ബംഗളൂരുവിലെ അന്തരീക്ഷവും ഇവിടുത്തെ ചുറ്റുപാടും തികച്ചും സവിശേഷമാണ്. സോഫ്റ്റ്‌വെയറുകൾക്കും സേവനങ്ങൾക്കും ഈ നഗരം ലോകമെമ്പാടും അറിയപ്പെടുന്നു; ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെയും ആത്മീയബോധത്തെയും പുതിയ ഉയരങ്ങളിലെത്തിക്കാനും ഈ നഗരത്തിന് കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി
സേവാ പരമോ ധർമ്മ: (സേവനമാണ് പരമമായ ധർമ്മം) എന്നത് നമ്മുടെ സമൂഹത്തിന്റെ സഹജ സ്വഭാവമാണ്: പ്രധാനമന്ത്രി
സ്വച്ഛ് ഭാരത് അഭിയാൻ എന്നത് വെറുമൊരു ഗവണ്മെന്റ് പദ്ധതിയല്ല, അത് ജനജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഇപ്പോൾ സമൂഹത്തിന്റെ ശക്തിയാൽ അത് മുന്നോട്ട് നയിക്കപ്പെടുന്നു: പ്രധാനമന്ത്രി
മാനസികമായി ശാന്തരും, സാമൂഹിക പ്രതിബദ്ധതയുള്ളവരും, സമൂഹത്തോട് കരുതലുള്ളവരുമായ യുവാക്കളിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനാകൂ : പ്രധാനമന്ത്രി

ആദരണീയനായ ശ്രീ ശ്രീ രവിശങ്കർ ജി, ഇവിടെ സന്നിഹിതരായിരിക്കുന്ന സന്യാസിവര്യന്മാരേ, സഹോദരീസഹോദരന്മാരേ, എല്ലാവർക്കും നമസ്കാരം.

വളരെ സവിശേഷമായ ഒരു അനുഭൂതിയാണ് ഈ പ്രഭാതം സമ്മാനിച്ചിരിക്കുന്നത്. കുട്ടികളുടെ വേദമന്ത്രോച്ചാരണങ്ങളോടെയുള്ള സ്വീകരണം, ശ്രീ ഗണേശ ഭഗവാന്റെ ദർശനം, ശ്രീ ശ്രീ രവിശങ്കർ ജിയുടെ 70 വർഷങ്ങൾ, ആർട്ട് ഓഫ് ലിവിംഗിന്റെ 45 വർഷങ്ങൾ - ഇവയെല്ലാം എന്റെ ഓർമയിൽ എന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങളാണ്. മനോഹരമായ ഈ ആഘോഷത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നിങ്ങളോടെല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്.

ഇപ്പോൾ ഗുരുദേവ് ഒരുപാട് കാര്യങ്ങൾ പറയുകയുണ്ടായി. അദ്ദേഹം എന്നെ പുകഴ്ത്തുകയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ അദ്ദേഹം എനിക്ക് പുതിയ ചുമതലകൾ നൽകുകയാണെന്നാണ് എനിക്ക് തോന്നിയത്. നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് നന്ദി പറയാൻ കഴിയില്ല. ഞാൻ നിങ്ങളുടേതാണ്. ഞാൻ നിങ്ങൾക്കിടയിലേക്കും നിങ്ങൾക്ക് വേണ്ടിയും വന്നതാണ്. ഞാൻ എവിടെയാണെങ്കിലും അത് നിങ്ങൾ കാരണമാണ്. ഇന്ന് ഗുരുദേവന്റെ 70-ാം  വാർഷികാഘോഷ പരിപാടിയാണ്. എന്നാൽ ഞാൻ ഈ കുടുംബത്തിലെ ഒരംഗമായതുകൊണ്ട് പരസ്യമായി പറയുകയാണ്. നിങ്ങളുടെ നൂറാം വാർഷികാഘോഷം വരുമ്പോഴും ഞാൻ വരും.
ഇന്ന് പരിപാവനവും പ്രൗഢഗംഭീരവുമായ ധ്യാനമന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ലക്ഷ്യം വ്യക്തമായിരിക്കുകയും സേവനമനോഭാവത്തോടെ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ എല്ലാ പരിശ്രമങ്ങളും സന്തോഷകരമായ ഫലം നൽകും. മറ്റെന്തൊക്കെ സംഭവിച്ചാലും ഇല്ലെങ്കിലും നാമെല്ലാവരും താമരയുടെ തണലിലാണ്. മനസ്സിലാക്കുന്നത് കൂടുന്തോറും കൈയടിച്ചുകൊണ്ടേയിരിക്കുക. ഗുരുദേവന്റെ അനുഗ്രഹത്തോടെ താമരയുടെ ഈ തണൽ രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും. ഈ ധ്യാനമന്ദിരത്തിനായി ആർട്ട് ഓഫ് ലിവിംഗ് കുടുംബത്തിന് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.

