പങ്കിടുക
 
Comments
Indian Deaflympics contingent scripts history with best ever haul of medals
“When a divyang athlete excels at international sporting platforms, the achievement reverberates beyond sporting accomplishment”
“Your contribution in creating positive image of the country is many times more than other sportspersons”
“Maintain your passion and enthusiasm. This passion will open new avenues of our country’s progress”

 ബഹുമാനപ്പെട്ട പ്രധാന മന്ത്രി: രോഹിത് ജി നിങ്ങളാണല്ലോ ഈ മേഖലയിലെ ഏറ്റവും മുതിര്‍ന്ന ആള്‍. എത്ര നാളായി രോഹിത് ജി നിങ്ങള്‍ കളിക്കുന്നു?
രോഹിത് ജി: 1997 മുതല്‍ ഞാന്‍ ഒളിമ്പിക്‌സില്‍ കളിക്കുന്നു.
പ്രധാന മന്ത്രി: കളിക്കളത്തില്‍ നിങ്ങള്‍ പല മുതിര്‍ന്ന കളിക്കാരുമായി ഏറ്റുമുട്ടാറുണ്ടല്ലേ. എന്താണ് ആ അനുഭവം?
രോഹിത് ജി: സര്‍ 1997 ല്‍ ഞാന്‍ കളിച്ചു തുടങ്ങുമ്പോള്‍ കേള്‍വിശക്തിയുള്ള ആളുകളുമായിട്ടായിരുന്നു മത്സരം. പിന്നീട് വളരാനായിരുന്നു എന്റെ പരിശ്രമം.ഒളിമ്പിക്‌സിലും ഞാന്‍ കളിച്ചു. മുഖ്യധാരാ കളിക്കാര്‍ക്കൊപ്പമായിരുന്നു മത്സരങ്ങളില്‍ ഞാന്‍ പങ്കെടുത്തത്. ഇപ്പോള്‍ എനിക്ക് മുഖ്യധാരാ എതിരാളികള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നു.
പ്രധാന മന്ത്രി:  ശരി. ഇനി നിങ്ങളെ കുറിച്ചു പറയൂ രോഹിത്. നിങ്ങള്‍ എങ്ങിനെയാണ് ഈ രംഗത്ത് എത്തിയത്. ആരാണ് തുടക്കത്തില്‍ നിങ്ങള്‍ക്കു പ്രചോദനമായത്. എങ്ങിനെ നിങ്ങള്‍ ഇത്രനാള്‍ കളി ഹൃദയത്തില്‍ അഭിനിവേശമാക്കി കൊണ്ടു നടന്നു.?
രോഹിത് ജി: സര്‍ ഞാന്‍ ചെറുപ്പമായിരുന്നു. കളിച്ചു തുടങ്ങിയ കാലം പോലും ഞാന്‍ ഓര്‍ക്കുന്നില്ല. ഞാന്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പോയിരുന്നത്. മുഖ്യധാരാ കളിക്കാരുടെ കളി കാണുന്നതു തന്നെ എനിക്ക് വലിയ സന്തോഷമായിരുന്നു. എനിക്കും കളിക്കാന്‍ ആഗ്രഹമായി. ആ ലക്ഷ്യം വച്ച് ഞാന്‍ നീങ്ങി. 1997 ല്‍ ഞാന്‍ കളി തുടങ്ങിയപ്പോള്‍ കേള്‍വിശേഷിയില്ലാത്തവര്‍ കളിക്കുന്നുണ്ടായിരുന്നില്ല. എനിക്ക് ഒരു സഹായവും ലഭിച്ചിരുന്നില്ല. ആശ്വാസ വാക്കുകള്‍ മാത്രം. പിതാവായിരുന്നു ഏക ആശ്വാസം. ഞാന്‍ എന്റെ ഭക്ഷണകാര്യങ്ങളില്‍ വളരെ ശ്രദ്ധിച്ചു. ആവശ്യമായ പോഷകാഹാരം മാത്രം കഴിച്ചു. ദൈവം എന്നോട് കരുണ കാണിച്ചു. ബാറ്റ്മിന്റനായിരുന്നു എനിക്ക് ഏറെ ഇഷ്ടം.
പ്രധാന മന്ത്രി: രോഹിത് നിങ്ങള്‍ ഡബിള്‍സില്‍ കളിക്കുമ്പോള്‍ മഹേഷായിരിക്കും നിങ്ങളുടെ പങ്കാളി എന്നു ഞാന്‍ കേട്ടിട്ടുണ്ട്.  മഹേഷ് നിങ്ങളെ ക്കാള്‍ വളരെ ചെറുപ്പമല്ലേ. നിങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിങ്ങള്‍ വളരെ മുതിര്‍ന്നയാളാണ്. മഹേഷ് വളരെ ചെറുപ്പവും. നിങ്ങള്‍ എങ്ങിനെ ഈ വ്യത്യാസം കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ എങ്ങിനെയാണ് മഹേഷിനെ നയിക്കുന്നത്. എങ്ങിനെ മഹേഷുമായി ഒത്തു പോകുന്നു.?
