കാസിരംഗ എന്നത് ഒരു ദേശീയോദ്യാനത്തെക്കാളുപരി അസമിന്റെ ആത്മാവും ഇന്ത്യയുടെ ജൈവവൈവിധ്യത്തിലെ അമൂല്യമായ രത്നവുമാണ്. യുനെസ്കോ ഇതിനെ ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
പ്രകൃതി സംരക്ഷിക്കപ്പെടുമ്പോൾ അതിനോടൊപ്പം അവസരങ്ങളും വളരുന്നു. അടുത്ത കാലത്തായി കാസിരംഗ, വിനോദസഞ്ചാര മേഖലയിൽ ക്രമാനുഗതമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, ഹോംസ്റ്റേകൾ, ഗൈഡ് സേവനങ്ങൾ, ഗതാഗതം, കരകൗശലവസ്തുക്കൾ, ചെറുകിട സംരംഭങ്ങൾ എന്നിവയിലൂടെ പ്രാദേശിക യുവാക്കൾക്ക് പുതിയ ഉപജീവനമാർഗങ്ങൾ കണ്ടെത്താനായി: പ്രധാനമന്ത്രി
പരിസ്ഥിതിയും വികസനവും വിപരീത ദിശയിലാണെന്നും ഇവ രണ്ടും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്നുമാണ് കാലങ്ങളായി വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ ഇവ രണ്ടിനും ഒരേപോലെ മുന്നോട്ട് പോകാൻ കഴിയുമെന്ന് ഇന്ന് ഇന്ത്യ ലോകത്തിന് കാട്ടിക്കൊടുക്കുന്നു: പ്രധാനമന്ത്രി
വടക്കുകിഴക്കൻ മേഖല ഇനി വികസനത്തിന്റെ അരികിലല്ല; അത് ഇപ്പോൾ രാജ്യത്തിന്റെ ഹൃദയത്തോടും ഡൽഹിയോടും കൂടുതൽ അടുത്തിരിക്കുന്നു: പ്രധാനമന്ത്രി

ആസാമിലെ പ്രകൃതി സ്നേഹികളായ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആദരം 

ആസാം ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ ജി, ഇവിടുത്തെ ജനപ്രിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജി, കേന്ദ്രത്തിലെ എന്റെ സഹപ്രവർത്തകൻ സർബാനന്ദ സോനോവാൾ ജി, പബിത്ര മാർഗരിറ്റ ജി, അസം മന്ത്രിമാരായ അതുൽ ബോറ ജി, ചരൺ ബോറോ ജി, കൃഷ്ണേന്ദു പോൾ ജി, കേശബ് മഹന്ത ജി, മറ്റ് വിശിഷ്ട വ്യക്തികൾ, അസമിലെ എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ. 

കാലാവസ്ഥ തണുപ്പാണ്, ഗ്രാമങ്ങൾ വളരെ അകലെയാണ്, പക്ഷേ, എന്റെ കണ്ണെത്തുന്നിടത്തോളം, ജനങ്ങൾ, കൂടുതൽ ജനങ്ങൾ അവരെ മാത്രമേ ദൃശ്യമാകുന്നുള്ളൂ. ഞങ്ങളെ അനുഗ്രഹിക്കാൻ നിങ്ങൾ ഇത്രയധികം സംഖ്യയിൽ എത്തിയിരിക്കുന്നു, ഞാൻ നിങ്ങളോട് വളരെ നന്ദിയുള്ളവനാണ്.

ഇന്ന്, എനിക്ക് വീണ്ടും കാസിരംഗയിലേക്ക് വരാനുള്ള ഭാഗ്യം ലഭിച്ചു. സ്വാഭാവികമായി എന്റെ മുൻ സന്ദർശനം ഞാൻ ഓർക്കുന്നു. വളരെ സ്വാഭാവികമാണത്. രണ്ട് വർഷം മുമ്പ് കാസിരംഗയിൽ ചെലവഴിച്ച നിമിഷങ്ങൾ എന്റെ ജീവിതത്തിലെ വളരെ സവിശേഷമായ അനുഭവങ്ങളിൽ ഒന്നാണ്. കാസിരംഗ ദേശീയോദ്യാനത്തിൽ ഒരു രാത്രി തങ്ങാൻ എനിക്ക് അവസരം ലഭിച്ചു, പിറ്റേന്ന് രാവിലെ ആന സഫാരിയിൽ, ഈ പ്രദേശത്തിന്റെ ഭംഗി എനിക്ക് വളരെ അടുത്ത് അനുഭവപ്പെട്ടു. 