സുഹൃത്തുക്കളേ,

ബെംഗളൂരുവിലെ അന്തരീക്ഷം എപ്പോഴും സവിശേഷമാണ്. സോഫ്റ്റ്‌വെയറുകൾക്കും സേവനങ്ങൾക്കും ലോകമെമ്പാടും പ്രശസ്തമാണ് ഈ നഗരം. എന്നാൽ ഈ നഗരം ഇന്ത്യയുടെ സാംസ്കാരിക വ്യക്തിത്വത്തിനും ആത്മീയതയ്ക്കും ആത്മീയ ചൈതന്യത്തിനും പുതിയ ഉയരങ്ങൾ സമ്മാനിച്ചിട്ടുണ്ട്. യോഗ, ധ്യാനം, പ്രാണായാമം എന്നിവ എക്കാലത്തും ഇന്ത്യയുടെ പാരമ്പര്യങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്. ഗുരുദേവ് പറഞ്ഞതുപോലെ ഇന്ന് ലോകമെമ്പാടുമുള്ള ആളുകൾ ഇന്ത്യയുടെ ഈ ആത്മീയ പാരമ്പര്യങ്ങളാൽ സ്വാധീനിക്കപ്പെട്ടിരിക്കുന്നു, കൂടാതെ ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങൾ ഈ പുരാതന പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുമുണ്ട്.

സുഹൃത്തുക്കളേ,

ഈ പ്രചോദനത്തിൽ നിന്നാണ് 45 വർഷങ്ങൾക്ക് മുമ്പ് ശ്രീ ശ്രീ രവിശങ്കർ ജി ആർട്ട് ഓഫ് ലിവിംഗിന്റെ വിത്ത് പാകിയത്. ഇന്ന് അത് ഒരു വലിയ ആൽമരമായി നമ്മുടെ മുന്നിൽ നിൽക്കുന്നു. ഈ ആൽമരത്തിന്റെ ആയിരക്കണക്കിന് ശാഖകൾ ലോകമെമ്പാടുമുള്ള എണ്ണമറ്റ മനുഷ്യരുടെ ജീവിതങ്ങളെ സ്പർശിച്ചുകൊണ്ടിരിക്കുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഞാൻ വിദേശത്ത് എവിടെ പോകുമ്പോഴും നിങ്ങളുമായി ബന്ധമുള്ള ആരെയെങ്കിലുമൊക്കെ കണ്ടുമുട്ടാറുണ്ട്.

