സ്ത്രീകളുടെ അന്തസ്സിനും ജീവിത സൗകര്യത്തിനും വേണ്ടി ചെയ്ത എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ട് പ്രദേശത്തെ സ്ത്രീകള്‍ പ്രധാനമന്ത്രിക്ക് ഒരു വലിയ രാഖി സമ്മാനിച്ചു
ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിച്ചു:
'ഗവണ്‍മെന്റ് ദൃഢനിശ്ചയത്തോടെ ഗുണഭോക്താവിലേക്ക് ആത്മാര്‍ത്ഥമായി എത്തിച്ചേരുമ്പോഴാണ് അര്‍ത്ഥവത്തായ ഫലങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത്'
ഗവണ്‍മെന്റിന്റെ 8 വര്‍ഷം 'സേവ സുശാസന്‍ ഔര്‍ ഗരീബ് കല്യാൺ ' എന്ന പേരില്‍ സമര്‍പ്പിതമായിരിക്കുന്നു.
''എന്റെ സ്വപ്‌നം പരിപൂര്‍ണാവസ്ഥ ആണ്. 100 ശതമാനം ആളുകള്‍ക്കും ലഭ്യമാക്കുന്നതലേക്ക് നാം നീങ്ങണം. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഇതിന് ഉപയോഗിക്കുകയും പൗരന്മാര്‍ക്കിടയില്‍ ഒരു വിശ്വാസം ജനിപ്പിക്കുകയും വേണം.
ഗുണഭോക്താക്കളുടെ 100% പ്രാപ്യത അര്‍ത്ഥമാക്കുന്നത് എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിന് എന്നിവയ്ക്കൊപ്പം എല്ലാ മതങ്ങള്‍ക്കും എല്ലാ വിഭാഗത്തിനും തുല്യമായി എത്തിക്കുക എന്നതാണ്.

നമസ്‌കാരം!
ഇന്നത്തെ 'ഉത്കര്‍ഷ് സമരോഹ്' ശരിക്കും പ്രശംസനീയമാണ്, ഗവണ്‍മെന്റ് ദൃഢനിശ്ചയത്തോടും ആത്മാര്‍ത്ഥതയോടും കൂടി ഗുണഭോക്താവിലേക്ക് എത്തുമ്പോള്‍ അത് സൃഷ്ടിപരമായ ഫലങ്ങളിലേക്ക് നയിക്കും എന്നതിന്റെ സാക്ഷ്യമാണ് ഇത്. നാല് സാമൂഹിക സുരക്ഷാ പദ്ധതികള്‍ പൂര്‍ണമായും നടപ്പാക്കിയതിന് ഭറൂച്ച് ജില്ലാ ഭരണകൂടത്തെയും ഗുജറാത്ത് ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളെല്ലാവരും ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഈ പദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുമ്പോള്‍, അവരില്‍ സംതൃപ്തിയും ആത്മവിശ്വാസവും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു. വെല്ലുവിളികളെ നേരിടുന്നതിനിടയില്‍ ആര്‍ക്കെങ്കിലും ഗവണ്‍മെന്റില്‍ നിന്ന് ചെറിയ സഹായം ലഭിച്ചാല്‍, അയാള്‍ ശാക്തീകരിക്കപ്പെടുകയും അതുവഴി പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യും. ഇന്ന് നിങ്ങളോട് സംസാരിക്കുമ്പോള്‍ എനിക്ക് ഇത് മനസ്സിലായി. ഈ നാല് പദ്ധതികളില്‍ നിന്നും പ്രയോജനം നേടിയ കുടുംബങ്ങള്‍ ആദിവാസി സമൂഹത്തിന്റെയും ദളിത്-പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഭാഗമായുള്ള സഹോദരീസഹോദരന്മാരാണ്. അറിവില്ലായ്മ നിമിത്തം പലര്‍ക്കും പദ്ധതികളുടെ പ്രയോജനം ലഭിക്കാതെ പോകുന്നത് നാം പലപ്പോഴും കാണാറുണ്ട്. ചിലപ്പോള്‍, പദ്ധതികള്‍ കടലാസില്‍ അവശേഷിക്കുന്നു. ചില സമയങ്ങളില്‍, ചില മനസ്സാക്ഷിയില്ലാത്ത ചില ആളുകള്‍ പദ്ധതികള്‍ ദുരുപയോഗംചെയ്തു മുതലെടുക്കുന്നു. എന്നാല്‍ എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ലക്ഷ്യത്തോടെ ഞാന്‍ എപ്പോഴും എന്തെങ്കിലും നല്ല കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് ഫലംചെയ്യുന്നു. ഏതൊരു പദ്ധതിയും 100 ശതമാനം ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നത് ഒരു വലിയ കടമയാണ്. അത് കഠിനമാണ്, പക്ഷേ അത് ശരിയായ വഴിയാണ്. ഈ നേട്ടത്തിന് എല്ലാ ഗുണഭോക്താക്കളെയും ഭരണകൂടത്തെയും ഞാന്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു.

