തികയുകയാണ്. ചില ഗുണഭോക്താക്കളില്‍ നിന്ന് പഴയ അനുഭവങ്ങള്‍ കേള്‍ക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കാനും എനിക്ക് അവസരം ലഭിച്ചു. നിരവധി പേരുടെ അശ്രാന്ത പരിശ്രമവും വിശ്വസ്തതയും സ്വാഗതിന്റെ വിജയത്തിന് പിന്നിലുണ്ട്. ഈ അവസരത്തില്‍ എല്ലാവരോടും നന്ദി പറയുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു. 

സുഹൃത്തുക്കളേ,

ഏതൊരു വ്യവസ്ഥിതിയും പിറവിയെടുക്കുമ്പോള്‍ അല്ലെങ്കില്‍ അത് തയ്യാറാക്കപ്പെടുമ്പോള്‍, അതിന് പിന്നില്‍ ഒരു കാഴ്ചപ്പാടും ഉദ്ദേശ്യവുമുണ്ട്. ആ സമ്പ്രദായം ഭാവിയില്‍ എത്രത്തോളം എത്തും, അതിന്റെ വിധി, അന്തിമഫലം, ആ ഉദ്ദേശം കൊണ്ടാണ് തീരുമാനിക്കുന്നത്. 2003-ല്‍ സ്വാഗത് ആരംഭിച്ചപ്പോള്‍, ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നിട്ട് അധികനാളായില്ല. അതിനുമുമ്പ്, എന്റെ ജീവിതം ഒരു തൊഴിലാളിയായി, സാധാരണ മനുഷ്യര്‍ക്കിടയിലായിരുന്നു. മുഖ്യമന്ത്രിയായതിന് ശേഷം ആളുകള്‍ പറയാറുണ്ട്, ഒരിക്കല്‍ കസേര കിട്ടിയാല്‍ പിന്നെ എല്ലാം മാറും, ആളുകളും മാറും എന്ന്. ഞാന്‍ ഇത് കേള്‍ക്കാറുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ എന്നെ രൂപപ്പെടുത്തിയതുപോലെ തന്നെ തുടരുമെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അവരില്‍ നിന്നാണു ഞാന്‍ പഠിച്ചത്, അവരില്‍ നിന്ന് നേടിയ അനുഭവങ്ങള്‍ ചെറുതല്ല. ഒരു സാഹചര്യത്തിലും ഞാന്‍ കസേരയുടെ നിര്‍ബന്ധത്തിന് അടിമയാകില്ല. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ ദൃഢനിശ്ചയത്തോടെ, സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ, പരാതികളില്‍ സംസ്ഥാനവ്യാപകമായ ശ്രദ്ധ ചെലുത്തി. അതായത് സ്വാഗത് പിറന്നു. സ്വാഗതിന്റെ പിന്നിലെ ഊര്‍ജ്ജം ഇതായിരുന്നു - ജനാധിപത്യ സ്ഥാപനങ്ങളിലേക്ക് സാധാരണക്കാരെ സ്വാഗതം ചെയ്യുക! സ്വാഗതിന് പിന്നിലെ പ്രേരണ ഇതായിരുന്നു - നിയമത്തെ സ്വാഗതം ചെയ്യുക, പരിഹാരത്തെ സ്വാഗതം ചെയ്യുക! കൂടാതെ, 20 വര്‍ഷത്തിനു ശേഷവും, സ്വാഗത് എന്നതിന്റെ അര്‍ത്ഥം ഇതാണ്- ജീവിതം എളുപ്പമാക്കുക, ഭരണ നിര്‍വഹണത്ിലേക്കെത്താന്‍! ആത്മാര്‍ത്ഥമായ പരിശ്രമത്തിന്റെ ഫലമായി, ഈ ഗുജറാത്ത് മാതൃക ഭരണം ലോകമെമ്പാടും സ്വന്തമായ ഒരു വ്യക്തിമുദ്രയായി മാറി. ഒന്നാമതായി, ഇന്റര്‍നാഷണല്‍ ടെലികോം ഓര്‍ഗനൈസേഷന്‍ ഇതിനെ ഇ-സുതാര്യതയുടെയും ഇ-അക്കൗണ്ടബിലിറ്റിയുടെയും മികച്ച ഉദാഹരണമായി വിശേഷിപ്പിച്ചു. തുടര്‍ന്ന് ഐക്യരാഷ്ട്രസഭയും സ്വാഗതിനെ പ്രശംസിച്ചു. യുഎന്നിന്റെ പ്രശസ്തമായ പബ്ലിക് സര്‍വീസ് അവാര്‍ഡും ഇതിന് ലഭിച്ചു. 2011ല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ ഗുജറാത്തിനും ഇ-ഗവേണന്‍സില്‍ കേന്ദ്ര  ഗവണ്‍മെന്റിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചിരുന്നു. സ്വാഗതിനു നന്ദി. ഈ പ്രക്രിയ തുടര്‍ച്ചയായി നടക്കുന്നു.

