എല്ലാവർക്കും അവസരങ്ങൾ നൽകുന്ന തുറന്ന വേദികൾ, സകലർക്കും വേണ്ടിയുള്ള വേദികൾ, എല്ലാവർക്കും പുരോഗതി എന്നിവ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
ആഗോള തടസ്സങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമിടയിലും, ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമായി തുടരുന്നു: പ്രധാനമന്ത്രി
ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണം; ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കണം: പ്രധാനമന്ത്രി
എല്ലാ ഘടകങ്ങളും 'ഇന്ത്യയിൽ നിർമ്മിച്ചത്' എന്ന അടയാളം വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചുകൊണ്ട്, ഇന്ത്യയിൽ,ഞങ്ങൾ ഒരു ഊർജ്ജസ്വലമായ പ്രതിരോധമേഖല വികസിപ്പിക്കുകയാണ് :പ്രധാനമന്ത്രി
ജിഎസ്ടിയിലെ ഘടനാപരമായ പരിഷ്കാരങ്ങൾ ഇന്ത്യയുടെ വളർച്ചാ പ്രയാണത്തിന് പുതിയ ചിറകുകൾ നൽകും: പ്രധാനമന്ത്രി

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജി, യുപി ​ഗവൺമെന്റ് മന്ത്രിമാർ, യുപി ബിജെപി പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ജി, വ്യവസായ മേഖലയിലെ സുഹൃത്തുക്കളേ, മറ്റ് വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ മാന്യവ്യക്തിത്വങ്ങളേ...

ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ വ്യാപാരികളെയും, നിക്ഷേപകരെയും, സംരംഭകരെയും, യുവ സുഹൃത്തുക്കളെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. 2200-ലധികം പ്രദർശകർ ഇവിടെ അവരുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഇത്തവണ, വ്യാപാര പ്രദർശനത്തിന്റെ പങ്കാളിരാഷ്ട്രം റഷ്യയാണ്. ഇതിനർത്ഥം ഈ വ്യാപാര പ്രദർശനത്തിൽ, കാലം തെളിയിച്ച പങ്കാളിത്തം ഞങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ പരിപാടി സംഘടിപ്പിച്ചതിന് മുഖ്യമന്ത്രി യോഗി ജിയെയും, മറ്റ് എല്ലാ ​ഗവൺമെന്റ് സഹപ്രവർത്തകരേയും, പങ്കാളികളേയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന് നമ്മുടെ മാർ​ഗദർശിയായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജിയുടെ ജന്മദിനമാണ്. ദീൻദയാൽ ജി നമുക്ക് അന്ത്യോദയയുടെ പാത കാണിച്ചുതന്നു. അന്ത്യോദയ എന്നാൽ ഏറ്റവും പിന്നിലുള്ളയാളുടെ ഉയർച്ചയാണ്. ദരിദ്രരിൽ ഏറ്റവും ദരിദ്രരിലേക്ക് വികസനം എത്തണം, എല്ലാ വിവേചനങ്ങളും അവസാനിക്കണം. ഇതാണ് അന്ത്യോദയ, സാമൂഹിക നീതിയുടെ ശക്തി അന്ത്യോദയയിലാണ്. ഇന്ന് ഇന്ത്യ ലോകത്തിന് ഈ വികസന മാതൃക വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ, 

ഞാൻ നിങ്ങൾക്ക് ഒരു ഉദാഹരണം തരാം. ഇന്ന്, നമ്മുടെ ഫിൻടെക് (സാമ്പത്തിക സാങ്കേതികവിദ്യ) മേഖല ലോകമെമ്പാടും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഈ ഫിൻടെക് മേഖലയുടെ ഏറ്റവും പ്രധാനപ്പെട്ട വശം അത് സമഗ്ര വികസനത്തെ ഗണ്യമായി ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നതാണ്. എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന തുറന്ന പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. യുപിഐ, ആധാർ, ഡിജി ലോക്കർ, ONDC എന്നിവ എല്ലാവർക്കും അവസരം നൽകുന്നു. അതായത് എല്ലാവർക്കും പ്ലാറ്റ്‌ഫോം, എല്ലാവർക്കും പുരോഗതി. ഇന്ന് അതിന്റെ ഫലം ഇന്ത്യയിൽ എല്ലായിടത്തും ദൃശ്യമാണ്. മാളിൽ ഷോപ്പിംഗ് നടത്തുന്ന വ്യക്തിയും യുപിഐ ഉപയോഗിക്കുന്നു, റോഡിൽ ചായ വിൽക്കുന്ന വ്യക്തിയും യുപിഐ ഉപയോഗിക്കുന്നു. ഒരുകാലത്ത് വൻകിട കമ്പനികൾക്ക് മാത്രം ലഭ്യമായിരുന്ന ഔപചാരിക ക്രെഡിറ്റ് ഇപ്പോൾ പ്രധാനമന്ത്രി സ്വാനിധി വഴി തെരുവ് കച്ചവടക്കാരിലേക്ക് എത്തുന്നു.

സുഹൃത്തുക്കളേ,

അത്തരത്തിലൊന്നാണ് ഗവൺമെന്റ് ഇ-മാർക്കറ്റ് പ്ലേസ്, അതായത് GeM. ഒരു കാലത്ത്, ഗവൺമെന്റിന് എന്തെങ്കിലും സാധനങ്ങൾ വിൽക്കേണ്ടി വന്നാൽ, അത് വലിയ കമ്പനികളുടെ കൈകളിലായിരുന്നു, ഒരു തരത്തിൽ അത് അവരുടെ നിയന്ത്രണത്തിലായിരുന്നു. എന്നാൽ ഇന്ന്, ഏകദേശം 25 ലക്ഷം വിൽപ്പനക്കാരും സേവന ദാതാക്കളും GeM പോർട്ടലുമായി ബന്ധിപ്പിച്ച് ​ഗവൺമെന്റിന് വിതരണം ചെയ്യുന്നു. ഇവർ ചെറുകിട വ്യാപാരികൾ, സംരംഭകർ, കടയുടമകൾ എന്നിവരാണ്, അവർ ഇന്ത്യാ ഗവൺമെന്റിന്റെ ആവശ്യപ്രകാരം, അവരുടെ സാധനങ്ങൾ നേരിട്ട് ഇന്ത്യാ ഗവൺമെന്റിന് വിൽക്കുന്നു, ഇന്ത്യാ ഗവൺമെന്റ് അവ വാങ്ങുന്നു. ഇതുവരെ ഇന്ത്യാ ഗവൺമെന്റ് GeM വഴി 15 ലക്ഷം കോടി രൂപയുടെ സാധനങ്ങളോ സേവനങ്ങളോ വാങ്ങിയിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും. ഈ പോർട്ടലിൽ നമ്മുടെ MSME-കളിൽ നിന്ന് ഏകദേശം 7 ലക്ഷം കോടി രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. മുൻ ഗവൺമെന്റുകളുടെ കാലത്ത് ഇത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു, എന്നാൽ ഇന്ന് രാജ്യത്തിന്റെ വിദൂര കോണുകളിലുള്ള ചെറുകിട കടയുടമകൾ പോലും GeM പോർട്ടലിൽ അവരുടെ സാധനങ്ങൾ വിൽക്കുന്നു. യഥാർത്ഥ അർത്ഥത്തിൽ ഇതാണ് അന്ത്യോദയ, ഇതാണ് വികസനത്തിന്റെ അടിത്തറ.

