ശ്രേഷ്ഠ വ്യക്തിത്വങ്ങളേ,

ജി-20 പ്രസിഡന്‍സിക്ക് കീഴില്‍, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനം എന്നീ രണ്ട് വിഷയങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കിയത്.

 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നത് ഞങ്ങളുടെ അധ്യക്ഷ പദവി കാലത്ത് അടിസ്ഥാനമാക്കി.

കൂട്ടായ പരിശ്രമത്തിലൂടെ പല വിഷയങ്ങളിലും സമവായം കണ്ടെത്തുന്നതില്‍ നമ്മള്‍ വിജയിച്ചു.

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള  ഗ്ലോബല്‍ സൗത്തിലെ എല്ലാ രാജ്യങ്ങളുടെയും പങ്ക് വളരെ കുറവാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ അവരില്‍ വളരെ കൂടുതലാണ്. വിഭവങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും, ഈ രാജ്യങ്ങള്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ പ്രതിജ്ഞാബദ്ധരാണ്.

 

|

ഗ്ലോബല്‍ സൗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് കാലാവസ്ഥാ സാമ്പത്തികവും സാങ്കേതികവിദ്യയും അത്യന്താപേക്ഷിതമാണ്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് വികസിത രാജ്യങ്ങള്‍ തങ്ങളെ പരമാവധി സഹായിക്കുമെന്ന് ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് സ്വാഭാവികവും ന്യായവുമാണ്.

സുഹൃത്തുക്കളേ,

കാലാവസ്ഥാ പ്രവര്‍ത്തനത്തിന് 2030-ഓടെ നിരവധി ട്രില്യണ്‍ ഡോളര്‍ കാലാവസ്ഥാ ധനസഹായം ആവശ്യമാണെന്ന് ജി-20 യില്‍ സമ്മതിച്ചിട്ടുണ്ട്.

ലഭ്യമായതും ആശ്രയിക്കാന്‍ കഴിയുന്നതും താങ്ങാനാവുന്നതുമായ കാലാവസ്ഥാ ധനകാര്യം.

യുഎഇയുടെ ക്ലൈമറ്റ് ഫിനാന്‍സ് ഫ്രെയിംവര്‍ക്ക് സംരംഭം ഈ ദിശയില്‍ പ്രചോദനം നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ലോസ് ആന്‍ഡ് ഡാമേജ് ഫണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ ഇന്നലെ എടുത്ത ചരിത്രപരമായ തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഇത് COP 28 ഉച്ചകോടിയില്‍ പുതിയ പ്രതീക്ഷകള്‍ കൊണ്ടുവന്നു. COP ഉച്ചകോടി കാലാവസ്ഥാ ധനകാര്യവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ കൃത്യമായ ഫലങ്ങള്‍ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

 

|

ആദ്യം, COP-28 കാലാവസ്ഥാ ധനകാര്യത്തിലെ പുതിയ കളക്റ്റീവ് ക്വാണ്ടിഫൈഡ് ലക്ഷ്യത്തില്‍ യഥാര്‍ത്ഥ പുരോഗതി കാണും. രണ്ടാമതായി, ഗ്രീന്‍ ക്ലൈമറ്റ് ഫണ്ടിലും അഡാപ്‌റ്റേഷന്‍ ഫണ്ടിലും ഒരു കുറവും ഉണ്ടാകില്ല, ഈ ഫണ്ട് ഉടനടി നികത്തും.

മൂന്നാമതായി, ബഹുമുഖ വികസന ബാങ്കുകള്‍ വികസനത്തിനും കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങാനാവുന്ന ധനസഹായം നല്‍കും. നാലാമതായി, വികസിത രാജ്യങ്ങള്‍ 2050-ന് മുമ്പ് അവരുടെ കാര്‍ബണ്‍ കാല്‍പ്പാടുകള്‍ ഇല്ലാതാക്കും.

ഒരു ക്ലൈമറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കാനുള്ള യുഎഇയുടെ പ്രഖ്യാപനത്തെ ഞാന്‍ സ്വാഗതം ചെയ്യുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്നു.

വളരെ നന്ദി.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Making India the Manufacturing Skills Capital of the World

Media Coverage

Making India the Manufacturing Skills Capital of the World
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 3
July 03, 2025

Citizens Celebrate PM Modi’s Vision for India-Africa Ties Bridging Continents:

PM Modi’s Multi-Pronged Push for Prosperity Empowering India