ദുരന്ത പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള 5 പ്രധാന ആഗോള മുൻഗണനകൾ പ്രധാനമന്ത്രി വിശദീകരിച്ചു.
ഇന്ത്യ 29 രാജ്യങ്ങൾക്ക് പ്രയോജനപ്പെടുന്ന സുനാമി മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചു: പ്രധാനമന്ത്രി
ചെറിയ ദ്വീപ് വികസ്വര രാഷ്ട്രങ്ങളെ മഹാസമുദ്ര രാജ്യങ്ങളായും അവയുടെ ദുർബലതകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നതും ഇന്ത്യ അംഗീകരിക്കുന്നു: പ്രധാനമന്ത്രി
കാലേകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും ശക്തിപ്പെടുത്തേണ്ടത് നിർണായകമാണ്: പ്രധാനമന്ത്രി
ദുരന്തങ്ങളിൽ നിന്ന് കരകയറുന്നതിനുള്ള പഠനങ്ങളുടെയും മികച്ച രീതികളുടെയും ആഗോള ഡിജിറ്റൽ ശേഖരം ലോകമെമ്പാടുമുള്ളവർക്ക് ഗുണം ചെയ്യും: പ്രധാനമന്ത്രി

ആദരണീയരെ,


വിശിഷ്ട പ്രതിനിധികളേ, പ്രിയ സുഹൃത്തുക്കളെ, നമസ്‌കാരം.


ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം 2025 ലേയ്ക്ക് സ്വാഗതം. ഈ സമ്മേളനം ആദ്യമായിട്ടാണ് യൂറോപ്പില്‍ നടക്കുന്നത്. ഇതിനുള്ള പിന്തുണയ്ക്ക് എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനും ഫ്രഞ്ച് ഗവണ്‍മെന്റിനും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. നടക്കാനിരിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഓഷ്യന്‍സ് കോണ്‍ഫറന്‍സി (ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനം)നും ഞാന്‍ ആശംസകള്‍ നേരുന്നു.
സുഹൃത്തുക്കളേ,
'തീരപ്രദേശങ്ങള്‍ക്ക് പ്രതിരോധശേഷിയുള്ള ഒരു ഭാവി രൂപപ്പെടുത്തുക' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും കാരണം തീരദേശങ്ങളും ദ്വീപുകളും വലിയ അപകടത്തിലാണ്. ഇന്ത്യയിലും ബംഗ്ലാദേശിലും റെമല്‍ ചുഴലിക്കാറ്റ്, കരീബിയനില്‍ ബെറില്‍ കൊടുങ്കാറ്റ്, തെക്കുകിഴക്കന്‍ ഏഷ്യയില്‍ കൊടുംചുഴലിക്കാറ്റായ (ടൈഫൂണ്‍) യാഗി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ഹെലീന്‍ കൊടുങ്കാറ്റ്, ഫിലിപ്പീന്‍സില്‍ കൊടുംചുഴലിക്കാറ്റായ (ടൈഫൂണ്‍) ഉസാഗി, ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ ചിഡോ ചുഴലിക്കാറ്റ് എന്നിവയൊക്കെ ഈ സമീപകാലത്ത് നമ്മള്‍ കണ്ടവയാണ്. അത്തരം ദുരന്തങ്ങള്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങളും വരുത്തി.

സുഹൃത്തുക്കളേ,
1999-ലെ സൂപ്പര്‍ സൈക്ലോണിലും (കനത്ത ഇടിമിന്നലോടുകൂടിയ മഴയും ചുഴലിക്കാറ്റും) 2004-ലെ സുനാമിയിലും ഇന്ത്യയ്ക്കും ഈ വേദന അനുഭവിക്കേണ്ടിവന്നിരുന്നു. പ്രതിരോധശേഷിയെ ഘടകമായി എടുത്തുകൊണ്ടുള്ള പൊരുത്തപ്പെടലും പുനര്‍നിര്‍മ്മാണവും ഞങ്ങള്‍ നടത്തി. ദുര്‍ബല പ്രദേശങ്ങളില്‍ ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങള്‍ (സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍) നിര്‍മ്മിച്ചു. സുനാമി മുന്നറിയിപ്പ് സംവിധാനം നിര്‍മ്മിക്കാന്‍ 29 രാജ്യങ്ങളെ ഞങ്ങള്‍ സഹായിക്കുകയും ചെയ്തു.