 

സുഹൃത്തുക്കളേ,

ഇന്ന്, 2047 ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ലോകത്ത് നടക്കുന്ന തടസ്സങ്ങളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ വളർച്ച ശ്രദ്ധേയമാണ്. തടസ്സങ്ങൾ നമ്മെ വ്യതിചലിപ്പിക്കുന്നില്ല, പക്ഷേ ആ സാഹചര്യങ്ങളിൽ നിന്ന് നമുക്ക് പുതിയ ദിശകൾ കണ്ടെത്താം, ഒരു പുതിയ ദിശയിലേക്കുള്ള അവസരങ്ങൾ നമുക്ക് കണ്ടെത്താം. അതിനാൽ, ഈ തടസ്സങ്ങൾക്കിടയിൽ, ഇന്ന് ഇന്ത്യ വരും ദശകങ്ങൾക്കുള്ള അടിത്തറ ശക്തിപ്പെടുത്തുകയാണ്. ഇതിലും, നമ്മുടെ ദൃഢനിശ്ചയം, നമ്മുടെ മന്ത്രം, സ്വാശ്രയ ഇന്ത്യ എന്നതാണ്. മറ്റുള്ളവരെ ആശ്രയിക്കുന്നതിനേക്കാൾ വലിയ നിസ്സഹായത മറ്റൊന്നില്ല. മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു രാജ്യം മറ്റുള്ളവരെ എത്രത്തോളം ആശ്രയിക്കുന്നുവോ അത്രത്തോളം അതിന്റെ വളർച്ച കൂടുതൽ വിട്ടുവീഴ്ച ചെയ്യപ്പെടും. അതിനാൽ, ഇന്ത്യ പോലുള്ള ഒരു രാജ്യം ആരെയും ആശ്രയിക്കുന്നത് ഇനി സ്വീകാര്യമല്ല, അതിനാൽ ഇന്ത്യയെ സ്വാശ്രയമാക്കേണ്ടിവരും. ഇന്ത്യയിൽ നമുക്ക് നിർമ്മിക്കാൻ കഴിയുന്ന എല്ലാ ഉൽപ്പന്നങ്ങളും നമ്മൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കണം. ഇന്ന്, എന്റെ മുന്നിൽ ധാരാളം സംരംഭകരും വ്യാപാരികളും ഇരിക്കുന്നത് ഞാൻ കാണുന്നു. ഈ സ്വാശ്രയ ഇന്ത്യ ക്യാമ്പെയ്‌നിൽ നിങ്ങൾ വലിയ പങ്കാളികളാണ്. സ്വാശ്രയ ഇന്ത്യയെ ശക്തിപ്പെടുത്തുന്ന രീതിയിൽ നിങ്ങളുടെ ബിസിനസ്സ് മോഡൽ വികസിപ്പിക്കാൻ ഞാൻ ഇന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

മെയ്ക്ക് ഇൻ ഇന്ത്യയിലും നിർമ്മാണത്തിലും ​ഗവൺമെന്റ് എത്രമാത്രം ഊന്നൽ നൽകുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ചിപ്പുകൾ മുതൽ കപ്പലുകൾ വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നിങ്ങളുടെ ബിസിനസ്സ് എളുപ്പമാക്കുന്നതിനായി ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നത്. 40,000-ത്തിലധികം നിർബന്ധിത വ്യവസ്ഥകൾ ​ഗവൺമെന്റ് ഇല്ലാതാക്കി. ബിസിനസ്സിലെ ചെറിയ തെറ്റുകൾക്ക് പോലും നിങ്ങൾക്കെതിരെ കേസെടുക്കാൻ ഇടയാക്കിയിരുന്ന നൂറുകണക്കിന് നിയമങ്ങൾ ​ഗവൺമെന്റ് ക്രിമിനൽ കുറ്റമല്ലാതാക്കി. ​ഗവൺമെന്റ് നിങ്ങളുടെ തോളോട് തോൾ ചേർന്ന് നടക്കുന്നു.

പക്ഷേ, സുഹൃത്തുക്കളേ,

എനിക്കും ചില പ്രതീക്ഷകളുണ്ട്, അത് ഞാൻ തീർച്ചയായും നിങ്ങളുമായി പങ്കിടും. നിങ്ങൾ എന്ത് നിർമ്മിക്കുന്നുവോ, അത് മികച്ച ഗുണനിലവാരമുള്ളതായിരിക്കണം, മികച്ചതിൽ ഏറ്റവും മികച്ചതായിരിക്കണം. ഇന്ന്, തദ്ദേശീയ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടണം, അവ ഉപഭോക്തൃ സൗഹൃദമായിരിക്കണം, ദീർഘകാലത്തേക്ക് ഉപയോഗപ്രദമായിരിക്കണം എന്ന ചിന്തയാണ് നാട്ടുകാർ മനസ്സിൽ സൂക്ഷിക്കുന്നത്. അതിനാൽ, ഗുണനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇന്ന്, രാജ്യത്തെ ഓരോ പൗരനും സ്വദേശിയുമായി ബന്ധപ്പെടുന്നു, സ്വദേശി വാങ്ങാൻ ആഗ്രഹിക്കുന്നു, അഭിമാനത്തോടെ, "ഇതാണ് സ്വദേശി" എന്ന് പറയുന്നു. ഇന്ന് നമ്മൾ എല്ലായിടത്തും ഈ വികാരം അനുഭവിക്കുന്നു. നമ്മുടെ വ്യാപാരികളും ഈ മന്ത്രം സ്വീകരിക്കണം. ഇന്ത്യയിൽ ലഭ്യമായ എന്തിനും മുൻഗണന നൽകണം.

