ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ 75,000 ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി പ്രധാനമന്ത്രി ആവാസ് യോജന - നഗരംം (പിഎംഎവൈ- യു) വീടുകളുടെ താക്കോല്‍ കൈമാറി
ഉത്തര്‍പ്രദേശിലെ 75 നഗര വികസന പദ്ധതികളുടെ സ്മാര്‍ട്ട് സിറ്റി ദൗത്യം, അമൃത് എന്നിവയുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തി
ലഖ്നൌ, കാണ്‍പൂര്‍, വാരണാസി, പ്രയാഗ്‌രാജ്, ഗോരഖ്പൂര്‍, ഝാന്‍സി, ഘാസിയാബാദ് എന്നിവിടങ്ങളില്‍ ഫെയിം-II പ്രകാരം 75 ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
ലഖ്നൌവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ അടല്‍ ബിഹാരി വാജ്പേയി ചെയര്‍ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു
ആഗ്ര, കാണ്‍പൂര്‍, ലളിത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ഗുണഭോക്താക്കളുമായി അനൗപചാരികവും സ്വാഭാവികവുമായ ഇടപെടല്‍ നടത്തി
'പിഎംഎവൈയില്‍ 1.13 കോടിയിലധികം ഭവന യൂണിറ്റുകള്‍ നഗരങ്ങളില്‍ നിര്‍മ്മിക്കുകയും ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ ഇതിനകം പാവങ്ങള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്'
'പിഎംഎവൈയില്‍ രാജ്യത്ത് ഏകദേശം 3 കോടി വീടുകള്‍ നിര്‍മ്മിക്കപ്പെട്ടു, അവയുടെ വില നിങ്ങള്‍ക്ക് ഊഹിക്കാവുന്നതാണ്. ഈ ആളുകള്‍ 'ലക്ഷപ്രഭുക്കള്‍' ആയ
'പിഎംഎവൈയില്‍ 1.13 കോടിയിലധികം ഭവന യൂണിറ്റുകള്‍ നഗരങ്ങളില്‍ നിര്‍മ്മിക്കുകയും ഇതില്‍ 50 ലക്ഷത്തിലധികം വീടുകള്‍ ഇതിനകം പാവങ്ങള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്'

ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രി സഭയിലെ മന്ത്രിയും ലക്‌നോവിലെ എംപിയുമായ നമ്മുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ ശ്രീ. രാജ്‌നാഥ് സിംങ് ജി, ശ്രീ ഹര്‍ദീപ് സിംങ് പുരി ജി, മഹേന്ദ്രനാഥ് പാണ്ഡെ ജി,  ജനകീയനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജി, ഉപ മുഖ്യമന്ത്രി ശ്രീ. കേശവ് പ്രസാദ് മയൂര ജി, ശ്രീ ദിനേഷ് ശര്‍മാ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. കൗശല്‍ കിഷേര്‍ ജി, സംസ്ഥാന മന്ത്രിമാരെ, എംപിമാരെ എം എല്‍ എ മാരെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള ബഹുമാനപ്പെട്ട മന്ത്രിമാരെ മറ്റ് വിശിഷ്ട വ്യക്തിളെ, ഉത്തര്‍ പ്രദേശിലെ എന്റെ പ്രിയ സഹോദരി സഹോദരന്മാരെ,


ഞാന്‍ ലക്‌നോവില്‍  വന്നപ്പോള്‍ അവഥ് മേഖലയുടെ ചരിത്രം, മലിഹാബാദി ദുസെഹ്രി പോലുള്ള പ്രാദേശികമായ മധുര  ഭാഷകള്‍, ഭക്ഷണ ശീലങ്ങള്‍, സാമര്‍ത്ഥ്യമുള്ള തൊഴിലാളികള്‍, കല - വാസ്തുവിദ്യ തുടങ്ങി എല്ലാം സുവ്യക്തമായി.  രാജ്യമെമ്പാടുമുള്ള വിദഗ്ധര്‍ ഇവിടെ മൂന്നു ദിവ,ത്തേയ്ക്ക് ഒന്നിച്ചു കൂടി ആധുനിക നഗര ഇന്ത്യയെ കുറിച്ച്,  അതായത് ഇന്ത്യന്‍ നഗരങ്ങളുടെ പുതിയ പ്രകൃതത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുക എന്ന ആശയം എനിക്ക് ഇഷ്ടമായി. ഇവിടെ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ പ്രദര്‍ശനം തീര്‍ച്ചയായും കഴിഞ്ഞ 75 വര്‍ഷത്തെ നേട്ടങ്ങളെയും രാജ്യം സ്വീകരിച്ചിരിക്കുന്ന പുതിയ പ്രതിജ്ഞകളെയും  എടുത്തു കാണിക്കും. കഴിഞ്ഞ പ്രാവശ്യം  പ്രതിരോധ വകുപ്പിന്റെ ഒരു പ്രദര്‍ശനം ഇവിടെ സംഘടിപ്പിച്ചപ്പോള്‍, ലക്‌നോവില്‍ നിന്നു മാത്രമല്ല ഉത്തര്‍ പ്രദേശില്‍ നിന്നു മഴുവന്‍ അതു കാണുവാന്‍ ആളുകള്‍ എത്തിയത് ഞാന്‍ ശ്രദ്ധിച്ചു.  സംസ്ഥാനത്തെ മുഴുവന്‍ പൗരന്മാരോടും ഈ പ്രദര്‍ശനം കാണണമെന്ന് ഇപ്രാവശ്യവും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ ഈ പ്രദര്‍ശനം കാണണം. കാരണം അത് ഇന്ത്യയുടെ ശക്തി നിങ്ങളെ കാണിക്കും, അതിലൂടെ നിങ്ങളുടെ വിശ്വാസത്തെ ഉണര്‍ത്തും.

