യുവാക്കളെ സ്വയംപര്യാപ്തരാക്കുംവിധം നൈപുണ്യങ്ങളേകി ശാക്തീകരിക്കാനും ഇന്ത്യയെ ആഗോള നൂതനാശയ കേന്ദ്രമാക്കി മാറ്റുന്നതിനുമാണു നാം ശ്രമിക്കുന്നത്: പ്രധാനമന്ത്രി
21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ചു രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഞങ്ങൾ നവീകരിക്കുകയാണ്: പ്രധാനമന്ത്രി
രാജ്യത്തു പുതിയ ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചത് ആഗോള വിദ്യാഭ്യാസ നിലവാരം മനസ്സിൽവച്ചാണ്: പ്രധാനമന്ത്രി
‘ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ’ യുവാക്കളുടെ ആവശ്യങ്ങൾ ഗവണ്മെന്റ് മനസ്സിലാക്കുന്നുണ്ടെന്ന ആത്മവിശ്വാസമേകി; ഇന്ന് ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാർഥികൾക്കു ലോകോത്തര ഗവേഷണ പ്രസിദ്ധീകരണങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം പ്രാപ്തമാക്കുന്നു: പ്രധാനമന്ത്രി
യുവശക്തിയുടെ അത്യാധുനിക കണ്ടുപിടിത്തങ്ങൾക്കു നേതൃത്വം നൽകുന്ന ചലനാത്മക കേന്ദ്രങ്ങളായി ഇന്ത്യയിലെ സർവകലാശാലാ ക്യാമ്പസുകൾ ഉയർന്നുവരുന്നു: പ്രധാനമന്ത്രി
ആശയത്തിൽനിന്ന് ആദ്യമാതൃകയിലേക്കും ഉൽപ്പന്നത്തിലേക്കുമുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതു പ്രാധാന്യമർഹിക്കുന്നു: പ്രധാനമന്ത്രി
ആശയത്തിൽനിന്ന് ആദ്യമാതൃകയിലേക്കും ഉൽപ്പന്നത്തിലേക്കുമുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കുക എന്നതു പ്രാധാന്യമർഹിക്കുന്നു: പ്രധാനമന്ത്രി
‘ഇന്ത്യയിൽ AI നിർമിക്കുക’ എന്ന കാഴ്ചപ്പാടിലാണു ഞങ്ങൾ പ്രവർത്തിക്കുന്നത്; ‘AI ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കുക’ എന്നതാണു നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി, ഡോ. ജിതേന്ദ്ര സിംഗ് ജി, ശ്രീ ജയന്ത് ചൗധരി ജി, ഡോ. സുകാന്ത മജുംദാർ ജി, സാങ്കേതികവിദ്യയിലൂടെ ബന്ധപ്പെട്ടിരിക്കുന്ന എന്റെ സുഹൃത്ത് ശ്രീ റോമേഷ് വാധ്വാനി ജി, ഡോ. അജയ് കേല ജി, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖലയിലെ മുഴുവൻ സഹപ്രവർത്തകരേ, മറ്റ് വിശിഷ്ടാതിഥികളേ, മഹതികളേ, മാന്യരേ!

