Today, India is the fastest growing major economy:PM
Government is following the mantra of Reform, Perform and Transform:PM
Government is committed to carrying out structural reforms to make India developed:PM
Inclusion taking place along with growth in India:PM
India has made ‘process reforms’ a part of the government's continuous activities:PM
Today, India's focus is on critical technologies like AI and semiconductors:PM
Special package for skilling and internship of youth:PM

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് പ്രസിഡന്റ് എന്‍ കെ സിംഗ് ജി, കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന ഇന്ത്യയിലും വിദേശത്തുമുള്ള മറ്റ് വിശിഷ്ടാതിഥികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ! കൗടില്യ കോണ്‍ക്ലേവിന്റെ മൂന്നാം പതിപ്പാണിത്. നിങ്ങളെ എല്ലാവരെയും കാണാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ വിവിധ സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നിരവധി സെഷനുകള്‍ ഇവിടെ നടക്കും. ഈ ചര്‍ച്ചകള്‍ ഭാരതത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ലോകത്തിലെ രണ്ട് പ്രധാന പ്രദേശങ്ങള്‍ യുദ്ധത്തിന്റെ അവസ്ഥയിലായിരിക്കുന്ന സമയത്താണ് ഈ കോണ്‍ക്ലേവ് നടക്കുന്നത്. ആഗോള സമ്പദ്വ്യവസ്ഥയ്ക്ക്, പ്രത്യേകിച്ച് ഊര്‍ജ സുരക്ഷയുടെ കാര്യത്തില്‍ ഈ മേഖലകള്‍ നിര്‍ണായകമാണ്. അത്തരം സുപ്രധാന ആഗോള അനിശ്ചിതത്വത്തിനിടയില്‍, 'ഇന്ത്യന്‍ യുഗം' ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ ഇവിടെ ഒത്തുകൂടിയത്. ഇന്ന് ഭാരതത്തിലുള്ള വിശ്വാസം അതുല്യമാണെന്നാണ് ഇത് കാണിക്കുന്നത്. ഭാരതത്തിന്റെ ആത്മവിശ്വാസം അസാധാരണമാണെന്ന് ഇത് തെളിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ്. ജിഡിപിയുടെ കാര്യത്തില്‍ നിലവില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഭാരതം. ആഗോള ഫിന്‍ടെക് ദത്തെടുക്കല്‍ നിരക്കുകളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒന്നാമതാണ്. ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഡാറ്റ ഉപഭോഗത്തില്‍ നമ്മള്‍ ഒന്നാമതാണ്. ആഗോളതലത്തില്‍ ഏറ്റവും വലിയ രണ്ടാമത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഞങ്ങള്‍. ലോകത്തെ തത്സമയ ഡിജിറ്റല്‍ ഇടപാടുകളില്‍ പകുതിയും ഇന്ന് ഭാരതത്തിലാണ് നടക്കുന്നത്. ഭാരതത്തിന് ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം ഉണ്ട്. പുനരുപയോഗ ഊര്‍ജ ശേഷിയുടെ കാര്യത്തില്‍ ഭാരതം നാലാം സ്ഥാനത്താണ്. നിര്‍മ്മാണത്തിന്റെ കാര്യത്തില്‍, ഭാരതം രണ്ടാമത്തെ വലിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവാണ്. ഇരുചക്രവാഹനങ്ങളുടെയും ട്രാക്ടറുകളുടെയും ഏറ്റവും വലിയ നിര്‍മ്മാതാവ് കൂടിയാണ് ഭാരതം. മാത്രമല്ല, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമാണ് ഭാരതം. ആഗോളതലത്തില്‍ ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും മൂന്നാമത്തെ വലിയ വിഭവശേഷി ഭാരതത്തിനുണ്ട്. അത് ശാസ്ത്രമോ സാങ്കേതികവിദ്യയോ നവീകരണമോ ആകട്ടെ, ഭാരതം സുപ്രധാനമായ ഒരു സ്ഥാനത്താണെന്ന് വ്യക്തമാണ്. 

