പ്രതിരോധപരവും സമഗ്രവുമായ ആരോഗ്യം എന്ന ദർശനത്തിലാണ് ഇന്ത്യ ഇന്ന് പ്രവർത്തിക്കുന്നത്: പ്രധാനമന്ത്രി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ വളരെ ശക്തമാണ്; ആയുഷ്മാൻ ഭാരത് യോജനയിലൂടെയും ആരോഗ്യ മന്ദിറുകളിലൂടെയും നൂറുകണക്കിന് ജില്ലകളിൽ മെഡിക്കൽ കോളേജുകൾ തുറന്നിട്ടുണ്ട്, ആരോഗ്യ സേവനങ്ങളുടെ വ്യാപ്തി എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
നമ്മുടെ യോഗയും ആയുർവേദവും ലോകമെമ്പാടും പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്: പ്രധാനമന്ത്രി
നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ യഥാർത്ഥ ലോക സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നാം കൂടുതൽ ത്വരിതപ്പെടുത്തണം; AI, ഓട്ടോമേഷൻ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഡിസൈൻ അധിഷ്ഠിത ഉൽ‌പാദനം തുടങ്ങിയ വിഷയങ്ങളിൽ നമ്മുടെ ശ്രദ്ധ വർദ്ധിപ്പിക്കേണ്ടതുണ്ട്: പ്രധാനമന്ത്രി
ഇന്ത്യ നൂതനാശയങ്ങളാൽ നയിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുന്നു: പ്രധാനമന്ത്രി
ഇന്ന് ഭാവി സാങ്കേതികവിദ്യകൾക്കായി തയ്യാറെടുക്കുമ്പോൾ, അവസരങ്ങളുടെ അഭാവം മൂലം പെൺമക്കൾ പിന്നോട്ട് പോകരുത് എന്നത് നിർണായകമാണ്: പ്രധാനമന്ത്രി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ദേശീയ വികസനത്തിന്റെ ഒരു പ്രധാന ധാരയായി സ്പോർട്സിനെ കാണുന്നു; ഖേലോ ഇന്ത്യ പോലുള്ള സംരംഭങ്ങൾ രാജ്യത്തിന്റെ സ്പോർട്സ് ആവാസവ്യവസ്ഥയ്ക്ക് പുതിയ ഊർജ്ജം നൽകി; കൂടാതെ രാജ്യത്തുടനീളം, സ്പോർട്സ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

സുഹൃത്തുക്കളേ,

ഈ ബജറ്റാനന്തര വെബിനാറുകളുടെ പരമ്പരയിൽ നാലാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് ഇന്നത്തേത്. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക എന്നത് കേവലം ഒരു ചർച്ചാവിഷയമല്ല - അത് ഈ ബജറ്റിന്റെ പ്രധാന ലക്ഷ്യവും ഈ ​ഗവൺമെന്റിന്റെ ഉറച്ച തീരുമാനവുമാണ്. വിദ്യാഭ്യാസം, നൈപുണ്യം, ആരോഗ്യം, വിനോദസഞ്ചാരം, കായികം, സംസ്‌കാരം എന്നിവ ഈ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള പ്രധാന മാർഗങ്ങളായി വർത്തിക്കുന്ന അടിസ്ഥാന മേഖലകളാണ്. അതിനാൽ ഈ വെബിനാറിൽ നാം ഈ നിർണ്ണായക തലങ്ങളെക്കുറിച്ച് നാം ച‍‍ർച്ച ചെയ്യുന്നു. ബജറ്റ് പ്രഖ്യാപനങ്ങളുടെ നടപ്പിലാക്കലിനായി ഇവിടെ സന്നിഹിതരായിട്ടുള്ള എല്ലാ വിദഗ്ധരുടെയും നയരൂപീകരണക്കാരുടെയും പണ്ഡിതരുടെയും സംരംഭകരുടെയും എന്റെ യുവ സുഹൃത്തുക്കളുടെയും ചിന്തകളും നിർദ്ദേശങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. ബജറ്റ് വെബിനാറിന്റെ ഈ നാലാം സെഷനിലേക്ക് ഞാൻ നിങ്ങളെ ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