 
സഹോദരീ സഹോദരന്മാരേ,

എന്നെ സംബന്ധിച്ചിടത്തോളം, സ്വാഗതിന്റ വിജയത്തിനുള്ള ഏറ്റവും വലിയ പുരസ്‌കാരം ഇതിലൂടെ ഗുജറാത്തിലെ ജനങ്ങളെ സേവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതാണ്. സ്വാഗത് വഴി ഞങ്ങള്‍ ഒരു പ്രായോഗിക സംവിധാനം തയ്യാറാക്കി. ബ്ലോക്ക് തലത്തിലും തഹസില്‍ദാര്‍ തലത്തിലും പരാതി കേള്‍ക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് ജില്ലാതലത്തില്‍ ജില്ലാ മജിസ്ട്രേറ്റിന് ചുമതല നല്‍കി. കൂടാതെ, സംസ്ഥാന തലത്തില്‍, ഞാന്‍ തന്നെ ഈ ഉത്തരവാദിത്തം ഏറ്റെടുത്തു. മാത്രമല്ല എനിക്ക് ഇതില്‍ നിന്ന് ഒരുപാട് പ്രയോജനം ലഭിച്ചു. ഞാന്‍ നേരിട്ട് പരാതി കേള്‍ക്കുമ്പോള്‍, ഏറ്റവും താഴ്ന്ന തട്ടിലുള്ള ആളുകള്‍ ഗവണ്‍മെന്റില്‍ നിന്ന് പ്രയോജനം നേടുന്നുണ്ടോ ഇല്ലയോ, ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ ഇല്ലയോ, നയങ്ങള്‍ കാരണം അവര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടുന്നില്ലേ എന്നിങ്ങനെയുള്ള പ്രതികരണങ്ങള്‍ എനിക്ക് വളരെ എളുപ്പത്തില്‍ ലഭിക്കാന്‍ തുടങ്ങി. ഏതെങ്കിലും പ്രാദേശിക ഗവണ്‍മെന്റ ഉദ്യോഗസ്ഥന്റെ ഉദ്ദേശ്യം ശശരിയല്ലെങ്കില്‍, സാധാരണ പൗരന് പോലും ഗവണ്‍മെന്റിനെ സമീപിക്കാന്‍ കഴിയുന്ന തരത്തില്‍ സ്വാഗതിന്റെ ശക്തിയും പ്രശസ്തിയും വര്‍ദ്ധിച്ചു. അവര്‍ കേട്ടില്ലെങ്കിലോ അവരുടെ ജോലി വേണ്ടവിധം പൂര്‍ത്തിയായില്ലെങ്കിലോ, ആളുകള്‍ പറയും: 'ഞാന്‍ സ്വാഗതിലേക്ക് പോകും'. സ്വാഗതില്‍ പോകുമെന്ന് പറഞ്ഞാലുടന്‍ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് അവന്റെ പരാതി കേള്‍ക്കും.