രോഹിത് ജി: മഹേഷ് വളരെ ചെറുപ്പമാണ്. 2014 ല്‍ മാത്രമാണ് അയാള്‍ എനിക്കൊപ്പം കളി തുടങ്ങിയത്. എന്റെ വീടിനടുത്താണ് താമസം. അങ്ങിനെ ഞാന്‍് അയാളെ വളരെ കാര്യങ്ങള്‍ പഠിപ്പിച്ചു. കളിയിലെ നീക്കങ്ങള്‍, കഠിനാധ്വാനം, ബധിര ഒളിമ്പിക്‌സിനുള്ള തയാറെടുപ്പുകള്‍ക്ക് ചെറിയ വ്യത്യാസമേയുള്ളു. എല്ലാം ഞാന്‍ അയാലെ പഠിപ്പിച്ചു. അയാള്‍ എന്നെ വളരെ സഹായിക്കുന്നു.
പ്രധാനമന്ത്രി: രോഹിത്ജി, ഞങ്ങള്‍ എല്ലാവരും താങ്കള്‍ക്ക് ഒപ്പമുണ്ട്,  ഒരു വ്യക്തി എന്ന നിലയിലും താരം  എന്ന നിലയിലും.നിങ്ങള്‍ക്ക് നേതൃത്വ ഗുണം ഉണ്ട്. ആത്മവിശ്വാസവുമുണ്ട്. ഒന്നും മടുക്കുന്നില്ല. എപ്പോഴും ഊര്‍ജ്ജസ്വലനാണ്. ഈ രാജ്യത്തെ യുവാക്കള്‍ക്കു തന്നെ നിങ്ങള്‍ വലിയ പ്രചോദനമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. ജീവിത്തിലെ പ്രതിസന്ധികള്‍ക്കു മധ്യേയും നിങ്ങള്‍ ഒരിക്കലും നിരാശനായിട്ടില്ല. ദൈവം നിങ്ങള്‍ക്ക് ചില കുറവുകള്‍ നല്‍കിയിട്ടുണ്ട്. പക്ഷെ നിങ്ങള്‍ നിരാശനല്ല. കഴിഞ്ഞ 27 വര്‍ഷമായി നിങ്ങള്‍ മാതൃ രാജ്യത്തിനു വേണ്ടി മെഡലുകള്‍ നേടുന്നു.എന്നിട്ടും നിങ്ങള്‍ക്കു തൃപ്തിയായിട്ടില്ല. വിജയിക്കാനുള്ള നിങ്ങളുടെ ആവേശം ഇനിയും കെട്ടടങ്ങിയിട്ടില്ല. നിങ്ങളുടെ പ്രായം മുന്നോട്ടു പോകുന്നത് എനിക്ക്്് കാണാന്‍ സാധിക്കുന്നുണ്ട്. ഒപ്പം നിങ്ങളുടെ പ്രകടനവും മെച്ചപ്പെട്ടു വരിയകാണ്. പുതിയ ലക്ഷ്യങ്ങള്‍ മനസില്‍ ഉറപ്പിക്കുക. അവ നേടുക. ഒരു കായിക താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി ഇതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അയാള്‍ ഒരിക്കലും സ്വയം സംതൃപ്തനല്ല. അയാല്‍ക്കു മുന്നില്‍ എപ്പോഴും പുതിയ ലക്ഷ്യങ്ങളുണ്ടായിരിക്കും. അതു നേടാന്‍ അയാള്‍ കഠിനാധ്വാനം ചെയ്യും. ഫലമോ അയാള്‍ എപ്പോഴും നേട്ടങ്ങള്‍ കൊയ്തുകൊണ്ടിരിക്കും.എന്റെയും ഈ രാജ്യത്തിന്റെയും പേരില്‍ രോഹിത്ജി നിങ്ങള്‍ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍ ഞാന്‍ നേരുന്നു.
രോഹിത് ജി: വളരെ നന്ദി സര്‍. അങ്ങേയ്ക്ക് എന്റെയും അഭിനന്ദനങ്ങള്‍.
അവതാരകന്‍: വീരേന്ദ്ര സിംങ്(ഗുസ്തി)
പ്രധാന മന്ത്രി: വീരേന്ദ്ര ജി എന്തു പറയുന്നു.?
വീരേന്ദ്ര സിംങ് : കുഴപ്പമില്ല
പ്രധാന മന്ത്രി: സുഖമല്ലേ?
വീരേന്ദ്ര സിംങ്: അതെ സര്‍
പ്രധാന മന്ത്രി: നിങ്ങളെ കുറിച്ച്ു പറൂ. രാജ്യം നിങ്ങളെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു.