 

സുഹൃത്തുക്കളേ,

'പരിഷ്‌ക്കരിക്കുക, നടപ്പിലാക്കുക, പരിവര്‍ത്തനം ചെയ്യുക' എന്ന മന്ത്രം പിന്തുടരുന്നതിലൂടെ, രാജ്യത്തെ അതിവേഗം മുന്നോട്ട് നയിക്കാനുള്ള തീരുമാനങ്ങള്‍ ഞങ്ങള്‍ തുടര്‍ച്ചയായി എടുക്കുന്നു. 60 വര്‍ഷത്തിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും ഇതേ ഗവൺമെൻ്റിനെ തെരഞ്ഞെടുക്കാന്‍ ഭാരതത്തിലെ ജനങ്ങളെ പ്രേരിപ്പിച്ച ഘടകമാണിത്. ജനങ്ങളുടെ ജീവിതം മാറുമ്പോള്‍, രാജ്യം ശരിയായ പാതയിലാണ് നീങ്ങുന്നതെന്ന് അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കും. ഈ വികാരം ഇന്ത്യന്‍ പൊതുസമൂഹത്തിന്റെ നിയോഗത്തില്‍ പ്രതിഫലിക്കുന്നു. 140 കോടി പൗരന്മാരുടെ വിശ്വാസം ഈ ഗവൺമെൻ്റിന്  വലിയ മുതല്‍ക്കൂട്ടാണ്.

ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ തുടരുക എന്നതാണ് ഞങ്ങളുടെ പ്രതിബദ്ധത. ഞങ്ങളുടെ മൂന്നാം ടേമിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഞങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ ഈ പ്രതിബദ്ധത നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ധീരമായ നയ മാറ്റങ്ങള്‍, ജോലികളോടും കഴിവുകളോടുമുള്ള ശക്തമായ പ്രതിബദ്ധത, സുസ്ഥിര വളര്‍ച്ചയിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കല്‍, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, ജീവിത നിലവാരം, ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ തുടര്‍ച്ച എന്നിവ ഞങ്ങളുടെ ആദ്യ മൂന്ന് മാസത്തെ നയങ്ങളില്‍ പ്രതിഫലിക്കുന്നു. ഇക്കാലയളവില്‍ 15 ലക്ഷം കോടി രൂപയിലധികം, അതായത് 15 ലക്ഷം കോടി രൂപയുടെ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഈ മൂന്ന് മാസത്തിനുള്ളില്‍ തന്നെ നിരവധി ബൃഹത്തായ അടിസ്ഥാനസൗകര്യ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതത്തില്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളം 12 വ്യാവസായിക നോഡുകള്‍ സൃഷ്ടിക്കാനും ഞങ്ങള്‍ തീരുമാനിച്ചു. കൂടാതെ, 3 കോടി പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് ഞങ്ങള്‍ അംഗീകാരം നല്‍കി.


സുഹൃത്തുക്കളേ,

ഭാരതത്തിന്റെ വളര്‍ച്ചയുടെ മറ്റൊരു ശ്രദ്ധേയമായ ഘടകം അതിന്റെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആത്മാവാണ്. വളര്‍ച്ചയ്ക്കൊപ്പം അസമത്വവും ഉണ്ടാകുമെന്ന് ഒരുകാലത്ത് വിശ്വസിച്ചിരുന്നു. എന്നാല്‍ ഭാരതത്തില്‍ സംഭവിക്കുന്നത് മറിച്ചാണ്. വളര്‍ച്ചയ്ക്കൊപ്പം ഭാരതത്തില്‍ ഉള്‍പ്പെടുത്തലും നടക്കുന്നു. അതിന്റെ ഫലമായി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 250 ദശലക്ഷം അതായത് 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി. ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിയ്ക്കൊപ്പം, അസമത്വം കുറയുമെന്നും വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാവരിലേക്കും എത്തുന്നുവെന്നും ഞങ്ങള്‍ ഉറപ്പാക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ വളര്‍ച്ചാ പ്രവചനങ്ങളിലുള്ള ആത്മവിശ്വാസം, നമ്മള്‍ പോകുന്ന ദിശയും കാണിക്കുന്നു. അടുത്ത ആഴ്ചകളിലെയും മാസങ്ങളിലെയും ഡാറ്റയില്‍ നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം, നമ്മുടെ സമ്പദ്വ്യവസ്ഥ ഏതൊരു പ്രവചനത്തേക്കാളും മികച്ച പ്രകടനം കാഴ്ചവച്ചു. അത് ലോകബാങ്കോ, ഐഎംഎഫോ, മൂഡീസോ ആകട്ടെ, എല്ലാം ഭാരതത്തിനായുള്ള അവരുടെ പ്രവചനങ്ങള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ആഗോള അനിശ്ചിതത്വത്തിനിടയിലും ഭാരതം 7+ നിരക്കില്‍ വളര്‍ച്ച തുടരുമെന്ന് ഈ സ്ഥാപനങ്ങളെല്ലാം പറയുന്നു. അതിനേക്കാള്‍ മികച്ച പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഉറപ്പുണ്ട്.