ഇന്ന് യുപിയിലെ 78 നഗരങ്ങളുടെ വികസനവുമായി  ബന്ധപ്പെട്ട 75 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ ശിലാസ്ഥാപനം നിര്‍വഹിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ഇന്ന് ഉത്തര്‍ പ്രദേശിലെ 75 ജില്ലകളിലെ 75000 ഗുണഭോക്താക്കള്‍ക്ക് അവരുടെ നല്ല വീടുകളുടെ താക്കോലുകള്‍ ലഭിച്ചിരിക്കുന്നു. ഈ സുഹൃത്തുക്കളെല്ലാം ഈ വര്‍ഷത്തെ ദസറയും ദീപാവലിയും ഛാട്ടും ഗുരുപുരബും, ഈദ് - ഇ മിലാദും മറ്റ് നിരവധി ഉത്സവങ്ങളും അവരുടെ പുതിയ വീട്ടില്‍ ആഘോഷിക്കും.  ഞാന്‍ ഇവിടുത്തെ കുറ്ച്ച് ആളുകളുമായി സംസാരിക്കുകയുണ്ടായി. എനിക്ക് തൃപ്തിയായി. എന്നെ അവര്‍ ഉച്ചഭക്ഷണത്തിനും ക്ഷണിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന്‍ മന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചവയാണ് ആ വീടുകള്‍ എന്നിതിലും എനിക്ക് സന്തോഷമുണ്ട്. ഈ വീടുകളില്‍ 80 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലാണ്. അല്ലെങ്കില്‍ അവര്‍ സഹ ഉടമകളാണ്.


സ്തീകളടെ വീട്ടുടമസ്ഥത സംബന്ധിച്ച് ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് വളരെ നല്ല ഒരു തീരുമാനം സ്വീകരിച്ചിട്ടുള്ളതായി ഞാന്‍ അറിയുന്നു. ഇവിടെ സ്ത്രീകള്‍ക്ക് 10 ലക്ഷം രൂപ വരെയുള്ള വീടുകള്‍ രജിസറ്റര്‍ ചെയ്യുമ്പോള്‍ രണ്ടു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ഇളവും ഉണ്ട്. ഇത് അഭിനന്ദനീയമായ ഒരു തീരുമാനമാണ്. വസ്തുവിന്റെ ഉടമസ്ഥാവകാശം സ്ത്രീകളുടെ പേരിലാകണം എന്ന നാം പറഞ്ഞപ്പോഴും ഈ ചിന്ത ഇത്രത്തോളും നമ്മുടെ മനസില്‍ ഉദിച്ചില്ല. നിങ്ങളെ ഞാന്‍ ഈ തീരുമാനത്തിന്റെ പ്രാധാന്യം മനസിലാക്കി തരാം.

ഏതെങ്കിലും കുടുംബത്തെ നോക്കുക. അതു ശരിയോ തെറ്റോ എന്നു ഞാന്‍ പറയുന്നില്ല. ഒരു അവസ്ഥയെ കുറിച്ച് ഞാന്‍ പറയുന്നു എന്നു മാത്രം. ഒരു വീട് ഉണ്ടെങ്കില്‍ എത് ഭര്‍ത്താവിന്റെ പേരിലായിരിക്കും. അല്പം വയല്‍ ഉണ്ടെങ്കില്‍ അതും ഭര്‍ത്താവിന്റെ പേരിലായിരിക്കും. ഒരു കാറുണ്ടെങ്കില്‍, സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍ അതും ഭര്‍ത്താവിന്റെ പേരിലായിരിക്കും. ഇനി ഒരു കടയുണ്ടെങ്കിലോ അതും ഭര്‍ത്താവിന്റെ പേരിലായിരിക്കും. ഭര്‍ത്താവ് മരിച്ചു പോയെന്നിരിക്കട്ടെ അപ്പോള്‍ ഇതെല്ലാം മകന്റെ പേരിലേക്ക് മാറ്റപ്പെടും. ഇവിടെ അമ്മയുടെ പേരില്‍ ഒന്നും ഉണ്ടാവില്ല. ആരോഗ്യകരമായ സമൂഹത്തിന്റെ സന്തുലിതാവസ്ഥയ്ക്കു വേണ്ടി ചില നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതിനാല്‍  ഗവണ്‍മെന്റ് നല്‍കുന്ന വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് ലഭിക്കണം എന്നു  നാം തീരുമാനിച്ചിരിക്കുന്നു.


സുഹൃത്തുക്കളെ,
ലക്‌നോവിന് അഭിനന്ദനീയമായ മറ്റൊരു സ്ന്ദര്‍ഭം കൂടി. അടല്‍ജിയെ പോലെ ഒരു ക്രാന്തദര്‍ശിയെ നമുക്ക് നല്‍കിയത് ലക്‌നോവാണ്. അദ്ദേഹമാണ് ഈ രാജ്യത്തെ മാതാ ഭാരതിക്ക് സമര്‍പ്പിച്ചത് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്ന്  ബാബാസാഹിബ് അംബേദ്ക്കര്‍ സര്‍വകലാശാലയില്‍ നാം  അടല്‍ ബിഹാരി വാജ്‌പെയ് ചെയര്‍ സ്ഥാപിച്ചിട്ടുണ്ട്.  അടല്‍ജിയുടെ പ്രവൃത്തികളും രാഷ്ട്ര നിര്‍മ്മാണത്തില്‍ അദ്ദേഹത്തിന്റെ  സംഭാവനകളും ലോകവേദിയില്‍ കൊണ്ടുവരുന്നതിന് ഈ ചെയര്‍  സഹായിക്കും എന്നു എനിക്ക് ഉറപ്പുണ്ട്.  ഇന്ത്യയുടെ 75 വര്‍ഷത്തെ വിദേശ നയത്തിന് പല വഴിത്തിരിവുകളും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അടല്‍ജി അതിന് ഒരു പുതിയ ദിശാബോധം നല്‍കി.  വര്‍ത്തമാന കാല ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സമ്പര്‍ക്കത്തിന് ശക്തമായ അടിത്തറ പാകിയത് അദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ്. അതെ കുറിച്ച് ചിന്തിക്കുക.  ഒരു വശത്ത്  പ്രധാന്‍ മന്ത്രി ഗ്രാമീണ സഡക് യോജന, മറ്റൊരു വശത്ത് സുവര്‍ണ ചത്വരം- വടക്ക കിഴക്ക്, കിഴക്കു പടിഞ്ഞാറ്, തെക്കു വടക്ക്, കിഴക്കു പടിഞ്ഞാറ് ഇനാഴികള്‍. അതായത് അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും വികസന പരിശ്രമങ്ങളും ഇരു വശങ്ങളിലും (ഗ്രാമങ്ങളിലെന്ന പോലെ നഗരങ്ങളിലും) ആയിരുന്നു.