സുഹൃത്തുക്കളേ,

വൈവിധ്യങ്ങൾ നിറഞ്ഞ ഒരു രാജ്യമാണ് ഇന്ത്യ. ഇത്രയധികം ഭാഷകൾ, ഇത്രയധികം പാരമ്പര്യങ്ങൾ, വ്യത്യസ്ത ആചാരങ്ങൾ, വിവിധ ആരാധനാ രീതികൾ. ഇതെല്ലാം കാണുമ്പോൾ നമ്മുടെ മനസ്സിൽ സ്വാഭാവികമായ ഒരു ചോദ്യം ഉയർന്നുവന്നേക്കാം, ഈ മനോഹരമായ വൈവിധ്യങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന അടിസ്ഥാന ഘടകം എന്താണ്? അതിനുള്ള ഉത്തരം തനിക്കായി മാത്രമല്ല, മറ്റുള്ളവർക്കായും ജീവിക്കുക എന്നതാണ്. നമ്മുടെ ഉപനിഷത്തുകൾ ഇപ്രകാരം പറയുന്നു: "അഷ്ടാദശ പുരാണേഷു വ്യാസസ്യ വചനദ്വയം. പരോപകാരഃ പുണ്യായ പാപായ പരപീഡനം." അതായത്, മറ്റുള്ളവരെ സേവിക്കുന്നത് പുണ്യവും ഉപദ്രവിക്കുന്നത് പാപവുമാണ്. സേവനമാണ് പരമമായ ധർമ്മം. ഇതാണ് നമ്മുടെ സമൂഹത്തിന്റെ സ്വാഭാവിക സ്വഭാവം. തലമുറകളായി മൂല്യങ്ങളുടെ ഈ പ്രവാഹം നമ്മെ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും നമുക്ക് ഊർജ്ജം പകരുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ പല ആത്മീയ പ്രസ്ഥാനങ്ങളും ആത്യന്തികമായി മാനവസേവയിലൂടെയാണ് തങ്ങളെത്തന്നെ പ്രകടിപ്പിച്ചിട്ടുള്ളത്. ആർട്ട് ഓഫ് ലിവിംഗിന്റെ ഓരോ ശ്രമത്തിലും ഈ സേവന മനോഭാവം പ്രതിഫലിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇപ്പോൾ കാണിച്ച വീഡിയോ സേവനവും ജനക്ഷേമവും നിറഞ്ഞതായിരുന്നു. ആർട്ട് ഓഫ് ലിവിംഗിന്റെ ഈ പ്രയാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓരോ സന്നദ്ധപ്രവർത്തകനും ഞാൻ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

സമൂഹത്തിന്റെ ശക്തി അതിനോടൊപ്പം ചേരുമ്പോൾ മാത്രമാണ് ഏതൊരു പ്രചാരണ പരിപാടിയും വിജയിക്കുന്നത്. അതിനാൽ ഓരോ സുപ്രധാന ദൗത്യത്തിനും സമൂഹത്തിന്റെ ശക്തിയെ ഉണർത്തേണ്ടത് വളരെ അത്യാവശ്യമാണ്. രാഷ്ട്രീയത്തെക്കാളും ഗവൺമെന്റുകളെക്കാളും ശക്തം സമൂഹമാണെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു. രാഷ്ട്രനിർമ്മാണത്തിൽ സമൂഹം സ്വയമേവ സജീവമായി പങ്കാളികളാകുമ്പോൾ മാത്രമേ ഏതൊരു ഗവൺമെന്റിനും വിജയിക്കാൻ സാധിക്കൂ. ഉദാഹരണത്തിന് നമ്മുടെ സ്വച്ഛ് ഭാരത് അഭിയാൻ എടുക്കുക. ഇതൊരു ഗവൺമെന്റ് പദ്ധതി മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗമായി ഇത് മാറിയിരിക്കുന്നു. ഇത് മുന്നോട്ട് പോകുന്നത് സമൂഹത്തിന്റെ ശക്തിക്കൊപ്പമാണ്.

സുഹൃത്തുക്കളേ,

സമൂഹം സജീവമാകുമ്പോൾ രാജ്യത്തിന്റെ ഏറ്റവും വലിയ വെല്ലുവിളികൾക്ക് പോലും കൂട്ടായ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും. ആർട്ട് ഓഫ് ലിവിംഗ് എന്ന സംഘടന എപ്പോഴും സമൂഹത്തിന്റെ ശക്തിയെ ഒപ്പം കൂട്ടിയിട്ടുണ്ട് എന്നത് വളരെ സന്തോഷകരമാണ്. വികസനവുമായി ബന്ധപ്പെട്ട പരിപാടികളിൽ സാമൂഹ്യ സമീപനത്തിന് നിങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. വൃക്ഷത്തൈ നടീൽ പ്രചാരണങ്ങളാകട്ടെ, ഗ്രാമീണ സ്മാർട്ട് വില്ലേജ് സെന്ററുകളാകട്ടെ, സ്ത്രീകളെയും ഗോത്രവിഭാഗങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള പരിപാടികളാകട്ടെ, അല്ലെങ്കിൽ തടവുകാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രചാരണങ്ങളാകട്ടെ, ഈ ശ്രമങ്ങളെല്ലാം രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസന പ്രയാണത്തിന് ഗണ്യമായ സംഭാവന നൽകുന്നു.