ഇന്ന്, ​ഗവണ്മെൻ്റ് , അക്കാദമിക്, ശാസ്ത്രം, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള ആളുകൾ ഇവിടെ വലിയ തോതിൽ സന്നിഹിതരാണ്. ഈ ഐക്യത്തെ, ഈ സംഗമത്തെ, നാം യുഗ്മ് (YUGM) എന്ന് വിളിക്കുന്നു. 'വികസിത ഭാരതത്തിൻ്റെ' (വികസിത ഇന്ത്യ) ഭാവി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളും ഒത്തുചേർന്ന് ഒരുമിച്ച് ഇടപെടുന്ന ഒരു യുഗ്മ് (YUGM) . ഭാരതത്തിന്റെ നൂതനാശയ ശേഷിയും ഡീപ്-ടെക്കിലെ അതിന്റെ പങ്കും വർദ്ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ ഈ പരിപാടി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഐഐടി കാൺപൂരിലും ഐഐടി ബോംബെയിലും നിർമിത ബുദ്ധി, ഇന്റലിജന്റ് സിസ്റ്റംസ്, ബയോസയൻസസ്, ബയോടെക്നോളജി, ഹെൽത്ത് & മെഡിസിൻ എന്നിവയിൽ സൂപ്പർ ഹബ്ബുകളുടെ തുടക്കം ഇന്ന് അടയാളപ്പെടുത്തുന്നു. ഇന്ന് വാധ്വാനി ഇന്നൊവേഷൻ നെറ്റ്‌വർക്കിന്റെ ഉദ്ഘാടനവും അടയാളപ്പെടുത്തുന്നു. ദേശീയ ​ഗവേഷണ ഫൗണ്ടേഷനുമായി സഹകരിച്ച് ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞയും എടുത്തിട്ടുണ്ട്. ഈ സംരംഭത്തിന് വാധ്വാനി ഫൗണ്ടേഷനും, ഞങ്ങളുടെ ഐഐടികൾക്കും, മറ്റ് എല്ലാ പങ്കാളികളെയും ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പ്രത്യേകിച്ച്, എന്റെ സുഹൃത്ത് റോമേഷ് വാധ്വാനി ജിയെ ഞാൻ അഭിനന്ദിക്കുന്നു. നിങ്ങളുടെ സമർപ്പണവും മുൻകൈയെടുത്തുള്ള പ്രവർത്തനങ്ങളും കാരണം സ്വകാര്യ, പൊതു മേഖലകൾ ഒരുമിച്ച് രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിരവധി നല്ല മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

നമ്മുടെ വേദങ്ങൾ പറയുന്നു: ‘परं परोपकारार्थं यो जीवति स जीवति’, അതായത് — മറ്റുള്ളവരുടെ സേവനത്തിനും ക്ഷേമത്തിനും വേണ്ടി ജീവിക്കുന്നവൻ യഥാർത്ഥത്തിൽ ജീവിക്കുന്നു. അതുകൊണ്ടാണ് ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും സേവനത്തിനുള്ള ഒരു മാധ്യമമായി നമ്മൾ കണക്കാക്കുന്നത്. നമ്മുടെ രാജ്യത്ത് വാധ്വാനി ഫൗണ്ടേഷൻ പോലുള്ള സ്ഥാപനങ്ങളെ കാണുമ്പോൾ, റൊമേഷ് ജിയുടെയും സംഘത്തിന്റെയും പരിശ്രമങ്ങൾ കാണുമ്പോൾ, ഭാരതത്തിൽ ശാസ്ത്രവും സാങ്കേതികവിദ്യയും ശരിയായ ദിശയിൽ മുന്നേറുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു. റോമേഷ് ജി തന്റെ ജീവിതം വലിയ പോരാട്ടത്തിലൂടെ രൂപപ്പെടുത്തിയെന്നും അത് സേവനത്തിനായി സമർപ്പിച്ചുവെന്നും നമുക്കെല്ലാവർക്കും അറിയാം. ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം, വിഭജനത്തിന്റെ ഭീകരതകൾ നേരിടേണ്ടിവന്നു, ജന്മസ്ഥലം വിടാൻ നിർബന്ധിതനായി, കുട്ടിക്കാലത്ത് പോളിയോ ബാധിച്ചു, ആ പ്രയാസകരമായ സാഹചര്യങ്ങളിൽ നിന്ന്, അദ്ദേഹം ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങി. ഇത് തന്നെ അസാധാരണവും പ്രചോദനാത്മകവുമായ ഒരു ജീവിത യാത്രയാണ്. ഭാരതത്തിന്റെ വിദ്യാഭ്യാസ, ഗവേഷണ മേഖലയ്ക്കും, ഭാരതത്തിലെ യുവജനങ്ങൾക്കും, ഭാരതത്തിന്റെ ശോഭനമായ ഭാവിക്കും ആ വിജയം സമർപ്പിക്കുക - ഇത് യഥാർത്ഥത്തിൽ ഒരു പ്രചോദനാത്മക ഉദാഹരണമാണ്. സ്‌കൂൾ വിദ്യാഭ്യാസം, അങ്കണവാടി സേവനങ്ങളിലെ സാങ്കേതികവിദ്യ, കാർഷിക സാങ്കേതികവിദ്യ എന്നിവയിലും വാധ്വാനി ഫൗണ്ടേഷൻ ഗണ്യമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വാധ്വാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്ഥാപന വേളയിൽ ഞാൻ മുമ്പ് നിങ്ങളോടൊപ്പം പങ്കെടുത്തിരുന്നു. വരും കാലങ്ങളിൽ വാധ്വാനി ഫൗണ്ടേഷൻ അത്തരം നിരവധി നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ സംഘടനയ്ക്കും നിങ്ങളുടെ സംരംഭങ്ങൾക്കും എന്റെ ആശംസകൾ.