സുഹൃത്തുക്കളെ,
വര്‍ഷങ്ങള്‍ക്കു മുമ്പ്  ദേശീയ പതകള്‍ വഴി രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആശയം അടല്‍ജി  മുന്നോട്ടു വച്ചപ്പോള്‍ ചിലയാളുകള്‍ അതു വിശ്വസിച്ചില്ല. ആറേഴു വര്‍ഷം  മുമ്പ് പാവങ്ങള്‍ക്ക് മെച്ചപ്പെട്ട വീടുകള്‍ നല്‍കുന്നതിനെ കുറിച്ചും കോടി ശുചിമുറികള്‍ നിര്‍്മ്മിക്കുന്നതിനെ കുറിച്ചും, അതിവേഗ ട്രെയിനുകളെ കുറിച്ചും, ഗ്യാസ് പൈപ്പ് ലൈനുകളുള്ള നഗരങ്ങളെ കുറിച്ചും , ഓപ്റ്റിക്കല്‍ ഫൈബറുകളെ കുറിച്ചും ഞാന്‍ പറഞ്ഞു. അപ്പോഴും ആളുകള്‍ സംശയിച്ചു. ഇന്ന് ഈ മേഖലകളിലെ  ഇന്ത്യയുടെ വിജയത്തെ ലോകം സസൂക്ഷ്മം വീക്ഷിക്കുകയാണ്. ഇന്ന് ലോകത്തില്‍ ചില രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ കൂടുതല്‍ വീടുകള്‍ ഇന്ത്യ പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്നു.


വീടു നിര്‍മ്മിക്കുന്നതിനുള്ള അനമതി ലഭിക്കാന്‍,  അതു പൂര്‍ത്തിയാക്കുന്നതിനെക്കാള്‍ കൂടുതല്‍ കാലതാമസം നേരിടുന്ന  ഒരു കാലമുണ്ടായിരുന്നു. ഗവണ്‍മെന്റ് പദ്ധതികളില്‍ നിര്‍മ്മിക്കുന്ന ഇത്തരം വീടുകളുടെ ഗുണനിലവാരത്തെ കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ചെറിയ വീടുകള്‍, മോശം നിര്‍മ്മാണ സാമഗ്രികള്‍, വീടുകള്‍ അനുവദിക്കുന്നതിലെ തിരിമറികള്‍ ഇവയൊക്കെയായിരുന്നു എന്റെ പാവപ്പെട്ട സഹോദരി സഹോദരന്മാരുടെ വിധി. 2014 ല്‍  നിങ്ങളെ സേവിക്കാന്‍ രാജ്യം ഞങ്ങള്‍ക്ക് അവസരം തന്നു. അതിന് ഉത്തര്‍ പ്രദേശിലെ ജനങ്ങളോട് എന്നെ രാജ്യത്തിന്റെ പാര്‍ലമെന്റില്‍ എത്തിച്ചതിന,് ഞാന്‍ പ്രത്യേകമായ വിധത്തില്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം നല്കിയപ്പോള്‍ അത് പൂര്‍ത്തിയാക്കുന്നതിന് ഞങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു.

സിഹൃത്തുക്കളെ,
മുന്‍ ഗവണ്‍മെന്റ് വെറും 13 ലക്ഷം വീടുകളാണ് നഗര ഭവന പദ്ധതിയില്‍ രാജ്യത്ത് അനുവദിച്ചത്. എണ്ണം ഓര്‍ക്കുക. ആ 13 ലക്ഷത്തില്‍ എട്ടു ലക്ഷം മാത്രമാണ് നിര്‍മ്മിച്ചത്.  എന്നാല്‍ 2014 മുതല്‍ നമ്മുടെ ഗവണ്‍മെന്റ്  പ്രധാന്‍ മന്ത്രി ആവാസ് യോജനയുടെ കീഴില്‍ നഗരങ്ങളില്‍ 1.13 കോടി വീടുകള്‍ക്ക് അനുമതി നല്‍കി.  13 ലക്ഷവും 1.1 കോടിയും തമ്മിലുള്ള അന്തരം നോക്കുക. ിതില്‍ 50 ലക്ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കി പാവപ്പെട്ടവര്‍ക്കു കൈമാറി കഴിഞ്ഞു.


സുഹൃത്തുക്കളെ,
കല്ലും കട്ടയും ഉപയോഗിച്ച് കെട്ടിടം നിര്‍മ്മാക്കാനാവും,എന്നാല്‍ അതിനെ വീട് എന്നു വിളിക്കാന്‍ സാധിക്കില്ല. കെട്ടിടം വീടാകണമെങ്കില്‍ അതില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ ഓരോരുത്തരുടെയും സ്വപ്‌നങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കണം. അവിടെ ഉടമസ്ഥപ്പെടലുണ്ട്. കുടംബാംഗങ്ങളുടെ ഒരു ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തിക്കുന്നുണ്ട്.


സുഹൃത്തുക്കളെ,
ഗുണഭോക്താക്കള്‍ക്ക്  വീടിന്റെ രൂപകല്പന മുതല്‍ നിര്‍മ്മാണം വരെയുള്ള കാര്യങ്ങളില്‍ നാം പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് സ്വന്തം ആഗ്രഹപ്രകാരം അവരുടെ വീട് നിര്‍മ്മിക്കാം. 2014 നു മുമ്പ് ഗവണ്‍മെന്റ് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന  വീടിന്റെ ിസ്തൃതിയെ സംബന്ധിച്ച കൃത്യമായ നയം ഇല്ലായിരുന്നു.  ചില വീടുകള്‍ 15 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയില്‍  നിര്‍മ്മിക്കുമ്പോള്‍ ചിലത് 17 സ്‌ക്വയര്‍ മീറ്റര്‍ ഭൂമിയില്‍  നിര്‍മ്മിക്കും. അത്തരം ചെറിയ വീടുകളില്‍ ജീവിക്കുക തന്നെ പ്രയാസം. എന്നാല്‍ നമ്മുടെ ഗവണ്‍മെന്റ് 2014 നു ശേഷം വീടുകളുടെ വലിപ്പം സംബന്ധിച്ച് വ്യക്തവും സമഗ്രവുമായ നയം രൂപീകരിച്ചു. അതായത് 22 ചതുരശ്ര മീറ്ററില്‍ കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കേണ്ടതില്ല  എന്നു നാം തീരുമാനിച്ചു. വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതനുസരിച്ച്  നമ്മള്‍ ഗുമഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നേരിട്ട് അയച്ചുകൊടുക്കും.   പാവങ്ങളുടെ വീടു നിര്‍മ്മാണത്തിനു ബാങ്ക് വഴി പണം അയക്കുന്നതു സംബന്ധിച്ച് ഒരു ചര്‍ച്ചകളും ഉണ്ടായിട്ടില്ല. അതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അമ്പരക്കും. കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ ഒരു ലക്ഷം കോടി രൂപ (ഗരങ്ങള്‍ക്കായി)പ്രധാന്‍ മന്ത്രി ആവാസ് യോജന വഴി പാവങ്ങളുടെ ഭവന നിര്‍മ്മാണത്തിനായി ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് കൈമാറിയിട്ടുണ്ട്.