സുഹൃത്തുക്കളേ,

ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരെയും മറ്റൊരു കാര്യത്തിനായി കൂടി ഞാൻ അഭിനന്ദിക്കേണ്ടതുണ്ട്. അത് യുവശക്തിയിലുള്ള നിങ്ങളുടെ ശ്രദ്ധയാണ്. ഇന്നത്തെ ലോകത്ത് വലിയ മാറ്റങ്ങൾ വളരെ വേഗത്തിലാണ് സംഭവിക്കുന്നത്. ഓരോ ദിവസവും ശാസ്ത്രം സാധ്യതകളുടെ പുതിയ വാതിലുകളാണ് തുറക്കുന്നത്. പുതിയ കണ്ടുപിടിത്തങ്ങൾ സമ്പദ്‌വ്യവസ്ഥകളെയാകെ മാറ്റിമറിക്കുകയാണ്. ഇന്ത്യ ഈ മാറ്റത്തിൽ പങ്കാളിയാകുക മാത്രമല്ല, പല മേഖലകളിലും നേതൃത്വം നൽകുകയും ചെയ്യുന്നു. നമ്മുടെ ഡിജിറ്റൽ വിപ്ലവം ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയെ ഒരു ആഗോള നേതാവാക്കി മാറ്റി. അഭൂതപൂർവ്വമായ വേഗതയിലും ഭാവി വീക്ഷണത്തോടെയുമാണ് ഇന്ന് അടിസ്ഥാന സൗകര്യ വികസനവും മുന്നേറുന്നത്. ഇന്ത്യ അതിവേഗം ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമായി മാറി. നമ്മുടെ യുവാക്കൾ ബഹിരാകാശത്തേക്ക് ഉപഗ്രഹങ്ങൾ അയയ്ക്കുന്നു. രാജ്യത്തിന്റെ ഈ നേട്ടങ്ങൾക്കെല്ലാം ഏറ്റവും വലിയ കാരണം നമ്മുടെ യുവാക്കളും ആർട്ട് ഓഫ് ലിവിംഗുമാണ്. ഇന്നത്തെ ആധുനിക യുഗത്തിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ ഗുരുദേവനും ആർട്ട് ഓഫ് ലിവിംഗും യുവാക്കളെ ഏറെ സഹായിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് സാങ്കേതികവിദ്യ കാരണം അകലങ്ങളിലെ മനുഷ്യർ നിമിഷനേരം കൊണ്ട് പരസ്പരം ബന്ധപ്പെടുന്നു. എന്നാൽ നമ്മൾ ലോകവുമായി ബന്ധപ്പെടുന്നുണ്ടോ ഇല്ലയോ എന്നതിനേക്കാൾ പ്രധാനം, നമ്മൾ നമ്മളുമായി ബന്ധപ്പെടേണ്ടതുണ്ട് എന്നതാണ്. നമ്മളോട് തന്നെ ബന്ധപ്പെടാനുള്ള ആ കഴിവ് - അത് ആ വിത്ത് പാകുന്നതാകട്ടെ, അതിനെ വളർത്തുന്നതാകട്ടെ, അല്ലെങ്കിൽ അതിനെ ശാക്തീകരിക്കുന്നതാകട്ടെ - സാധ്യമാകുന്നത് ഈ മഹത്തായ പാരമ്പര്യത്തിലൂടെയാണ്. മാനസികമായി ശാന്തരും സാമൂഹിക പ്രതിബദ്ധതയുള്ളവരും സമൂഹത്തോട് അനുഭാവമുള്ളവരുമായ യുവാക്കളിലൂടെയായിരിക്കും ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കപ്പെടുക. അതുകൊണ്ടാണ് ആത്മീയ സുസ്ഥിതി, മാനസികാരോഗ്യം, യോഗ, ധ്യാനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന നിങ്ങളുടെ സുപ്രധാന പ്രവർത്തനങ്ങളും അത്തരം മറ്റ് സ്ഥാപനങ്ങളും വളരെ പ്രാധാന്യമർഹിക്കുന്നത്. അത്തരം സ്ഥാപനങ്ങൾ ജനങ്ങൾക്കിടയിൽ പരസ്പര ബന്ധം, ഐക്യം, കൂട്ടായ ഉത്തരവാദിത്തബോധം എന്നിവ ശക്തിപ്പെടുത്തുന്നു. അതോടൊപ്പം സ്വന്തം സംസ്കാരത്തെ അറിയാനും മനസ്സിലാക്കാനുമുള്ള അവസരവും ഇത്തരം സ്ഥാപനങ്ങൾ ജനങ്ങൾക്ക് നൽകുന്നു. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ധ്യാനമന്ദിരം വരുംതലമുറകളിലെ ആയിരക്കണക്കിന് ആളുകൾക്ക് സമാധാനത്തിന്റെയും രോഗശാന്തിയുടെയും കേന്ദ്രമായി മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