 

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തിന്റെയും ഭാവി അതിന്റെ യുവത്വത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, നമ്മുടെ യുവജനങ്ങളെ അവരുടെ ഭാവിക്കും ഭാരതത്തിനായി ഒരു ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്നതിനും തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായത്തെ നാം ആധുനികവൽക്കരിക്കുന്നത്. വിദ്യാഭ്യാസ രം​ഗത്തെ ആഗോള നിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വികസിപ്പിച്ചെടുത്ത ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് അവതരിപ്പിച്ചു. പുതിയ വിദ്യാഭ്യാസ നയം ആരംഭിച്ചതിനുശേഷം, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കാര്യമായ മാറ്റങ്ങൾക്ക് നാം സാക്ഷ്യം വഹിക്കുന്നു. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, പഠന-അദ്ധ്യാപന സാമഗ്രികൾ, 1 മുതൽ 7 വരെയുള്ള ക്ലാസുകൾക്കുള്ള പുതിയ പാഠപുസ്തകങ്ങൾ എന്നിവ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. പിഎം ഇ-വിദ്യയ്ക്കും ദീക്ഷാ പ്ലാറ്റ്‌ഫോമിനും കീഴിൽ, 'ഒരു രാഷ്ട്രം, ഒരു ഡിജിറ്റൽ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യം' സൃഷ്ടിച്ചിട്ടുണ്ട്. ഈ അടിസ്ഥാന സൗകര്യം നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ളതും വിപുലീകരിക്കാവുന്നതുമാണ്. 30-ലധികം ഇന്ത്യൻ ഭാഷകളിലും 7 വിദേശ ഭാഷകളിലും പാഠപുസ്തകങ്ങൾ തയ്യാറാക്കാൻ ഇത് ഉപയോഗിക്കുന്നു. ദേശീയ ക്രെഡിറ്റ് ചട്ടക്കൂട് വഴി, വിദ്യാർത്ഥികൾക്ക് ഒരേസമയം ഒന്നിലധികം വിഷയങ്ങൾ പഠിക്കുന്നത് എളുപ്പമായി. ഇതിനർത്ഥം ഭാരതത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നു എന്നാണ്, പുതിയ തൊഴിൽ പാതകൾ അവർക്കായി തുറക്കപ്പെടുന്നു എന്നാണ്. ഭാരതത്തിന്റെ വികസന ലക്ഷ്യങ്ങളിലേക്കുള്ള ചലനാത്മകത നിലനിർത്താൻ, രാജ്യത്തിന്റെ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. കഴിഞ്ഞ ദശകത്തിൽ, ഈ ദിശയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു, ആവശ്യമായ വിഭവങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 2013–14 ൽ, ഗവേഷണ വികസനത്തിനായുള്ള മൊത്ത ചെലവ് 60,000 കോടി രൂപ മാത്രമായിരുന്നു. ഞങ്ങൾ ഇത് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 1.25 ലക്ഷം കോടി രൂപയിലധികമാക്കി. രാജ്യത്തുടനീളം നിരവധി അത്യാധുനിക ഗവേഷണ പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 6,000 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗവേഷണ വികസന സെല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ശ്രമങ്ങൾ കാരണം, രാജ്യത്ത് നൂതനാശയ സംസ്കാരം അതിവേഗം വളരുകയാണ്. 2014 ൽ, ഭാരതത്തിൽ ഏകദേശം 40,000 പേറ്റന്റുകൾ ഫയൽ ചെയ്യപ്പെട്ടു. ആ എണ്ണം ഇപ്പോൾ 80,000 ത്തിലധികമായി വർദ്ധിച്ചു. നമ്മുടെ ബൗദ്ധിക സ്വത്തവകാശ ആവാസവ്യവസ്ഥയിൽ നിന്ന് രാജ്യത്തെ യുവജനങ്ങൾക്ക് എത്രമാത്രം പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു. ഗവേഷണ സംസ്കാരം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി, 50,000 കോടി രൂപയുടെ ബജറ്റിൽ ദേശീയ ​ഗവേഷണ ഫൗണ്ടേഷൻ സ്ഥാപിച്ചു. 'ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്‌ഷൻ' സംരംഭം യുവജനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ ​ഗവണ്മെൻ്റ് മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുനൽകി. ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് ലോകോത്തര ഗവേഷണ ജേണലുകളിലേക്കുള്ള പ്രവേശനം ഈ പദ്ധതി എളുപ്പമാക്കി. കഴിവുള്ള വ്യക്തികൾ അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ തടസ്സങ്ങൾ നേരിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