 

സുഹൃത്തുക്കളേ,

ആസാമിലേക്ക് വരുമ്പോൾ എനിക്ക് എപ്പോഴും വ്യത്യസ്തമായ ഒരു സന്തോഷം ലഭിക്കുന്നു. ഈ ഭൂമി വീരന്മാരുടെ നാടാണ്. എല്ലാ മേഖലയിലും കഴിവ് പ്രകടിപ്പിക്കുന്ന പുത്രന്മാരുടെയും പുത്രിമാരുടെയും നാടാണിത്. ഇന്നലെ ഞാൻ ഗുവാഹത്തിയിലെ ബാഗുരുംബ ദ്വൗ പരിപാടിയിൽ പങ്കെടുത്തു. അവിടെ, നമ്മുടെ ബോഡോ സമൂഹത്തിലെ പെൺമക്കൾ ബാഗുരുംബ അവതരിപ്പിച്ചുകൊണ്ട് ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ബാഗുരുംബയുടെ അതിശയകരമായ പ്രകടനം, പതിനായിരത്തിലധികം കലാകാരന്മാരുടെ ഊർജ്ജം, ഖാമിന്റെ താളം, സിഫുങ്ങിന്റെ സംഗീതം - ആ മോഹിപ്പിക്കുന്ന നിമിഷങ്ങൾ എല്ലാവരെയും ആകർഷിച്ചു. ബാഗുരുംബയുടെ അനുഭവം കണ്ണുകളിലൂടെ കടന്നുപോയി ഹൃദയത്തിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. അസമിലെ നമ്മുടെ കലാകാരന്മാർ ശരിക്കും അത്ഭുതങ്ങൾ ചെയ്തു. അവരുടെ കഠിനാധ്വാനം, അവരുടെ തയ്യാറെടുപ്പ്, അവരുടെ ഏകോപനം, എല്ലാം വളരെ അത്ഭുതകരമായിരുന്നു. ഇന്ന് ബാഗുരുംബ ദ്വൗവിൽ ഉൾപ്പെട്ട എല്ലാ കലാകാരന്മാരെയും ഞാൻ വീണ്ടും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു, കൂടാതെ രാജ്യത്തുടനീളമുള്ള സോഷ്യൽ മീഡിയ സ്വാധീനിക്കുന്നവരെയും ഞാൻ അഭിനന്ദിക്കുന്നു; ബോഡോ പാരമ്പര്യത്തിന്റെ ഈ മികച്ച നൃത്തം സോഷ്യൽ മീഡിയയിൽ ആധിപത്യം സ്ഥാപിക്കുന്നത് ഇന്നലെ മുതൽ ഞാൻ കണ്ടുതുടങ്ങി. രാജ്യത്തെയും ലോകത്തെയും ജനങ്ങൾ കലയെയും സംസ്കാരത്തെയും കുറിച്ചുള്ള ഈ ഇന്ത്യൻ വീക്ഷണത്തെയും അതിന്റെ ശക്തിയെയും തിരിച്ചറിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്, കൂടാതെ ഈ കൃതിയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സാമൂഹിക മാധ്യമത്തിലൂടെ സ്വാധീനശക്തിയാകുന്നവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. മാധ്യമങ്ങളിലെ സുഹൃത്തുക്കൾക്ക്, ഇന്നലെ വൈകുന്നേരത്തെ സമയം വളരെ തിരക്കേറിയതായിരുന്നു, എന്നാൽ ഇന്ന് രാവിലെ മുതൽ, നിരവധി ടിവി മാധ്യമങ്ങൾ ഈ പരിപാടി പുനഃസംപ്രേഷണം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഈ പരിപാടി എത്ര ഗംഭീരമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാം.

സുഹൃത്തുക്കളേ,

കഴിഞ്ഞ വർഷം ഞാനും ഝുമർ ഫെസ്റ്റിവലിൽ പങ്കെടുത്തു. ഇത്തവണ മാഗ് ബിഹുവിന്റെ അവസരത്തിൽ ഇവിടെ വരാൻ എനിക്ക് അവസരം ലഭിച്ചു. ഒരു മാസം മുമ്പ്, വികസന പദ്ധതികൾക്കായി ഞാൻ ഇവിടെ എത്തി. ഗുവാഹത്തിയിലെ പ്രശസ്തമായ ഗോപിനാഥ് ബോർദൊലോയ് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചു. അതിന്റെ പുതിയ ടെർമിനൽ കെട്ടിടം ഞാൻ ഉദ്ഘാടനം ചെയ്തു. കൂടാതെ, നംരൂപിലെ അമോണിയ-യൂറിയ സമുച്ചയത്തിന്റെ തറക്കല്ലിടലും ഞാൻ നിർവഹിച്ചു. അത്തരം അവസരങ്ങളെല്ലാം ബിജെപി ​ഗവൺമെന്റിന്റെ മന്ത്രമായ 'വികാസ് ഭി, വിരാസത് ഭി' (വികസനവും പൈതൃകവും) കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ ചില സുഹൃത്തുക്കൾ ചിത്രങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, അവർ അതുമായി നിൽക്കുന്നു, അവർ ക്ഷീണിതരാകും; നിങ്ങൾ അവ അയയ്ക്കുക, ഞാൻ അവ സ്വീകരിക്കും, നിങ്ങൾ അവ മുൻകൂട്ടി ശേഖരിക്കൂ; എസ്‌പി‌ജിയിൽ നിന്നുള്ളവരേ, ചിത്രങ്ങൾ കൊണ്ടു വന്നവരിൽ നിന്ന് അത് ശേഖരിക്കുക ; നിങ്ങളുടെ വിലാസം പിന്നിൽ എഴുതിയിട്ടുണ്ടെങ്കിൽ, എന്റെ കത്ത് തീർച്ചയായും വരും. ഇവിടെയും, ഈ വശത്തും, ചില യുവാക്കൾ വളരെനേരമായി തോളോട് തോൾ ചേർന്ന് നിൽക്കുന്നു. എല്ലാ കലാകാരന്മാർക്കും ഞാൻ നന്ദി പറയുന്നു; നിങ്ങളുടെ സ്നേഹത്തിനും, നിങ്ങളുടെ ഈ വികാരത്തിനും, ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു. നിങ്ങളെല്ലാവരും ദയവായി ഇരിക്കുക; ഇവിടെയുള്ളവർ ദയവായി അവരെ കൊണ്ടുപോകൂ സഹോദരാ, അവരെ ബുദ്ധിമുട്ടിക്കരുത്.