സുഹൃത്തുക്കളെ,
നമ്മുടെ രാജ്യത്ത് കുറെ മാന്യന്മാരുണ്ട്. നമ്മള്‍ മോദിയെ പ്രധാനമന്ത്രിയാക്കി, എന്നാല്‍ മോദി എന്തു ചെയ്തു എന്നു അവര്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ന് ആദ്യമായി ഞാന്‍ നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു ചില പ്രധാന എതിരാളികള്‍ രാപകല്‍ അവരുടെ ഊര്‍ജ്ജം മുഴുവന്‍ നമ്മെ എതിര്‍ക്കാന്‍ വിനിയോഗിക്കുകയാണ്, അവര്‍ ഇനി കൂടുതല്‍ അക്രമാസക്തരാകും. എനിക്ക് അത് അറിയാം. ഞാന്‍ അത് നിങ്ങളോടു പറയണം.
മൂന്നു കോടി കുടുംബങ്ങള്‍. അവര്‍ എന്റെ കുടംബാംഗങ്ങളാണ്. അവര്‍ ചേരികളിലായിരുന്നു താമസിച്ചിരുന്നത്.  അവര്‍ക്ക് നല്ല മേല്‍ക്കുര പോലും ഇല്ലായിരുന്നു. ഒരൊറ്റ പദ്ധതിയിലൂടെ അവലെല്ലാം ഭാഗ്യവാന്മാരായിരിക്കുന്നു.25 -30 കോടി കുടംബങ്ങളില്‍ മൂന്നു കോടി പാവങ്ങള്‍ ലക്ഷാധിപതികളായിരിക്കുന്നു.  ഇത് വലിയ കാര്യമാണ്. എങ്ങിനെ മോദിക്ക് ഇങ്ങനെ പൊങ്ങച്ചഅവകാശവാദം പറയാനാവും എന്നു നിങ്ങള്‍ ചോദിച്ചേക്കാം. പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ നിര്‍മ്മിച്ച മൂന്നു കോടി വീടുകളുടെ വില നിങ്ങള്‍ ചിന്തിച്ചു നോക്കൂ. അപ്പോള്‍ ഈ ജനങ്ങള്‍ ഇപ്പോള്‍ ലക്ഷാധിപതികളല്ലേ.  മൂന്നു കോടി മെച്ചപ്പെട്ട വീടുകള്‍ നിര്‍മ്മിച്ചു കൊണ്ട് നാം അവരുടെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്ക്കരിച്ചിരിക്കുന്നു.

സുഹൃത്തുക്കളെ,
ഈ പരിശ്രമങ്ങള്‍ക്കെല്ലാം നടുവിലും ഉത്തര്‍ പ്രദേശിലെ ഈ ഭവനപദ്ധതിയില്‍ ഒരു പുരോഗതിയും ഇല്ലാതിരുന്ന ദിനങ്ങള്‍ ഞാന്‍ ഓര്‍മ്മിക്കുന്നു. ഇന്ന് ഞാന്‍ ലക്‌നോവിലുണ്ട്. ഞാന്‍ അത് നിങ്ങളോടു വിശദീകരിക്കാം. നിങ്ങള്‍ കേള്‍ക്കാന്‍ തയാറാണോ.  എങ്ങിനെ നമ്മുടെ നാഗരാസൂത്രണം രാഷ്ട്രീയത്തിന്റെ ബലിയാടായി എന്ന് യുപിയിലെ ജനങ്ങള്‍ മനസിലാക്കണം.


സുഹൃത്തുക്കളെ,
പാവങ്ങള്‍ക്കു വീടു നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പണം നല്കുന്നുണ്ടായിരുന്നു.യോഗിജി 2017 ല്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് യുപിയിലുണ്ടായിരുന്ന ഗവണ്‍മെന്റിന് പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണത്തില്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു. അവരോട് പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണത്തെ കുറിച്ച് നമ്മള്‍ വാദിച്ചിരുന്നു. 2017 നു മുമ്പ് യുപിയില്‍ പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ 18000 വീടുകള്‍ക്ക് അനുമതി നല്കിയതാണ്.  എന്നാല്‍ ഇവിടെ ഉണ്ടായിരുന്ന ഗവണ്‍മെന്റ് അതില്‍ 18 വീടുകള്‍ പോലും നിര്‍മ്മിച്ചില്ല.


നിങ്ങള്‍ ചിന്തിച്ചു നോക്കൂ. 18000 വീടുകള്‍ അനുവദിച്ചു.എന്നിട്ടും 18 വീടുകള്‍ പോലും പാവങ്ങള്‍ക്കായി നിര്‍മ്മിക്കാന്‍ സാധിച്ചില്ല. സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. പണം ഉണ്ടായിരുന്നു. വീടുകള്‍ക്ക് അനുമതിയും ഉണ്ടായിരുന്നു. എന്നാല്‍ യുപി ഭരിച്ചിരുന്നവര്‍ തുടര്‍ച്ചായി അതിന് തടസം സൃഷ്ടിക്കുകയായിരുന്നു. യുപിയിലെ ജനങ്ങള്‍, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ അവരുടെ പ്രവൃത്തികള്‍ മറക്കില്ല ഒരിക്കലും.


സുഹൃത്തുക്കളെ,
യോഗി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനു ശേഷം യുപിയിലെ നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കായി ഒന്‍പതു ലക്ഷം വീടുകള്‍ വിതരണം ചെയ്തു എന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഇപ്പോള്‍ യുപിയിലെ നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ട സഹോദരി സഹോദരന്മാര്‍ക്കായി  14 ലക്ഷം വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.അതില്‍ വൈദ്യുതി, ശുദ്ധജലം, പാചക വാതകം, ശുചിമുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉണ്ട്. മാത്രമല്ല ഗൃഹപ്രവേശം ആഘോഷമായി നടത്തുകയും ചെയ്യുന്നു.