 

സുഹൃത്തുക്കളേ,

ഒരു നിർണായക വിഷയം ഗവേഷണമാണ്. ഗവേഷണത്തിലെ നിക്ഷേപം നാം വർദ്ധിപ്പിക്കേണ്ടതുണ്ട്; നമ്മൾ അത് പലമടങ്ങ് വർദ്ധിപ്പിക്കേണ്ടതുണ്ട്. നവീകരണമില്ലെങ്കിൽ ലോകം സ്തംഭിക്കും, ബിസിനസ്സ് സ്തംഭിക്കും, ജീവിതം സ്തംഭിക്കും. ഇത് പരിഹരിക്കാൻ ​ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ, ഗവേഷണത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം. ഇതാണ് കാലഘട്ടത്തിന്റെ ആവശ്യം. തദ്ദേശീയ ഗവേഷണം, തദ്ദേശീയ രൂപകൽപ്പന, വികസനം എന്നിവയുടെ ഒരു മുഴുവൻ ആവാസവ്യവസ്ഥയും നാം സൃഷ്ടിക്കണം. 

സുഹൃത്തുക്കളേ,

നിക്ഷേപത്തിനുള്ള അത്ഭുതകരമായ സാധ്യതകളാൽ നിറഞ്ഞതാണ് നമ്മുടെ ഉത്തർപ്രദേശ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തർപ്രദേശിൽ നടന്ന കണക്റ്റിവിറ്റി വിപ്ലവം ലോജിസ്റ്റിക്സ് ചെലവ് ഗണ്യമായി കുറച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്; രാജ്യത്തെ രണ്ട് പ്രധാന ചരക്ക് ഇടനാഴികളുടെ കേന്ദ്രമാണിത്. പൈതൃക ടൂറിസത്തിലും ഉത്തർപ്രദേശ് ഒന്നാം സ്ഥാനത്താണ്. നമാമി ഗംഗേ പോലുള്ള പ്രചാരണങ്ങൾ ഉത്തർപ്രദേശിനെ ക്രൂയിസ് ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി. "ഒരു ജില്ല, ഒരു ഉൽപ്പന്നം" എന്ന സംരംഭം ഉത്തർപ്രദേശിലെ നിരവധി ജില്ലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ വിദേശ അതിഥികളെ കാണേണ്ടിവരുമ്പോൾ ഇക്കാലത്ത് ആർക്ക്, എന്ത് നൽകണമെന്ന് ഞാൻ അധികം ചിന്തിക്കേണ്ടതില്ല. ഞങ്ങളുടെ ടീം "ഒരു ജില്ല, ഒരു ഉൽപ്പന്നം" പട്ടിക പരിശോധിക്കുന്നു, ഞാൻ അവ ലോകമെമ്പാടുമുള്ള ആളുകൾക്ക് നൽകുന്നു.

സുഹൃത്തുക്കളേ,

നിർമ്മാണത്തിലും യുപി പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന്, ഇലക്ട്രോണിക്സ്, മൊബൈൽ നിർമ്മാണ മേഖലയിൽ, കഴിഞ്ഞ ദശകത്തിൽ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ഉൽ‌പാദക രാജ്യമായി മാറിയിരിക്കുന്നു. ഇതിൽ ഉത്തർപ്രദേശ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ന്, ഇന്ത്യയിൽ നിർമ്മിക്കുന്ന ആകെ മൊബൈൽ ഫോണുകളിൽ ഏകദേശം 55 ശതമാനം ഇവിടെ ഉത്തർപ്രദേശിലാണ് നിർമ്മിക്കുന്നത്. സെമികണ്ടക്ടർ മേഖലയിലും ഉത്തർപ്രദേശ് ഇപ്പോൾ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തും. ഏതാനും കിലോമീറ്റർ അകലെ ഒരു വലിയ സെമികണ്ടക്ടർ സൗകര്യത്തിന്റെ നിർമ്മാണം ആരംഭിക്കാൻ പോകുന്നു.

 

സുഹൃത്തുക്കളേ,

പ്രതിരോധ മേഖലയിൽ നിന്നുള്ള മറ്റൊരു ഉദാഹരണം. നമ്മുടെ സേന 'സ്വദേശി'യെ ആഗ്രഹിക്കുന്നു, മറ്റുള്ളവരെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഇന്ത്യയിൽ തന്നെ ഒരു ഊർജ്ജസ്വലമായ പ്രതിരോധ മേഖല ഞങ്ങൾ വികസിപ്പിക്കുകയാണ്. എല്ലാ ഘടകങ്ങളും "ഇന്ത്യയിൽ നിർമ്മിച്ചത്" എന്ന ലേബൽ വഹിക്കുന്ന ഒരു ആവാസവ്യവസ്ഥ ഞങ്ങൾ സൃഷ്ടിക്കുകയാണ്. ഇതിൽ ഉത്തർപ്രദേശ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. റഷ്യയുമായി സഹകരിച്ച് നിർമ്മിച്ച ഫാക്ടറിയിൽ നിന്ന് വളരെ വേഗം എകെ 203 റൈഫിളുകളുടെ ഉത്പാദനം ആരംഭിക്കാൻ പോകുന്നു. യുപിയിൽ ഒരു പ്രതിരോധ ഇടനാഴിയും നിർമ്മിക്കുന്നുണ്ട്. ബ്രഹ്മോസ് മിസൈലുകൾ ഉൾപ്പെടെ നിരവധി ആയുധങ്ങളുടെ ഉത്പാദനം ഇതിനകം ആരംഭിച്ചു. നിങ്ങൾ എല്ലാവരോടുമായി ഞാൻ അഭ്യർത്ഥിക്കുന്നു, യുപിയിൽ നിക്ഷേപിക്കുക, യുപിയിൽ നിർമ്മിക്കുക. ലക്ഷക്കണക്കിന് MSMEകളുടെ ശക്തമായ ശൃംഖല ഇവിടെയുണ്ട്, അത് തുടർച്ചയായി വളർന്നുവരികയാണ്. അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്തി, ഇവിടെ ഒരു സമ്പൂർണ്ണ ഉൽപ്പന്നം നിർമ്മിക്കുക. ഇതിന് എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഉത്തർപ്രദേശ് ​ഗവൺമെന്റും ഇന്ത്യാ ​ഗവൺമെന്റും നിങ്ങളോടൊപ്പമുണ്ട്.