സുഹൃത്തുക്കളേ,

കലിയഭോറിന് ആസാമിന്റെ ചരിത്രത്തിൽ ഒരു പ്രധാന സ്ഥാനമുണ്ട്. അസമിന്റെ വർത്തമാനത്തിനും ഭാവിക്കും ഈ സ്ഥലം വളരെ പ്രധാനമാണ്. കാസിരംഗ ദേശീയോദ്യാനത്തിലേക്കുള്ള കവാടവും അപ്പർ ആസാമിലേക്കുള്ള കണക്റ്റിവിറ്റിയുടെ കേന്ദ്രവുമാണ് ഇത്. മുഗൾ ആക്രമണകാരികളെ തുരത്താനുള്ള തന്ത്രം മഹാനായ യോദ്ധാവ് ലച്ചിത് ബോർഫുകൻ ജി രൂപപ്പെടുത്തിയത് ഇവിടെ നിന്നാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, അസമിലെ ജനങ്ങൾ ധൈര്യത്തോടെയും ഐക്യത്തോടെയും ഉറച്ച ദൃഢനിശ്ചയത്തോടെയും മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. ഇത് വെറുമൊരു സൈനിക വിജയം മാത്രമായിരുന്നില്ല; അസമിന്റെ ആത്മാഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രഖ്യാപനമായിരുന്നു അത്. മുൻകാലങ്ങളിൽ, മുഴുവൻ പടിഞ്ഞാറൻ ആസാമിന്റെയും ഉത്തരവാദിത്തങ്ങൾ ഇവിടെ നിന്നാണ് കൈകാര്യം ചെയ്തിരുന്നത്. അഹോം ഭരണകാലം മുതൽ കാലിയഭോറിന് തന്ത്രപരമായ പ്രാധാന്യമുണ്ടായിരുന്നു. ബിജെപി ​ഗവൺമെന്റിന്റെ കീഴിൽ, ഈ പ്രദേശം ഇപ്പോൾ കണക്റ്റിവിറ്റിയുടെയും വികസനത്തിന്റെയും ഒരു പ്രധാന കേന്ദ്രമായി മാറുന്നതിൽ ഞാൻ സന്തോഷിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ന്, രാജ്യമെമ്പാടുമുള്ള ആളുകളുടെ ആദ്യ തിരഞ്ഞെടുപ്പായി ബിജെപി മാറിയിരിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി, ബിജെപിയിലുള്ള രാജ്യത്തിന്റെ വിശ്വാസം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ, ബീഹാറിൽ തിരഞ്ഞെടുപ്പ് നടന്നു; അവിടെ, 20 വർഷത്തിനുശേഷവും, പൊതുജനങ്ങൾ ബിജെപിക്ക് റെക്കോർഡ് വോട്ടുകൾ നൽകി റെക്കോർഡ് സീറ്റുകൾ നേടിക്കൊടുത്തു. വെറും രണ്ട് ദിവസം മുമ്പ്, മഹാരാഷ്ട്രയിലെ വലിയ നഗരങ്ങളിലെ മേയർമാർക്കും കൗൺസിലർമാർക്കും വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നു. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേഷനുകളിൽ ഒന്നായ മുംബൈയിൽ, പൊതുജനങ്ങൾ ആദ്യമായി ബിജെപിക്ക് റെക്കോർഡ് ജനവിധി നൽകി. നോക്കൂ, മുംബൈയിലാണ് വിജയം നടക്കുന്നത്, ആഘോഷം കാസിരംഗയിലാണ്. മഹാരാഷ്ട്രയിലെ മിക്ക നഗരങ്ങളിലെയും പൊതുജനങ്ങൾ ബിജെപിക്ക് സേവനം ചെയ്യാനുള്ള അവസരം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇതിന് മുമ്പ്, അങ്ങു ദൂരെ ദക്ഷിണേന്ത്യയിൽ, കേരളത്തിലെ പൊതുജനങ്ങൾ ബിജെപിക്ക് വലിയ പിന്തുണ നൽകിയിട്ടുണ്ട്. ആദ്യമായി, അവിടെ ഒരു ബിജെപി മേയറെ നിയമിച്ചു; കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത്, ഇന്ന് ബിജെപി സേവനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

സമീപകാലത്ത് എന്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നാലും, അവരുടെ ജനവിധി വ്യക്തമാണ്. ഇന്നത്തെ രാജ്യത്തെ വോട്ടർ നല്ല ഭരണം ആഗ്രഹിക്കുന്നു, വികസനം ആഗ്രഹിക്കുന്നു. വികസനത്തിലും പൈതൃകത്തിലും അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് അവർക്ക് ബിജെപിയെ ഇഷ്ടം.

