ഈ ബജറ്റ് 2047-ഓടെ ഒരു 'വികസിത് ഭാരതം' (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ യാത്രയുടെ അടിത്തറയാണ് - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റ് ഇന്ത്യയുടെ 'റിഫോം എക്സ്പ്രസിന്' (പരിഷ്കരണ വേഗതയ്ക്ക്) പുതിയ ഊർജ്ജവും പുതിയ വേഗതയും നൽകും - പ്രധാനമന്ത്രി.
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ എന്നതിൽ മാത്രം ഇന്ത്യ സംതൃപ്തരല്ല; ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത് - പ്രധാനമന്ത്രി.
'മേയ്ക്ക് ഇൻ ഇന്ത്യ', 'ആത്മനിർഭർ ഭാരതം' എന്നീ സംരംഭങ്ങൾക്ക് പുതിയ കരുത്ത് പകരുന്നതിനുള്ള അതിമോഹനമായ ഒരു കർമ്മപദ്ധതിയാണ് ഈ വർഷത്തെ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത് - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ലഭിച്ച പിന്തുണ, അവയെ പ്രാദേശിക തലത്തിൽ നിന്ന് ആഗോള തലത്തിലേക്ക് വളരാൻ സഹായിക്കും - പ്രധാനമന്ത്രി.
ഈ വർഷത്തെ ബജറ്റ് യുവശക്തിക്ക് വേണ്ടിയുള്ളതാണ്. ഇതിലെ വ്യവസ്ഥകൾ വിവിധ മേഖലകളിലെ നേതാക്കളെയും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നവരെയും സ്രഷ്ടാക്കളെയും വളർത്തിയെടുക്കും - പ്രധാനമന്ത്രി.
സ്ത്രീകൾ രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന സ്വയംസഹായ സംഘങ്ങളുടെ ആധുനിക ആവാസവ്യവസ്ഥയ്ക്ക് ഈ ബജറ്റ് മുൻഗണന നൽകുന്നു. സമ്പൽസമൃദ്ധി ഓരോ വീട്ടിലുമെത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം - പ്രധാനമന്ത്രി.
ഈ ബജറ്റ് വലിയ ലക്ഷ്യങ്ങളുള്ളതും രാജ്യത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതുമാണ് - പ്രധാനമന്ത്രി.

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, നമസ്കാരം

ഇന്നത്തെ ബജറ്റ് ചരിത്രപരമാണ്; അത് രാജ്യത്തിന്റെ നാരീശക്തി (സ്ത്രീശക്തി) യുടെ കരുത്തുറ്റ പ്രതിഫലനമാണ്. ഒരു വനിതാ ധനമന്ത്രി എന്ന നിലയിൽ, തുടർച്ചയായി ഒമ്പതാം തവണയും രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമ്മല ജി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ ബജറ്റ് അപാരമായ അവസരങ്ങളുടെ ഒരു അതിവേഗ പാതയാണ്. ഈ ബജറ്റ് വർത്തമാന സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ഇന്ത്യയുടെ ശോഭനമായ ഭാവിക്ക് അടിത്തറ പാകുകയും ചെയ്യുന്നു. 2047-ഓടെ വികസിത ഇന്ത്യ (വികസിത ഭാരതം) എന്ന ലക്ഷ്യത്തിലേക്കുള്ള നമ്മുടെ കുതിപ്പിന് ഈ ബജറ്റ് ശക്തമായ ഒരു അടിത്തറയാണ്.

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പരിഷ്കരണ എക്സ്പ്രസിന് (റീഫോം എക്സ്പ്രസിന്) ഈ ബജറ്റിലൂടെ പുതിയ ഊർജ്ജവും വേഗതയും ലഭിക്കും. നടപ്പിലാക്കിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ, അഭിലാഷപൂർണ്ണമായ ഇന്ത്യയിലെ ധീരരും കഴിവുള്ളവരുമായ യുവാക്കൾക്ക് പറന്നുയരാൻ തുറന്ന ആകാശം നൽകുന്നു. വിശ്വാസത്തിലധിഷ്ഠിതമായ ഭരണത്തിന്റെയും മനുഷ്യകേന്ദ്രീകൃതമായ സമ്പദ്‌വ്യവസ്ഥയുടെയും കാഴ്ചപ്പാട് ഈ ബജറ്റ് സാക്ഷാത്കരിക്കുന്നു. ധനക്കമ്മി കുറയ്ക്കുന്നതിലും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം തന്നെ, ഉയർന്ന മൂലധനച്ചെലവും ഉയർന്ന വളർച്ചയും തമ്മിലുള്ള ഏകോപനവും ഉറപ്പാക്കുന്ന സവിശേഷമായ ഒരു ബജറ്റാണിത്.