സുഹൃത്തുക്കളേ,

ഇന്ന് പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയ്ക്കുള്ള പ്രതിബദ്ധതയോടെ ഇന്ത്യ അതിന്റെ വ്യവസായത്തോടും, വ്യാപാരികളോടും, പൗരന്മാരോടും ഒപ്പം നിൽക്കുന്നു. മൂന്ന് ദിവസം മുമ്പ്, വരും തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഇന്ത്യയുടെ വളർച്ചയുടെ കഥയ്ക്ക് പുതിയ ചിറകുകൾ നൽകുന്ന ഘടനാപരമായ പരിഷ്കാരങ്ങളാണ് ഈ ജിഎസ്ടി മാറ്റങ്ങൾ. ഈ പരിഷ്കാരങ്ങൾ ജിഎസ്ടി രജിസ്ട്രേഷൻ ലളിതമാക്കുകയും നികുതി തർക്കങ്ങൾ കുറയ്ക്കുകയും MSMEകൾക്കുള്ള റീഫണ്ടുകൾ വേഗത്തിലാക്കുകയും ചെയ്യും. എല്ലാ മേഖലകൾക്കും ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. ജിഎസ്ടിക്ക് മുമ്പ്, ജിഎസ്ടിക്ക് ശേഷം, ഇപ്പോൾ മൂന്നാം ഘട്ടമായ നെക്സ്റ്റ് ജനറേഷൻ ജിഎസ്ടി പരിഷ്കാരങ്ങൾ എന്നിങ്ങനെ മൂന്ന് സാഹചര്യങ്ങളും നിങ്ങൾ എല്ലാവരും അനുഭവിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങളിലൂടെ എത്ര വലിയ വ്യത്യാസം വന്നിട്ടുണ്ടെന്ന് ഞാൻ നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. 2014 ന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, അതായത്, നിങ്ങൾ എനിക്ക് ഉത്തരവാദിത്തം നൽകുന്നതിന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 2014 ന് മുമ്പ്, നിരവധി നികുതികൾ ഉണ്ടായിരുന്നു, ഒരുതരം നികുതി പിരിമുറുക്കം. അതുകൊണ്ടു തന്നെ ബിസിനസ് ചെലവുകളും കുടുംബ ബജറ്റുകളും ഒരിക്കലും സന്തുലിതമായിരുന്നില്ല; അവ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരുന്നു. 1000 രൂപ വിലയുള്ള ഒരു ഷർട്ടിൽ, 2014 ന് മുമ്പുള്ളതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, നിങ്ങളുടെ പക്കൽ ഒരു പഴയ ബിൽ ഉണ്ടെങ്കിൽ അത് പുറത്തെടുക്കുക, 2014 ന് മുമ്പ്, 1000 രൂപ വിലയുള്ള ഒരു ഷർട്ടിന് 170 രൂപ നികുതി ചുമത്തിയിരുന്നു. 2017-ൽ നമ്മൾ GST നടപ്പിലാക്കിയപ്പോൾ, അത് നിലവിൽ വന്നതിനുശേഷം, GST നിരക്ക് 170 രൂപയിൽ നിന്ന് 50 രൂപയായി കുറച്ചു. അതായത്, നേരത്തെ 1000 രൂപ വിലയുള്ള ഒരു ഷർട്ടിന്റെ നികുതി 170 രൂപയായിരുന്നു, 2017-ൽ നമ്മൾ GST നടപ്പിലാക്കിയപ്പോൾ അത് 50 രൂപയായി. ഇപ്പോൾ സെപ്റ്റംബർ 22-ന് നടപ്പിലാക്കിയ നിരക്കുകൾക്ക് ശേഷം, 1000 രൂപ വിലയുള്ള അതേ ഷർട്ടിന് 35 രൂപ മാത്രമേ നികുതിയായി നൽകേണ്ടിവരൂ.

സുഹൃത്തുക്കളേ,

2014-ൽ, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ, ഷേവിംഗ് ക്രീം മുതലായവയ്ക്ക് ആരെങ്കിലും 100 രൂപ ചെലവഴിച്ചാൽ, 100 രൂപയ്ക്ക് 31 രൂപ എന്ന നിരക്കിൽ 31 രൂപ നികുതി നൽകേണ്ടി വന്നു. അതായത് 100 രൂപയുടെ ബില്ല് 131 രൂപയാകും. 2014 ന് മുമ്പുള്ള ഈ കാലഘട്ടത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. 2017 ൽ ജിഎസ്ടി നിലവിൽ വന്നപ്പോൾ, 100 രൂപ വിലയുള്ള അതേ ഇനം 118 രൂപയായി, 131 രൂപയിൽ നിന്ന് 118 രൂപയായി. അതായത് ഓരോ 100 രൂപ ബില്ലിലും 13 രൂപ നേരിട്ട് ലാഭിക്കാം. ഇപ്പോൾ, അടുത്ത തലമുറ ജിഎസ്ടിയിൽ, അതായത് ഇത്തവണ നടന്ന ജിഎസ്ടി പരിഷ്കരണത്തിൽ, ഈ ഇനങ്ങൾക്ക് 100 രൂപയ്ക്ക് 5 രൂപ വിലവരും, അത് 105 രൂപയായി. 131 രൂപയിൽ നിന്ന് 105 രൂപയായി. ഇതിനർത്ഥം 2014 ന് മുമ്പുള്ളതിനേക്കാൾ സാധാരണ പൗരന് 100 രൂപയ്ക്ക് 26 രൂപ നേരിട്ട് ലാഭിക്കാം, 100 രൂപയ്ക്ക് 26 രൂപ ലാഭിക്കാം. ഈ ഉദാഹരണത്തിൽ നിന്ന് ഒരു ശരാശരി കുടുംബം എല്ലാ മാസവും എത്രമാത്രം ലാഭിക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ഒരു കുടുംബം അവരുടെ ആവശ്യങ്ങൾക്കുള്ള വാർഷിക ചെലവുകൾ കണക്കാക്കുകയാണെങ്കിൽ, 2014 ൽ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്ന് കരുതുക, 2014 ന് മുമ്പ് ഏകദേശം ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ, അവർ ഏകദേശം 25,000 രൂപ നികുതിയായി നൽകേണ്ടിവരുമായിരുന്നു. ഒരു വർഷത്തിനുള്ളിൽ അയാൾ ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെങ്കിൽ, ഞാൻ വരുന്നതിന് മുമ്പ്, 2014 ന് മുമ്പ് നികുതി 25,000 രൂപയായിരുന്നു. ഇക്കാലത്ത്, ധീരരായ ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നു, ദയവായി അവരോട് പറയൂ. എന്നാൽ ഇപ്പോൾ അടുത്ത തലമുറ ജിഎസ്ടിക്ക് ശേഷം, ഒരു കുടുംബത്തിന്റെ വാർഷിക നികുതി വെറും 25,000 രൂപയിൽ നിന്ന് ഏകദേശം 5,000-6,000 രൂപയായി കുറഞ്ഞു. 25000 രൂപയിൽ നിന്ന് 5000 വരെ, കാരണം ഇപ്പോൾ മിക്ക അവശ്യ വസ്തുക്കൾക്കും അഞ്ച് ശതമാനം ജിഎസ്ടി മാത്രമേയുള്ളൂ.