സുഹൃത്തുക്കളേ,

ഈ തിരഞ്ഞെടുപ്പുകളിൽ നിന്ന് മറ്റൊരു സന്ദേശം കൂടിയുണ്ട്: രാജ്യം കോൺഗ്രസിന്റെ നെഗറ്റീവ് രാഷ്ട്രീയത്തെ തുടർച്ചയായി നിരാകരിക്കുന്നു. കോൺഗ്രസ് പിറന്ന മുംബൈ നഗരത്തിൽ, ഇന്ന് അവർ നാലാമത്തെയോ അഞ്ചാമത്തെയോ കക്ഷിയായി മാറിയിരിക്കുന്നു. വർഷങ്ങളായി കോൺഗ്രസ് ഭരിച്ച മഹാരാഷ്ട്രയിൽ, കോൺഗ്രസ് പൂർണ്ണമായും ചുരുങ്ങി. വികസനത്തിന് കോൺഗ്രസിന് ഒരു അജണ്ടയും ഇല്ലാത്തതിനാൽ കോൺഗ്രസിലുള്ള രാജ്യത്തിന്റെ വിശ്വാസം നഷ്ടപ്പെട്ടു. അത്തരമൊരു കോൺഗ്രസിന് അസമിനോ കാസിരംഗയ്‌ക്കോ ഒരിക്കലും നല്ലത് ചെയ്യാൻ കഴിയില്ല.

 

സുഹൃത്തുക്കളേ,

കാസിരംഗയുടെ സൗന്ദര്യത്തെക്കുറിച്ച് ഭാരതരത്‌ന ഡോ. ഭൂപൻ ഹസാരിക ജി പറഞ്ഞു: ആമർ കാസിരോംഗ ധോന്യോ, പ്രോകിതിർ ധൂനിയ കുലത് ഖേലി, ആമർ മോൺ ഹോൾ പുന്യോ. (നമ്മുടെ കാസിരംഗ അനുഗ്രഹീതമാണ്, പ്രകൃതിയുടെ മനോഹരമായ മടിത്തട്ടിൽ കളിക്കുന്നു, നമ്മുടെ ഹൃദയം ശുദ്ധമായിരിക്കുന്നു). കാസിരംഗയോടുള്ള സ്നേഹത്തിന്റെ വികാരവും അസമീസ് ജനതയുടെ പ്രകൃതിയോടുള്ള വാത്സല്യത്തിന്റെ പ്രകടനവുമാണ് ഈ വാക്കുകളിൽ അടങ്ങിയിരിക്കുന്നത്. കാസിരംഗ ഒരു ദേശീയോദ്യാനം മാത്രമല്ല; കാസിരംഗ അസമിന്റെ ആത്മാവാണ്, ആത്മാവ്; ഇത് ഇന്ത്യയുടെ ജൈവവൈവിധ്യത്തിന്റെ അമൂല്യ രത്നം കൂടിയാണ്. യുനെസ്കോ ഇതിന് ഒരു ലോക പൈതൃക സ്ഥലത്തിന്റെ പദവി നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

കാസിരംഗയെയും ഇവിടുത്തെ വന്യജീവികളെയും സംരക്ഷിക്കുക എന്നത് പരിസ്ഥിതിയെ സംരക്ഷിക്കുക മാത്രമല്ല; അസമിന്റെ ഭാവിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. മോദിയുടേത് മാത്രമല്ല, നിങ്ങളുടെയും ഉത്തരവാദിത്തം കൂടിയാണിത്, ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഇന്ന് അസം ദേശത്ത് നിന്ന് പുതിയ പദ്ധതികളുടെ തുടക്കം നടക്കുന്നു; ഇവ വളരെ വിശാലമായ സ്വാധീനം ചെലുത്തും. ഈ പദ്ധതികൾക്ക് ഞാൻ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ ആവാസ കേന്ദ്രമാണ് കാസിരംഗ. എല്ലാ വർഷവും വെള്ളപ്പൊക്ക സമയത്ത് ബ്രഹ്മപുത്രയുടെ ജലനിരപ്പ് ഉയരുമ്പോൾ, ഏറ്റവും വലിയ വെല്ലുവിളി ഇവിടെ ഉയർന്നുവരുന്നു. അപ്പോൾ വന്യജീവികൾ ഉയർന്ന സ്ഥലങ്ങൾ തേടി പുറത്തിറങ്ങുന്നു. ഈ പാതയിൽ, അവർക്ക് ദേശീയ പാത മുറിച്ചുകടക്കേണ്ടിവരും. അത്തരം സമയങ്ങളിൽ, കാണ്ടാമൃഗങ്ങൾ, ആനകൾ, മാനുകൾ എന്നിവ റോഡരികിൽ കുടുങ്ങിക്കിടക്കുന്നു. റോഡ് സഞ്ചാരയോ​ഗ്യമാവുകയും വനം സുരക്ഷിതമായി തുടരുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ഉദ്യമം. ഈ കാഴ്ചപ്പാടിന് കീഴിൽ, കാലിബോർ മുതൽ നുമലിഗഡ് വരെ ഏകദേശം 90 കിലോമീറ്റർ നീളമുള്ള ഒരു ഇടനാഴി ഒരുങ്ങുന്നു. ഇതിനായി ഏകദേശം 7,000 കോടി രൂപ ചെലവഴിക്കും. ഇതിൽ, ഏകദേശം 35 കിലോമീറ്റർ നീളമുള്ള ഒരു ഉയർന്ന വന്യജീവി ഇടനാഴിയും നിർമ്മിക്കും. ഇവിടെ, മുകളിൽ നിന്ന് വാഹനങ്ങൾ കടന്നുപോകും, ​​താഴെ വന്യജീവികളുടെ സഞ്ചാരം തടസ്സമില്ലാതെ തുടരും. ഒറ്റക്കൊമ്പൻ കാണ്ടാമൃഗമായാലും ആനയായാലും കടുവയായാലും, അവയുടെ പരമ്പരാഗത സഞ്ചാര പാതകൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.