വീരേന്ദ്ര സിംങ്: എന്റെ അഛനും അമ്മാവും ഗുസ്തിക്കാരായിരുന്നു. അവരെ കണ്ടാണ് ഞാന്‍ പഠിച്ചത്. സ്ഥിരമായി പരിശ്രമിച്ചാണ് ഈ രംഗത്ത് വളര്‍ന്നത്. കൊച്ചുനാള്‍ മുതല്‍ മാതാപിതാക്കളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. പിതാവാണ് ഏറ്റവും സഹായിച്ചത്. അങ്ങനെ ഞാന്‍ ഗുസ്തി അഭ്യസിച്ചു, ഈ നിലയില്‍ എത്തി.
പ്രധാന മന്ത്രി: എന്നിട്ട് അഛനും അമ്മാവനും തൃപ്തിയായോ?
വീരേന്ദ്ര സിംങ്: ഇല്ല. ഞാന്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍, കൂടുതല്‍ കളിക്കാന്‍, ഈ രംഗത്ത് വളരാന്‍ അവര്‍ ആഗ്രഹിച്ചു. കേള്‍വിശക്തിയുള്ളവര്‍ മുന്നേറുന്നതും വിജയിക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. ഞാനും മുഖ്യധാരാ കളിക്കാര്‍ക്കൊപ്പം കളിച്ചു. അവരെ തോല്‍പ്പിച്ചു, തെരഞ്ഞെടുക്കപ്പെട്ടു. എനിക്ക് ശ്രവണ ശക്തിയില്ലാത്തതിനാല്‍ ഞാന്‍ തിരസ്‌കൃതനായി.  അതെന്റെ മനസില്‍ മുറിവായി. ഞാന്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍ ഞാന്‍ ബധിര സമൂഹത്തില്‍ എത്തിയപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി. ഞാന്‍ നേടി. അതില്‍ എനിക്ക് സന്തോഷമായി. ആദ്യമായി മെഡല്‍ നേടിയപ്പോള്‍ ഞാന്‍ വിചാരിച്ചു ഈ ബധിര സമൂഹത്തില്‍ നിന്നുകൊണ്ടു തന്നെ എനിക്കു പ്്രശസ്തി നേടാമല്ലോ ? പിന്നെ എന്തിനു മുഖ്യധാരയില്‍ കളിക്കണം?  2005 ല്‍ എനിക്ക് ധാരാളം മെഡലുകള്‍ ലഭിച്ചു. പിന്നെ 2007 ല്‍. പിന്നാട് ടര്‍ക്കി ഒളിമ്പിക്‌സില്‍  ഞാന്‍ ഒന്നാമതെത്തി.
പ്രധാനമന്ത്രി: കൊള്ളാം വീരേന്ദ്ര, ഒരു കാര്യം കൂടി പറയൂ. 2005 മുതല്‍ എല്ലാ ബധിര ഒളിമ്പിക്‌സിലും നിങ്ങള്‍ മെഡലുകള്‍ നേടുന്നു. എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഈ സ്ഥിരത ലഭിക്കുന്നത്. ഇതിനു പിന്നിലുള്ള നിങ്ങളുടെ പ്രചോദനം എന്താണ്.?
വീരേന്ദ്ര സിംങ്: ഭക്ഷണ കാര്യത്തില്‍ ഞാന്‍ കാര്യമായി ശ്രദ്ധിക്കാറില്ല, പക്ഷെ ഞാന്‍ കഠിനമായി തയാറെടുക്കും. മുഖ്യധാരാ കളിക്കാര്‍ക്കൊപ്പമാണ് എന്റെ തയാറെടുപ്പ്. കഠിനമായി ഞാന്‍ അധ്വാനിക്കും.കഠിനാധ്വാനം പാഴാവില്ല. അവര്‍ എങ്ങിനെ കളിക്കുന്നു എന്ന് ഞാന് നിരീക്ഷിക്കും. രാപകല്‍ ഞാന്‍ പ്രാക്ടീസ് നടത്തും.  എവിടെ കളിക്കാന്‍ പുറപ്പെട്ടാലും ആദ്യം മാതാപിതാക്കളുടെ പാദം നമസ്‌കരിക്കും, കളിക്കുമ്പോള്‍ മനസില്‍ അവരാണ്.  വിജയശ്രീലാളിതനായി തിരിച്ചു വരണം എന്ന ആഗ്രഹം മാത്രമെ എനിക്ക് ഉണ്ടാവുള്ളു. അതെനിക്ക് സന്തോഷമാണ്.
പ്രധാന മന്ത്രി: കൊള്ളാം വീരേന്ദ്ര, കളിക്കുമ്പോള്‍ ഏതു കളിക്കാരനില്‍ നിന്നാണ് നിങ്ങള്‍ എന്തെങ്കിലും പഠിച്ചിട്ടുള്ളത്.  ഏതു കളിലകളാണ് നിങ്ങള്‍ കൂടുതലായി വീക്ഷിക്കുന്നത്.?