പ്രതിരോധപരവും സമഗ്രവുമായ ആരോഗ്യ പരിരക്ഷയ്ക്കായി വിശാലമായ  കാഴ്ചപ്പാടോടെയാണ് ഇന്ത്യ ഇന്ന് പ്രവർത്തിക്കുന്നത്. സമീപ വർഷങ്ങളിൽ രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെട്ടു. ജില്ലകളിലുടനീളം നൂറുകണക്കിന് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെയും വെൽനസ് സെന്ററുകളിലൂടെയും ആരോഗ്യ സേവനങ്ങൾ രാജ്യത്തുടനീളമുള്ള ഗ്രാമങ്ങളിലേക്ക് വ്യാപിച്ചു. നമ്മുടെ യോഗയും ആയുർവേദവും ലോകമെമ്പാടും പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ തീർച്ചയായും ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യും, എന്നാൽ ഒരു പ്രധാന വിഷയത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു - അത് പരിചരണ സമ്പദ്‍വ്യവസ്ഥ (കെയർ ഇക്കണോമി) ആണ്. വരും ദശകത്തിൽ രാജ്യത്തെ മുതിർന്ന പൗരന്മാരുടെ എണ്ണം അതിവേഗം വർദ്ധിക്കും. അതിലുപരിയായ, ഇന്നും ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ആതുരശുശ്രൂക‍ർക്കായി വലിയ ആവശ്യകത നിലനിൽക്കുന്നുണ്ട്. അതിനാൽ, ആരോഗ്യ മേഖലയിൽ ദശലക്ഷക്കണക്കിന് യുവാക്കൾക്ക് നൈപുണ്യ അധിഷ്ഠിതമായ പുതിയ തൊഴിലവസരങ്ങൾ ഉയർന്നുവരുന്നു. രാജ്യത്തെ പരിശീലന സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ പരിശീലന മാതൃകകളും പങ്കാളിത്തങ്ങളും നിർദ്ദേശിക്കാൻ ഈ വെബിനാറിൽ പങ്കെടുക്കുന്ന ആരോഗ്യ മേഖലയിലെ വിദഗ്ധരോട് ഞാൻ അഭ്യർത്ഥിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇതിനോട് ചേർന്നുനിൽക്കുന്ന മറ്റൊരു വിഷയമാണ് ടെലിമെഡിസിൻ. ഇന്ന് വിദൂരദേശങ്ങളിലെ വലിയൊരു വിഭാഗം ആളുകൾ ഇതിന്റെ പ്രയോജനം നേടുന്നുണ്ട്. കൂടാതെ ഇതിലുള്ള വിശ്വാസം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, ഈ മേഖലയിൽ കൂടുതൽ അവബോധം വളർത്തേണ്ടതുണ്ടെന്നും സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കേണ്ടതുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ ചിന്താഗതിയിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നഗരങ്ങളുടെയും അതിരുകൾക്കപ്പുറം ഓരോ യുവ ഇന്ത്യക്കാരനും എന്തെങ്കിലും പുതിയത് ചെയ്യാൻ ആഗ്രഹിക്കുന്നു. നേട്ടങ്ങൾ കൈവരിക്കാനുള്ള ആവേശമാണ് അവരെ നയിക്കുന്നത്. പുതിയ തലമുറയുടെ ഈ പുതിയ ചിന്താഗതിയാണ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ കരുത്ത്. ശോഭനമായ ഭാവിയിലേക്കുള്ള അതിന്റെ ഏറ്റവും മൂല്യമുള്ള മൂലധനം. ഇത് പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നാം നിരന്തരമായി ആധുനികവൽക്കരിക്കുകയും പരിഷ്കരിക്കുകയും വേണം. പുതിയ വിദ്യാഭ്യാസ നയം ഇതിനാവശ്യമായ അടിത്തറയിട്ടു കഴിഞ്ഞു. ഇപ്പോൾ നമ്മുടെ പാഠ്യപദ്ധതി വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതുക്കിക്കൊണ്ടിരിക്കേണ്ടത് അത്യാവശ്യമാണ്! നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ യഥാർത്ഥ ലോക സമ്പദ്‌വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയ്ക്ക് നാം വേഗത കൂട്ടണം. എഐ, ഓട്ടോമേഷൻ, ഡിജിറ്റൽ ഇക്കണോമി, ഡിസൈൻ അധിഷ്ഠിത നിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കുന്നതിന് രാജ്യം നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 'യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ' പോലുള്ള പുതിയ മാതൃകകൾ ഈ സമീപനത്തെ പ്രതിഫലിപ്പിക്കുന്നു. ഇന്ന് ഇന്ത്യ എ.വി.ജി.സി മേഖലയെ - അതായത് ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ് എന്നിവയെ - പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യ ഒരു നവീനതയാൽ നയിക്കപ്പെടുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണ്. നിരവധി അക്കാദമിക് വിദഗ്ധരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് ഈ വെബിനാറിൽ പങ്കുചേർന്നിട്ടുണ്ട്. നിങ്ങളുടെ ക്യാമ്പസുകളെ വ്യവസായ സഹകരണത്തിന്റെയും ഗവേഷണ അധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോകത്തെക്കുറിച്ചുള്ള അറിവ് നൽകുകയും നൈപുണ്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് സ്റ്റെം (STEM) - സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്. നമ്മുടെ രാജ്യത്ത് STEM വിഷയങ്ങളിൽ താൽപ്പര്യം കാണിക്കുന്ന പെൺകുട്ടികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് വലിയ അഭിമാനകരമായ കാര്യമാണ്. ഭാവിയിലെ സാങ്കേതികവിദ്യകൾക്കായി നമ്മൾ തയ്യാറെടുക്കുമ്പോൾ അവസരങ്ങളുടെ അഭാവം മൂലം ഒരു പെൺകുട്ടിയും പിന്നിലാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഈ വെബിനാറിൽ നിങ്ങൾ ഈ ദിശയെക്കുറിച്ച് ചർച്ച ചെയ്യണം. സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് നാം കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. യുവ ഗവേഷകർക്ക് പരീക്ഷണങ്ങൾ നടത്താനും പുതിയ ആശയങ്ങളിൽ പ്രവർത്തിക്കാനും പൂർണ്ണമായ അവസരങ്ങളുള്ള ഒരു ഗവേഷണ ആവാസവ്യവസ്ഥ നാം കെട്ടിപ്പടുക്കണം.