സുഹൃത്തുക്കളെ,
നിങ്ങള്‍ എന്നെ ഗുജറാത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാജ്യത്തെ സേവിക്കാന്‍ അയച്ചിട്ട് എട്ട് വര്‍ഷമായി. ഈ എട്ട് വര്‍ഷം സേവനത്തിനും സദ്ഭരണത്തിനും പാവപ്പെട്ടവരുടെ ക്ഷേമത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്നു. ഇന്ന് എനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് നിങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ചത് കൊണ്ടാണ്. വികസനവും വേദനയും ദാരിദ്ര്യവും പ്രശ്നങ്ങളും എന്താണെന്ന് നിങ്ങളുടെ ഇടയില്‍ ജീവിക്കുന്ന ഞാന്‍ വളരെ അടുത്ത് അനുഭവിച്ചിട്ടുണ്ട്. ഈ അനുഭവത്തിലൂടെയാണ് ഞാന്‍ രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ കുടുംബാംഗമായി പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പദ്ധതികളില്‍ നിന്ന് ഒരു ഗുണഭോക്താവും വിട്ടുപോകാതിരിക്കാനാണ് ഗവണ്‍മെന്റിന്റെ നിരന്തര ശ്രമം. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും പൂര്‍ണ ആനുകൂല്യം ലഭിക്കണം. എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ഏതൊരു പദ്ധതിയും 100 ശതമാനം ലക്ഷ്യം കൈവരിക്കുമ്പോള്‍, അത് വെറും കണക്കോ പത്രങ്ങളില്‍ പരസ്യം ചെയ്യേണ്ടതു മാത്രമായതോ അല്ല. അതിനര്‍ത്ഥം ഭരണകൂടം നിങ്ങളുടെ സന്തോഷത്തോടും സങ്കടങ്ങളോടും സംവേദനക്ഷമതയുള്ളതും ഒരുമിച്ചു നീങ്ങുന്നതുമാണ് എന്നാണ്. ഇതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ വക്കിലാണ്. പുതിയ നിശ്ചയദാര്‍ഢ്യത്തോടെയും പുതിയ ഊര്‍ജ്ജത്തോടെയും മുന്നോട്ട് പോകാന്‍ ഞങ്ങള്‍ തയ്യാറെടുക്കുകയാണ്. രാഷ്ട്രീയമായി ഞങ്ങളെ നിരന്തരം എതിര്‍ക്കുന്ന ഒരു മുതിര്‍ന്ന നേതാവ് ഒരിക്കല്‍ എന്നെ കണ്ടു. ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ചില പ്രശ്നങ്ങളില്‍ പ്രകോപിതനായ അദ്ദേഹം എന്നെ കാണാന്‍ വന്നു. രാജ്യം നിങ്ങളെ രണ്ടുതവണ പ്രധാനമന്ത്രിയാക്കിയതില്‍ കൂടുതല്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ രണ്ടുതവണ പ്രധാനമന്ത്രിയായതിലൂടെ പലതും സംഭവിച്ചുവെന്ന് അദ്ദേഹം കരുതി. പക്ഷേ, മോദി മറ്റൊരു മണ്ണില്‍ നിന്നുള്ളയാളാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. ഈ ഗുജറാത്താണ് അവനെ സജ്ജമാക്കിയത്. എനിക്ക് വിശ്രമിക്കാന്‍ കഴിയില്ല. 100% ലക്ഷ്യത്തിലേക്ക് മുന്നേറുക എന്നതാണ് എന്റെ സ്വപ്നം.
ഔദ്യോഗിക സംവിധാനങ്ങള്‍ അച്ചടക്കം ശീലിക്കട്ടെ, നമ്മള്‍ പൗരന്മാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയും വേണം. 2014ല്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അവസരം നല്‍കിയപ്പോള്‍ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് ശൗചാലയ സൗകര്യം, പ്രതിരോധ കുത്തിവെപ്പുകള്‍, വൈദ്യുതി കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ അപ്രാപ്യമായിരുന്നു. എല്ലാവരുടെയും ശ്രമങ്ങള്‍ നിമിത്തം ഏതാനും വര്‍ഷങ്ങള്‍കൊണ്ട് നമുക്ക് പദ്ധതികള്‍ പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞത് നിങ്ങള്‍ ഓര്‍ക്കും. ഇപ്പോള്‍, എട്ട് വര്‍ഷത്തെ ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍ എല്ലാവരുടെയും പ്രയത്നങ്ങളുമായി ഒരിക്കല്‍ കൂടി മുന്നോട്ട് പോകുകയും ഓരോ ദരിദ്രര്‍ക്കും, അര്‍ഹതയുള്ളവര്‍ക്കും അവന്റെ അവകാശം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും വേണം. ഇത്തരം ജോലികള്‍ ബുദ്ധിമുട്ടാണെന്നും രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം ജോലികള്‍ ഏറ്റെടുക്കാന്‍ ഭയമാണെന്നും ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, ഞാന്‍ വന്നത് രാഷ്ട്രീയത്തിനായല്ല, രാജ്യത്തെ സേവിക്കാന്‍ മാത്രമാണ്. പദ്ധതികള്‍ 100% ഗുണഭോക്താക്കളില്‍ എത്തിക്കുമെന്ന് രാജ്യം പ്രതിജ്ഞയെടുത്തു. നൂറു ശതമാനം നേട്ടംകൊണ്ട് വരുന്ന മാനസിക മാറ്റം വളരെ പ്രധാനമാണ്. ഒന്നാമതായി, രാജ്യത്തെ പൗരന്‍ പ്രയാസത്തില്‍ നിന്ന് കരകയറുന്നു, താന്‍ എന്തെങ്കിലും ചോദിക്കാന്‍ ക്യൂവില്‍ നില്‍ക്കുന്നുവെന്ന തോന്നല്‍ ഇല്ലാതാകുന്നു. ഇതാണ് എന്റെ രാജ്യം, ഇതാണ് എന്റെ ഗവണ്‍മെന്റ്, ഇതാണ് എന്റെ പണത്തിന്റെ അവകാശം, ഇത് എന്റെ രാജ്യത്തെ പൗരന്മാരുടെ അവകാശം എന്ന വിശ്വാസം അവനില്‍ സൃഷ്ടിക്കപ്പെടുന്നു. ഈ വികാരം അവനില്‍ ജനിക്കുമ്പോള്‍ അത് അവനില്‍ കടമയുടെ വിത്ത് പാകുന്നു.