വീരേന്ദ്ര സിംങ്: എല്ലാ ഗുസ്തിക്കാരുടെയും കളി ഞാന്‍ കാണും.അവരുടെ തന്ത്രങ്ങള്‍ മനസിലാക്കും. അതു കണ്ടു ഞാന്‍ കളിക്കും. അവരെക്കാള്‍ കൂടുതല്‍ നന്നായി കളിക്കാന്‍ ശ്രമിക്കും. കടുത്ത മത്സരം കാഴ്ച്ചവച്ച് വിജയിക്കണം എന്ന് നിശ്ചയിക്കും.
പ്രധാന മന്ത്രി: വീരേന്ദ്ര, കായിക ലോകത്ത് നിങ്ങള്‍ ഒരു ഗുരു മാത്രമല്ല, വിദ്യാര്‍ഥി കൂടിയാണ്. ഇതു തന്നെ വലിയ കാര്യം. നിങ്ങളുടെ ഇഛാശക്തി എല്ലാവര്‍ക്കും പ്രചോദനമാണ്. രാജ്യത്തെ യുവാക്കള്‍ക്കും കളിക്കാര്‍ക്കും നിങ്ങളില്‍ നിന്ന് സ്ഥിരത എന്ന കല പഠിക്കാന്‍ സാധിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഒന്നാമത് എത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക കൂടുതല്‍ ബുദ്ധിമുട്ടാണ്. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെയാണ് ഉയരത്തില്‍ എത്തിയത്.നിങ്ങളുടെ അഛനും അമ്മാവനും നിങ്ങളെ സ്ഥരമായി നയിച്ചു. സഹായിച്ചു. ഒരു പദവിയില്‍ എത്തുക എന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് ആ പദവി നിലനിര്‍ത്തുക എന്നത്. അതിന് അത്ഭുതകരമായ ശക്തി നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ടാണ് കായിക ലോകം നിങ്ങളില്‍ നിന്നു പഠിക്കുന്നത്. എല്ലാ നന്മകളും നേരുന്നു. വളരെ നന്ദി.
പ്രധാന മന്ത്രി: ധനുഷ് എന്നാണ് പേര് അല്ലേ?
ധനുഷ്: അതെ സര്‍. ഞാന്‍ ഷൂട്ടിംങ്ങ് ടീമിലാണ്.
പ്രധാന മന്ത്രി: പറയൂ ധനുഷ്, നിങ്ങളെ കുറിച്ച് തന്നെ.
ധനുഷ്: ഞാന്‍ ഷൂട്ടിംങ് പരിശീലിച്ചുകൊണ്ടേയിരുന്നു.വീട്ടില്‍  അതിനു പറ്റിയ സാഹചര്യം ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. എപ്പോഴും ഒന്നാമനാകാന്‍ പ്രേരിപ്പിച്ചു. നാലു പ്രാവശ്യം ഞാന്‍ വിദേശത്തു പോയി മത്സരിച്ചു, വിജയിക്കുകയും ചെയ്തു. ഒന്നാമനാകാന്‍ ഞാന്‍ തീരുമാനിച്ചു, ഒന്നാമതെത്തി. എനിക്കു സ്വര്‍ണ പതക്കം നേടണമായിരുന്നു.
പ്രധാനമന്ത്രി: ധനുഷ് ജി, കായിക രംഗത്തു മുന്നേറാന്‍ ആഗ്രഹിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളെ നിങ്ങള്‍ക്ക് എങ്ങിനെ സഹായിക്കാന്‍ സാധിക്കും?
ധനൂഷ്:  അവരോട് എനിക്കു പറയാനുള്ളത്, മുന്നോട്ടു പോകുക എന്നാണ്.പരിശ്രമിച്ചു കൊണ്ടേയിരിക്കുക.  സ്ഥരമായ പരിശ്രമം നിങ്ങളെ സഹായിക്കും. പുലര്‍ച്ചെയുള്ള പ്രാക്ടീസ് നിങ്ങളുടെ ശരീരത്തെ പാകപ്പെടുത്തും.
പ്രധാനമന്ത്രി: നിങ്ങള്‍ യോഗ പരിശീലിക്കുന്നുണ്ടോ?
ധനൂഷ്: ഉവ്വ്്, ഏറെ നാളായി.
പ്രധാന മന്ത്രി: ധ്യാനിക്കാറുണ്ടോ?
ധനൂഷ്: ഉവ്വ്, കുറച്ചു മാത്രം. കൂടുതല്‍ ഏകാഗ്രത ലഭിക്കാന്‍ അതു സഹായിക്കുന്നു.
പ്രധാന മന്ത്രി: ഷൂട്ടിങ്ങിന് ധ്യാനം സഹായകരമാണ് എന്ന് അറിയാമോ.?