ഇപ്പോള്‍ ഞാന്‍ ഉത്തര്‍ പ്രദേശില്‍ വന്നിരിക്കുന്നത് നിങ്ങള്‍ക്ക് കുറച്ച് ഗൃഹപാഠം കൂടി നല്‍കാന്‍ കൂടിയാണ്. അതു വേണ്ടേ. നിങ്ങള്‍ അതു ചെയ്യണം. ചെയ്യില്ലേ. ഞാന്‍ പത്രങ്ങള്‍ വായിച്ചു. ഞാന്‍ .യോഗിജിയോട് ചോദിച്ചു. റിപ്പോര്‍ട്ടു പ്രകാരം അയോധ്യയില്‍ ദീപാവലിക്ക് 7.5 ലക്ഷം ദീപങ്ങള്‍ തെളിക്കുന്ന പരിപാടി ഉണ്ടാവുമല്ലോ. ഈ പ്രകാശ മത്സരത്തില്‍ ഉത്തര്‍ പ്രദേശിലെ ജനം മുഴുവന്‍ പങ്കെടുക്കണം. ആരാണ് കൂടുതല്‍ ദീപങ്ങള്‍ തെളിക്കുക. അയോധ്യയിലായിരിക്കുമോ. അതോ ഇന്നു താക്കോല്‍ കൈമാറിയ ഒന്‍പതു ലക്ഷം വീടുകളില്‍ തെളിക്കുന്ന 18 ലക്ഷം ദീപങ്ങള്‍  ആയിരിക്കുമോ.  അതു സാധ്യമാണോ. ഈ കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ വീടുകള്‍ ലഭിച്ച ഒന്‍പതു ലക്ഷം കുടംബങ്ങള്‍. അവര്‍ രണ്ടു ദീപം വീതം വീടുകള്‍ക്കു പുറത്ത് തെളിച്ചു വയ്ക്കണം.  അപ്പോള്‍ അയോധ്യയില്‍ 7.5 ലക്ഷം . 18 ലക്ഷം ദീപങ്ങള്‍ എന്റെ പാവപ്പെട്ട കുടുംബങ്ങളില്‍. രാമഭഗവാന്‍ പ്രസാദിക്കും തീര്‍ച്ച.


സഹോദരീ സഹോദരന്മാരെ,
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി നഗരങ്ങളില്‍ വന്‍ സൗധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ മന്ദിരങ്ങള്‍ പടുത്തുയര്‍ത്താന്‍ പണ്ിയെടുത്തവര്‍ ചേരികളിലാണ്. ഈ ചോരികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ല.വെള്ളമില്ല, ശൗചാലയങ്ങള്‍ പോലും ഇല്ല. ഇത്തരം ചേരിനിവാസികളായ സഹോദരി സഹോദരന്മാര്‍ക്ക് മെച്ചപ്പട്ട വീടുകളുടെ നിര്‍മ്മാണം വലിയ അനുഗ്രഹം തന്നെ.  ഗ്രാമങ്ങളില്‍ നിന്നു നഗരങ്ങളിലേയ്ക്കു കുടിയേറുന്ന ജോലിക്കാര്‍ക്ക് നല്ല സൗകര്യമുള്ള വീടുകള്‍ മിതമായ വായകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഗവണ്‍മെന്റ്  ആരംഭിച്ചിട്ടുണ്ട്.


സുഹൃത്തുക്കളെ,
നഗരങ്ങളിലെ ഇടത്തരക്കാരുടെ പ്രശ്‌നങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ്് വളരെ ഉദാത്തമായ പരിശ്രമങ്ങള്‍ നടത്തിവരുന്നു. അത്തരത്തില്‍ ഒരു വലിയ കാല്‍വയ്പ്പാണ്  റിയല്‍ എസ്റ്റേറ്റ് രെഗുലേറ്ററി അതോറിറ്റി. ഭവന മേഖലയിലെ മൊത്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമം വളരെ സഹായിക്കുന്നു. ഈ നിയമം നടപ്പിലായതോടെ വീടു വാങ്ങുന്നവര്‍ക്ക്  കൃത്യസമയത്ത് നീതി ലഭിക്കുന്നു. നഗരങ്ങളിലെ പണിതീരാത്ത വീടുകള്‍ പൂര്‍ത്തിയാക്കുന്നതിനായി ഗവണ്‍മെന്റ് ആയിരം കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് കൂടി നീക്കി വച്ചിട്ടുണ്ട്.

ഭവന സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിനായി ആദ്യം വീടു വാങ്ങുന്ന ഇടത്തരക്കാര്‍ക്ക് ലക്ഷം രൂപ നല്കും. ഇത് വളരെ കുറഞ്ഞ പലിശയ്ക്കാണ്. അടുത്ത കാലത്ത് മാതൃക കുടിയാന്‍ നിയമവും സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്.ഇത്  ഉടനടി  നടപ്പിലാക്കിയത് യുപി ഗവണ്‍മെന്റ് ആണ് എന്നതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ വളരെ കാലമായി നിലനിന്നിരുന്ന ജന്മി കുടിയാന്‍ പ്രശ്‌നം പരിഹൃതമായി. വീടുകള്‍ വാടകയ്ക്കു ലഭിക്കുന്നതിനും ഇത് സഹായമായി.

സഹോദരീ സഹോദരന്മാരെ,
കൊറോണ കാലത്ത് ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം പരിപാടി എന്ന പുത്തന്‍ നിയമം മൂലം ഇടത്തരക്കാരുടെ ജീവിതം കൂടുതല്‍ സുഗമമായി.  വിദൂര നിയന്ത്രിത ജോലി ഇടത്തരം ജോലിക്കാര്‍ക്ക് കൊറോണ കാലത്ത് വലിയ ആശ്വാസമായി.