 

സുഹൃത്തുക്കളേ,

ഈ ശ്രമങ്ങളുടെ ഫലമായി, ഇന്നത്തെ യുവജനങ്ങൾ ഗവേഷണ-വികസന മേഖലയിൽ മാത്രമല്ല മികവ് പുലർത്തുന്നത് - വാസ്തവത്തിൽ, അവർ ഗവേഷണ-വികസന മേഖലകളായി മാറിയിരിക്കുന്നു. ഞാൻ അവരെ ഗവേഷണ-വികസന മേഖലയെന്ന് പറയുമ്പോൾ, ഞാൻ ഉദ്ദേശിക്കുന്നത് അവർ സജ്ജമാണ് വിപ്ലവാത്മകമാണ് എന്നാണ്! വിവിധ മേഖലകളിലെ ഗവേഷണത്തിൽ ഭാരതം പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയാണ്. കഴിഞ്ഞ വർഷം, ലോകത്തിലെ ഏറ്റവും നീളമുള്ള ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് ഭാരതം കമ്മീഷൻ ചെയ്തു. 422 മീറ്റർ ദൈർഘ്യമുള്ള ഈ ഹൈപ്പർലൂപ്പ് ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് മദ്രാസ് ഐഐടിയിൽ വികസിപ്പിച്ചെടുത്തു. നാനോസ്കെയിലിൽ പ്രകാശത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു സാങ്കേതികവിദ്യ ബാംഗ്ലൂരിലെ ഐഐഎസ്‌സിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതേ സ്ഥാപനത്തിൽ, ഗവേഷകർ 'ബ്രെയിൻ ഓൺ എ ചിപ്പ്' സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തിട്ടുണ്ട് - ഒരൊറ്റ മോളിക്യുലാർ ഫിലിമിനുള്ളിൽ 16,000-ത്തിലധികം കണ്ടക്ഷൻ സ്റ്റേറ്റുകളിൽ ഡാറ്റ സംഭരിക്കാനും പ്രോസസ്സ് ചെയ്യാനും കഴിവുള്ളവയാണിത്! ഏതാനും ആഴ്ചകൾക്ക് മുമ്പ്, രാജ്യം അതിന്റെ ആദ്യത്തെ തദ്ദേശീയ എംആർഐ മെഷീനും വികസിപ്പിച്ചെടുത്തു. നമ്മുടെ സർവകലാശാലകളിൽ നടക്കുന്ന നിരവധി നൂതന ഗവേഷണ-വികസന നേട്ടങ്ങളിൽ ചിലത് മാത്രമാണിത്. ഇതാണ് 'വികസിത ഭാരത'ത്തിന്റെ യുവശക്തി - സജ്ജം, വിപ്ലവാത്മകം, പരിവർത്തനാത്മകം!

 