ധനൂഷ്:  ഉവ്വ, ഉന്നംപിടിക്കുന്നതിന്.
പ്രധാന മന്ത്രി: കൊള്ളം ധനൂഷ്, നിങ്ങള്‍ ചെറുപ്പത്തില്‍ തന്നെ നിരവധി നേട്ടങ്ങള്‍ കൊയ്ത താരമല്ലേ. വിദേശത്തൊക്കെ പോയട്ടുണ്ട്. എന്താണ് നിങ്ങളുടെ പ്രചോദനം. ആരാണ് പ്രേരണ ചെലുത്തുന്ന വ്യക്തി.
ധനൂഷ്: എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്. അമ്മോടൊപ്പമായിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അഛനും എന്നെ സഹായിക്കുന്നുണ്ട്. സ്‌നേഹിക്കുന്നുണ്ട്.  2017 ല്‍ ഞാന്‍ ചെറിയ തോതില്‍ നിരാശനായപ്പോള്‍ എന്റെ അമ്മയാണ് എനിക്കു പിന്തുണ നല്‍കിയത്. സ്ഥിര പരിശ്രമത്തിലൂടെ ഞാന്‍ നേട്ടങ്ങള്‍ കൊയ്തു തുടങ്ങിയപ്പോള്‍ എനിക്കു സന്തോഷമായി. അത് എനിക്ക് വലിയ പ്രചോദനമായി.
പ്രധാനമന്ത്രി: ധനൂഷ്, ഞാന്‍ ആദ്യം താങ്കളുടെ മാതാവിനെ പ്രണമിക്കുന്നു. നിങ്ങളുടെ കുടംബത്തെയും. അമ്മ നിങ്ങളെ പരിപാലിച്ചു, പ്രോത്സാഹിപ്പിച്ചു, പോരാട്ടങ്ങള്‍ ജയിക്കാന്‍ സഹായിച്ചു, എല്ലാ വെല്ലുവിളികളും നേരിടാന്‍ നീങ്ങളെ ഒരുത്തി. സത്യത്തില്‍ നിങ്ങള്‍ ഭാഗ്യവാനാണ്. ഖേലൊ ഇന്ത്യയില്‍ നിന്നും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ നിങ്ങള്‍ ശ്രമിച്ചു. ഇ്‌ന് ഖേലോ ഇന്ത്യ അനേകം നല്ല് താരങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സാധ്യത മനസിലാക്കി. എന്നാല്‍ ധനൂഷ് നിങ്ങളുടെ കഴിവുകള്‍ ഇതിലും പതിന്മടങ്ങാണ്. നിങ്ങള്‍ക്ക് ഇനിയും പല നേട്ടങ്ങളും കൊയ്യാന്‍ സാധിക്കും. എല്ലാ നന്മകളും നേരുന്നു.
ധനൂഷ് : വളരെ നന്ദി സര്‍.
അവതാരകന്‍: പ്രിയേഷ ദേശ്മുഖ് ഷൂട്ടിംങ്്്
പ്രധാന മന്ത്രി: പ്രിയേഷ പുനെയില്‍ നിന്നാണ് അല്ലേ.?
പ്രിയേഷ: ശരിക്കും ഞാന്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഞാന്‍ ഷൂട്ടിങ് പരിശീലിക്കുന്നു.അതിനു മുമ്പ് ബാറ്റ്മിന്‍ഡനിലായിരുന്നു കമ്പം. പക്ഷെ മുന്നേറാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഷൂട്ടിംങ് എലുപ്പമാണ്. അങ്ങിനെ 2014 ല്‍ പരിശീലനം തുടങ്ങി. 2014 -15 ല്‍ ദേശീയ പരിശീലന ക്യാമ്പ് നടത്തു. അതില്‍ 7-ാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി. പൊതു വിഭാഗത്തില്‍ വെള്ളി മെഡലും. റഷ്യയിലാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.  ആദ്യമായിട്ടാണ് ഇന്റര്‍നാഷണല്‍ മത്സരത്തില്‍ പങ്കടുത്തത്. അതിനാല്‍ അല്പം പരിഭ്രമം ഉണ്ടായിരുന്നു. പക്ഷെ എന്റെ മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടായിരുന്നു. ഒരു കുഴപ്പവും ഉണ്ടായില്ല. അത് എന്റെ മികച്ച പ്രകടനങ്ങളില്‍ ഒന്നായി. സ്ഥാനം ഏതായിരുന്നു എന്ന് ഓര്‍ക്കുന്നില്ല. യോഗ്യതാ റൗണ്ടില്‍ അവസാനം തെരഞ്ഞെടുക്കപ്പെട്ട ഞാന്‍ ഫൈനലില്‍ എത്തി. ഞാന്‍ മെഡല്‍ നേടുകയും ചെയ്തു.