സുഹൃത്തുക്കളേ,

ഈ ഇടനാഴി അപ്പർ അസമിന്റെയും അരുണാചൽ പ്രദേശിന്റെയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. കാസിരംഗ എലിവേറ്റഡ് ഇടനാഴിയിൽ നിന്നും പുതിയ റെയിൽ സർവീസുകളിൽ നിന്നും, അസമിലെ ജനങ്ങൾക്ക് പുതിയ സാധ്യതകൾ സൃഷ്ടിക്കപ്പെടും. ഈ പ്രധാനപ്പെട്ട പദ്ധതികൾക്ക് അസമിലെ ജനങ്ങളെയും നാട്ടുകാരെയും ഞാൻ അഭിനന്ദിക്കുന്നു.

 

സുഹൃത്തുക്കളേ,

പ്രകൃതി സുരക്ഷിതമാകുമ്പോൾ, അതോടൊപ്പം അവസരങ്ങളും സൃഷ്ടിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, കാസിരംഗയിലെ വിനോദസഞ്ചാരികളുടെ എണ്ണം തുടർച്ചയായി വർദ്ധിച്ചു. ഹോംസ്റ്റേകൾ, ഗൈഡ് സേവനങ്ങൾ, ഗതാഗതം, കരകൗശല വസ്തുക്കൾ, ചെറുകിട ബിസിനസുകൾ എന്നിവയിലൂടെ, പ്രാദേശിക യുവാക്കൾ പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി. 

സുഹൃത്തുക്കളേ,

ഇന്ന്, നിങ്ങളെയും അസം ​ഗവൺമെന്റിനെയും ഒരു കാര്യത്തിൽ കൂടി ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു. കാസിരംഗയിൽ നടന്ന കാണ്ടാമൃഗ വേട്ട അസമിന് ഏറ്റവും വലിയ ആശങ്കയായി മാറിയ ഒരു കാലമുണ്ടായിരുന്നു. 2013 ലും 2014 ലും ഡസൻ കണക്കിന് ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കൊന്നൊടുക്കി. ഇത് തുടരാൻ അനുവദിക്കില്ലെന്ന് ബിജെപി ​ഗവൺമെന്റ് തീരുമാനിച്ചിരുന്നു, ഇപ്പോൾ ഇത് ഇങ്ങനെ പ്രവർത്തിക്കില്ല. അതിനുശേഷം, ഞങ്ങൾ സുരക്ഷാ സംവിധാനം പുതുതായി ശക്തിപ്പെടുത്തി. വനം വകുപ്പിന് ആധുനിക വിഭവങ്ങൾ ലഭിച്ചു, നിരീക്ഷണ സംവിധാനം ശാക്തീകരിക്കപ്പെട്ടു, 'വൻ ദുർഗ'യുടെ രൂപത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിച്ചു. അതിന്റെ സന്തോഷകരമായ ഫലവും പുറത്തുവന്നു. 2025 ൽ, കാണ്ടാമൃഗ വേട്ടയുടെ ഒരു സംഭവം പോലും പുറത്തുവന്നിട്ടില്ല. അതിനാൽ, നിങ്ങളെല്ലാവരും ​ഗവൺമെന്റും, എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ബിജെപി ​ഗവൺമെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും അസം ജനങ്ങളുടെ പരിശ്രമവും കൊണ്ടാണ് ഇത് സാധ്യമായത്.

സുഹൃത്തുക്കളേ,

വളരെക്കാലമായി, പ്രകൃതിയും പുരോഗതിയും പരസ്പരം വിപരീതമാണെന്ന ഒരു ചിന്ത നിലനിന്നിരുന്നു; ഇവ രണ്ടും ഒരുമിച്ച് പോകാൻ കഴിയില്ലെന്ന് പറയപ്പെട്ടു. എന്നാൽ ഇന്ന്, സാമ്പത്തികവും പരിസ്ഥിതിയും ഇവ രണ്ടും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകാനാകുമെന്ന് ഇന്ത്യ ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. കഴിഞ്ഞ ദശകത്തിൽ, രാജ്യത്തെ വനങ്ങളുടെയും മരങ്ങളുടെയും വ്യാപ്തി വർദ്ധിച്ചു. 'ഏക് പെഡ് മാ കേ നാം' കാമ്പെയ്‌നിൽ ആളുകൾ ആവേശത്തോടെ പങ്കെടുത്തു. ഈ കാമ്പെയ്‌നിന് കീഴിൽ, ഇതുവരെ 260 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു. 2014 ന് ശേഷം, രാജ്യത്തെ കടുവ, ആന സംരക്ഷണ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിച്ചു. സംരക്ഷിത മേഖലകളിലും സമൂഹ മേഖലകളിലും വലിയ വികാസം ഉണ്ടായിട്ടുണ്ട്. വളരെക്കാലം മുമ്പ് ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ ഇപ്പോൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇന്ന്, ചീറ്റകൾ ആളുകളുടെ ഒരു പുതിയ ആകർഷണമായി മാറിയിരിക്കുന്നു. തണ്ണീർത്തട സംരക്ഷണത്തിലും ഞങ്ങൾ തുടർച്ചയായി പ്രവർത്തിക്കുന്നു. ഇന്ന്, ഏഷ്യയിലെ ഏറ്റവും വലിയ റാംസർ ശൃംഖലയായി ഇന്ത്യ മാറിയിരിക്കുന്നു. റാംസർ സൈറ്റുകളുടെ എണ്ണം അനുസരിച്ച്, ഇന്ത്യ ലോകത്തിലെ മൂന്നാം സ്ഥാനത്താണ്. വികസനത്തോടൊപ്പം നമ്മുടെ പൈതൃകം എങ്ങനെ കൈകാര്യം ചെയ്യാമെന്നും പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാമെന്നും നമ്മുടെ അസം ഇപ്പോൾ ലോകത്തിന് കാണിച്ചുകൊടുക്കുന്നു. 