സുഹൃത്തുക്കളേ,

ഭാരതത്തിലെ സർവകലാശാലാ കാമ്പസുകൾ നൂതനാശയത്തിൻ്റെ പുതിയ ചലനാത്മക കേന്ദ്രങ്ങളായി മാറുകയാണ് - അവിടെ യുവജനങ്ങളുടെ ശക്തി വഴിത്തിരിവുള്ള കണ്ടെത്തലുകൾക്ക് കാരണമാകുന്നു. അടുത്തിടെ, ഉന്നത വിദ്യാഭ്യാസ സ്വാധീന (ഇംപാക്ട്) റാങ്കിംഗിൽ, 125 രാജ്യങ്ങളിൽ നിന്നുള്ള 2,000 സ്ഥാപനങ്ങളിൽ ഭാരതത്തിൻ്റെ 90-ലധികം സർവകലാശാലകൾ ഇടം നേടി ആഗോളതലത്തിൽ രാജ്യത്തിന് ഏറ്റവും ഉയർന്ന പ്രാതിനിധ്യം ലഭിച്ചു. 2014-ൽ, ക്യുഎസ് വേൾഡ് റാങ്കിംഗിൽ ഭാരതത്തിൻ്റെ 9 സ്ഥാപനങ്ങളും സർവകലാശാലകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2025-ൽ ആ എണ്ണം 46 ആയി ഉയർന്നു. ലോകത്തിലെ മികച്ച 500 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടം നേടിയ ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണത്തിലും കഴിഞ്ഞ 10 വർഷത്തിനിടെ കുത്തനെ വർധനയുണ്ടായി. ഇപ്പോൾ, അബുദാബിയിലെ ഐഐടി ഡൽഹി, ടാൻസാനിയയിലെ ഐഐടി മദ്രാസ് എന്നിവ പോലെ ഇന്ത്യൻ സ്ഥാപനങ്ങൾ വിദേശത്ത് കാമ്പസുകൾ തുറക്കുന്നു. ദുബായിൽ ഒരു ഐഐഎം അഹമ്മദാബാദ് കാമ്പസ് തുറക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നമ്മുടെ മുൻനിര സ്ഥാപനങ്ങൾ ആഗോളതലത്തിലേക്ക് പോകുക മാത്രമല്ല, മുൻനിര ആഗോള സ്ഥാപനങ്ങളും ഭാരതത്തിലേക്ക് വരുന്നുണ്ട്. ലോകത്തിലെ ചില മികച്ച സർവകലാശാലകളുടെ കാമ്പസുകൾ ഇന്ത്യയിൽ തുറക്കുന്നതിനുള്ള പ്രക്രിയ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇത് അക്കാദമിക് വിനിമയം വർദ്ധിപ്പിക്കുകയും ഗവേഷണത്തിലെ സഹകരണം വളർത്തുകയും നമ്മുടെ വിദ്യാർത്ഥികൾക്ക് വൈവിധ്യപൂർണ്ണമായ പഠനത്തിലേക്ക് വിലപ്പെട്ട പരിചയം നൽകുകയും ചെയ്യും.

സുഹൃത്തുക്കളേ,

കഴിവ്, മനോഭാവം, സാങ്കേതികവിദ്യ എന്നീ ത്രിമൂർത്തികൾ ഭാരതത്തിന്റെ ഭാവിയെ പരിവർത്തനം ചെയ്യും. ഇതിനെ പിന്തുണയ്ക്കുന്നതിനായി, കുട്ടികൾക്ക് ചെറുപ്പം മുതലേ ആവശ്യമായ പരിചയം ഞങ്ങൾ നൽകുന്നു. ഇപ്പോൾ, ഞങ്ങളുടെ സഹപ്രവർത്തകൻ ധർമ്മേന്ദ്ര ജി അടൽ ടിങ്കറിംഗ് ലാബുകൾ പോലുള്ള സംരംഭങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഇതുവരെ, രാജ്യത്തുടനീളം 10,000 അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ, 50,000 അടൽ ടിങ്കറിംഗ് ലാബുകൾ കൂടി തുറക്കുമെന്ന് ​ഗവണ്മെൻ്റ് പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പ്രധാനമന്ത്രി വിദ്യാലക്ഷ്മി യോജനയും ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തെ പ്രായോഗിക അനുഭവമാക്കി മാറ്റുന്നതിനായി 7,000-ത്തിലധികം സ്ഥാപനങ്ങളിൽ ഞങ്ങൾ ഇന്റേൺഷിപ്പ് സെല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. യുവജനങ്ങൾക്ക് പുതിയ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. നമ്മുടെ യുവജനങ്ങളുടെ ഈ ശക്തി - അവരുടെ കഴിവ്, മനോഭാവം, സാങ്കേതികവിദ്യ - ഭാരതത്തെ വിജയത്തിന്റെ കൊടുമുടിയിലേക്ക് നയിക്കും.