 

സുഹൃത്തുക്കളേ,

ഭാരതത്തിലുള്ള ഈ വിശ്വാസത്തിന് പിന്നില്‍ ശക്തമായ കാരണങ്ങളുണ്ട്. ഉല്‍പ്പാദനമോ സേവന മേഖലയോ ആകട്ടെ, ലോകം ഇന്ന് ഭാരതത്തെ നിക്ഷേപത്തിനുള്ള ഒരു ഇഷ്ടകേന്ദ്രമായി കാണുന്നു. ഇത് യാദൃശ്ചികമല്ല, കഴിഞ്ഞ 10 വര്‍ഷത്തെ പ്രധാന പരിഷ്‌കാരങ്ങളുടെ ഫലമാണ്. ഈ പരിഷ്‌കാരങ്ങള്‍ ഭാരതത്തിന്റെ ബൃഹത്തായ സാമ്പത്തിക അടിസ്ഥാനങ്ങളെ മാറ്റിമറിച്ചു. ഭാരതത്തിന്റെ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ ബാങ്കുകളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുക മാത്രമല്ല, വായ്പാ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തതാണ് ഒരു ഉദാഹരണം. അതുപോലെ, ജിഎസ്ടി വിവിധ കേന്ദ്ര-സംസ്ഥാന പരോക്ഷ നികുതികളെ സംയോജിപ്പിച്ചിരിക്കുന്നു. പാപ്പരത്ത നിയമം  (IBC) ഉത്തരവാദിത്തം, വീണ്ടെടുക്കല്‍, പരിഹാരം എന്നിവയുടെ ഒരു പുതിയ ക്രെഡിറ്റ് സംസ്‌കാരം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഖനനം, പ്രതിരോധം, ബഹിരാകാശം തുടങ്ങിയ മേഖലകള്‍ സ്വകാര്യ കമ്പനികള്‍ക്കും നമ്മുടെ യുവസംരംഭകര്‍ക്കുമായി ഭാരതം തുറന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് കൂടുതല്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ എഫ് ഡി ഐ നയം ഉദാരമാക്കി. ലോജിസ്റ്റിക്സ് ചെലവും സമയവും കുറയ്ക്കുന്നതിന് ഞങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കഴിഞ്ഞ ദശകത്തില്‍, അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം ഞങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു.

സുഹൃത്തുക്കളേ,

ഗവണ്‍മെന്റിന്റെ നിലവിലുള്ള സംരംഭങ്ങളില്‍ ഇന്ത്യ പ്രക്രിയ പരിഷ്‌കാരങ്ങള്‍ സംയോജിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ 40,000-ലധികം അനുസരണങ്ങള്‍ ഇല്ലാതാക്കുകയും കമ്പനി നിയമം കുറ്റവിമുക്തമാക്കുകയും ചെയ്തു. മുമ്പ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ബുദ്ധിമുട്ടാക്കിയ നിരവധി വ്യവസ്ഥകള്‍ ഭേദഗതി ചെയ്തിട്ടുണ്ട്. കമ്പനികള്‍ ആരംഭിക്കുന്നതിനും അടയ്ക്കുന്നതിനും ക്ലിയറന്‍സ് നേടുന്നതിനുമുള്ള പ്രക്രിയകള്‍ ലളിതമാക്കുന്നതിനാണ് ദേശീയ ഏകജാലക സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍, സംസ്ഥാന തലത്തില്‍ പ്രക്രിയ പരിഷ്‌കാരങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഞങ്ങള്‍ സംസ്ഥാന ഗവൺമെൻ്റുകളെ 
പ്രോത്സാഹിപ്പിക്കുകയാണ്. 