 

സുഹൃത്തുക്കളേ,

നമ്മുടെ ഗ്രാമ സമ്പദ്‌വ്യവസ്ഥയിൽ ട്രാക്ടറുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2014 ന് മുമ്പ്, ഒരു ട്രാക്ടർ വാങ്ങുന്നതിന് ഒരാൾക്ക് എഴുപതിനായിരത്തിലധികം രൂപ നികുതി നൽകേണ്ടി വന്നു. 2014 ന് മുമ്പ് ഇത് എഴുപതിനായിരം രൂപയായിരുന്നു, ഇപ്പോൾ ഒരേ ട്രാക്ടറിന് മുപ്പതിനായിരം രൂപ മാത്രമേ നികുതി ചുമത്തുന്നുള്ളൂ. അതായത് കർഷകന് ഒരു ട്രാക്ടറിൽ നേരിട്ട് നാല്പതിനായിരത്തിലധികം രൂപ ലാഭിക്കാം. അതുപോലെ, ദരിദ്രർക്ക് മുച്ചക്ര വാഹനങ്ങൾ ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. 2014 ന് മുമ്പ്, ഒരു മുച്ചക്ര വാഹനത്തിന് ഏകദേശം അമ്പത്തയ്യായിരം രൂപ നികുതി ചുമത്തിയിരുന്നു, ഒരു മുച്ചക്ര വാഹനത്തിന് 55,000 രൂപ നികുതി ചുമത്തിയിരുന്നു. ഇപ്പോൾ അതേ മുച്ചക്ര വാഹനത്തിന്റെ ജിഎസ്ടി ഏകദേശം 35,000 ആയി കുറഞ്ഞു, അതായത് 20,000 രൂപയുടെ നേരിട്ടുള്ള ലാഭം ഉണ്ടായിട്ടുണ്ട്. അതുപോലെ, ജിഎസ്ടി കുറഞ്ഞതിനാൽ, 2014 നെ അപേക്ഷിച്ച് സ്കൂട്ടറുകൾക്ക് ഏകദേശം 8,000 രൂപയും മോട്ടോർ സൈക്കിളുകൾക്ക് ഏകദേശം 9,000 രൂപയും വിലകുറഞ്ഞു. ഇതിനർത്ഥം ദരിദ്രർ, നവ-മധ്യവർഗം, മധ്യവർഗം തുടങ്ങി എല്ലാവർക്കും ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു എന്നാണ്.

പക്ഷേ സുഹൃത്തുക്കളേ,

ഇതൊക്കെയാണെങ്കിലും, ചില രാഷ്ട്രീയ പാർട്ടികൾ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. 2014 ന് മുമ്പ് അവർ ഭരിച്ച ​ഗവൺമെന്റിന്റെ പരാജയങ്ങൾ മറച്ചുവെക്കാൻ കോൺഗ്രസും സഖ്യകക്ഷികളും പൊതുജനങ്ങളോട് കള്ളം പറയുകയാണ്. കോൺഗ്രസ് ​ഗവൺമെന്റുകളുടെ കാലത്ത് നികുതി വെട്ടിപ്പ് വ്യാപകമായിരുന്നു, കൊള്ളയടിച്ച പണം പോലും കൊള്ളയടിക്കപ്പെട്ടു എന്നതാണ് സത്യം. രാജ്യത്തെ സാധാരണ പൗരൻ നികുതിയുടെ ഭാരം കൊണ്ട് വലയുകയായിരുന്നു. വലിയ തോതിൽ നികുതി കുറയ്ക്കുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്തത് നമ്മുടെ ​ഗവൺമെന്റാണ്. ഈ രാജ്യത്തെ ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2014 ൽ അവരുടെ ​ഗവൺമെന്റ് അധികാരത്തിലിരുന്നപ്പോൾ, 2 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ഇളവ് നൽകിയിരുന്നു, പക്ഷേ 2 ലക്ഷം രൂപ മാത്രമായിരുന്നു. ഇന്ന്, 12 ലക്ഷം രൂപയുടെ വരുമാനം നികുതി രഹിതമാക്കുന്നതിലൂടെയും പുതിയ ജിഎസ്ടി പരിഷ്കരണത്തിലൂടെയും, രാജ്യത്തെ ജനങ്ങൾ ഈ വർഷം 2.5 ലക്ഷം കോടി രൂപ ലാഭിക്കാൻ പോകുന്നു.  നാട്ടുകാരുടെ പോക്കറ്റിലെ 2.5 ലക്ഷം കോടി രൂപ ലാഭിക്കും. അതുകൊണ്ടാണ് രാജ്യം ഇന്ന് അഭിമാനത്തോടെ ജിഎസ്ടി ആഘോഷിക്കുന്നത്. ജിഎസ്ടി സമ്പാദ്യോത്സവം ആഘോഷിക്കുന്നത്. ഇവിടെ നിർത്താൻ പോകുന്നില്ലെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. 2017 ൽ, സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഞങ്ങൾ ജിഎസ്ടി അവതരിപ്പിച്ചു. 2025 ൽ അത് വീണ്ടും കൊണ്ടുവരുന്നതിലൂടെ ഞങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമ്പോൾ നികുതി ഭാരം കുറയും. നമ്മുടെ നാട്ടുകാരുടെ അനുഗ്രഹത്താൽ, ജിഎസ്ടി പരിഷ്കാരങ്ങളുടെ പ്രക്രിയ തുടരും.

 

സുഹൃത്തുക്കളേ,

ഇന്ന് ഇന്ത്യയ്ക്ക് പരിഷ്കാരങ്ങൾക്കായുള്ള ശക്തമായ ഇച്ഛാശക്തിയുണ്ട്, നമുക്ക് ജനാധിപത്യപരവും രാഷ്ട്രീയവുമായ സ്ഥിരതയുണ്ട്, കൂടാതെ നയ പ്രവചനശേഷിയുമുണ്ട്. ഏറ്റവും പ്രധാനമായി, ഇന്ത്യയ്ക്ക് വളരെ വലിയ യുവ, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും ചലനാത്മകമായ യുവ ഉപഭോക്തൃ അടിത്തറയുമുണ്ട്. ഇവയെല്ലാം ലോകത്തിലെ ഒരു പ്രദേശത്തും, അതായത്, ഒരിടത്ത്, ലോകത്തിലെ ഒരു രാജ്യത്തും ഒരുമിച്ച് കാണപ്പെടുന്നില്ല. ഇന്ത്യയ്ക്ക് എല്ലാം ഉണ്ട്. ലോകത്തിലെ ഏതൊരു നിക്ഷേപകനോ കമ്പനിക്കോ അവരുടെ വളർച്ച ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇന്ത്യയിൽ നിക്ഷേപിക്കുന്നത് ഏറ്റവും ആകർഷകമായ തിരഞ്ഞെടുക്കലാണ്. അതിനാൽ, ഇന്ത്യയിൽ, ഉത്തർപ്രദേശിൽ നിക്ഷേപിക്കുന്നത് നിങ്ങൾക്ക് ഒരു വിജയകരമായ സാഹചര്യമാണ്. ഒരുമിച്ചുള്ള, നമ്മുടെ ശ്രമങ്ങൾ ഒരു വികസിത ഇന്ത്യയെയും വികസിത ഉത്തർപ്രദേശിനെയും കെട്ടിപ്പടുക്കും. ഒരിക്കൽ കൂടി, അന്താരാഷ്ട്ര വ്യാപാര പ്രദർശനത്തിന് നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. വളരെ നന്ദി.