 

സുഹൃത്തുക്കളേ,

'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് നാം 25 വർഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. സമയം പരിമിതമാണ്, ലക്ഷ്യങ്ങൾ തീവ്ര ഉൽക്കർഷേച്ഛയുള്ളതും. നിലവിലെ സാഹചര്യം കൊണ്ട് മാത്രമല്ല ഞാൻ ഇത് പറയുന്നത് - എന്നാൽ ഇക്കാരണത്താൽ, ആശയത്തിൽ നിന്ന് പ്രോട്ടോടൈപ്പിലേക്കും ഉൽപ്പന്നത്തിലേക്കുമുള്ള യാത്ര ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ നടക്കേണ്ടത് നിർണായകമാണ്. ലാബിൽ നിന്ന് വിപണിയിലേക്കുള്ള ദൂരം കുറയ്ക്കുമ്പോൾ, ഗവേഷണ ഫലങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരുന്നു. ഗവേഷകർ അവരുടെ പ്രവർത്തനത്തിന്റെ നേരിട്ടുള്ള സ്വാധീനവും പ്രതിഫലവും കാണുന്നതിനാൽ ഇത് അവരെ പ്രചോദിപ്പിക്കുന്നു. ഇത് ഗവേഷണത്തിന്റെയും നൂതനാശയത്തിൻ്റെയും മൂല്യവർദ്ധനവിന്റെയും ചക്രത്തിന് കൂടുതൽ ഇന്ധനം നൽകുന്നു. ഇത് സാധ്യമാക്കുന്നതിന്, നമ്മുടെ മുഴുവൻ ഗവേഷണ ആവാസവ്യവസ്ഥയും - അക്കാദമിക് സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായം - നമ്മുടെ ഗവേഷകർക്കൊപ്പം നിൽക്കുകയും അവരെ നയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. യുവജനങ്ങൾക്ക് മാർ​ഗ നിർദ്ദേശം നൽകിയും, ധനസഹായം ക്രമീകരിച്ചും, സഹകരണത്തോടെ

പുതിയ പരിഹാരങ്ങൾ വികസിപ്പിച്ചെടുത്തുകൊണ്ടും വ്യവസായ നേതാക്കൾക്ക് ഒരു പടി കൂടി മുന്നോട്ട് പോകാൻ കഴിയും. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ ലളിതമാക്കുന്നതിനും അംഗീകാരങ്ങൾ വേഗത്തിലാക്കുന്നതിനുമുള്ള ശ്രമങ്ങൾ ​ഗവണ്മെൻ്റ് ത്വരിതപ്പെടുത്തുന്നത്.

 

സുഹൃത്തുക്കളേ,

നമ്മൾ നിർമിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, അഡ്വാൻസ്ഡ് അനലിറ്റിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ആരോ​ഗ്യ സാങ്കേതികവിദ്യ, സിന്തറ്റിക് ബയോളജി എന്നിവയെ നിരന്തരം പ്രോത്സാഹിപ്പിക്കണം. ഇന്ന്, നിർമിത ബുദ്ധി വികസനത്തിലും ഉപയോ​ഗത്തിലും ഭാരതം മുൻനിര രാജ്യങ്ങളിലൊന്നായി ഉയർന്നുവരുന്നത് നാം കാണുന്നു. ഈ വളർച്ചയെ പിന്തുണയ്ക്കുന്നതിനായി, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ഉയർന്ന നിലവാരമുള്ള ഡാറ്റാസെറ്റുകൾ, അത്യാധുനിക ഗവേഷണ സൗകര്യങ്ങൾ എന്നിവ സൃഷ്ടിക്കാൻ സഹായിക്കുന്ന ഇന്ത്യ-എഐ മിഷൻ ​ഗവണ്മെൻ്റ് ആരംഭിച്ചു. രാജ്യത്ത് എഐ സെന്ററുകളുടെ എണ്ണവും വർദ്ധിപ്പിക്കുന്നു. ഭാരതത്തിന്റെ മുൻനിര സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ സഹകരണത്തിലൂടെയാണ് ഈ മികവിന്റെ കേന്ദ്രങ്ങൾ മുന്നോട്ട് പോകുന്നത്. "ഇന്ത്യയിൽ നിർമിത ബുദ്ധി നിർമ്മിക്കുക" എന്ന ദർശനത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, കൂടാതെ "ഇന്ത്യയ്ക്ക് വേണ്ടി നിർമിത ബുദ്ധി പ്രവർത്തിപ്പിക്കുക" എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വർഷത്തെ ബജറ്റിൽ, ഐഐടികളിലെ സീറ്റുകളുടെ എണ്ണവും ശേഷിയും വർദ്ധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഐഐടികളുടെയും എയിംസിന്റെയും സഹകരണത്തോടെ നിരവധി മെഡിടെക് - അതായത് ആരോ​ഗ്യ സാങ്കേതികവിദ്യാ  (മെഡിക്കൽ പ്ലസ് ടെക്നോളജി) - കോഴ്സുകൾ അവതരിപ്പിച്ചു. സമയ പരിധിക്കുള്ളിൽ ഈ യാത്ര പൂർത്തിയാക്കണം. ഭാവിയിലെ എല്ലാ സാങ്കേതികവിദ്യയിലും, ഭാരതം ലോകത്തിലെ ഏറ്റവും മികച്ചവയിൽ ഇടം നേടണം.യു​ഗ്മ് (YUGM) പോലുള്ള സംരംഭങ്ങളിലൂടെ, നമുക്ക് ഈ ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം പകരാൻ കഴിയും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും വാധ്വാനി ഫൗണ്ടേഷന്റെയും സംയുക്ത സംരംഭത്തിലൂടെ, രാജ്യത്തിന്റെ നൂതനാശയ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാനുള്ള കഴിവുണ്ട്. ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇന്നത്തെ പരിപാടി വലിയ സഹായകമാകും. യു​ഗ്മ് (YUGM) സംരംഭത്തിന് വാധ്വാനി ഫൗണ്ടേഷന് ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. എന്റെ സുഹൃത്ത് റൊമേഷ് ജിക്ക് ഞാൻ എന്റെ ആശംസകൾ നേരുന്നു.