സുഹൃത്തുക്കളേ,

ഈ ബജറ്റ് ഇന്ത്യയുടെ ആഗോള പങ്കിനെ വീണ്ടും ശാക്തീകരിക്കുന്നു. ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി മാറിയതുകൊണ്ട് മാത്രം ഇന്ത്യയിലെ 140 കോടി ജനങ്ങൾ തൃപ്തരല്ല. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി എത്രയും വേഗം മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ദൃഢനിശ്ചയമാണിത്. ലോകത്തിന്റെ 'വിശ്വസ്ത ജനാധിപത്യ പങ്കാളി', 'വിശ്വസനീയ ഗുണനിലവാരമുള്ള ദാതാവ്' എന്നീ നിലകളിൽ ഇന്ത്യയുടെ പങ്ക് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഈയിടെ നടത്തിയ വലിയ വ്യാപാര കരാറുകളുടെ - എല്ലാ കരാറുകളുടെയും മാതാവായ കരാറുകളുടെ - പരമാവധി പ്രയോജനം ഇന്ത്യയിലെ യുവാക്കൾക്കും ഇന്ത്യയിലെ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്കും ലഭിക്കണം; ഈ ദിശയിലുള്ള പ്രധാന ചുവടുവെപ്പുകൾ ബജറ്റിൽ സ്വീകരിച്ചിട്ടുണ്ട്.

 

സുഹൃത്തുക്കളെ,

ഈ ബജറ്റിൽ 'മേക്ക് ഇൻ ഇന്ത്യ'യ്ക്കും 'ആത്മനിർഭർ ഭാരത് അഭിയാനും' പുതിയ ഉണർവ് നൽകുന്നതിനായി വലിയൊരു മാർഗരേഖ അവതരിപ്പിച്ചിട്ടുണ്ട്. പുതുതായി വളർന്നുവരുന്ന വ്യവസായങ്ങൾക്ക്, അതായത് സൺറൈസ് സെക്ടറുകൾക്ക്, ഈ ബജറ്റിൽ നൽകിയിട്ടുള്ള പിന്തുണ അഭൂതപൂർവമാണ്. ബയോ-ഫാർമ ശക്തി മിഷൻ, സെമികണ്ടക്ടർ മിഷൻ 2.0, ഇലക്ട്രോണിക് കോമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീം, റെയർ എർത്ത് കോറിഡോർ നിർമ്മാണം, നിർണ്ണായക ധാതുക്കൾക്ക് നൽകുന്ന ഊന്നൽ, ടെക്സ്റ്റൈൽ മേഖലയിലെ പുതിയ പദ്ധതി, ഹൈടെക് ടൂൾ നിർമ്മാണത്തിന്റെ പ്രോത്സാഹനം, ചാമ്പ്യൻ എംഎസ്എംഇകൾ സൃഷ്ടിക്കൽ - ഇവയെല്ലാം ഭാവിയെ മുന്നിൽ കണ്ടുള്ളതും രാജ്യത്തിന്റെ നിലവിലെയും ഭാവിയിലെയും ആവശ്യങ്ങൾ നിറവേറ്റുന്നവയുമാണ്. ഈ ബജറ്റിൽ എംഎസ്എംഇകൾക്കും നമ്മുടെ ചെറുകിട കുടിൽ വ്യവസായങ്ങൾക്കും ലഭിച്ച പിന്തുണ അവർക്ക് 'ലോക്കൽ ടു ഗ്ലോബൽ' ആകാനുള്ള പുതിയ കരുത്ത് നൽകും.

സുഹൃത്തുക്കളേ,

അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ബജറ്റിൽ നിരവധി വലിയ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്:

* പ്രത്യേക ചരക്കു‌നീക്ക ഇടനാഴി
* രാജ്യത്തുടനീളമുള്ള ജലപാതകളുടെ വിപുലീകരണം
* അതിവേഗ റെയിൽ ഇടനാഴി
* ടയർ-2, ടയർ-3 നഗരങ്ങളുടെ വികസനത്തിന് പ്രത്യേക ശ്രദ്ധ നൽകുകയും നഗരങ്ങൾക്ക് ശക്തമായ സാമ്പത്തിക അടിത്തറ നൽകുന്നതിനായി മുനിസിപ്പൽ ബോണ്ടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; ഈ നടപടികളെല്ലാം വികസിത ഇന്ത്യയിലേക്കുള്ള യാത്രയെ കൂടുതൽ വേഗത്തിലാക്കും.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തിന്റെയും ഏറ്റവും വലിയ മൂലധനം അവിടുത്തെ പൗരന്മാരാണ്. കഴിഞ്ഞ വർഷങ്ങളിൽ, രാജ്യത്തെ പൗരന്മാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി നമ്മുടെ ​ഗവൺമെന്റ് അഭൂതപൂർവ്വമായ നിക്ഷേപം നടത്തിയിട്ടുണ്ട്. നൈപുണ്യം, വ്യാപ്തി, സുസ്ഥിരത എന്നിവയ്ക്ക് നിരന്തരം കരുത്ത് നൽകാനാണ് ഞങ്ങളുടെ ശ്രമം. നിർമ്മല ജി ഇന്ന് പാർലമെന്റിൽ പറഞ്ഞതുപോലെ, ഇതൊരു യുവശക്തി ബജറ്റാണ്. ഇതിൽ യുവാക്കളുടെ ചിന്തകളും യുവാക്കളുടെ സ്വപ്നങ്ങളും യുവാക്കളുടെ ദൃഢനിശ്ചയവും അതോടൊപ്പം യുവാക്കളുടെ വേഗതയും അടങ്ങിയിരിക്കുന്നു. ബജറ്റിലെ വ്യവസ്ഥകൾ വിവിധ മേഖലകളിൽ നേതാക്കളെയും നവീനാശയക്കാരെയും സ്രഷ്ടാക്കളെയും സൃഷ്ടിക്കും. മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുന്നതിലൂടെയും അനുബന്ധ ആരോഗ്യ പ്രൊഫഷണലുകളിലൂടെയും ഓറഞ്ച് ഇക്കോണമി (അതായത് ഓഡിയോ-വിഷ്വലുകൾ, ഗെയിമിംഗ്) പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഖേലോ ഇന്ത്യ മിഷനിലൂടെയും യുവാക്കൾക്കായി പുതിയ അവസരങ്ങളുടെ വാതിലുകൾ തുറക്കും. ഇന്ത്യയെ ലോകത്തിന്റെ ഡാറ്റാ സെന്റർ ഹബ്ബാക്കി മാറ്റുന്നതിനായി വലിയ നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ ബജറ്റ് വലിയ ഉത്തേജനം നൽകുന്നതിനാൽ ഇന്ത്യയിലെ യുവാക്കളെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്, പ്രത്യേകിച്ച് വടക്കുകിഴക്കൻ മേഖലകളിൽ, ഈ ബജറ്റിൽ ശക്തമായ നടപടികൾ സ്വീകരിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ശക്തമാക്കുന്നതിലൂടെ സന്തുലിതമായ വികസനത്തിന്റെ അടിത്തറയും ഈ ബജറ്റിൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.

 

സുഹൃത്തുക്കളേ,

നമ്മുടെ നാട്ടിലെ 10 കോടിയിലധികം സ്ത്രീകൾ സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇതൊരു വലിയ വിജയകരമായ ക്യാമ്പയിനാണ്. സ്ത്രീകൾ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതും സ്ത്രീകൾ തന്നെ പ്രവർത്തിപ്പിക്കുന്നതുമായ സ്വയം സഹായ സംഘങ്ങളുടെ ആധുനിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്. എല്ലാ വീടുകളിലും ലക്ഷ്മീദേവി എത്തണമെന്നതാണ് ലക്ഷ്യം. എല്ലാ ജില്ലകളിലും വിദ്യാർത്ഥിനികൾക്കായി പുതിയ ഹോസ്റ്റലുകൾ നിർമ്മിക്കാനുള്ള ക്യാമ്പയിൻ വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കും.

സുഹൃത്തുക്കളേ,

നമ്മുടെ ​ഗവൺമെന്റ് എപ്പോഴും ഇന്ത്യയുടെ കൃഷി, ക്ഷീരമേഖല, മത്സ്യബന്ധനം എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഈ ബജറ്റിലും തേങ്ങ, കശുവണ്ടി, കൊക്കോ, ചന്ദനം എന്നിവയുടെ ഉൽപാദനവുമായി ബന്ധപ്പെട്ട കർഷകർക്കായി സുപ്രധാനമായ പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്.'ഭാരത് വിസ്താർ എഐ' ടൂൾ കർഷകർക്ക് അവരുടെ സ്വന്തം ഭാഷയിൽ വിവരങ്ങൾ നൽകിക്കൊണ്ട് അവരെ വളരെയധികം സഹായിക്കും. മത്സ്യബന്ധനത്തിലും മൃഗസംരക്ഷണത്തിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗ്രാമങ്ങളിൽ തന്നെ കൂടുതൽ തൊഴിലവസരങ്ങളും സ്വയംതൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടും.

സുഹൃത്തുക്കളേ,

ഈ ബജറ്റ് ഉന്നതമായ ലക്ഷ്യങ്ങളുള്ളതും രാജ്യത്തിന്റെ അഭിലാഷങ്ങളെ അഭിസംബോധന ചെയ്യുന്നതുമാണ്. ഈ വിപ്ലവകരമായ ബജറ്റിന്, ഈ സെൻസിറ്റീവ് ബജറ്റിന്, ഗ്രാമത്തിന്റെയും പാവപ്പെട്ടവരുടെയും കർഷകരുടെയും ക്ഷേമം ഉറപ്പാക്കുന്ന ബജറ്റിന്, നിർമ്മല ജിയെയും അവരുടെ ടീമിനെയും ഞാൻ ഒരിക്കൽ കൂടി ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. വളരെധികം നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Make in India' radar programme to help Tejas track targets gets Rs 2,205 crore boost

Media Coverage

'Make in India' radar programme to help Tejas track targets gets Rs 2,205 crore boost
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 01
August 01, 2026

Aatmanirbhar Bharat Delivers: Indigenous Power, Farmer Prosperity & Blue Economy