സുഹൃത്തുക്കളെ,
പദ്ധതികള്‍ പൂര്‍ണമായി നടപ്പാകുമ്പോള്‍, വിവേചനത്തിന്റെ വ്യാപ്തി അവസാനിക്കുന്നു. ശുപാര്‍ശ ആവശ്യമില്ല. മറ്റൊരാള്‍ക്ക് ഇത് നേരത്തെ കിട്ടിയിട്ടുണ്ടാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു, പക്ഷേ അവനും അത് ലഭിക്കും, ഒരുപക്ഷേ രണ്ടോ ആറോ മാസങ്ങള്‍ക്ക് ശേഷം. നല്‍കുന്നയാള്‍ക്കാകട്ടെ തന്റെ നേട്ടമെന്ന് അവകാശപ്പെടാനോ വിവേചനം കാണിക്കാനോ കഴിയില്ല. ഇന്ന് രാജ്യം 100% ഗുണഭോക്താക്കളിലേക്ക് എത്താന്‍ തീരുമാനിച്ചു. അത് സംഭവിക്കുമ്പോള്‍ പ്രീണന രാഷ്ട്രീയം അവസാനിക്കുന്നു. 100% ഗുണഭോക്താക്കളില്‍ എത്തിച്ചേരുക എന്നതിനര്‍ത്ഥം സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്ക് എത്തിച്ചേരുക എന്നതാണ്. പിന്തുണയില്ലാത്തവര്‍ക്കുവേണ്ടിയാണ് ഗവണ്‍മെന്റ്. ഗവണ്‍മെന്റിന് ദൃഢനിശ്ചയങ്ങളുണ്ട്, അത് അവനൊപ്പം പങ്കാളിയായി നടക്കുന്നു. വിദൂര വനങ്ങളില്‍ താമസിക്കുന്ന ആദിവാസി സമൂഹത്തിനും ചേരികളില്‍ താമസിക്കുന്ന പാവപ്പെട്ട അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വാര്‍ദ്ധക്യത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും അവരുടെ വീട്ടുവാതില്‍ക്കല്‍ നിന്ന് അര്‍ഹമായ കുടിശ്ശിക നല്‍കാന്‍ നാം ശ്രമിച്ചുവെന്ന ഈ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ എനിക്കു സാധിക്കണം.