സഹോദരീ സഹോദരന്മാരെ,
2014 നു മുമ്പ് രാജ്യ്തതെ നഗരങ്ങളിലെ ശുചിത്വത്തെ കുറിച്ച് എന്നും നിഷേധാത്മക പരാമര്‍ശങ്ങള്‍ മാത്രമായിരുന്നു നാം കേട്ടിരുന്നത്. മാലിന്യം നഗര ജീവിതത്തിന്റെ പ്രകൃതമായി അംഗീകരിക്കപ്പെട്ടു. ശുചിത്വത്തോടുള്ള നിസംഗ മനോഭാവം നഗര സൗന്ദര്യത്തെ മാത്രമല്ല, വിനോദ സഞ്ചാരത്തെ കൂടി ബാധിച്ചു. അതിനുമപ്പുറം ജനങ്ങളുടെ ആരോഗ്യത്തെയും.  ഈ സാഹചര്യം മാറ്റുന്നതിനായി രാജ്യം സ്വഛ്ഭാരത് ദൗത്യം അമൃത് ദൗത്യം എന്നിവ വഴി വന്‍ പ്രചാരണ പരിപാടി നടപ്പിലാക്കി വരികയാണ്.

കഴിഞ്ഞ വര്‍ഷങ്ങളായി  നഗരങ്ങളില്‍ 60 ലക്ഷം സ്വകാര്യ ശൗചാലയങ്ങലും ആറു ലക്ഷം സാമൂഹിക ശൗചാലയങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.  ഏഴു വര്‍ഷം മുമ്പ് 18 ശതമാനം മാലിന്യം മാത്രമാണ് സംസ്‌കരിച്ചിരുന്നത്.  ഇത് ഇന്ന് 70 ശതമാനമാണ്. യുപിയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാത്രമാണ് വലിയ മാലിന്യ സംസ്‌കരണ പ്ലാന്റ് വികസിപ്പിച്ചത്. ഇത്തരം പല കാര്യങ്ങളും ഈ പ്രദര്‍ശനത്തില്‍ ഉണ്ട്.  സ്വഛ് ഭാരത് അഭിയാന്‍ 2.0 എന്ന പദ്ധതി പ്രകാരം മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഒരു പദ്ധതിയും നഗരങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.


സുഹൃത്തുക്കളെ,
നഗരങ്ങളുടെ ആഢംബരം വര്‍ദ്ധിപ്പിക്കുന്നതിന് എല്‍ഇഡി ലൈറ്റകളും സുപ്രധാന പങ്കു വഹിക്കുന്നു.രാജ്യത്തെ പഴയ 90 ലക്ഷം തെരുവു വിളക്കുകള്‍ക്കു പകരം ഗവണ്‍മെന്റ് പുതിയ എല്‍ ഇ ഡി ബള്‍ബുകള്‍ സ്ഥാപിച്ചു. എല്‍ഇഡി തെരുവു വിളക്കുകള്‍ സ്ഥാപിച്ചതോടെ നഗര സഭകള്‍ ഓരോ വര്‍ഷവും 1000 കോടി രൂപ വീതമാണ് ലാഭിക്കുന്നത്. നഗരസഭകള്‍ ഈ തുക മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നു. നഗരവാസികളുടെ വൈദ്യുതി ബില്ലു കുറയ്ക്കുന്നതിനും എല്‍ഇഡി ബള്‍ബുകള്‍ നിര്‍ണായക പങ്കു വഹിക്കുന്നു. 300 രൂപ വിലയുള്ള എല്‍ഇഡി ബള്‍ബ് ഉജാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60 രൂപയ്ക്കാണ് ഗവണ്‍മെന്റ് വിതരണം ചെയ്യുന്നത്.  ഈ പദ്ധതി പ്രകാരം 37 ലക്ഷം എല്‍ ഇഡി ബള്‍ബുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. തല്‍ഫലമായി 24000 കോടി രൂപയാണ് രാജ്യത്തെ ഇടത്തരക്കാര്‍ക്കും  പാവപ്പെട്ടവര്‍ക്കും വൈദ്യിതി ബില്ലില്‍ ലാഭിക്കാന്‍ കഴിയുന്നത്.


സുഹൃത്തുക്കളെ
21-ാം നൂറ്റാണ്ടിലെ ഇന്ത്യന്‍ നഗരങ്ങളെ നവീകരിക്കുന്നതിനുള്ള പ്രദാന വഴി സാങ്കേതിക വിദ്യയുടെ ഉപയോഗമാണ്. നഗര വികസനവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും നഗര ആസൂത്രണ വിദഗ്ധരും അവരുടെ സമീപനങ്ങളില്‍ മുന്‍ഗണന നല്‍കേണ്ടത് സാങ്കേതിക വിദ്യയ്ക്കാണ്.


സുഹൃത്തുക്കളെ,
ഗുജറാത്തിലെ ഒരു ചെറിയ പ്രദേശത്ത് ഞങ്ങള്‍ താമസിച്ചിരുന്ന കാലത്ത്  ലക്‌നോവിനെ കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ജനങ്ങള്‍ പറയും അവര്‍ എപ്പോള്‍ ലക്‌നോവില്‍ പോയാലും കേള്‍ക്കുന്ന വാക്കാണ് പഹ്്‌ലെ ആപ് എന്നത്. ഞാന്‍ അതു തമാശയായിട്ടാണ് ഇവിടെ പറയുന്നത് എങ്കിലും നാം സാങ്കേതിക വിദ്യയോടും പഹ്‌ലേ ആപ് എന്നു പറയണം. കഴിഞ്ഞ ആറോഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ സംഭവിച്ചിരിക്കുന്ന വലിയ മാറ്റങ്ങള്‍ സാധ്യമായത് സാങ്കേതിക വിദ്യ കൊണ്ടു മാത്രമാണ്. ഇന്ന് ഇന്ത്യയിലെ 70ല്‍ അധികം നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകളുടെ അടിസ്ഥാനം സാങ്കേതിക വിദ്യയാണ്. രാജ്യമെമ്പാടുമുള്ള നഗരങ്ങളില്‍ വ്യാപിച്ചിരിക്കുന്ന സിസിടിവി ക്യാമറ ശൃംഖലയ്ക്ക് ഊര്‍ജ്ജം പകരുന്നത് സാങ്കേതിക വിദ്യ തന്നെ. രാജ്യത്തെ 75 പ്രമുഖ നഗരങ്ങളില്‍ സ്താിച്ചിരിക്കുന്ന 30000 സിസിടിവി ക്യാമറകള്‍ കാരണം മോഷ്ടാക്കള്‍ക്ക് കുറ്റകൃത്യം ചെയ്യാന്‍ നൂറുുവട്ടം ചിന്തിക്കണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ ഇന്ന് ഏറ്റവും സഹായിക്കുന്നതും ഈ സിസിടിവി ക്യാമറകളാണ്.