സുഹൃത്തുക്കളേ,

നിങ്ങളെല്ലാവരും രാജ്യത്തോടും സമൂഹത്തോടുമുള്ള നിങ്ങളുടെ കടമകൾ വളരെ നന്നായി നിറവേറ്റുന്നുണ്ട്. എങ്കിലും ഞാൻ നിങ്ങളുടെ ഇടയിലേക്ക് വരുമ്പോഴെല്ലാം ചില അഭ്യർത്ഥനകൾ നടത്തുന്നതിൽ നിന്നും എനിക്ക് എന്നെത്തന്നെ തടയാനാകാറില്ല. ഞാൻ സംസാരിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ ഒമ്പത് അഭ്യർത്ഥനകളും സ്വീകരിച്ചതായി ഗുരുദേവ് പറഞ്ഞിട്ടുണ്ട്. അതിനാൽ കൂടുതലൊന്നും പറയാൻ അവശേഷിക്കുന്നില്ല. എങ്കിലും ചില ശീലങ്ങൾ എളുപ്പം മാറില്ലല്ലോ. ഇന്ത്യയുടെ സമഗ്രമായ വികസനത്തിന് പല തലങ്ങളിലുള്ള കൂട്ടായ ശ്രമങ്ങൾ ആവശ്യമാണ്. ആർട്ട് ഓഫ് ലിവിംഗ് പോലുള്ള സംഘടനകൾക്ക് ഈ പരിവർത്തനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കാനും അതിന്റെ ശക്തരായ കാവൽക്കാരായി മാറാനും കഴിയും. നിങ്ങളിൽ പലരും കർഷകരുമായും ഗ്രാമീണ സമൂഹങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നവരാണ്. ഇവിടെ കാണിച്ച സിനിമയിൽ വ്യക്തമാക്കിയത് പോലെ, കർഷകരെ പ്രകൃതിദത്ത കൃഷിയുമായി ബന്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണ്. ഇന്ന് രോഗാവസ്ഥയിൽ പോലും ആളുകൾ പ്രകൃതിദത്തമായ ചികിത്സാ രീതികളാണ് തിരയുന്നത്. അതിനാൽ നമ്മുടെ ഭൂമിദേവിക്കും പ്രകൃതിദത്തമായ രോഗശാന്തി ആവശ്യമാണ്. രാസവളങ്ങൾ നമ്മുടെ പാടങ്ങളെയും ഭൂമിദേവിയെയും നശിപ്പിച്ചുകഴിഞ്ഞു. നമ്മുടെ ഭൂമിദേവിയെ രാസവസ്തുക്കളിൽ നിന്ന് രക്ഷിക്കുക എന്നതും ഒരു 'ആർട്ട് ഓഫ് ലിവിംഗ്' (ജീവനകല) തന്നെയാണ്. "അമ്മയ്ക്കായി ഒരു മരം" പ്രചാരണത്തിന് വലിയ കരുത്ത് പകരാൻ നിങ്ങൾക്ക് സാധിക്കും. കാരണം പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതും ഒരു 'ആർട്ട് ഓഫ് ലിവിംഗ്' ആണ്. പരിസ്ഥിതിയെയും സമ്പദ്‌വ്യവസ്ഥയെയും വേർപെടുത്താൻ കഴിയില്ല. “പെർ ഡ്രോപ്പ് മോർ ക്രോപ്പ്” (ഓരോ തുള്ളിയിലും കൂടുതൽ വിളവ്) എന്ന പദ്ധതിയിലൂടെ ജലം കൂടുതൽ നന്നായി ഉപയോഗിക്കാൻ കർഷകരെ പഠിപ്പിക്കുന്നുണ്ട്. നിങ്ങളുടെ സഹകരണത്തോടെ ഇതിലും മികച്ച ഫലങ്ങൾ ഉണ്ടാകും. കാരണം ജലത്തിന്റെ ഓരോ തുള്ളിയും സംരക്ഷിക്കുക എന്നതും ഒരു 'ആർട്ട് ഓഫ് ലിവിംഗ്' ആണ്. ഏതാനും ആഴ്ചകൾക്കുള്ളിൽ കാലവർഷം എത്തും. ജലസംരക്ഷണത്തെക്കുറിച്ച് പരമാവധി ബോധവൽക്കരണം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. അതുപോലെ തന്നെ വൈദ്യുതി ലാഭിക്കുക, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴിവാക്കുക, പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക - ഇവയെല്ലാം തന്നെ 'ആർട്ട് ഓഫ് ലിവിംഗ്' ആണ്. ഇന്ന് രാജ്യം 'മിഷൻ ലൈഫി'നും വലിയ പ്രാധാന്യമാണ് നൽകുന്നത്. കൂടുതൽ ഉത്തരവാദിത്തത്തോടും അവബോധത്തോടും കൂടി ജീവിതം നയിക്കുന്നതിനുള്ള ഒരു സജീവ പ്രചാരണമാണിത്. പ്രകൃതിയോട് ഇണങ്ങിപ്പോകുന്ന