സുഹൃത്തുക്കളെ,
എല്ലാ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ദരിദ്രരുടെ ക്ഷേമത്തിനായുള്ള എല്ലാ പദ്ധതികളിലും ഒരു വിശ്വാസത്തിലും വിഭാഗത്തിലും വര്‍ഗത്തിലും പെട്ട ആരും പിന്നാക്കം പോകരുത് എന്നാണ്. ഇതൊരു വലിയ ദൃഢനിശ്ചയമാണ്. വിധവകളായ അമ്മമാര്‍ ഇന്ന് എനിക്ക് സമ്മാനിച്ച രാഖി വളരെ വലുതാണ്. ഇതൊരു നൂല്‍ മാത്രമല്ല, നമ്മെ മുന്നോട്ടു നടത്തിയ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തി നിങ്ങള്‍ എനിക്ക് നല്‍കി. ഈ രാഖി വിലമതിക്കാനാവാത്ത സമ്മാനമായാണ് ഞാന്‍ കണക്കാക്കുന്നത്. പാവങ്ങളെ ലക്ഷ്യംവെക്കാനും പദ്ധതികള്‍ നൂറു ശതമാനവും വിജയിപ്പിക്കാനും അത് എനിക്ക് പ്രചോദനവും ധൈര്യവും പിന്തുണയും നല്‍കുന്നു. ഇതാണ് 'എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം, എല്ലാവരുടെയും വിശ്വാസ്യത' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിധവകളായ അമ്മമാരുടെ ശ്രമഫലമായാണ് ഇന്ന് ഈ രാഖി നിര്‍മിച്ചിരിക്കുന്നത്. ഞാന്‍ (മുഖ്യമന്ത്രിയായി) ഗുജറാത്തിലായിരുന്നപ്പോള്‍ എന്റെ സുരക്ഷ സംബന്ധിച്ച് ഇടയ്ക്കിടെ റിപ്പോര്‍ട്ടുകള്‍ വരാറുണ്ടായിരുന്നു. ഒരിക്കല്‍ എന്റെ അസുഖത്തെക്കുറിച്ച് ഒരു വാര്‍ത്ത വന്നു. എന്റെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും സംരക്ഷണ കവചം ഉള്ളിടത്തോളം ആര്‍ക്കും എന്നെ ഉപദ്രവിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ പലപ്പോഴും പറയാറുണ്ട്. എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹങ്ങള്‍ ഓരോ ഘട്ടത്തിലും ഓരോ നിമിഷത്തിലും എന്നോടൊപ്പം നിലനില്‍ക്കുന്നത് എനിക്ക് ഇന്ന് കാണാന്‍ കഴിയും. ഞാന്‍ എന്ത് ചെയ്താലും ഈ അമ്മമാരുടെയും സഹോദരിമാരുടെയും കടം വീട്ടാന്‍ കഴിയില്ല. ഈ രീതിയില്‍ വളര്‍ത്തിയതുകൊണ്ടാണ് ഒരിക്കല്‍ ചെങ്കോട്ടയില്‍ നിന്ന് സംസാരിക്കാന്‍ ധൈര്യപ്പെട്ടത്. എല്ലാ സംസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുകയും ഒപ്പം കൊണ്ടുപോകുകയും എല്ലാ ഗവണ്‍മെന്റ് ജീവനക്കാരെയും ഇതിനായി ഏകോപിപ്പിക്കുകയും ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം തികയുന്ന സ്വാതന്ത്ര്യത്തിന്റെ 'അമൃത കാലം' ആണ്. ചെങ്കോട്ടയില്‍ നിന്നുള്ള ഈ 'അമൃത് കാല'ത്തില്‍ ഞാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള പദ്ധതികളുടെ പൂര്‍ണതയെക്കുറിച്ച് പറഞ്ഞിരുന്നു. നൂറു ശതമാനം സേവനമെന്ന ഞങ്ങളുടെ പ്രചരണം സാമൂഹ്യനീതിക്കുള്ള മികച്ച മാധ്യമമാണ്. മൃദുഭാഷിയായ മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ ഗുജറാത്ത് ഗവണ്‍മെന്റ് ഈ ദൃഢനിശ്ചയം നിറവേറ്റാന്‍ സമ്പൂര്‍ണ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,