സുഹൃത്തുക്കളെ,
ഇന്ത്യയിലെ നഗരങ്ങളില്‍ ആയിരക്കണക്കിന് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതും സംസ്‌കരിക്കുന്നതും പിന്നീട് ഇത് നമ്മുടെ റോഡുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതും ആധുനിക  സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെ. മാലിന്യത്തില്‍ നിന്ന സമ്പത്ത് ഉണ്ടാക്കുന്ന നിരവധി പദ്ധതികള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈ പരീക്ഷണങ്ങള്‍ പ്രചോദിപ്പിക്കുന്നവയാണ്.


സുഹൃത്തുക്കളെ,
ഇന്ന് രാജ്യമെമ്പാടും സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ ശേഷി വികസിപ്പിക്കുന്നത് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. നാം ഉപയോഗിക്കുന്ന നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് സാങ്കേതിക വിദ്യയുടെ സമ്മാനമാണ്. ഈ പരിപാടിയില്‍ വച്ച് 75 ഇലക്ട്രിക് ബസുകള്‍ ഫഌഗ് ഓഫ് ചെയ്തല്ലോ. അതുംആധുനിക സാങ്കേതിക വിദ്യയുടെ പ്രതിഫലനമാണ്.

 

 

 

 

 

 

 

സുഹൃത്തുക്കളെ,
പ്രകാശ ഭവന പദ്ധതി പ്രകാരം ലക്‌നോവില്‍ നിര്‍മ്മിച്ചിട്ടുള്ള ഒരു വീടുകള്‍് ഞാന്‍ കണ്ടു. ഈ വീടിന് തേപ്പില്ല, പെയിന്റ് ില്ല. മുന്‍കൂട്ടി തയാറാക്കിയ ഭിത്തിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഭവന നിര്‍മ്മാണ മേഖലയ്ക്ക് ആക്കം കൂട്ടും. വിവിധ നഗരങ്ങളില്‍ നിന്ന് ലക്‌നോവില്‍ എത്തുന്നവര്‍ ഈ വീടുകള്‍ കാണുമെന്നും അത് സ്വന്തം നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.


സുഹൃത്തുക്കളെ,
പാവപ്പെട്ടവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് സാങ്കേതിക വിദ്യ എങ്ങിനെ ഉപകാരപ്പെടുന്നു എന്നതിന് ഉദാഹരണമാണ് പ്രധാന്‍ മന്ത്രി എസ് വി എ നിധി യോജന. ലക്‌നോ പോലുള്ള ധാരാളം നഗരങ്ങളില്‍ പരമ്പരാഗതമായി വിവിധ തരം വിപണികള്‍ ഉണ്ട്. നമ്മുടെ ആഴ്ച്ച ചന്തകളുടെ സൗന്ദര്യമാണ് തെരുവ് വ്യാപാരികള്‍. ഈ സഹോദരീ സഹോദരന്മാര്‍ക്ക് സാങ്കേതിക വിദ്യ വലിയ അനുഗ്രഹമാണ്.  പ്രധാന്‍ മന്ത്രി എസ് വി എ നിധി യോജന വഴി ഈ തെരുവ് കച്ചവടക്കാരെ  ബാങ്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പദ്ധതി വഴി 25 ലക്ഷം വ്യാപാര സുഹൃത്തുക്കള്‍ക്ക് 2500 കോടി രൂപയാണ് സാമ്പത്തിക സഹായം ലഭ്യമാക്കിയിരിക്കുന്നത്.  പ്രധാന്‍ മന്ത്രി എസ് വി എ നിധി യോജനയുടെ പ്രയോജനം യുപിയിലെ ഏഴു ലക്ഷം സുഹൃത്തുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ട് അവര്‍ കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു. ഈ പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന ആദ്യ മൂന്നു നഗരങ്ങളുടെ പട്ടികയില്‍ രണ്ടെണ്ണം ഉത്തര്‍ പ്രദേശില്‍ നിന്നാണ്. ലക്‌നോവാണ് ഒന്നാമത്. കാണ്‍പൂരാണ് രണ്ടാം സ്ഥാനത്ത്. ഇത് കൊറോണ കാലത്ത് വലിയ സഹായമായി. ഇതിന്റെ പേരില്‍  യോഗിജിയുടെ ഗവണ്‍മെന്റിനെ ഞാന്‍ അഭിനന്ദിക്കുന്നു.

 

 

സുഹൃത്തുക്കളെ,
ഇന്ന്  നമ്മുടെ തെരുവ് കച്ചവടക്കാര്‍ നടത്തുന്ന ഡിജിറ്റല്‍ ഇടപാടിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ പദ്ധതിയെ ചിലര്‍ പരിഹസിച്ചത് ഞാന്‍ ഓര്‍ക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്ത ഈ കച്ചവടക്കാര്‍ എങ്ങിനെ ഡിജിറ്റല്‍ ഇടപാടു നടത്തും എന്നായിരുന്നു ചോദ്യം. എന്നാല്‍ വ്യാപാരികള്‍  പ്രധാന്‍ മന്ത്രി എസ് വി എ നിധി യോജനയുമായി സഹകരിച്ചു. ഏഴു കോടിയുടെ ഡിജിറ്റല്‍ ഇടപാടാണ് അവര്‍ നടത്തിയത്. അവര്‍ ഇപ്പോള്‍ മൊത്തവ്യാപാരികളില്‍ നിന്ന് ഡിജിറ്റല്‍ ഇടപാടു വഴിയാണ് സാധനങ്ങള്‍ വാങ്ങുന്നത്. ഇത്തരം സുഹൃത്തുക്കള്‍ വഴി ഇന്ത്യ ഡിജിറ്റല്‍ ഇടപാടില്‍ റെക്കോഡ് സൃഷ്ടിക്കുന്നു. കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആറു ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നത്.  ബാങ്കുകളിലെ ആളുകളുടെ തിരക്കും കുറഞ്ഞുവരികയാണ്.ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ഇന്ത്യ വന്‍ ശക്തിയാകുന്നതിന്റെ പ്രകടനമാണ് ഈ മാറ്റം.