 

സുഹൃത്തുക്കളേ,

വടക്കുകിഴക്കൻ മേഖലയുടെ ഏറ്റവും വലിയ വേദന എപ്പോഴും ദൂരമാണ്. ഹൃദയങ്ങളുടെ ദൂരം, സ്ഥലങ്ങളുടെ ദൂരം; പതിറ്റാണ്ടുകളായി, രാജ്യത്തിന്റെ വികസനം മറ്റെവിടെയെങ്കിലും നടക്കുന്നുണ്ടെന്നും തങ്ങൾ പിന്നാക്കം നിൽക്കുന്നുവെന്നും ഇവിടുത്തെ ആളുകൾക്ക് തോന്നിക്കൊണ്ടിരുന്നു. ഇത് സമ്പദ്‌വ്യവസ്ഥയിൽ മാത്രമല്ല, വിശ്വാസത്തിലും സ്വാധീനം ചെലുത്തി. ഈ വികാരം മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ബിജെപി നടത്തി; ഇരട്ട എഞ്ചിൻ ​ഗവൺമെന്റ് വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിന് മുൻഗണന നൽകി. റോഡ്, റെയിൽവേ, എയർവേ, ജലപാത എന്നിവയിലൂടെ അസമിനെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഒരേസമയം ആരംഭിച്ചു.

സുഹൃത്തുക്കളേ,

നമ്മൾ റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമ്പോൾ, അതിന്റെ ഗുണം സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിൽ സംഭവിക്കുന്നു. അതിനാൽ, കണക്റ്റിവിറ്റിയുടെ വികസനം വടക്കുകിഴക്കിന് വളരെ പ്രധാനമാണ്. പക്ഷേ കോൺഗ്രസ് ഒരിക്കലും അത് ശ്രദ്ധിച്ചില്ല. ഞാൻ നിങ്ങൾക്ക് ഒരു കണക്ക് നൽകാം. കേന്ദ്രത്തിൽ ഒരു കോൺഗ്രസ് ​ഗവൺമെന്റ് ഉണ്ടായിരുന്നപ്പോൾ, അസമിന് വളരെ ചെറിയ റെയിൽ ബജറ്റ് മാത്രമേ ലഭിച്ചിരുന്നുള്ളൂ. ഏകദേശം 2,000 കോടി രൂപ; ഇപ്പോൾ ബിജെപി ​ഗവൺമെന്റിൽ, ഇത് പ്രതിവർഷം ഏകദേശം 10,000 കോടി രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ നിങ്ങളോട് ചോദിക്കുന്നു, നിങ്ങൾ ഈ കണക്ക് ഓർമ്മിച്ചിരുന്നോ? നിങ്ങൾ ഈ കണക്ക് ഓർമ്മിച്ചിരുന്നോ? അതോ നിങ്ങൾ മറന്നുപോയോ? ഞാൻ നിങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്നു: കോൺഗ്രസിന്റെ കാലത്ത്, അസമിന് റെയിൽവേയ്ക്ക് രണ്ടായിരം കോടി രൂപ ലഭിച്ചിരുന്നു, എത്ര? എല്ലാവരും സംസാരിക്കുന്നു, എത്രയാണ് ലഭിച്ചിരുന്നത്? എത്രയാണ് മുമ്പ് ലഭിച്ചിരുന്നത്? എത്രയാണ് ലഭിച്ചിരുന്നത്? ബിജെപി ​ഗവൺമെന്റ് വന്നതിനുശേഷം, അസമിന് എത്രയാണ് ലഭിച്ചത് - 10,000 കോടി രൂപ. എത്ര? എത്ര? എത്ര? 10,000 കോടി രൂപ. അതായത്, റെയിൽവേയ്ക്കായി കോൺഗ്രസ് അസമിന് നൽകിയിരുന്ന പണത്തേക്കാൾ അഞ്ചിരട്ടി പണം ബിജെപി അസമിന് നൽകുന്നു.