സാമൂഹിക സുരക്ഷയുടെയും പൊതുജന ക്ഷേമത്തിന്റെയും പൂര്‍ണത സംബന്ധിച്ചു ഗവണ്‍മെന്റ് നടത്തുന്ന പ്രചാരണത്തെ ഒറ്റവാക്കില്‍ വിവരിക്കണമെങ്കില്‍ എനിക്ക് സാധിക്കുക അത് പാവപ്പെട്ടവരുടെ അന്തസ്സാണ് എന്ന് പറയാനാണ്. പാവപ്പെട്ടവന്റെ അന്തസ്സിനു വേണ്ടിയുള്ള ഗവണ്‍മെന്റും പ്രമേയങ്ങളും മൂല്യങ്ങളും! അതാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. നേരത്തെ, സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ചെറിയ രാജ്യങ്ങളുടെ ഉദാഹരണങ്ങള്‍ നാം പലപ്പോഴും ഉദ്ധരിച്ചിരുന്നു. ഇന്ത്യയില്‍ അവ നടപ്പിലാക്കാന്‍ നടത്തിയ ശ്രമങ്ങളുടെ വ്യാപ്തിയും സ്വാധീനവും വളരെ പരിമിതമാണ്. എന്നാല്‍ രാജ്യം അതിന്റെ വ്യാപ്തി വിശാലമാക്കി 2014 ന് ശേഷം എല്ലാവരേയും ഒപ്പം കൂട്ടി. അതിന്റെ ഫലം നമ്മുടെ എല്ലാവരുടെയും മുന്നിലുണ്ട്. 50 കോടിയിലധികം ജനങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും അവരില്‍ കോടിക്കണക്കിന് പേര്‍ക്ക് 4 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ലഭിച്ചു, കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് 60 വയസ്സിന് ശേഷം സ്ഥിര പെന്‍ഷന്‍ പദ്ധതിയും ലഭിച്ചു. നല്ല വീട്, കക്കൂസ്, ഗ്യാസ് കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ സൗകര്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഓഫീസുകള്‍ ചുറ്റി ജീവിതം മുഴുവന്‍ കഴിച്ചുകൂട്ടിയ പാവപ്പെട്ടവര്‍ തളര്‍ന്നുപോകും. നമ്മുടെ ഗവണ്‍മെന്റ് ഈ സാഹചര്യങ്ങളെല്ലാം മാറ്റി, പദ്ധതികള്‍ മെച്ചപ്പെടുത്തി, പുതിയ ലക്ഷ്യങ്ങള്‍ സ്ഥാപിച്ചു, ഞങ്ങള്‍ അവ തുടര്‍ച്ചയായി നേടിക്കൊണ്ടിരിക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് ആദ്യമായി നേരിട്ട് സഹായം ലഭിച്ചു. ചെറുകിട കര്‍ഷകരെ ആരും ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. കഷ്ടിച്ച് രണ്ടേക്കര്‍ ഭൂമിയുള്ളവരാണ് രാജ്യത്തുള്ള 90% ചെറുകിട കര്‍ഷകരും. ആ ചെറുകിട കര്‍ഷകര്‍ക്കായി നാം ഒരു പദ്ധതി ഉണ്ടാക്കി. ബാങ്കര്‍മാര്‍ നമ്മുടെ മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്കായി നാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങി. ഇതുമാത്രമല്ല, വഴിയോരക്കച്ചവടക്കാര്‍ക്ക് ആദ്യമായി പിഎം സ്വനിധി പദ്ധതി പ്രകാരം ബാങ്കുകളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിച്ചു. ഞങ്ങളുടെ സി.ആര്‍. പാട്ടീലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകരും സ്വനിധി പദ്ധതി പ്രകാരം വഴിയോരക്കച്ചവടക്കാര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്ന ഈ പ്രചരണം വിപുലീകരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, അതുവഴി അവരുടെ ബിസിനസുകള്‍ പലിശയുടെ ദൂഷിത വലയത്തില്‍ നിന്ന് മുക്തമാകണം. അവര്‍ സമ്പാദിക്കുന്നതെന്തും അവരുടെ വീട്ടുകാര്‍ക്ക് പ്രയോജനപ്പെടും വിധം ബറൂച്ചോ അങ്കലേശ്വറോ അല്ലെങ്കില്‍ വാലിയയോ ഉള്‍പ്പെടെ എല്ലാ നഗരങ്ങളിലേക്കും വ്യാപിക്കട്ടെ.