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
IIT Delhi tops India in QS Rankings 2027; 52 Indian institutions feature

Media Coverage

IIT Delhi tops India in QS Rankings 2027; 52 Indian institutions feature
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Text of Prime Minister addresses the Indian Community in Paris
June 18, 2026

नमस्ते!

बों जू!

ऐसा लग रहा है, आप सब छुट्टी के मूड में हैं।

साथियों,

ये पेरिस शहर, Lights का शहर है, रंगों का शहर है, यहां Art है, Ideas हैं, और innovation की प्रेरणा भी है। इस शहर को भारत के अलग-अलग राज्यों से आए आप सभी लोग और भी खूबसूरत बना देते हैं। नए नए रंगों से भर देते हैं।

कोई तमिल है, कोई पंजाबी है, कोई गुजराती है, तो कोई मराठी है, और कोई बंगाली है। भारत के हर कोने का प्रतिनिधित्व यहां दिखाई देता है।

साथियों,

मैं जब 14 जून को नीस पहुंचा था तो सबसे पहले भारत इनोवेट्स कार्यक्रम में शामिल हुआ था। आज जब मैं फ्रांस से वापसी की तैयारी में हूं तो लग रहा है जैसे भारत कनेक्ट्स कार्यक्रम में आ गया हूं।

फ्रांस में रहने वाले आप लोगों ने 21वीं सदी के भारत-फ्रांस रिश्तों को जिस तरह कनेक्ट किया है, वो हमारी Strategic Partnership की बहुत बड़ी ताकत बन रही है। मैं आप सभी के लिए भारत से 140 करोड़ देशवासियों की शुभकामनाएं लेकर आया हूं। इस आत्मीय स्वागत के लिए, मैं आप सभी का हृदय से आभार व्यक्त करता हूं।

साथियों,

आज मैं ऐसे समय में फ्रांस आया हूं जब कुछ ही दिन पहले हमारी सरकार के 12 वर्ष पूरे हुए हैं। चुने हुए प्रधानमंत्री के रूप निरंतर 12 साल तक देश की सेवा करना मेरे जीवन का बहुत बड़ा सौभाग्य रहा है। यह भारत के लोकतंत्र की शक्ति है जिसने एक चायवाले को यहां तक पहुंचा दिया।

साथियों,

बीते 12 वर्ष, 140 करोड़ भारतीयों के अद्भुत सामर्थ्य के रहे हैं। 12 साल के इस कालखंड में भारत का GDP दोगुना हुआ है। Airports की संख्या दोगुनी हुई है। Universities की संख्या भी दोगुनी हो गई है। Highway Construction की स्पीड तीन गुना बढ़ गई। और Metro Network, चार गुणा बड़ा हो गया है।

मैं आपको कुछ और फैक्ट्स दूंगा, उससे आप अंदाजा लगा पाएंगे कि भारत किस स्पीड और कितने बड़े स्केल पर काम कर रहा है। पिछले 12 वर्षों में भारत का Defence Export 35 गुणा यानि Thirty Five Times बढ़ गया है।

औऱ एक फैक्ट सुनिए भारत में मोबाइल मैन्यूफैक्टरिंग यूनिट्स में, 100 गुणा की बढ़ोतरी हुई है। 100 times. भारत अब दुनिया का दूसरा सबसे बड़ा mobile phone manufacturer है। इसी गति, इसी प्रगति का नतीजा है कि आज भारत दुनिया की Fastest Growing Major Economy है।

साथियों,

आज भारत की कहानी सिर्फ Economic Progress की कहानी नहीं है। सिर्फ यहाँ अटक नहीं जाती है। ये Social Transformation की भी कहानी है।

पिछले 12 साल में देश में 25 करोड़ लोग गरीबी से बाहर निकले हैं। यानि एक ऐसी प्रगति जिसका लाभ समाज के अंतिम व्यक्ति तक पहुंच रहा है। फ्रांस में जितने घर हैं, उससे भी अधिक पक्के घर बीते 12 वर्ष में हमने जरूरतमंदों के लिए बनाए हैं।

अब हर परिवार के पास, गरीब से गरीब क्यों न हो, Bank Account है। Financial Inclusion एक सरकारी कार्यक्रम नहीं, बल्कि सामाजिक परिवर्तन का अभियान बना है।

साथियों,

इन 12 वर्षों की उपलब्धियों में, एक उपलब्धि ऐसी भी है जिसे किसी आंकड़े से, या अंकों से, नहीं मापा जा सकता। वह है 140 करोड़ भारतीयों का आत्मविश्वास।

आज का भारत और आज के भारत का युवा बहुत बड़े सपने देख रहा है। भारत का किसान नई संभावनाओं के साथ आगे बढ़ रहा है। भारत की महिलाएं नए नेतृत्व का परिचय दे रही हैं। इसलिए ये सिर्फ Achievements के 12 साल नहीं हैं, ये भारत की एस्पिरेशन्स को नई बुलंदी देने का कालखंड रहा है।

साथियों,

एक समय था जब दूर-दराज के गांवों तक आधुनिक सुविधाएं पहुंचाना वाकई बहुत मुश्किल भरा था। आज उन्हीं गांवों में बिजली भी है, इंटरनेट भी है, और डिजिटल सेवाओं की पूरी दुनिया भी है। आज एक क्लिक पर, कभी भी, कहीं भी बैंकिंग सेवाएं उपलब्ध हैं।

आज मोबाइल फोन, भारत के नागरिकों को अनेक सुविधाओं से कनेक्ट कर रहा है। हमारे किसान, हमारे मछुआरे, हमारे dairy farmers, हमारी महिलाएं, हमारे स्टूडेंट्स, सभी टेक्नोलॉजी के माध्यम से सशक्त हो रहे हैं, और अपने लिए नए अवसर बना रहे हैं।

साथियों,

आपने 125 करोड़ से अधिक Aadhaar IDs के बारे में सुना है। लेकिन आज भारत सिर्फ पहचान को डिजिटल नहीं बना रहा। आज करीब 90 करोड़ भारतीयों की Unique Digital Health IDs बनाई जा चुकी हैं। जिससे मेडिकल रिकॉर्ड सुरक्षित और accessible बन गए हैं। इससे हेल्थकेयर डिलीवरी और अधिक आसान और efficient हो रही है।