സുഹൃത്തുക്കളെ, 

ഭാരതത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി, ഞങ്ങള്‍ ഉല്പാദന ബന്ധിത ആനുകൂല്യ പദ്ധതി(പിഎല്‍ഐ) അവതരിപ്പിച്ചിട്ടുണ്ട്, അതിന്റെ സ്വാധീനം ഇപ്പോള്‍ പല മേഖലകളിലും ദൃശ്യമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ, PLI ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ (1.25 ലക്ഷം കോടി രൂപ) നിക്ഷേപം ആകര്‍ഷിച്ചു. ഏകദേശം 11 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനവും വില്‍പ്പനയും ഇതുമൂലം ഉണ്ടായി. ബഹിരാകാശ, പ്രതിരോധ മേഖലകളിലെ ഭാരതത്തിന്റെ മുന്നേറ്റവും ശ്രദ്ധേയമാണ്. ഈ മേഖലകള്‍ അടുത്തിടെയാണ് തുറന്നത്, എന്നിട്ടും ബഹിരാകാശ മേഖലയില്‍ 200-ലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇന്ന്, രാജ്യത്തിന്റെ മൊത്തം പ്രതിരോധ ഉല്‍പ്പാദനത്തിന്റെ 20 ശതമാനവും നമ്മുടെ സ്വകാര്യ പ്രതിരോധ കമ്പനികളാണ്.

സുഹൃത്തുക്കളെ,

ഇലക്ട്രോണിക്‌സ് മേഖലയുടെ വളര്‍ച്ച കൂടുതല്‍ ശ്രദ്ധേയമാണ്. 10 വര്‍ഷം മുമ്പ്, മിക്ക മൊബൈല്‍ ഫോണുകളുടെയും പ്രധാന ഇറക്കുമതിക്കാരായിരുന്നു ഭാരതം. ഇന്ന്, 330 ദശലക്ഷത്തിലധികം അല്ലെങ്കില്‍ 33 കോടിയിലധികം മൊബൈല്‍ ഫോണുകള്‍ ഭാരതത്തില്‍ നിര്‍മ്മിക്കപ്പെടുന്നു. വാസ്തവത്തില്‍, നിങ്ങള്‍ ഏത് മേഖലയിലേക്ക് നോക്കിയാലും, ഭാരതത്തില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം നടത്താനും ഉയര്‍ന്ന വരുമാനം നേടാനും അസാധാരണമായ അവസരങ്ങളുണ്ട്.

 

സുഹൃത്തുക്കളേ,
ഭാരതം ഇപ്പോള്‍ നിർമ്മിത ബുദ്ധി, സെമികണ്ടക്ടറുകൾ  തുടങ്ങിയ നിര്‍ണായക സാങ്കേതികവിദ്യകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങള്‍ ഈ മേഖലകളില്‍ ഗണ്യമായ നിക്ഷേപം നടത്തുന്നു. ഞങ്ങളുടെ AI ദൗത്യം AI മേഖലയില്‍ ഗവേഷണവും നൈപുണ്യ വികസനവും മെച്ചപ്പെടുത്തും. ഇന്ത്യ സെമികണ്ടക്ടർ ദൗത്യത്തിന് കീഴില്‍, 1.5 ട്രില്യണ്‍ (1.5 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുന്നു. വൈകാതെ, ഭാരതത്തിലെ അഞ്ച് സെമികണ്ടക്ടർ പ്ലാന്റുകള്‍ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും 'മെയ്ഡ് ഇന്‍ ഇന്ത്യ' ചിപ്പുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും.

സുഹൃത്തുക്കളേ,

താങ്ങാനാവുന്ന ബൗദ്ധിക ശക്തിയുടെ മുന്‍നിര സ്രോതസ്സാണ് ഭാരതമെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകമെമ്പാടുമുള്ള കമ്പനികളുടെ 1,700-ലധികം ആഗോള ശേഷി കേന്ദ്രങ്ങളുടെ സാന്നിധ്യമാണ് ഇതിന് തെളിവ്. ഈ കേന്ദ്രങ്ങളില്‍ രണ്ട് ദശലക്ഷത്തിലധികം അതായത് 20 ലക്ഷം ഇന്ത്യന്‍ യുവാക്കള്‍ ജോലി ചെയ്യുന്നു, അവര്‍ ലോകത്തിന് ഉയര്‍ന്ന വൈദഗ്ധ്യമുള്ള സേവനങ്ങള്‍ നല്‍കുന്നു. ഇന്ന്, ഈ ജനസംഖ്യാപരമായ ലാഭവിഹിതം പരമാവധിയാക്കുന്നതില്‍ ഭാരതം അഭൂതപൂര്‍വമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് നേടുന്നതിന്, വിദ്യാഭ്യാസം, നവീകരണം, കഴിവുകള്‍, ഗവേഷണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതോടുകൂടി ഈ മേഖലയില്‍ ഒരു സുപ്രധാന പരിഷ്‌കാരം ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഓരോ ആഴ്ചയും ഒരു പുതിയ സര്‍വ്വകലാശാല സ്ഥാപിക്കുകയും ഓരോ ദിവസവും രണ്ട് പുതിയ കോളേജുകള്‍ തുറക്കുകയും ചെയ്തു. ഇക്കാലയളവില്‍ നമ്മുടെ രാജ്യത്തെ മെഡിക്കല്‍ കോളേജുകളുടെ എണ്ണം ഇരട്ടിയായി.