സ്വാഗത് അത്തരമൊരു പ്രശസ്തി നേടിയിരുന്നു. സാധാരണക്കാരുടെ പരാതികളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എനിക്ക് നേരിട്ട് ലഭിക്കുമായിരുന്നു. പ്രധാനമായി, അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലൂടെ എനിക്ക് വളരെയധികം സംതൃപ്തി ലഭിച്ചു. അത് ഇവിടെയും നിന്നില്ല. സ്വാഗത് മാസത്തിലൊരിക്കല്‍ നടത്താറുണ്ടായിരുന്നു, പക്ഷേ നൂറുകണക്കിന് പരാതികള്‍ വരുകയും ഞാന്‍ അത് വിശകലനം ചെയ്യുകയും ചെയ്തതിനാല്‍ മാസം മുഴുവന്‍ ജോലി ചെയ്യേണ്ടിവന്നു. പരാതികള്‍ വീണ്ടും വീണ്ടും വരുന്ന ഏതെങ്കിലും വകുപ്പുണ്ടോ, ആവര്‍ത്തിച്ച് പരാതികള്‍ വരുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനുണ്ടോ, പരാതികള്‍ നിറഞ്ഞ ഏതെങ്കിലും മേഖലയുണ്ടോ? ഇത് സംഭവിക്കുന്നത് നയങ്ങള്‍ കൊണ്ടാണോ അതോ ഒരു വ്യക്തിയുടെ ഉദ്ദേശം കൊണ്ടാണോ? ഞങ്ങള്‍ എല്ലാം വിശകലനം ചെയ്യാറുണ്ടായിരുന്നു. ആവശ്യമെങ്കില്‍, സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഞങ്ങള്‍ നിയമങ്ങളും നയങ്ങളും മാറ്റി. ആ വ്യക്തി കാരണം എന്തെങ്കിലും പ്രശ്നമുണ്ടായാല്‍, ആ വ്യക്തിയെയും ഞങ്ങള്‍ പരിപാലിക്കും. തല്‍ഫലമായി, സ്വാഗത് പൊതുജനങ്ങള്‍ക്കിടയില്‍ അതിശയകരമായ ഒരു വിശ്വാസം സൃഷ്ടിച്ചു. ജനാധിപത്യത്തിന്റെ വിജയം അളക്കുന്നതിനുള്ള ഏറ്റവും വലിയ സ്‌കെയില്‍ പൊതുജനങ്ങളുടെ പരാതി പരിഹാര സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തുക എന്നതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്താണ് പൊതു ശ്രവണ സംവിധാനം, എന്താണ് പ്രതിവിധി സംവിധാനം. ഇത് ജനാധിപത്യത്തിന്റെ പരീക്ഷണമാണ്. സ്വാഗത് എന്ന് പേരിട്ടിരിക്കുന്ന ഈ വിത്ത് ഇത്രയും വലിയ ആല്‍മരമായി മാറിയത് കാണുമ്പോള്‍ ഇന്ന് അഭിമാനവും സംതൃപ്തിയും തോന്നുന്നു. ഒപ്പം, അന്ന് സ്വാഗത് പരിപാടിയുടെ ചുമതല വഹിച്ചിരുന്ന, മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെട്ട എന്റെ പഴയ സഹപ്രവര്‍ത്തകന്‍ എ.കെ.ശര്‍മ്മ ഇന്ന് ഇക്കണോമിക്‌സ് ടൈംസില്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്വാഗതിനെക്കുറിച്ച് നല്ലൊരു ലേഖനം എഴുതിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇക്കാലത്ത്, അദ്ദേഹം എന്റെ പ്രൊഫഷനില്‍ ചേര്‍ന്നു, അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചു, ഉത്തര്‍പ്രദേശില്‍ മന്ത്രിയാണ്. എന്നാല്‍ അക്കാലത്ത് അദ്ദേഹം ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് സ്വാഗത് പരിപാടി കൈകാര്യം ചെയ്തിരുന്നത്.


സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി നമ്മുടെ നാട്ടില്‍ ഏതു ഗവണ്‍മെന്റ് അധികാരത്തില്‍ വന്നാലും നിലവിലുള്ള അവസ്ഥ തന്നെ പിന്തുടരണമെന്ന വിശ്വാസം ഉണ്ടായിരുന്നു. ഭരിക്കുന്നവര്‍ റിബണ്‍ മുറിച്ച് വിളക്ക് കൊളുത്തിയാണ് കാലാവധി പൂര്‍ത്തിയാക്കിയിരുന്നത്. എന്നാല്‍ സ്വാഗതിലൂടെ ഈ സമീപനം മാറ്റാനാണ് ഗുജറാത്ത് ശ്രമിച്ചത്. ഭരണം ചട്ടങ്ങളിലും നിയമങ്ങളിലും തല്‍സ്ഥിതിയിലും മാത്രമായി പരിമിതപ്പെടുന്നില്ലെന്ന് ഞങ്ങള്‍ ഊന്നിപ്പറഞ്ഞു. ഭരണം നടക്കുന്നത് നവീകരണങ്ങളിലൂടെയാണ്! പുതിയ ആശയങ്ങളിലൂടെയാണ് ഭരണം നടത്തുന്നത്! ഭരണം ജീവനില്ലാത്ത സംവിധാനമല്ല. ഭരണം ഒരു ജീവനുള്ള സംവിധാനമാണ്, ഭരണം ഒരു വൈകാരിക സംവിധാനമാണ്, ഭരണം ജനങ്ങളുടെ ജീവിതവും സ്വപ്നങ്ങളും അവരുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഒരു പുരോഗമന സംവിധാനമാണ്.

2003ല്‍ സ്വാഗത് ആരംഭിച്ചപ്പോള്‍ സാങ്കേതിക വിദ്യയ്ക്കും ഇ-ഗവേണന്‍സിനും ഗവണ്‍മെന്റുകളില്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഓരോ ജോലിക്കും ഫയലുകള്‍ ഉണ്ടാക്കി. ഫയലുകള്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിനാല്‍ എവിടെയാണ് അപ്രത്യക്ഷമാകുകയെന്ന് ആര്‍ക്കും അറിയില്ല. മിക്കപ്പോഴും, അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍, പരാതിക്കാരന്റെ ജീവിതകാലം മുഴുവന്‍ ആ പേപ്പര്‍ കണ്ടെത്തുന്നതിലാണ് ചെലവഴിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് പോലുള്ള സംവിധാനങ്ങളും ആളുകള്‍ക്ക് പരിചിതമായിരുന്നില്ല. ഈ സാഹചര്യത്തില്‍, ഗുജറാത്ത് ഭാവിയിലേക്കുള്ള ആശയങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇന്ന്, സ്വാഗത് പോലുള്ള ഒരു സംവിധാനം നിരവധി ഭരണ പരിഹാരങ്ങള്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു. പല സംസ്ഥാനങ്ങളും ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല സംസ്ഥാന പ്രതിനിധികളും ഗുജറാത്തില്‍ വന്ന് പഠിച്ച് അവരുടെ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. നിങ്ങള്‍ എന്നെ ഡല്‍ഹിയിലേക്ക് അയച്ചപ്പോള്‍, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ കേന്ദ്രത്തില്‍ 'പ്രഗതി' എന്ന സംവിധാനം ഞങ്ങള്‍ ഉണ്ടാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷമായി രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിന് പിന്നില്‍ പ്രഗതി ഒരു പ്രധാന പങ്ക് വഹിച്ചു. ഈ ആശയവും സ്വാഗത് എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രധാനമന്ത്രി എന്ന നിലയില്‍ 16 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ ഞാന്‍ പ്രഗതി യോഗങ്ങളില്‍ അവലോകനം ചെയ്തിട്ടുണ്ട്. രാജ്യത്ത് നൂറുകണക്കിന് പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഇത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പ്രഗതിയുടെ പ്രഭാവം എന്തെന്നാല്‍, ഒരു പദ്ധഥി അവലോകനത്തിനായി ലിസ്റ്റ് ചെയ്താലുടന്‍, എല്ലാ സംസ്ഥാനങ്ങളും അതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ അവസാനിപ്പിക്കുന്നു, അങ്ങനെ അത് യഥാര്‍ത്ഥത്തില്‍ എന്റെ അവലോകനത്തിനായി വരുമ്പോള്‍, അത് രണ്ട് ദിവസം മുമ്പ് ചെയ്തുവെന്ന് അവര്‍ക്ക് പറയാന്‍ കഴിയും.