സുഹൃത്തുക്കളേ,

ഈ വർദ്ധിച്ച നിക്ഷേപത്തിൽ നിന്ന്, അടിസ്ഥാന സൗകര്യ നിർമ്മാണം വലിയ തോതിൽ നടന്നിട്ടുണ്ട്. പുതിയ റെയിൽ ലൈനുകൾ സ്ഥാപിക്കുന്നതിലൂടെയും, ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയിലൂടെയും, റെയിൽവേയുടെ ശേഷി വർദ്ധിച്ചു, ജനങ്ങൾക്കുള്ള സൗകര്യങ്ങൾ വർദ്ധിച്ചു. ഇന്ന് കാലിയാബോറിൽ നിന്ന് ആരംഭിക്കുന്ന മൂന്ന് പുതിയ ട്രെയിൻ സർവീസുകൾ അസമിന്റെ റെയിൽ കണക്റ്റിവിറ്റിയിലെ ഒരു പ്രധാന വികാസമാണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഗുവാഹത്തിയെ കൊൽക്കത്തയുമായി ബന്ധിപ്പിക്കും. ഈ ആധുനിക സ്ലീപ്പർ ട്രെയിൻ ദീർഘദൂര യാത്ര കൂടുതൽ സുഖകരമാക്കും. ഇതോടൊപ്പം, രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ തുടക്കവും  ലക്ഷക്കണക്കിന് യാത്രക്കാർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന അസം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിരവധി പ്രധാന സ്റ്റേഷനുകൾ ഈ ട്രെയിനുകളുടെ റൂട്ടുകളിൽ ഉൾപ്പെടുന്നു. ഈ ട്രെയിനുകൾ അസമിലെ വ്യാപാരികളെ പുതിയ വിപണികളുമായി ബന്ധിപ്പിക്കും; വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള പുതിയ അവസരങ്ങളിൽ എളുപ്പത്തിൽ എത്തിച്ചേരാനാകും. അസമിലെ ജനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്ന് പോകുന്നത് എളുപ്പമാകും. കണക്റ്റിവിറ്റിയുടെ ഈ വികാസം വടക്കുകിഴക്കൻ മേഖല ഇനി വികസനത്തിന്റെ അരികിലല്ല എന്ന വിശ്വാസം സൃഷ്ടിക്കുന്നു. വടക്കുകിഴക്കൻ മേഖല ഇനി അകലെയല്ല; വടക്കുകിഴക്കൻ മേഖല ഇപ്പോൾ ഹൃദയത്തോട് ചേർന്നും ഡൽഹിയോട് ചേർന്നുമാണ്. 

 

സുഹൃത്തുക്കളേ,

ഇന്ന്, നിങ്ങൾക്കിടയിൽ, അസമിന് മുന്നിലുള്ള ഒരു പ്രധാന വെല്ലുവിളിയെക്കുറിച്ചുള്ള ചർച്ചയും ആവശ്യമാണ്. ഈ വെല്ലുവിളി അസമിന്റെ സ്വത്വത്തെ സംരക്ഷിക്കുക, അസമിന്റെ സംസ്കാരത്തെ സംരക്ഷിക്കുക എന്നതാണ്. നിങ്ങൾ എന്നോട് പറയൂ, അസമിന്റെ സ്വത്വം സംരക്ഷിക്കണോ വേണ്ടയോ? ഇതുപോലെയല്ല, എല്ലാവരും ഉത്തരം നൽകുന്നു, അസമിന്റെ സ്വത്വം സംരക്ഷിക്കണോ വേണ്ടയോ? നിങ്ങളുടെ സ്വത്വം രൂപീകരിക്കണോ വേണ്ടയോ? നിങ്ങളുടെ പൂർവ്വികരുടെ പൈതൃകം സംരക്ഷിക്കണോ വേണ്ടയോ? ഇന്ന്, അസമിലെ ബിജെപി ​ഗവൺമെന്റ് നുഴഞ്ഞുകയറ്റത്തെ കൈകാര്യം ചെയ്യുന്ന രീതി, നമ്മുടെ വനങ്ങളെയും ചരിത്ര സാംസ്കാരിക കേന്ദ്രങ്ങളെയും നിങ്ങളുടെ ഭൂമിയെയും നിയമവിരുദ്ധ അധിനിവേശങ്ങളിൽ നിന്ന് മോചിപ്പിക്കുന്ന രീതി, ഇന്ന് വളരെയധികം പ്രശംസിക്കപ്പെടുന്നു. ഇത് സംഭവിക്കുന്നത് ശരിയാണോ അല്ലയോ? ഇത് സംഭവിക്കണോ വേണ്ടയോ? ഇത് നിങ്ങളുടെ നല്ലതിനാണോ അല്ലയോ?  നിങ്ങൾ ഒരു നിമിഷം ചിന്തിക്കൂ, സുഹൃത്തുക്കളേ, കോൺഗ്രസ് അസമിൽ എന്താണ് ചെയ്തത്? ​ഗവൺമെന്റുകൾ രൂപീകരിക്കാൻ, കുറച്ച് വോട്ടുകൾ നേടാൻ, അസമിന്റെ മണ്ണ് നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറി. കോൺഗ്രസ് പതിറ്റാണ്ടുകളായി അസമിൽ ​ഗവൺമെന്റുകൾ രൂപീകരിച്ചു. ഈ സമയത്ത്, നുഴഞ്ഞുകയറ്റം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്നു, വർദ്ധിച്ചുകൊണ്ടിരുന്നു, ഈ ആളുകൾ - നുഴഞ്ഞുകയറ്റക്കാർ - എന്താണ് ചെയ്തത്? അസമിന്റെ ചരിത്രത്തെക്കുറിച്ചോ, ഇവിടുത്തെ സംസ്കാരത്തെക്കുറിച്ചോ, നമ്മുടെ വിശ്വാസത്തെക്കുറിച്ചോ അവർക്ക് ഒരു ആശങ്കയുമില്ലായിരുന്നു; അതിനാൽ, അവർ എല്ലായിടത്തും സ്ഥലങ്ങൾ കൈവശപ്പെടുത്തി. നുഴഞ്ഞുകയറ്റം കാരണം, മൃഗങ്ങളുടെ ഇടനാഴികളിൽ അധിനിവേശങ്ങൾ നടന്നു, നിയമവിരുദ്ധ വേട്ടയാടൽ പ്രോത്സാഹിപ്പിക്കപ്പെട്ടു, കള്ളക്കടത്തും മറ്റ് കുറ്റകൃത്യങ്ങളും വർദ്ധിച്ചു.