ഒപ്പം സുഹൃത്തുക്കളേ,

വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതില്‍ മാത്രമല്ല, അതിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തല്‍ഫലമായി, ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് ലഭിച്ച ഇന്ത്യന്‍ സ്ഥാപനങ്ങളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ മൂന്നിരട്ടിയിലേറെയായി. ഈ വര്‍ഷത്തെ ബജറ്റില്‍, ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നൈപുണ്യത്തിനും പരിശീലനം നല്‍കുന്നതിനുമായി ഞങ്ങള്‍ ഒരു പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് കീഴില്‍ 111 കമ്പനികള്‍ ആദ്യ ദിവസം തന്നെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. ഈ സ്‌കീമിലൂടെ ഞങ്ങള്‍ 1 കോടി യുവാക്കളെ പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് സഹായിക്കുന്നു.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ ഗവേഷണ ഔട്ട്പുട്ടും പേറ്റന്റ് ഫയലിംഗും കഴിഞ്ഞ 10 വര്‍ഷമായി അതിവേഗ വളര്‍ച്ച കൈവരിച്ചു. ഒരു ദശാബ്ദത്തിനുള്ളില്‍, ആഗോള നൂതനാശയ സൂചിക റാങ്കിംഗില്‍ ഭാരതം 81-ല്‍ നിന്ന് 39-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, ഞങ്ങള്‍ കൂടുതല്‍ മുന്നേറാന്‍ ലക്ഷ്യമിടുന്നു. അതിന്റെ ഗവേഷണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്, ഇന്ത്യയും ഒരു ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് സൃഷ്ടിച്ചു.

സുഹൃത്തുക്കളേ,

ഇന്ന്, ഹരിത ഭാവിയെയും ഹരിത തൊഴിലവസരങ്ങളെയും കുറിച്ച് ഭാരതത്തില്‍ നിന്ന് ലോകത്തിന് വലിയ പ്രതീക്ഷകളുണ്ട്, ഈ മേഖലയില്‍ നിങ്ങള്‍ക്ക് തുല്യമായ അവസരങ്ങളുണ്ട്. ഭാരതത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ജി20 ഉച്ചകോടിയെ നിങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നു. ഈ ഉച്ചകോടിയുടെ അനേകം വിജയങ്ങളിലൊന്ന് ഹരിത പരിവര്‍ത്തനത്തിനായുള്ള പുതുക്കിയ ആവേശമായിരുന്നു. G20 ഉച്ചകോടിക്കിടെ, ഭാരതത്തിന്റെ മുന്‍കൈയില്‍ ആഗോള ജൈവ ഇന്ധന സഖ്യം ആരംഭിച്ചു, G20 അംഗ രാജ്യങ്ങള്‍ ഭാരതത്തിന്റെ ഹരിത ഹൈഡ്രജന്‍ ഊര്‍ജ്ജ വികസനത്തെ ശക്തമായി പിന്തുണച്ചു. ഭാരതത്തില്‍, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 5 ദശലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. സൂക്ഷ്മ തലത്തില്‍ സൗരോര്‍ജ്ജ ഉല്‍പ്പാദനവും ഞങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നു.

 