 

സുഹൃത്തുക്കളേ,

ദുരന്ത പ്രതിരോധ അടിസ്ഥാനസൗകര്യത്തിനുള്ള സഖ്യം 25 ചെറുകിട ദ്വീപ് വികസ്വര രാജ്യങ്ങളുമൊത്ത് പ്രവര്‍ത്തിക്കുകയാണ്. പ്രതിരോധശേഷിയുള്ള വീടുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, ഊര്‍ജ്ജം, ജല സുരക്ഷ, മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ നിര്‍മ്മിക്കപ്പെടുകയാണ്. ഈ സമ്മേളനത്തിന്റെ വിഷയം കണക്കിലെടുത്തുകൊണ്ട് പസഫിക്, ഇന്ത്യന്‍ മഹാസമുദ്രം, കരീബിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ഇവിടെ സന്നിഹിതരായിരിക്കുന്നത് കാണുന്നതില്‍ എനിക്ക് ആഹ്‌ളാദമുണ്ട്. മാത്രമല്ല, സി.ഡി.ആര്‍.ഐയില്‍ ആഫ്രിക്കന്‍ യൂണിയനും ചേര്‍ന്നതില്‍ എനിക്ക് സന്തോഷവുമുണ്ട്.

സുഹൃത്തുക്കളേ,

ചില പ്രധാന ആഗോള മുന്‍ഗണനകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആദ്യമായി: ദുരന്ത പ്രതിരോധത്തെക്കുറിച്ചുള്ള കോഴ്‌സുകള്‍, മൊഡ്യൂളുകള്‍, നൈപുണ്യ വികസന പരിപാടികള്‍ എന്നിവ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമാകേണ്ടത് അനിവാര്യമാണ്. ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയുന്ന വൈദഗ്ധ്യമുള്ള ഒരു തൊഴില്‍ ശക്തിയെ ഇത് സൃഷ്ടിക്കും.
രണ്ടാമതായി: പല രാജ്യങ്ങളും ദുരന്തങ്ങളെ നേരിടുകയും പ്രതിരോധശേഷിയോടെയുള്ള പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്യുന്നു. അവരുടെ പഠനങ്ങളുടേയും മികച്ച രീതികളുടേയും ഒരു ആഗോള ഡിജിറ്റല്‍ ശേഖരം ഗുണകരമാകും.

 

മൂന്നാമതായി: ദുരന്ത പ്രതിരോധത്തിന് നൂതനാശയപരമായ ധനസഹായം ആവശ്യമാണ്. പ്രവര്‍ത്തനക്ഷമമായ പരിപാടികള്‍ നാം രൂപകല്‍പ്പന ചെയ്യുകയും വികസ്വര രാജ്യങ്ങള്‍ക്ക് ധനസഹായം ലഭ്യമാകുണ്ടെന്നതന്ന് ഉറപ്പാക്കുകയും വേണം.
നാലാമതായി: ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളെ വലിയ സമുദ്ര രാജ്യങ്ങളായാണ് നാം കണക്കാക്കുന്നത്. അവയുടെ ദുര്‍ബലത കാരണം, അവര്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
അഞ്ചാമതായി: മുന്‍കൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും ഏകോപനവും ശക്തിപ്പെടുത്തേണ്ടത് നിര്‍ണ്ണായകമാണ്. സമയബന്ധിതമായ തീരുമാനങ്ങള്‍ക്കും ഏറ്റവും അവസാന ആളില്‍ വരെയുള്ള ഫലപ്രദമായ ആശയവിനിമയത്തിനും ഇത് സഹായിക്കും. ഈ സമ്മേളനത്തിലെ ചര്‍ച്ചകള്‍ ഈ വശങ്ങള്‍ പരിഗണിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

കാലത്തിനും ഗതിക്കും എതിരെ ഉറച്ചുനില്‍ക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ നമുക്ക് നിര്‍മ്മിക്കാം. ലോകത്തിനായി ശക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവി നമുക്ക് കെട്ടിപ്പടുക്കാം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian public relations industry pegged to reach ₹4,500 cr by 2030: Report

Media Coverage

Indian public relations industry pegged to reach ₹4,500 cr by 2030: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra
July 03, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam, greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra from today:

“वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥"

The Subhashitam says, "I daily worship the merciful Lord Amarnath, whose nature cannot be comprehended through speech, intellect, mind, the senses, or even through severe finances, who is easily attainable through devotion, and who is the refuge of those who bow before him."

The Prime Minister wrote on X;

समस्त शिवभक्तों को पावन-पुनीत श्री अमरनाथ यात्रा के शुभारंभ की अनंत शुभकामनाएं! बाबा बर्फानी के दिव्य दर्शन की यह यात्रा आप सभी के जीवन में सुख-समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए।

जय बाबा बर्फानी!

वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