സുഹൃത്തുക്കളേ,

ഈ നുഴഞ്ഞുകയറ്റക്കാർ ജനസംഖ്യയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നു, നമ്മുടെ സംസ്കാരത്തെ ആക്രമിക്കുന്നു, ദരിദ്രരുടെയും യുവാക്കളുടെയും തൊഴിൽ തട്ടിയെടുക്കുന്നു, ആദിവാസി മേഖലകളിലെ ആളുകളെ വഞ്ചിച്ചുകൊണ്ട് ഭൂമി കൈവശപ്പെടുത്തുന്നു. ഇത് അസമിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്ക് വളരെ വലിയ ഭീഷണിയാണ്.

സുഹൃത്തുക്കളേ,

നിങ്ങൾ കോൺഗ്രസിനെക്കുറിച്ച് വളരെ ജാഗ്രത പാലിക്കണം. കോൺഗ്രസിന് ഒരു നയമേയുള്ളൂ: നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കുക, നുഴഞ്ഞുകയറ്റക്കാരുടെ സഹായത്തോടെ അധികാരം നേടുക! രാജ്യമെമ്പാടും, കോൺഗ്രസും കൂട്ടാളികളും ഇത് ചെയ്യുന്നു. ബീഹാറിലും അവർ നുഴഞ്ഞുകയറ്റക്കാരെ രക്ഷിക്കാൻ യാത്രകളും റാലികളും നടത്തി. എന്നാൽ ബീഹാറിലെ പൊതുജനങ്ങൾ കോൺഗ്രസിനെ പൂർണ്ണമായും തുടച്ചുനീക്കി. ഇപ്പോൾ അസം ജനതയുടെ ഊഴമാണ്; അസം ദേശത്തുനിന്നും കോൺഗ്രസിന് ഉചിതമായ മറുപടി ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

അസമിന്റെ വികസനം മുഴുവൻ വടക്കുകിഴക്കൻ മേഖലയുടെയും വികസനത്തിന് പുതിയ വാതിലുകൾ തുറക്കുകയാണ്. ആസാം ആക്റ്റ് ഈസ്റ്റ് നയത്തിന് ദിശാബോധം നൽകുന്നു. അസം മുന്നോട്ട് പോകുമ്പോൾ, വടക്കുകിഴക്കും മുന്നോട്ട് നീങ്ങുന്നു. വടക്കുകിഴക്ക് മുന്നോട്ട് പോകുമ്പോൾ, ഇന്ത്യയും മുന്നോട്ട് നീങ്ങുന്നു. ഞങ്ങളുടെ ശ്രമങ്ങളും അസം ജനതയുടെ വിശ്വാസവും മുഴുവൻ വടക്കുകിഴക്കിനെയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും. ഈ വിശ്വാസത്തോടെ, ഇന്നത്തെ പദ്ധതികൾക്കായി ഞാൻ നിങ്ങളെ എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു. എന്നോടൊപ്പം പറയൂ-

ഭാരത് മാതാ കീ ജയ്.

ഭാരത് മാതാ കീ ജയ്.

ഈ വർഷം വന്ദേമാതരത്തിന്റെ 150 വർഷമാണ്; ഇത് വിശുദ്ധ സ്മരണയ്ക്കുള്ള സമയമാണ്. എന്നോടൊപ്പം പറയൂ -

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

വന്ദേമാതരം.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's banking sector resilient; 11-13% credit growth for January-June likely: Survey

Media Coverage

India's banking sector resilient; 11-13% credit growth for January-June likely: Survey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays homage to Jagadguru Basaveshwara on Basava Jayanthi
April 20, 2026

The Prime Minister, Shri Narendra Modi, paid homage to Jagadguru Basaveshwara on the occasion of Basava Jayanthi.

Shri Modi said that on the special occasion of Basava Jayanthi, he is paying homage to Jagadguru Basaveshwara and his enduring teachings. He noted that Basaveshwara’s vision of a just society, along with his unwavering efforts to empower the people, will always motivate us.

The Prime Minister posted on X;

“On the special occasion of Basava Jayanthi, paying homage to Jagadguru Basaveshwara and his enduring teachings. His vision of a just society, along with his unwavering efforts to empower the people, will always motivate us.”