ഇന്ത്യാ ഗവണ്‍മെന്റ് വലിയ തോതിലുള്ള പുരപ്പുറ സൗരോർജ പദ്ധതിയായ പ്രധാനമന്ത്രി സൂര്യ ഘര്‍ സൗജന്യ വൈദ്യുതി പദ്ധതി ആരംഭിച്ചു. ഓരോ വീടിന്റേയും മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സൗരോര്‍ജ്ജ അടിസ്ഥാനസൗകര്യം സ്ഥാപിക്കുന്നതിനുള്ള സഹായത്തിനുമായി ഞങ്ങള്‍ ഫണ്ട് നല്‍കുന്നു. ഇതുവരെ, 13 ദശലക്ഷത്തിലധികം, അതായത് 1 കോടി 30 ലക്ഷം കുടുംബങ്ങള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതായത് ഈ കുടുംബങ്ങള്‍ സൗരോര്‍ജ്ജ ഉത്പാദകരായി മാറിയിരിക്കുന്നു. ഈ സംരംഭത്തിലൂടെ ഒരു കുടുംബത്തിന് ശരാശരി 25,000 രൂപ ലാഭിക്കാനാകും. ഓരോ മൂന്ന് കിലോവാട്ട് സൗരോര്‍ജ്ജ വൈദ്യുതിയിലും 50-60 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് തടയും. ഈ സ്‌കീം ഏകദേശം 1.7 ദശലക്ഷം (17 ലക്ഷം) തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് വിദഗ്ധ യുവാക്കളുടെ ഒരു വലിയ തൊഴില്‍ ശക്തിയെ സൃഷ്ടിക്കും. അതിനാല്‍, ഈ മേഖലയിലും നിങ്ങള്‍ക്കായി നിരവധി പുതിയ നിക്ഷേപ അവസരങ്ങള്‍ ഉയര്‍ന്നുവരുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോള്‍ കാര്യമായ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ സാമ്പത്തിക അടിത്തറയുള്ള ഇന്ത്യ സുസ്ഥിരമായ ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണ്. ഇന്ന്, ഭാരതം ഉന്നതിയിലെത്താന്‍ മാത്രമല്ല, അവിടെ തുടരാനുള്ള തീവ്രശ്രമങ്ങളും നടത്തുകയാണ്. ലോകം ഇന്ന് എല്ലാ മേഖലയിലും വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ വിലപ്പെട്ട നിരവധി ഉള്‍ക്കാഴ്ചകള്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വരും ദിവസങ്ങളില്‍ നിങ്ങളുടെ ചര്‍ച്ചകളില്‍ നിന്ന് വിലപ്പെട്ട പല ഉള്‍ക്കാഴ്ചകളും പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ഉദ്യമത്തിന് ഞാന്‍ ആശംസകള്‍ നേരുന്നു, ഇത്  കേവലം ഒരു സംവാദ വേദിയല്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍, ഉന്നയിക്കുന്ന ആശയങ്ങൾ, ചെയ്യേണ്ടതും ചെയ്യരുതാത്തതും - പ്രയോജനകരമെന്ന് തെളിയിക്കുന്നവ - നമ്മുടെ ഗവണ്‍മെന്റ് സംവിധാനത്തില്‍ ഉത്സാഹപൂര്‍വ്വം സംയോജിപ്പിച്ചിരിക്കുന്നു. നമ്മുടെ നയങ്ങളിലും ഭരണത്തിലും ഞങ്ങള്‍ അവ ഉള്‍പ്പെടുത്തുന്നു. ഈ പ്രക്രിയയില്‍ നിന്ന് നിങ്ങള്‍ കടഞ്ഞെടുക്കുന്ന ജ്ഞാനമാണ് നമ്മുടെ രാജ്യത്തിന്റെ ശോഭനമായ ഭാവി രൂപപ്പെടുത്താന്‍ ഞങ്ങള്‍ ഉപയോഗിക്കുന്നത്. അതിനാല്‍, നിങ്ങളുടെ പങ്കാളിത്തം ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ്. നിങ്ങള്‍ നല്‍കുന്ന ഓരോ വാക്കിനും ഞങ്ങള്‍ക്ക് മൂല്യമുണ്ട്. നിങ്ങളുടെ ചിന്തകള്‍, നിങ്ങളുടെ അനുഭവം - അവയാണ് ഞങ്ങളുടെ സ്വത്ത്. ഒരിക്കല്‍ കൂടി, നിങ്ങളുടെ സംഭാവനകള്‍ക്ക് ഞാന്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു. പ്രശംസനീയമായ പരിശ്രമങ്ങള്‍ക്ക് എന്‍.കെ.സിംഗിനെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയും ഞാന്‍ അഭിനന്ദിക്കുന്നു.

 ആശംസകളും ഭാവുകങ്ങളും നേരുന്നു.

നന്ദി!

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
ISRO achieves milestone with successful sea-level test of CE20 cryogenic engine

Media Coverage

ISRO achieves milestone with successful sea-level test of CE20 cryogenic engine
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 13
December 13, 2024

Milestones of Progress: Appreciation for PM Modi’s Achievements