ഏറെ നാളായി വരാത്തതിനാല്‍ ഭറൂച്ചിലെ ജനങ്ങളെ നേരില്‍ കാണണമായിരുന്നു. എനിക്ക് ഭറൂച്ചുമായി വളരെ പഴയ ബന്ധമുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങളായി വ്യാപാര സാംസ്‌കാരിക പൈതൃക കേന്ദ്രമാണ് ഭറൂച്ച്. ലോകത്തെ ഒന്നിപ്പിക്കുന്ന ഇടമായി ഭറൂച്ച് അറിയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. സാംസ്‌കാരിക പൈതൃകത്തിന് പേരുകേട്ട ഭറൂച്ച്-അങ്കലേശ്വര്‍ ഇപ്പോള്‍ വ്യാപാര-വ്യാപാര മേഖലകളില്‍ മേല്‍ക്കൈ പുലര്‍ത്തുന്നു. ഭറൂച്ച്-അങ്കലേശ്വര്‍ ഇപ്പോള്‍ ആര്‍ക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ഇരട്ട നഗരമായി മാറിയിരിക്കുന്നു. ഞാന്‍ ഇവിടെ ജീവിച്ചിരുന്ന കാലത്തെ സംഭവങ്ങളെല്ലാം ഞാന്‍ ഓര്‍ക്കുന്നു. ആധുനിക വികസനത്തില്‍ ഇന്ന് ഭറൂച്ച് ജില്ല അതിന്റെ പേര് കൊത്തിയെടുക്കുകയാണ്. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ ഭറൂച്ചിലെ ജനങ്ങളുടെ ഇടയില്‍ ആയിരിക്കുമ്പോള്‍, അവരുടെ എല്ലാവരുടെയും ഓര്‍മ്മകള്‍ എന്റെ മനസ്സിലേക്ക് വരുന്നത് സ്വാഭാവികമാണ്. നിരവധി ആളുകളുമായും മുതിര്‍ന്ന സുഹൃത്തുക്കളുമായും ഞാന്‍ ബന്ധപ്പെടുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ (രാഷ്ട്രീയ സ്വയംസേവക്) സംഘത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, ബസില്‍ നിന്ന് ഇറങ്ങി മുക്തിനഗര്‍ സൊസൈറ്റിയിലേക്ക് മൂല്‍ചന്ദ്ഭായ് ചൗഹാന്‍, ബിപിന്‍ഭായ് ഷാ, ശങ്കര്‍ഭായ് ഗാന്ധി എന്നിവരെയും മറ്റ് നിരവധി സുഹൃത്തുക്കളെയും കാണാനായി പലപ്പോഴും നടക്കുമായിരുന്നു. നിങ്ങളെ കാണുമ്പോള്‍ സമൂഹത്തിനു വേണ്ടി ജീവിച്ച എന്റെ ധീരനായ സുഹൃത്ത് ശിരീഷ് ബംഗാളിയെ ഓര്‍ത്തുപോകുന്നു. ലല്ലുഭായ് സ്ട്രീറ്റില്‍ നിന്ന് പുറത്തുവന്നതിന് ശേഷമുള്ള പഞ്ച്ബട്ടി സര്‍ക്കിള്‍ ഞാന്‍ ഓര്‍ക്കുന്നു. 20-25 വയസ്സ് പ്രായമുള്ളവര്‍ക്ക് പഞ്ച്ബട്ടിയുടെയും ലല്ലുഭായ് സ്ട്രീറ്റിന്റെയും അവസ്ഥയെക്കുറിച്ച് പോലും അറിയില്ല. ഇടുങ്ങിയ റോഡായതിനാല്‍ സ്‌കൂട്ടര്‍ ഓടിക്കാന്‍ ബുദ്ധിമുട്ടുള്ള നിരവധി കുഴികളും ഉണ്ടായിരുന്നു. ഞാന്‍ അവിടെ പോകാറുണ്ടായിരുന്നതിനാല്‍ അത് വ്യക്തമായി ഓര്‍ക്കുന്നു. അക്കാലത്ത് പൊതുയോഗം നടത്താന്‍ അവസരം ലഭിച്ചിരുന്നില്ല. വളരെക്കാലം മുമ്പ്, ഭറൂച്ചിലെ ആളുകള്‍ എന്നെ ശക്തിനഗര്‍ സൊസൈറ്റിയില്‍ പിടികൂടി. അന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു. ഇപ്പോള്‍ 40 വര്‍ഷമായിരിക്കണം. ശക്തിനഗര്‍ സൊസൈറ്റിയില്‍ യോഗം ചേര്‍ന്നു. എന്നെ അത്ഭുതപ്പെടുത്തി, സൊസൈറ്റിയില്‍ നില്‍ക്കാന്‍ പോലും സ്ഥലം ഇല്ലായിരുന്നു. ഒരുപാട് പേര്‍ എന്നെ അനുഗ്രഹിക്കാന്‍ വന്നിരുന്നു. ഞാന്‍ അറിയപ്പെടാത്ത ആളല്ല, എന്നിട്ടും ഒരു വലിയ സമ്മേളനമുണ്ടായിരുന്നു. അന്ന് ഞാന്‍ രാഷ്ട്രീയത്തില്‍ ആരുമായിരുന്നില്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന പുതിയ ആളുമായിരുന്നു. ഒരുപാട് പത്രപ്രവര്‍ത്തക സുഹൃത്തുക്കളെ ഞാന്‍ കണ്ടു. ഭറൂച്ചില്‍ കോണ്‍ഗ്രസ് ഒരിക്കലും വിജയിക്കില്ലെന്ന് നിങ്ങള്‍ എഴുതിവെക്കൂ എന്ന് എന്റെ പ്രസംഗത്തിന് ശേഷം ഞാന്‍ അവരോട് പറഞ്ഞു.
ഏകദേശം 40 വര്‍ഷം മുമ്പ് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്നെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി. ഭറൂച്ചിലെ ജനങ്ങളുടെ സ്‌നേഹവും അനുഗ്രഹവും കൊണ്ടാണ് ഞാന്‍ ശരിയാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടത്. ഗ്രാമങ്ങളിലെല്ലാം സഞ്ചരിക്കാനും നിരവധി ആദിവാസി കുടുംബങ്ങള്‍ക്കിടയില്‍ ജീവിക്കാനും അവരുടെ സന്തോഷത്തിലും സങ്കടങ്ങളിലും അവരോടൊപ്പം കഴിയാനും അവസരം ലഭിച്ചതുകൊണ്ടാണ് ഭറൂച്ചില്‍ നിന്നും ആദിവാസി കുടുംബങ്ങളില്‍ നിന്നും എനിക്ക് ഇത്രയും സ്‌നേഹം ലഭിച്ചത്. ഞാന്‍ ചന്ദുഭായ് ദേശ്മുഖിനൊപ്പം ജോലി ചെയ്തു, പിന്നീട് ഞങ്ങളുടെ മന്‍സുഖ്ഭായ് എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു. ആ ദിവസങ്ങളില്‍ ഒരുപാട് സുഹൃത്തുക്കളുമായും ആളുകളുമായും ജോലി ചെയ്തു, നിങ്ങളെ നേരിട്ട് കാണുന്നത് ശരിക്കും സന്തോഷകരമായിരിക്കുമായിരുന്നു. ഞാന്‍ വളരെ ദൂരെയാണെങ്കിലും എല്ലാ ഓര്‍മ്മകളും പുതുക്കുന്നു. പച്ചക്കറി വില്‍പനക്കാരന്റെ വണ്ടിയില്‍ നിന്ന് പച്ചക്കറി താഴെ വീഴുന്ന തരത്തില്‍ റോഡുകളുടെ അവസ്ഥ പണ്ട് ശോചനീയമായിരുന്നുവെന്ന് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ആ വഴിയിലൂടെ കടന്നുപോകുമ്പോള്‍ പാവപ്പെട്ടവരുടെ ബാഗ് തലകീഴായി മറിഞ്ഞുകിടക്കുന്നത് കാണുമ്പോഴെല്ലാം ഞാന്‍ അതെടുത്ത് അവരുടെ കൈയില്‍ ഏല്‍പ്പിക്കുമായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഞാന്‍ ഭറൂച്ചില്‍ പ്രവര്‍ത്തിച്ചത്. ഇന്ന് ഭറൂച്ചില്‍ സര്‍വതോന്മുഖമായ വികസനമാണ് നടക്കുന്നത്. റോഡുകള്‍ മെച്ചപ്പെട്ടു, ജീവിതം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ഭറൂച്ച് ജില്ല അതിവേഗം മുന്നേറി. ഉമര്‍ഗാവ് മുതല്‍ അംബാജി വരെ ഗോത്രമേഖലയില്‍ നിന്ന് ഗുജറാത്തില്‍ നിരവധി ആദിവാസി മുഖ്യമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സയന്‍സ് സ്‌കൂളുകള്‍ ഉണ്ടായിരുന്നില്ല. ഞാന്‍ മുഖ്യമന്ത്രിയായതിന് ശേഷമാണ് അവ ആരംഭിച്ചത്. സയന്‍സ് സ്‌കൂളുകള്‍ ഇല്ലെങ്കില്‍, ഒരാള്‍ക്ക് എങ്ങനെ എഞ്ചിനീയറോ ഡോക്ടറോ ആകാന്‍ കഴിയും? തൊട്ടുമുന്‍പ് നമ്മുടെ യാഖൂബ്ബായി തന്റെ മകളെ ഡോക്ടറാകാന്‍ ഉദ്ദേശിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമാണ് ഇത് സാധ്യമായത്. ഇന്ന് മാറ്റം വന്നിരിക്കുന്നു. അതുപോലെ, അത് ഭറൂച്ചിലെ വ്യാവസായിക വികസനവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാന പാതയോ, ചരക്ക് ഇടനാഴിയോ, ബുള്ളറ്റ് ട്രെയിനുകളോ, എക്സ്പ്രസ്പാതകളോ ആകട്ടെ, ഭറൂച്ചില്‍ ഇല്ലാത്ത ഗതാഗത മാര്‍ഗ്ഗങ്ങളൊന്നും തന്നെയില്ല. ഒരു തരത്തില്‍, യുവാക്കളുടെ സ്വപ്ന ജില്ലയായി മാറുകയാണ് ഭറൂച്ച്. യുവാക്കളുടെ അഭിലാഷങ്ങളുടെ നഗരം കൂടുതല്‍ വികസിക്കുകയാണ്.
ഇപ്പോള്‍ ഭറൂച്ച് അല്ലെങ്കില്‍ റാപിപ്ലയുടെ പേര് മാ നര്‍മ്മദ (നദി) ദ്വീപിലെ ഏകതാ പ്രതിമയ്യുടെ പേരില്‍ ഇന്ത്യയിലും ലോകത്തും തിളങ്ങുന്നു. ഒരാള്‍ക്ക് ഏകതാ പ്രതിമയിലേക്ക് പോകണമെങ്കില്‍ ബറൂച്ചില്‍ നിന്നോ രാജ്പിപ്ലയില്‍ നിന്നോ പോകണം. നര്‍മ്മദയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് കുടിവെള്ളം ഒരു പ്രശ്‌നമായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. ഒരു സംഭരണി സൃഷ്ടിച്ചും കടലിലെ ഉപ്പുവെള്ളം നിയന്ത്രിച്ചും ഞങ്ങള്‍ അതിനു പരിഹാരം കണ്ടെത്തി, അങ്ങനെ കെവാഡിയ നര്‍മ്മദാ ജലത്താല്‍ നിറഞ്ഞിരിക്കുന്നു. ഭാവിയില്‍ കുടിവെള്ളത്തിന് ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഭൂപേന്ദ്രഭായിയെ ഞാന്‍ അഭിനന്ദിക്കുന്നു. അതുണ്ടാക്കുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. സുഹൃത്തുക്കളേ, നിങ്ങളെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. പഴയ സുഹൃത്തുക്കളെ ഓര്‍ക്കുന്നത് സ്വാഭാവികമാണ്. സമുദ്ര സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിനായി ഭറൂച്ച് ജില്ലയ്ക്ക് വളരെയധികം ചെയ്യാന്‍ കഴിയും. നമ്മുടെ സാഗര്‍ഖേഡു യോജനയിലൂടെ സമുദ്രത്തിനകത്തെ സമ്പത്ത് പ്രയോജനപ്പെടുത്തി നാം മുന്നോട്ട് പോകണം. വിദ്യാഭ്യാസം, ആരോഗ്യം, ഷിപ്പിംഗ്, കണക്റ്റിവിറ്റി എന്നിങ്ങനെ എല്ലാ മേഖലകളിലും നമുക്ക് അതിവേഗം മുന്നേറേണ്ടതുണ്ട്. ഭറൂച്ച് ജില്ല ഒരു വലിയ മുന്നേറ്റം നടത്തുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് അഭിനന്ദനങ്ങള്‍. നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ജയ് ജയ് ഗരവി ഗുജറാത്ത്, വന്ദേമാതരം!