साथियों,

इन उपलब्धियों की सबसे बड़ी विशेषता यह है कि इनमें से अधिकांश चीजें कुछ वर्ष पहले तक कल्पना जैसी लगती थीं। कौन सोच सकता था कि गांव-गांव तक हाई-स्पीड इंटरनेट पहुंचेगा ? कौन सोच सकता था कि दूर-सुदूर के गांवों में भी QR code जीवन का हिस्सा बन जायेगा ? गांव में कोई बहन, ड्रोन से खेती करने में मदद करेगी, ये भी असंभव लगता था।

लेकिन आज यह सब, भारत के करोड़ों लोगों के जीवन का सामान्य हिस्सा बनता जा रहा है। और आपको गर्व होगा साथियों, यही नए भारत की पहचान है।

जो कभी सपना था, वह आज सच्चाई है। जो कभी नामुमकिन लगता था, वो आज मुमकिन हुआ है, औऱ ये करने के पीछे सबसे बड़ी ताकत क्या है? किसकी वजह से ये सब संभव हुआ है? यह मोदी के कारण नहीं, वो ताकत है- भारत का लोकतंत्र, भारत की डेमोक्रेसी। इस डेमोक्रेसी में सबका साथ है, सबका विकास है।

साथियों,

आज से 50 या 100 साल बाद जब भारत के इस कालखंड की समीक्षा होगी, तो ये बात उभरकर सामने आएगी कि इस कालखंड को भारत की Aspirations ने ड्राइव किया। यह भारत के एस्पिरेशन्स का नया युग है।

जहां बिजली पहुंची है, वहां लोग सिर्फ बिजली नहीं चाहते, वे Smart Living चाहते हैं। जहां ट्रेन पहुंची है, वहां लोग High-Speed Connectivity चाहते हैं। जहां हाईवे बने हैं, वहां लोग World-Class Expressways चाहते हैं। जहां इंटरनेट पहुंचा है, वहां लोग AI और Digital Innovation में नेतृत्व चाहते हैं।

यानि आज भारत के लोग अपने जीवन को भी Next Level पर ले जाना चाहते हैं, और भारत को भी Next Level पर ले जाना उनका मकसद है, उनका संकल्प है, उनके सपने है।

और साथियों,

यही Aspirations आज भारत की विकास यात्रा की सबसे बड़ी शक्ति हैं। मैं आपको भारत की Space Journey का उदाहरण दूंगा।

भारत ने चंद्रयान को चंद्रमा के South Pole पर उतारा। दुनिया ने इसे एक बहुत बड़ी उपलब्धि माना। लेकिन भारत इसे अपनी मंजिल मानकर रुका नहीं। आज देश गगनयान की तैयारी कर रहा है। भारत अंतरिक्ष में अपना Space Station बनाने की दिशा में आगे बढ़ रहा है।

हमारे Space Startups Global Space Economy में अपनी जगह बनाने के लिए पुरजोश काम कर रहे हैं, आगे बढ़ रहे हैं।

साथियों,

Green Energy के क्षेत्र में भी भारत की यही एस्पिरेशंस दिखाई देती है। Solar Power में भारत की उपलब्धियों की दुनिया भर में लगातार चर्चा हो रही हैं। लेकिन भारत अगली छलांग की तैयारी कर रहा है।

Green Hydrogen में बड़े निवेश हो रहे हैं। Advanced Nuclear Energy पर तेजी से काम हो रहा है। आपने भारत के Fast Breeder nuclear Reactor से जुड़ी प्रोग्रेस के बारे में भी सुना ज़रूर होगा। ये भारत के न्यूक्लियर एनर्जी लैंडस्केप में क्रांतिकारी परिवर्तन करने का बहुत बड़ा अचीवमेंट हमारे सीसेन्टिस्टों ने किया है।

साथियों,

आज का भारत भविष्य का पूरा Ecosystem बना रहा है। भारत एक साथ हर उस क्षेत्र में निवेश कर रहा है, जो आने वाले दशकों की दिशा तय करेगा।

अभी आपने कुछ दिन पहले ही देखा है नीस में भारत इनोवेट्स का एक आयोजन किया। ये इवेंट भारत के डीप टेक सामर्थ्य को दुनिया तक पहुंचाने का एक और माध्यम था। इसमें भारत के 120 Deep-Tech Startups उपस्थित थे। Bharat Innovates में करीब एक हजार चार सौ B2B Meetings हुईं है। कई Startups के लिए Investment Commitments आगे बढ़ीं, Commercial Orders के लिए रास्ते खुले। French और European Universities तथा Incubators के साथ Engagements बढ़ रही हैं।

Student Exchanges, Joint Research, और Innovation Support के नए रास्ते बने। इसलिए Bharat Innovates सिर्फ एक Summit नहीं रहा। यह Innovation Diplomacy का एक नया मॉडल बना है।

और आज ही पेरिस में VivaTech इवेंट के जरिए, इस यात्रा को हमने और आगे बढ़ाया। नीस में हमने Ideas को Capital से जोड़ा और पेरिस में Indian Innovation को Global Scale से जोड़ा। आज दुनिया देख रही है भारत केवल भविष्य के लिए तैयार नहीं हो रहा है। भारत भविष्य को आकार दे रहा है।

साथियों,

एक समय था, जब देशों के बीच रिश्ते केवल व्यापार से तय होते थे। आज व्यापार के साथ-साथ Trust यानि भरोसा भी उतना ही महत्वपूर्ण हो गया है।

हर देश Reliable Supply Chains चाहता है। हर देश Stable Partnerships चाहता है। हर देश ऐसे साथियों की तलाश में है, जिन पर लंबे समय तक भरोसा किया जा सके। और ऐसे समय में, भारत विश्व में एक Trusted Partner के रूप में उभर रहा है।

एवियां में G7 बैठक के दौरान मैंने trust based partnerships बनाने पर ज़ोर दिया। ग्लोबल साउथ के देशों के साथ equal पार्टनर्स के रूप में आगे बढ़ने का आह्वान किया। भारत का G7 समिट में संदेश था Global Governance तभी प्रभावी होगी जब वह Inclusive होगी। Global Growth तभी Sustainable होगी जब वह शेयर्ड होगी। और Global Technology तभी मानवता के लिए उपयोगी होगी जब वह Trusted होगी।

साथियों,

भारत और दुनिया के बीच व्यापारिक रिश्तों में नई ऊर्जा नज़र आ रही है। फ्रांस के साथ भारत का ट्रेड लगतार बढ़ रहा है। पिछले कुछ वर्षों में भारत ने दुनिया के अनेक देशों के साथ Free Trade Agreements किए हैं। यूरोपियन यूनियन हो, यूनाइटेड किंगडम हो दुनिया के हर देश, हर रीजन के साथ भारत समझौते कर रहा है।