സുഹൃത്തുക്കളേ,

ഒരു വിത്ത് ഒരു മരത്തിന് ജന്മം നല്‍കുന്നതുപോലെ, നൂറുകണക്കിന് ശാഖകള്‍ ആ മരത്തില്‍ നിന്ന് പുറപ്പെടുന്നു, ആയിരക്കണക്കിന് വിത്തുകള്‍ ആയിരക്കണക്കിന് പുതിയ മരങ്ങള്‍ക്ക് ജന്മം നല്‍കുന്നു. അതുപോലെ, സ്വാഗതിന്റെ ഈ ആശയം ഭരണത്തില്‍ ആയിരക്കണക്കിന് പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് കാരണമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. പൊതുജനാഭിമുഖ്യമുള്ള ഭരണത്തിന്റെ മാതൃകയായി അത് പൊതുജനസേവനം തുടരും. നിങ്ങളുടെ എല്ലാവരുടെയും ഇടയില്‍ വരാന്‍ ഒരിക്കല്‍ കൂടി എനിക്ക് അവസരം തന്നതില്‍ ഞാന്‍ നിങ്ങളോട് നന്ദിയുള്ളവനാണ്. ഞാന്‍ എന്റെ ജോലിയില്‍ വളരെ തിരക്കിലാണ്, ഇത് 20 വര്‍ഷം തികയുന്നുവെന്ന് നിങ്ങളുടെ ക്ഷണത്തിലൂടെ ഞാന്‍ മനസ്സിലാക്കി. പക്ഷേ, പുതിയൊരു ജീവിതം, പുതിയ അവബോധം ലഭിക്കുന്ന തരത്തില്‍ ഭരണസംരംഭവും ആഘോഷിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇപ്പോള്‍ സ്വാഗത് പരിപാടി കൂടുതല്‍ ആവേശത്തോടെയും വിശ്വാസ്യതയോടെയും പുരോഗമിക്കുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഗുജറാത്തിലെ എന്റെ എല്ലാ പ്രിയ സഹോദരങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ അറിയിക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷം, ഗുജറാത്ത് അതിന്റെ സ്ഥാപക ദിനം മെയ് 1-ന് ആഘോഷിക്കും. അതുപോലെ, ഗുജറാത്ത് സ്ഥാപക ദിനത്തെ വികസനത്തിനുള്ള അവസരമാക്കി മാറ്റുകയും അത് വികസനത്തിന്റെ ഉത്സവമാക്കുകയും ചെയ്യുന്നു. വലിയ ആര്‍ഭാടത്തോടെ ഒരുക്കങ്ങള്‍ നടക്കണം. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. അഭിനന്ദനങ്ങള്‍.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
20 years of Vibrant Gujarat: Industrialists hail Modi for ‘farsightedness’, emergence as ‘global consensus builder’

Media Coverage

20 years of Vibrant Gujarat: Industrialists hail Modi for ‘farsightedness’, emergence as ‘global consensus builder’
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles the demise of Dr. MS Swaminathan
September 28, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed deep sorrow over the death of eminent agriculture scientist, Dr. MS Swaminathan whose "groundbreaking work in agriculture transformed the lives of millions and ensured food security for our nation."

The Prime Minister posted a thread on X:

"Deeply saddened by the demise of Dr. MS Swaminathan Ji. At a very critical period in our nation’s history, his groundbreaking work in agriculture transformed the lives of millions and ensured food security for our nation.

Beyond his revolutionary contributions to agriculture, Dr. Swaminathan was a powerhouse of innovation and a nurturing mentor to many. His unwavering commitment to research and mentorship has left an indelible mark on countless scientists and innovators.

I will always cherish my conversations with Dr. Swaminathan. His passion to see India progress was exemplary.
His life and work will inspire generations to come. Condolences to his family and admirers. Om Shanti."