പ്രധാനമന്ത്രി: കൊള്ളാം 2017 ല്‍ നിങ്ങള്‍ ആറാം റാങ്കിലായിരുന്നു. ഇക്കുറി സ്വര്‍ണം നേടി. ഇത് ചെറിയ നേട്ടമല്ല.എന്നിട്ടും സംതൃപ്തി ആയിട്ടില്ല. സ്വയം മത്സരി്ച്ച്  മുന്നോട്ടു പോകുന്നു.
പ്രിയേഷ: അല്ല. എനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. ഇ്‌പ്പോഴും ഭയമുണ്ട്. പക്ഷെ എന്റെ മുത്തശ്ശിയുടെയും പിതാവിന്റെയും അനുഗ്രഹം എനിക്കുണ്ട്.  അഞ്ജലി ഭഗവതിയാണ് എന്റെ ഗുരു.  ഉറപ്പോടെ എല്ലാം ചെയ്യാന്‍ എന്റെ കോച്ച് എന്നെ ഉപദേശിക്കാറുണ്ട്. ബ്രസീല്‍ ഒളിമ്പിക്‌സില്‍ എനിക്ക് ധനുഷിനൊപ്പം സ്വര്‍ണമെഡല്‍ ലഭിച്ചു. മുത്തശ്ശി ഇന്ന് ജീവിച്ചിരിപ്പില്ല. ഒളിമ്പിക്‌സിനു കാത്തു നില്‍ക്കാതെ അവര്‍ കടന്നു പോയി, സ്വര്‍ണമെഡല്‍ നേടിയെ വീട്ടിലേയ്ക്കു തിരികെ എത്തുകയുള്ളു എന്ന് ഞാന്‍ അവര്‍ക്ക് വാക്കു കൊടുത്തിരുന്നു. അവരുടെ ആകസ്മിക മരണം എന്നെ തളര്‍ത്തി. എങ്കിലും അവരുടെ സ്വപ്‌നം ഞാന്‍ സാക്ഷാത്ക്കരിച്ചു. അതില്‍ എനിക്ക് സന്തോഷമുണ്ട്.
പ്രധാന മന്ത്രി: നോക്കൂ പ്രിയേഷ, ആദ്യ അഭിനന്ദനം അഞ്ജലി ഭഗവദ് ജിക്കാണ്. നിനക്കു വേണ്ടി അവര്‍ കഠിനാധ്വാനം ചെയ്തു.
പ്രിയേഷ: വളരെ നന്ദി സര്‍.
പ്രധാന മന്ത്രി: ഞാന്‍ പറയട്ടെ. നിനക്കു യോജിച്ചവരാണ് നിന്റെ മാതാപിതാക്കള്‍. നിന്റെ പരിശീലകയും നിനക്കായി ഹൃദപൂര്‍വം അധ്വാനിച്ചു. നിന്റെ പ്രകടനത്തില്‍ വന്ന പുരോഗതിക്കു കാരണം അതാണ്. പൂനെയില്‍ നിന്നാണ് അല്ലേ. പൂനെയില്‍ നിന്നുള്ളവര്‍ ശുദ്ധ മറാത്തി സംസാരിക്കും.
പ്രിയേഷ: എനിക്ക് മറാത്തി അറിയാം.
പ്രധാനമന്ത്രി: പിന്നെ എങ്ങിനെ ഹിന്ദി സംസാരിക്കുന്നു.?
പ്രിയേഷ: എനിക്ക് ഹിന്ദിയും മറാത്തിയും ഒരു പോലെ വശമാണ്. ഒരു പ്രശ്‌നവുമില്ല. മറാത്തി എന്റെ മാതൃഭാഷയാണ്. മറ്റു ഭാഷകളും എനിക്ക് അറിയാം.
പ്രധാന മന്ത്രി: നിങ്ങളുടെ മുത്തശ്ശി വളരെയധികം പ്രോത്സാഹിപ്പിച്ചു. അനേകം വെല്ലുവിളികള്‍ നിങ്ങള്‍ നേരിട്ടു.  എന്റെ ഹൃദ്യമായ അഭിനന്ദനങ്ങള്‍. ശുഭാശംസകള്‍. എല്ലാവര്‍ക്കും നിങ്ങള്‍ ഇനിയും പ്രചോദനമാകട്ടെ.
പ്രിയേഷ: നന്ദി സര്‍.
അവതാരകന്‍: ജെഫീന ഷേയ്്ഖ് ടെനീസ്
പ്രധാനമന്ത്രി: നമസ്‌തെ, ജഫ്രീന്‍.
ജെഫീന: ഞാ്ന്‍ ജെഫ്രീന്‍ ഷെയ്ഖ്. ടന്നീസ് കളിക്കാരി. 2021 ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. പിതാവാണ് എനിക്ക് പിന്തുണ നല്കുന്നത്. ഞാന്‍ കഠിനമായി അധ്വാനി്ക്കുന്നു.  ഇന്ത്യയില്‍ കളിച്ച് നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആരാധ്യനായ പ്രധാന മന്ത്രി നരേന്ദ്ര മോദിജിക്ക് നന്ദി.
പ്രധാന മന്ത്രിഛ കൊള്ളാം ജഫ്രീന്‍, പങ്കാളിയായ പ്രിഥ്വി ശേഖറിനൊപ്പം അത്ഭുതകരമായ പ്രകടനമാണ് കാഴ്ച്ച വച്ചത്. നിങ്ങള്‍ എങ്ങിനെയാണ് പരസ്പരം സഹായിക്കുന്നത്.?
ജഫ്രീന്‍: ഞങ്ങള്‍ പരസ്പരം സഹായിക്കും.
പ്രധാന മന്ത്രി: നോക്കൂ എനിക്ക് ടെനിസ് അറിയില്ല. എനിക്ക് ആ ഭാഗ്യം കിട്ടിയില്ല. പക്ഷെ പറഞ്ഞു കേട്ടിട്ടു്ണ്ട് ടെന്ിസ് കളിക്ക് ആവശ്യം തന്ത്രങ്ങളാണ് എന്ന്.നിങ്ങള്‍ ഇതു കളിക്കുക മാത്രമല്ല രാജ്യത്തിന് അംഗീകാരവും നേടിത്തന്നിരിക്കുന്നു. ഇതിന് എത്രമാത്രം പരിശ്രമം നടത്തി?
ജഫ്രീന്‍: സര്‍ ഞാന്‍ കഠിനമായി അധ്വാനിക്കും എപ്പോഴും.
പ്രധാന മന്ത്രി: കൊള്ളാം നിങ്ങള്‍ രാജ്യത്തെ പെണ്‍മക്കളുടെ ശക്തിയുടെ പര്യായം മാത്രമല്ല, കൊച്ചു പെണ്‍കുട്ടികള്‍ക്കു പ്രചോദനം കൂടിയാണ്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ എന്തെങ്കിലും ചെയ്യണം എന്നു നിശ്ചയിച്ചാല്‍ ഒരു പ്രതിബന്ധത്തിനും അവരെ പിന്തിരി്പ്പിക്കാനാവില്ല എന്നു നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. നിങ്ങളെ ഈ നിലയില്‍ എത്തിക്കാന്‍ കഠിനമായി അധ്വാനിച്ച നിങ്ങളുടെ പിതാവിന് എന്റെ എല്ലാ ആശംസകളും അഭിനന്ദനങ്ങളും.
ജെഫ്രീന്‍: അങ്ങയുടെ പിന്തുണയ്ക്കു നന്ദി സര്‍. തുടര്‍ന്നു അതു പ്രതീക്ഷിക്കുന്നു.
പ്രധാന മന്ത്രി: ഉറപ്പായും ഉണ്ടാവും.
ജഫ്രീന്‍: വളരെ നന്ദി സര്‍.
പ്രധാന മന്ത്രി: അതു ചെയ്യും. ആത്മവിശ്വസത്തോടെ ഞാന്‍ പറയുന്നു. നിങ്ങളുടെ ആവേശവും ഉത്സാഹവും കൊണ്ടാണ്്് ഇതുവരെയുള്ള നേട്ടങ്ങള്‍  നിങ്ങള്‍ കൈവരിച്ചത്. നിങ്ങള്‍ക്ക് ഇനിയും മുന്നോട്ട്ു പോകാം. നിങ്ങളുടെ ഈ ഉയര്‍ന്ന ആവേശവും ചൈതന്യവും കളയാതെ കാക്കുക.  നിങ്ങളുടെ ഈ ഉത്സാഹം രാജ്യത്തിന് പുതിയ വിജയവീഥികള്‍ തുറന്നു തരും. ഇന്ത്യയ്ക്കു ശോഭനമായ ഭാവി സൃഷ്ടിക്കും.  കായിക മത്സരത്തില്‍ ഇന്ത്യക്ക് ആരെങ്കിലും പ്രശസ്തി നേടിത്തന്നാല്‍  കായിക ക്ഷമതയെയും സംസ്‌കാരത്തെയും കുറിച്ചാണ് ആളുകള്‍ പൊതുവെ പറയുക. എന്നാല്‍ ദിവ്യാംഗം  ശാരീരിക വെല്ലുവിളി നേരിടുന്ന ഒരാള്‍ ലോകത്തില്‍ തന്റെ ശൂന്യത നികത്തിയാല്‍ ആ താരം കളിയില്‍ വിജയിക്കുക മാത്രമല്ല ആ മെഡല്‍ രാജ്യത്തിന്റെ പ്രതിഛായ ഉയര്‍ത്തുക കൂടി ചെയ്യുന്നു. ലോകം പറയുന്നു, ഈ രാജ്യത്തിനും സമാന വികാരങ്ങള്‍ ദിവ്യാംഗത്തോട് ഉണ്ട് എന്ന്്. രാജ്യം ആ ശേഷിയെയും ശക്തിയെയും നമിക്കുന്നു.