अगले महीने से भारत और UK के बीच ट्रेड एग्रीमेंट भी लागू हो जाएगा। यह एग्रीमेंट भारत के farmers, workers और innovators को अनेक नए अवसर प्रदान करेगा।

साथियों,

आज दुनिया Uncertainty और Disruption के दौर से गुजर रही है। ऐसे समय में भारत और फ्रांस की साझेदारी विश्वास, स्थिरता और सहयोग का एक मजबूत स्तंभ बन रहा है।

इस वर्ष हमने भारत और फ्रांस के संबंधों को Special Global Strategic Partnership का दर्जा दिया था। नीस में मेरे मित्र President Macron और मैंने हमारे संबंधों को force for global good बनाने पर चर्चा की। Defence से लेकर space और नुक्लियर तक AI और क्रिटीकल मिनरल्स से लेकर high speed railway तक, हर क्षेत्र में हम मिलकर आगे बढ़ेंगे।

साथियों,

Solar energy हो, या AI के क्षेत्र में सहयोग हो, भारत और फ्रांस मिलकर ऐसे समाधान विकसित कर रहे हैं जो पूरी मानवता के हित में हैं। पिछले वर्ष पेरिस में और इस वर्ष दिल्ली में हमने AI Summit को Co-chair किया।

अब हम साथ मिलकर अगले वर्ष “तृष्णा” satellite को लॉन्च करने जा रहें हैं। यह “तृष्णा” satellite जो विश्व में फूड और वाटर सिक्युरिटी सुनिश्चित करने में योगदान देगा।

और साथियों,

यह सभी गवर्नमेंट टू गवर्नमेंट पहलो में आप सभी का योगदान बहुत महत्वपूर्ण है। ये आप हैं जो भारत और यूरोप के बीच सबसे मजबूत सेतु हैं। आप दोनों समाजों को समझते हैं। दोनों बाजारों को समझते हैं। आने वाले समय में Talent, Trade, Technology, Tourism और Investment के नए अवसरों को आगे बढ़ाने में आपकी भूमिका लगातार बढ़ने वाली हैं।

साथियों,

भारत और फ्रांस के रिश्तों को साझा इतिहास, साझा मूल्यों और साझा विश्वास ने आगे बढ़ाया है। विश्व युद्धों के दौरान फ्रांस की धरती पर बलिदान देने वाले भारतीय सैनिकों की स्मृतियां आज भी हमें जोड़ती हैं।

मुझे पहले नव शापेल में श्रद्धांजलि देने का अवसर मिला, पिछले वर्ष प्रेसिडेंट मैक्रों के साथ मार्सेय के वॉर मेमोरियल जाने का अवसर भी मिला। ये हमारी साझा विरासत है।

फ्रांस, भारतीयों के योगदान को संजोता भी है और सराहता भी है। भारतीय मूल की नूर इनायत खान हों, जिन्होंने फ्रांस की Resistance के लिए अपना जीवन बलिदान किया, या महाराजा रणजीत सिंह के साथ काम करने वाले जनरल जां फ्रांस्वा अलार हों ये सभी भारत और फ्रांस की साझा विरासत के प्रतीक हैं।

भारत के राज्य पुडुचेरी में भी फ्रेंच विरासत की झलक दिखाई देती है। वहां का Architecture, वहां की कला-संस्कृति और खान-पान सभी में हमारे संबंधों की महेक है।

साथियों,

इस समय फ्रांस समेत पूरी दुनिया में International Yoga Day की तैयारी भी चल रही है। इस अवसर पर मैं, फ्रांस में योग को आगे बढ़ाने वाले श्रीमान महेश घाट्राड्याल जी को भी आदरपूर्वक श्रद्धांजलि देता हूं। मैं पद्म पुरस्कार से सम्मानित, शार्लोत शोपां जी को भी प्रणाम करता हूं। जिन्होंने सौ वर्ष की आयु में भी, योग के माध्यम से फ़्रांस को भारत की विरासत से जोड़ा है। उनका जीवन यह सिद्ध करता है: Yoga does not add years to life, it adds life to years.

साथियों,

मैं फ्रेद नेग्री जी को भी आदरपूर्वक श्रद्धापूर्वक याद करता हूं। भारतीय विरासत को संरक्षित करने में उनका योगदान अतुल्य रहा है।

साथियों,

भारत और फ्रांस को कनेक्ट करने वाली एक और चीज है, और वो है फुटबॉल। इस वक्त यहां फुटबॉल फीवर पूरे जोर पर है। फ्रांस में इसकी दीवानगी, चप्पे-चप्पे पर दिखती है। लेकिन भारत में भी फुटबॉल का क्रेज़ सिर चढ़कर बोलता है।

खासतौर पर फ्रांस की टीम के फैन्स भारत में बहुत अधिक हैं। फ़्रांस ने इस वर्ल्ड कप की शुरुआत एक जोरदार जीत से शुरू की है। मैं फ्रांस की टीम को बहुत-बहुत शुभकामनाएं देता हूं।

साथियों,

जाने से पहले, आप सभी के लिए कुछ और अच्छी खबरें भी लेकर के आया हूँ। वो आपके लिए हैं। पिछले वर्ष, मार्सेय में कॉन्सुलेट खोला गया, इससे काफी अधिक सुविधा मिल रही है। कुछ हफ्ते पहले, Indian Nationals के लिए French Airports पर Visa-free Transit की व्यवस्था शुरू हो गई है।

Students और Professionals की Mobility बढ़ाना हो, या Educational Qualifications की Mutual Recognition की बात हो, या फिर French Universities के भारत में Campus खोलना हो, इन सभी पर हम मिलकर आगे बढ़ रहें हैं।

अब फ्रांस में UPI के उपयोग का दायरा भी और बढ़ने जा रहा है। यानि भारत-फ्रांस कनेक्ट भी Instant और आपसी Payment भी Instant!

साथियों,

इन सभी पहलों से, हम भारत और फ़्रांस को और करीब ला रहें हैं। और मैं फिर कहूंगा इस साझेदारी की नींव, इस रिश्ते की असली ताकत आप सभी हैं। आप सब मेरे देशवासी हैं।

आज जब भारत तेज़ी से विकसित भारत के लक्ष्य की ओर बढ़ रहा है, तो मैं आप सभी से भारत के साथ और गहराई से जुडने का आग्रह करूंगा। इससे भारत की विकास यात्रा को नई शक्ति मिलेगी, और आपको अपनी पुरखों की धरती की सेवा करने का अवसर भी मिलेगा।

इन्हीं शब्दों के साथ आप सभी के प्रेम आपके उत्साह और इस आत्मीय स्वागत के लिए मैं एक बार फिर आप सभी का आभार व्यक्त करता हूं।

भारत माता की जय!

बहुत बहुत धन्यवाद।