 

സുഹൃത്തുക്കളേ,

യുവശക്തി ആരോഗ്യകരവും അച്ചടക്കമുള്ളതും ആത്മവിശ്വാസം നിറഞ്ഞതുമാകുമ്പോൾ മാത്രമേ അത് ദേശീയ ശക്തിയായി മാറുകയുള്ളൂ. അതുകൊണ്ടാണ് അടുത്ത വർഷങ്ങളിൽ കായികരംഗത്തെ ദേശീയ വികസനത്തിന്റെ ഒരു പ്രധാന ധാരയായി കണ്ടുവരുന്നത്. ഖേലോ ഇന്ത്യ പോലുള്ള സംരംഭങ്ങൾ രാജ്യത്തെ കായിക മേഖലയിൽ പുതിയ ഊർജ്ജം പകർന്നു. രാജ്യത്തുടനീളം കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെട്ടുവരികയാണ്. ഈ വെബിനാറിൽ നിങ്ങൾ ചില പ്രധാന ചോദ്യങ്ങളെക്കുറിച്ച് ആലോചിക്കണം: ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും പോലും എങ്ങനെ പ്രതിഭകളെ കൂടുതൽ കൃത്യമായി കണ്ടെത്താനാകും? ആയിരക്കണക്കിന് കായികതാരങ്ങൾക്കുള്ള വ്യവസ്ഥാപിതമായ സാമ്പത്തിക സഹായം എങ്ങനെ മെച്ചപ്പെടുത്താം? മൂന്നാമതായി നമ്മുടെ കായിക സംഘടനകളെ എങ്ങനെ കൂടുതൽ പ്രൊഫഷണലാക്കാം? വരും വർഷങ്ങളിൽ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ നടക്കും. കൂടാതെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും രാജ്യം പരിശ്രമിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, ചെറുപ്പത്തിലേ തന്നെ യുവ കായികതാരങ്ങളെ കണ്ടെത്തുകയും അവർക്ക് വളരാനുള്ള സാഹചര്യം ഒരുക്കുകയും വേണം, എങ്കിൽ മാത്രമേ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ പതാക ഉയരത്തിൽ പറപ്പിക്കാൻ നമുക്ക് സാധിക്കൂ.

സുഹൃത്തുക്കളേ,

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വിനോദസഞ്ചാരവും സംസ്‌കാരവും വലിയ പങ്ക് വഹിക്കുന്നു. ഒരിടത്ത് വിനോദസഞ്ചാരം വളരുമ്പോൾ ആ സ്ഥലത്തിന്റെയോ നഗരത്തിന്റെയോ ബ്രാൻഡിംഗും വർദ്ധിക്കുന്നു. ഇത് ആ നഗരത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് വേഗത കൂട്ടുന്നു. ഇന്ത്യയിൽ ചരിത്രപരമായ സ്ഥലങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ വളരെക്കാലമായി വിനോദസഞ്ചാരം തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിൽ മാത്രമായി ഒതുങ്ങിനിന്നു. ഇപ്പോൾ, രാജ്യത്തിന്റെ ഓരോ കോണിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സുഹൃത്തുക്കളേ,

ഈ വെബിനാറിൽ ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്രമായ ഒരു സമീപനത്തെക്കുറിച്ച് നിങ്ങൾ ചർച്ച ചെയ്യണം. പരിശീലനം ലഭിച്ച ഗൈഡുകൾ, ഹോസ്പിറ്റാലിറ്റി നൈപുണ്യങ്ങൾ (ആതിഥേയ മര്യാദകൾ), ഡിജിറ്റൽ കണക്റ്റിവിറ്റി, കമ്മ്യൂണിറ്റി പങ്കാളിത്തം, ശുചിത്വം, വിനോദസഞ്ചാരം, അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള നിങ്ങളുടെ നിർദ്ദേശങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്.