ഇതൊരു മഹാ ശക്തിയാണ്. ഇതു മൂലം ലോകത്തില്‍ എവിടെ നിങ്ങള്‍ പോയാലും ആര് നിങ്ങളുടെ ഈ നേട്ടം കണ്ടാലും നിങ്ങളുടെ കളി, നിങ്ങളുടെ സാമര്‍ത്ഥ്യം,നിങ്ങളുടെ മെഡല്‍, അവര്‍ മനസില്‍ വിചാരിക്കും, കൊള്ളാം. ഇതാണ് ഇന്ത്യയിലെ സാഹചര്യം.  എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍. ഇങ്ങനെയാണ് രാജ്യത്തിന്റെ പ്രതിഛായ ഉയരുന്നത്. സാധാരണ കളിക്കാരന്‍ രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയാലും, നിങ്ങളുടെ പ്രയത്‌നത്താല്‍ രാജ്യത്തിന്റെ മുഖഛായ പല തവണയാണ് സുന്ദരമാക്കപ്പെടുന്നത്. ഇത് വലിയ കാര്യം തന്നെ.
ഈ മഹത്തായ വിജയത്തിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും രാജ്യത്തിന്റെ പേരില്‍ ഹൃദ്യമായ അഭിനന്ദനങ്ങള്‍. ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ത്രിവര്‍ണ പതാക ഉയരത്തില്‍ എത്തിച്ചതിനും.
നിങ്ങളുടെ കുടുംബാംഗങ്ങള്‍, മാതാപിതാക്കള്‍, പരിശീലകര്‍, സാഹചര്യങ്ങള്‍, എല്ലാം ഈ നേട്ടങ്ങള്‍ക്കായി നിങ്ങളെ വളരെ സഹായിച്ചു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ആഗോള മത്സരത്തില്‍ പങ്കെടുത്ത എല്ലാ കളിക്കാരും രാജ്യത്തിനു മുന്നില്‍ അഭൂതപൂര്‍വമായമാതൃകയായി മാറിയിരിക്കുന്നു. മെഡല്‍ കിട്ടാത്തവരുമുണ്ടാകാം.  നിങ്ങള്‍ക്കായി മെഡലുകള്‍ കാത്തിരിക്കുന്നുണ്ട്.  നിങ്ങള്‍ പിന്നിലാണ് എന്നു വിചാരിക്കരുത്. നിങ്ങളും തീര്‍ച്ചായായും ലക്ഷ്യം നേടും. നിങ്ങളും വിജയശ്രീലാളിതരാകും. ഇപ്പോഴത്തെ മെഡല്‍ ജേതാക്കള്‍ നിങ്ങള്‍ക്കു പ്രടോദനമാകും. മുന്‍ കാല റെക്കോഡുകള്‍ നിങ്ങള്‍ തിരുത്തും. ഇന്ത്യയിലെ എല്ലാ റെക്കോഡുകളും നിങ്ങള്‍ തിരുത്തിയിരിക്കുന്നു.
അതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നത്. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നത്. ആസാദി ക അമൃത് മഹോത്സവത്തിന് നിങ്ങള്‍ പ്രചോദനമാണ്. രാജ്യത്തിന്റെ ത്രിവര്‍ണ പതാക ഉയര്‍ത്തുന്ന എല്ലാ യുവാക്കള്‍ക്കും നിങ്ങള്‍ പ്രചോദനമാകും. ഈ പ്രതീക്ഷയുമായി ഞാന്‍ നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ നല്‍കുന്നു. മുന്നോട്ടു പോകുവാന്‍ നിങ്ങലെ ക്ഷണിക്കുന്നു.
എല്ലാവര്‍ക്കും നന്ദി

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
From Ukraine to Russia to France, PM Modi's India wins global praise at UNGA

Media Coverage

From Ukraine to Russia to France, PM Modi's India wins global praise at UNGA
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi's Remarks at the bilateral meeting with the Prime Minister of Japan
September 27, 2022
പങ്കിടുക
 
Comments

Excellency,

We are meeting today in this hour of grief. After arriving in Japan today, I am feeling more saddened. Because the last time I came, I had a very long conversation with Abe San. And never thought that after leaving, I would have to hear such a news.

Along with Abe San, you in the role of Foreign Minister have taken the India-Japan relationship to new heights and also expanded it further in many areas. And our friendship, the friendship of India and Japan, also played a major role in creating a global impact. And for all this, today, the people of India remember Abe San very much, remember Japan very much. India is always missing him in a way.

But I am confident that under your leadership, India-Japan relations will deepen further, and scale to greater heights. And I firmly believe that we will be able to play an appropriate role in finding solutions to the problems of the world.