സുഹൃത്തുക്കളെ,
ഇക്കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി  ഗതാഗത അന്തരീക്ഷ മലിനീകരണ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ രാജ്യം സമഗ്രമായി സമീപിക്കുകയാണ്. ഇതിനു വലിയ ഉദാഹരണമാണ് മെട്രോ ട്രെയിനുകള്‍. ഇന്ന് രാജ്യത്തെ പ്രധാന നഗരങ്ങളിലേയ്ക്ക് എല്ലാം മെട്രോ സര്‍വീസുകള്‍ വേഗത്തില്‍ വ്യാപിക്കുകയാണ്. 2014 ല്‍ മെട്രോ ഓടിയിരുന്നത് 250 കിലോമീറ്ററായിരുന്നു. ഇന്ന് അത് 700 കിലോമീറ്ററാണ്.  !050 കിലോമീറ്റര്‍ മട്രോ പാതയുടെ ജോലികള്‍ പുരോഗമിക്കുന്നതായി ഉദ്യോഗസ്ഥര്‍ എന്നോടു പറഞ്ഞു.യുപിയിലെ നഗരങ്ങളിലും മെട്രോ ശൃംഖലയും വ്യാപിക്കുകയാണ്.  ഉധാന്‍ പദ്ധതി പ്രകാരം 100 നഗരങ്ങളില്‍ ഇലക്ട്രിക് ബലുകള്‍ സര്‍വീസ് നടത്തുകയാണ് ലക്ഷ്യം.  ഇതും നഗര വികസനത്തിന് ആക്കം കൂട്ടും. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ വൈവിധ്യമാര്‍ന്ന യാത്രാ മാതൃകകളുമായി മുന്നോട്ട് അതിവേഗത്തില്‍ നീങ്ങുകയാണ്.


സുഹൃത്തുക്കളെ,
ഈ നഗര വികസനത്തിന്റെ ഏറ്റവും നല്ല ഫലം നഗര അടിസ്ഥാന സൗകര്യ പദ്ധതികളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. അത് മെട്രോയുടെ ജോലിയാകട്ടെ, ഭവന നിര്‍മ്മാണമാകട്ടെ,  വൈദ്യുതിയും ജലവിതരണവുമായി ബന്ധപ്പെട്ട ജോലികളാകട്ടെ. അതിനാല്‍ ഈ പദ്ധതികളുടെ ഗതിവേഗം നമുക്ക് നിലനിര്‍ത്തേണ്ടതുണ്ട്.


സഹോദരി സഹോദരന്മാരെ,
ഇന്ത്യന്‍ ജീവിതവും സംസ്‌കാരവും ഉത്തര്‍ പ്രദേശില്‍ ആഛാദനം ചെയ്തിരിക്കുന്നു. ഇത് ശ്രീരാമന്റെയും  ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ഭൂമിയാണ്. യുപിയുടെ ഈ സമ്പന്നപൈതൃകം നിലനിര്‍ത്തുന്നതിനായി നഗരങ്ങളെ ആദുനികവല്‍ക്കരിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. 2017 നു ശോഷവും അതിനു മുമ്പുമുള്ള യുപിയുടെ അന്തരം ഇവിടുത്തെ ജനങ്ങള്‍ക്കു നന്നായി അറിയാം. മുമ്പ് വൈദ്യുതി മുടക്കം പതിവായിരുന്നു.  രാഷ്ട്രിയക്കാര്‍ക്കു താല്പര്യമുള്ള മേഖലകളില്‍ മാത്രമായിരുന്നു വൈദ്യുതി ലഭ്യമായിരുന്നത്.  വൈദ്യുതി സൗകര്യമല്ലായിരുന്നു. രാഷ്ട്രിയത്തിനുള്ള ഉപകരണമായിരുന്നു.  ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു റോഡ് നിര്‍മ്മാണം. ജലവിതരണ അവസ്ഥയെ കുറിച്ചും ജനങ്ങള്‍ക്ക് നന്നായി അറിയാം.

 



 

 

 

 

സഹോദരി സഹോദരന്മാരെ,
ഇന്ത്യന്‍ ജീവിതവും സംസ്‌കാരവും ഉത്തര്‍ പ്രദേശില്‍ ആഛാദനം ചെയ്തിരിക്കുന്നു. ഇത് ശ്രീരാമന്റെയും  ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും ഭൂമിയാണ്. യുപിയുടെ ഈ സമ്പന്നപൈതൃകം നിലനിര്‍ത്തുന്നതിനായി നഗരങ്ങളെ ആദുനികവല്‍ക്കരിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം. 2017 നു ശോഷവും അതിനു മുമ്പുമുള്ള യുപിയുടെ അന്തരം ഇവിടുത്തെ ജനങ്ങള്‍ക്കു നന്നായി അറിയാം. മുമ്പ് വൈദ്യുതി മുടക്കം പതിവായിരുന്നു.  രാഷ്ട്രിയക്കാര്‍ക്കു താല്പര്യമുള്ള മേഖലകളില്‍ മാത്രമായിരുന്നു വൈദ്യുതി ലഭ്യമായിരുന്നത്.  വൈദ്യുതി സൗകര്യമല്ലായിരുന്നു. രാഷ്ട്രിയത്തിനുള്ള ഉപകരണമായിരുന്നു.  ശിപാര്‍ശകളുടെ അടിസ്ഥാനത്തിലായിരുന്നു റോഡ് നിര്‍മ്മാണം. ജലവിതരണ അവസ്ഥയെ കുറിച്ചും ജനങ്ങള്‍ക്ക് നന്നായി അറിയാം.

 ഇന്ന് എല്ലാവര്‍ക്കും എല്ലായിടത്തും വൈദ്യുതി ലഭ്യമാണ്. പാവപ്പെട്ടവരുടെ വീടുകളില്‍ പോലും ഇന്നു.വൈദ്യുതി ഉണ്ട്. ഗ്രാമങ്ങളില്‍ റോഡുകള്‍ക്ക് ഇന്ന് ശിപാര്‍ശ വേണ്ട. നഗര വികസനത്തിനുള്ള ആഗ്രഹം യുപിയില്‍ ഉണ്ട് എന്ന് ചുരുക്കം. ഇന്ന് ശിലാസ്ഥാപനം നടത്തിയിരിക്കുന്ന പദ്ധതികള്‍  യോഗിജിയുടെ നേതൃത്വത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാകും എന്ന് എനിക്ക് ഉറപ്പുണ്ട്.

ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വികസനപദ്ധതികളുടെ പേരില്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.


വളരെ നന്ദി

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
With growing economy, India has 4th largest forex reserves after China, Japan, Switzerland

Media Coverage

With growing economy, India has 4th largest forex reserves after China, Japan, Switzerland
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 2
November 02, 2024

Leadership that Inspires: PM Modi’s Vision towards Viksit Bharat