സുഹൃത്തുക്കളേ,

സ്ഥാപനങ്ങളും വ്യവസായവും അക്കാദമിക് ലോകവും ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോൾ, പരിവർത്തനത്തിന്റെ വേഗത വർദ്ധിക്കുന്നു. ഈ ബജറ്റാനന്തര വെബിനാർ പരമ്പര ഭാവിയിലേക്ക് കൃത്യമായ ദിശാബോധം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്തരത്തിലുള്ള പരിശ്രമങ്ങൾ വികസിത ഇന്ത്യയുടെ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തും. സുഹൃത്തുക്കളേ, വെബിനാറുകളുടെ ഈ പാരമ്പര്യം കാരണം, ബജറ്റിന് ശേഷവും പ്രത്യേകിച്ച് പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലും ഈ വർഷം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ - വിദഗ്ധർ, ഗുണഭോക്താക്കൾ, ഈ സംവിധാനത്തിൽ ഉൾപ്പെട്ടവർ എന്നിവർ - വെബിനാറുകളിൽ സജീവമായി പങ്കെടുത്തതായി എന്നോട് പറയുകയുണ്ടായി, ഇതൊരു മനോഹരമായ അനുഭവമാണ്. മികച്ചതും പ്രായോഗികവുമായ നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ എന്നെ അറിയിച്ചിട്ടുണ്ട്. ഇതിനർത്ഥം പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ മാത്രമല്ല, ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള പുതിയ ഊർജ്ജവും പുതിയ വേഗതയും കൈവരുന്നു എന്നാണ്. വെബിനാറുകളുടെ വളരെ സന്തോഷകരമായ ഒരു അനുഭവമാണിതെന്ന് ഞാൻ പറയും. ഈ വെബിനാറുകളിൽ പങ്കെടുത്ത എല്ലാവരും അഭിനന്ദനത്തിനും നന്ദിക്കും അർഹരാണ്. ഒരിക്കൽ കൂടി, ഞാൻ നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകളും ഹൃദയപൂർവ്വമായ നന്ദിയും അറിയിക്കുന്നു.

നമസ്‌കാരം!

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's banking sector resilient; 11-13% credit growth for January-June likely: Survey

Media Coverage

India's banking sector resilient; 11-13% credit growth for January-June likely: Survey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: State Visit of President of Republic of Korea to India
April 20, 2026

Outcomes:

1. Joint Strategic Vision for the India-ROK Special Strategic Partnership

2. India-ROK Comprehensive Framework for Partnership in Shipbuilding, Shipping & Maritime Logistics

3. India-Republic of Korea Joint Statement on Cooperation in Field of Sustainability

4. India-Republic of Korea Joint Statement on Energy Resource Security

MOUs/ Frameworks

1. MOU on Cooperation in the Field of Ports

2. MOU on the Establishment of the Industrial Cooperation Committee

3. MOU on Cooperation in the Field of Technology and Trade for Steel Supply Chain

4. MOU on Cooperation in the Field of Small and Medium sized Enterprises

5. MoU for Cooperation in the Field of Maritime Heritage

6. Joint Declaration on Resuming the Negotiations to upgrade the Comprehensive Economic Partnership Agreement between India and ROK

7. MoU between IFSCA and FSS/FSC in relation to Mutual Cooperation

8. MOU between NPCI International Payments Limited and Korean Financial Telecommunications & Clearings Institute

9. MOU on Cooperation in the Field of Science & Technology

10. Framework for India-Korea Digital Bridge

11. MOU on on Cooperation in the Field of Climate and the Environment

12. MOU on the Cooperative Approach under Article 6.2 of the Paris Agreement

13. Cultural Exchange Programme between India and ROK for the Years 2026-2030

14. MOU on Cooperation in Cultural and Creative Industries

15. MOU on Cooperation in the Field of Sports

Announcements

1. Launch of Economic Security Dialogue

2. Establishment of Distinguished Visitors Programme (DVP)

3. Launch of dialogue between the two Foreign Ministries on Global Themes, including Climate Change, Arctic, and Maritime Cooperation.

4. ROK joining Indo Pacific Oceans Initiative

5. ROK joining International Solar Alliance and India joining Global Green Growth Institute (GGGI)

6. Commemoration of the Year 2028-29 as Year of India-ROK Friendship