വളരെ നന്ദി.

നമസ്‌കാരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Rolls-Royce joins with HAL at the wheel to make India a major aerospace hub

Media Coverage

Rolls-Royce joins with HAL at the wheel to make India a major aerospace hub
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: Prime Minister’s Visit to the UAE
May 15, 2026

S.No.

MoU/Agreement

Objectives

1.

MoU on Strategic Collaboration between Indian Strategic Petroleum Reserves Limited (ISPRL) and Abu Dhabi National Oil Company (ADNOC)

(a) Potential ADNOC crude oil storage in India’s Strategic Petroleum Reserves upto 30 million barrels, including through its participation in facilities in Vishakhapatnam, Andhra Pradesh; and development of reserve facilities in Chandikol, Odisha.

(b) Potential storage of crude oil in Fujairah, UAE, to form part of the Indian strategic petroleum reserve;

(c) Potential collaboration in Liquid Natural Gas and Liquid Petroleum Gas storage facilities in India

2.

Strategic Collaboration Agreement between Indian Oil Limited (IOCL) Company and Abu Dhabi National Oil Company (ADNOC) on supplies of Liquified Petroleum gas (LPG)

Explore potential opportunities in the sale and purchase of LPG, including long term supply of LPG, and entry into a long-term LPG sale and purchase agreement between ADNOC Gas Limited and IOCL.

3.

Framework for the Strategic Defence Partnership

A Strategic Framework for Defence Industrial collaboration, innovation and advanced technology, training, exercises, education and doctrine, special operations and interoperability, maritime security, cyber defence, secure communications and information exchange.

4.

MoU between Cochin Shipyard Limited (CSL) and Drydocks World (DDW) on setting up Ship Repair Cluster at Vadinar

 

Cooperation for setting up a Ship Repair Cluster at Vadinar, including offshore fabrication, under the Maritime Development Fund Scheme launched by the Government of India.

5.

MoU between Cochin Shipyard Limited (CSL), Drydocks World (DDW) and Centre of Excellence in Maritime & Shipbuilding (CEMS) on Skill Development in Ship Repair

The tripartite agreement establishes a framework to mobilize, train and employ skilled maritime workforce. The MoU seeks to enhance capabilities of Indian maritime workforce and position India as a hub for skilled shipbuilding and ship repair professionals.

6.

Term Sheet for setting up 8 Exaflop Super Computing Cluster in partnership between CDAC, India and G-42, UAE

 

Pave the way for collaboration between CDAC and G-42 to set up super computing cluster as part of AI Mission India.

Announcement

7.

Investment from UAE to India

(i) Abu Dhabi Investment Authority (ADIA) and National Infrastructure & Investment Fund (NIIF) of India to explore investments upto US$ 1 bn in India’s infrastructure sector.

(ii) Emirates New Development Bank (ENBD) to invest US$ 3 billion in RBL BANK of India

(iii) International Holding Company to invest US$ 1 billion in Sammaan Capital of India.