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
GST 2.0 reforms boost India's economy amid global trade woes: Report

Media Coverage

GST 2.0 reforms boost India's economy amid global trade woes: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister congratulates space scientists and engineers for successful launch of LVM3-M6 and BlueBird Block-2
December 24, 2025

The Prime Minister, Shri Narendra Modi has congratulated space scientists and engineers for successful launch of LVM3-M6, the heaviest satellite ever launched from Indian soil, and the spacecraft of USA, BlueBird Block-2, into its intended orbit. Shri Modi stated that this marks a proud milestone in India’s space journey and is reflective of efforts towards an Aatmanirbhar Bharat.

"With LVM3 demonstrating reliable heavy-lift performance, we are strengthening the foundations for future missions such as Gaganyaan, expanding commercial launch services and deepening global partnerships" Shri Modi said.

The Prime Minister posted on X:

"A significant stride in India’s space sector…

The successful LVM3-M6 launch, placing the heaviest satellite ever launched from Indian soil, the spacecraft of USA, BlueBird Block-2, into its intended orbit, marks a proud milestone in India’s space journey.

It strengthens India’s heavy-lift launch capability and reinforces our growing role in the global commercial launch market.

This is also reflective of our efforts towards an Aatmanirbhar Bharat. Congratulations to our hardworking space scientists and engineers.

India continues to soar higher in the world of space!"

@isro

"Powered by India’s youth, our space programme is getting more advanced and impactful.

With LVM3 demonstrating reliable heavy-lift performance, we are strengthening the foundations for future missions such as Gaganyaan, expanding commercial launch services and deepening global partnerships.

This increased capability and boost to self-reliance are wonderful for the coming generations."

@isro