ഒരു ജീവിതശൈലി സ്വീകരിക്കാൻ ഇത് ആഹ്വാനം ചെയ്യുന്നു. എന്റെ കാഴ്ചപ്പാടിൽ മിഷൻ ലൈഫും 'ആർട്ട് ഓഫ് ലിവിംഗിന്റെ' ഒരു ആവിഷ്കാരം തന്നെയാണ്. വരും ദിവസങ്ങളിൽ നിങ്ങൾ എപ്പോഴും ചെയ്യാറുള്ളതുപോലെ ആർട്ട് ഓഫ് ലിവിംഗിന്റെ വിവിധ വശങ്ങൾ തുടർന്നും വ്യാപിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ഇതിലേക്ക് ബന്ധിപ്പിക്കുന്നതിന് നിങ്ങൾ കൂടുതൽ മുൻഗണന നൽകും. അങ്ങനെ നമ്മൾ ഗുരുദേവന്റെ ശതാബ്ദി ആഘോഷിക്കുമ്പോൾ ഈ ലക്ഷ്യങ്ങളെല്ലാം നമ്മൾ കൈവരിച്ചിട്ടുണ്ടാകും. ആദരണീയനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ജിക്ക് ഞാൻ ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ നേരുന്നു. ആർട്ട് ഓഫ് ലിവിംഗ് കുടുംബത്തിലെ ഓരോ സന്നദ്ധപ്രവർത്തകനെയും അവരുടെ സേവന സന്നദ്ധതയ്ക്കും സമർപ്പണത്തിനും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. നിങ്ങൾക്കിടയിലേക്ക് വരാനും ഈ പവിത്രമായ അന്തരീക്ഷത്തിൽ അല്പം സമയം ചിലവഴിക്കാനും താമരയുടെ തണലിൽ ഇരുന്ന് ചിന്തിക്കാനും എനിക്ക് വീണ്ടും അവസരം നൽകിയതിന് നിങ്ങളോടെല്ലാവരോടും ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. ജയ് ഗുരുദേവ്.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt

Media Coverage

EPFO settles 8.3 crore claims in FY26; cheque leaf upload reform benefits 7 crore members, says govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Narendra Modi receives a telephone call from the US Vice President
August 08, 2026
PM and Vice President Vance review progress in the India-U.S. Strategic Partnership.
PM and Vice President Vance exchange views on regional and global developments.
PM warmly congratulates Vice President Vance and Ms. Usha Vance on the birth of their son.

Prime Minister Shri Narendra Modi received a telephone call today from the Vice President of the United States, Mr. J.D. Vance.

Prime Minister and Vice President Vance reviewed progress in the India-U.S. Comprehensive Global Strategic Partnership. They noted the sustained momentum in the high-level engagements and reaffirmed their commitment to further strengthening cooperation in trade, defence, critical and emerging technologies, energy security and critical minerals.

They also exchanged views on regional and global developments of mutual interest.

Prime Minister warmly congratulated Vice President Vance and Ms. Usha Vance on the birth of their son and conveyed best wishes to the family.