ഇന്ന് മുതൽ, ഇന്ത്യയുടെ വ്യോമയാന മേഖല പുതിയൊരു ചുവടുവെപ്പിന് ഒരുങ്ങുന്നു, സഫ്രാന്റെ പുതിയ കേന്ദ്രം ഇന്ത്യയെ ഒരു ആഗോള MRO ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും: പ്രധാനമന്ത്രി
സമീപ വർഷങ്ങളിൽ, ഇന്ത്യയുടെ വ്യോമയാന മേഖല അഭൂതപൂർവമായ വേഗതയിൽ മുന്നേറി. ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിൽ ഒന്നാണ് ഇന്ത്യ: പ്രധാനമന്ത്രി
നമ്മൾ വലിയ സ്വപ്നങ്ങൾ കാണുന്നു, വലിയ കാര്യങ്ങൾ ചെയ്യുന്നു, മികച്ചത് നൽകുന്നു: പ്രധാനമന്ത്രി
ഇന്ത്യയിൽ നിക്ഷേപം നടത്തുന്നവരെ നിക്ഷേപകരായി മാത്രമല്ല, വികസിത രാഷ്ട്രത്തിലേക്കുള്ള നമ്മുടെ യാത്രയിൽ പങ്കാളികളായും സഹ-സ്രഷ്ടാക്കളായും നാം കാണുന്നു: പ്രധാനമന്ത്രി

ഭാരതത്തിന്റെ സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു ജി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ജി, സഫ്രാൻ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ വിശിഷ്ട വ്യക്തികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

പാർലമെന്റിൽ എത്തേണ്ടതിനാൽ എനിക്ക് സമയ പരിമിതിയുണ്ട്; ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി ഒരു പരിപാടിയുണ്ട്. അതിനാൽ, ദീർഘനേരം സംസാരിക്കാതെ, ഞാൻ കുറച്ച് കാര്യങ്ങൾ വേഗത്തിൽ പങ്കുവെക്കുകയും എന്റെ പരാമർശങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും. ഇന്ന് മുതൽ, ഭാരതത്തിന്റെ വ്യോമയാന മേഖല ഒരു പുതിയ പറക്കൽ നടത്തുകയാണ്. സഫ്രാന്റെ ഈ പുതിയ കേന്ദ്രം ഭാരതത്തിനെ ഒരു ആഗോള എംആർഒ ഹബ്ബായി സ്ഥാപിക്കാൻ സഹായിക്കും. ഹൈടെക് എയ്‌റോസ്‌പേസ് ലോകത്ത് യുവാക്കൾക്ക് പുതിയ അവസരങ്ങൾ ഈ എംആർഒ കേന്ദ്രം സൃഷ്ടിക്കും. നവംബർ 24 ന് ഞാൻ സഫ്രാൻ ബോർഡിനെയും മാനേജ്‌മെന്റിനെയും അടുത്തിടെ കണ്ടു, നേരത്തെയും ഞാൻ അവരെ കണ്ടിട്ടുണ്ട്. എല്ലാ ചർച്ചകളിലും, ഭാരതത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസവും പ്രതീക്ഷയും ഞാൻ കണ്ടിട്ടുണ്ട്. ഭാരതത്തിലുള്ള സഫ്രാന്റെ നിക്ഷേപം അതേ വേഗതയിൽ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന്, ഈ സൗകര്യത്തിന് ടീം സഫ്രാനെ ഞാൻ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാരതത്തിന്റെ വ്യോമയാന മേഖല അഭൂതപൂർവമായ വേഗതയിൽ പുരോഗമിച്ചുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഇന്ന്, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആഭ്യന്തര വ്യോമയാന വിപണികളിൽ ഒന്നാണ് ഭാരതം. നമ്മുടെ ശക്തമായ വിപണി ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാണ്. ഇന്ന് ഭാരതത്തിലെ ജനങ്ങളുടെ അഭിലാഷങ്ങൾ പുതിയ ഉയരങ്ങളിലെത്തിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഭാരതത്തിൽ വിമാന യാത്രയ്ക്കുള്ള ആവശ്യം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, നമ്മുടെ വിമാനക്കമ്പനികൾ അവരുടെ നിലവിലെ വിമാനങ്ങളുടെ എണ്ണം  നിരന്തരം വികസിപ്പിക്കുന്നു. ഇന്ത്യൻ എയർലൈൻ കമ്പനികൾ 1,500-ലധികം പുതിയ വിമാനങ്ങൾക്ക് ഓർഡറുകൾ നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ വ്യോമയാന മേഖലയിലെ ദ്രുതഗതിയിലുള്ള വികാസം കാരണം, പരിപാലന, അറ്റകുറ്റപ്പണി, ഓവർഹോൾ (എംആർഒ) സൗകര്യങ്ങളുടെ ആവശ്യകതയും വർദ്ധിച്ചു. നേരത്തെ, ഞങ്ങളുടെ എംആർഒ ജോലിയുടെ 85 ശതമാനവും വിദേശത്താണ് ചെയ്തിരുന്നത്. ഇത് ചെലവ് വർദ്ധിപ്പിച്ചു, കൂടുതൽ സമയമെടുത്തു, വിമാനങ്ങൾ ദീർഘകാലത്തേക്ക് ​നിലത്തു കിടന്നു. ഭാരതം പോലുള്ള ഒരു വലിയ വ്യോമയാന വിപണിക്ക് ഈ സാഹചര്യം അനുയോജ്യമല്ലായിരുന്നു. അതിനാൽ, ഇന്ന് ഭാരത ​ഗവൺമെന്റ് രാജ്യത്തെ ഒരു പ്രധാന ആഗോള MRO കേന്ദ്രമായി വികസിപ്പിക്കുകയാണ്. ആദ്യമായി, ഒരു ആഗോള OEM രാജ്യത്ത് ആഴത്തിലുള്ള സേവന ശേഷി സ്ഥാപിക്കുകയാണ്.

 

സുഹൃത്തുക്കളേ,

സഫ്രാന്റെ ആഗോള പരിശീലനം, വിജ്ഞാന കൈമാറ്റം, ഇന്ത്യൻ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം എന്നിവ വരും വർഷങ്ങളിൽ മുഴുവൻ MRO ആവാസവ്യവസ്ഥയ്ക്കും പുതിയ വേഗതയും ദിശയും നൽകുന്ന ഒരു തൊഴിൽ ശക്തിയെ രാജ്യത്ത് സൃഷ്ടിക്കാൻ സഹായിക്കും. ഈ സൗകര്യം ദക്ഷിണ ഭാരതത്തിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വ്യോമയാന MRO-യിൽ മാത്രം ഒതുങ്ങിനിൽക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; ഷിപ്പിംഗുമായി ബന്ധപ്പെട്ട MRO ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനും ഞങ്ങൾ വളരെ വലിയ തോതിൽ പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

എല്ലാ മേഖലകളിലും ഞങ്ങൾ ഇന്ത്യയിൽ ഡിസൈനിംഗ് വലിയ തോതിൽ പ്രോത്സാഹിപ്പിക്കുന്നു. ഭാരതത്തിലും വിമാന എഞ്ചിൻ, ഘടക രൂപകൽപ്പന എന്നിവയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ ഞാൻ സഫ്രാൻ ടീമിനോട് അഭ്യർത്ഥിക്കുന്നു. ഇതിൽ, ഞങ്ങളുടെ MSME-കളുടെ വിശാലമായ ശൃംഖലയും യുവ പ്രതിഭകളുടെ വലിയ കൂട്ടവും നിങ്ങളെ വളരെയധികം പിന്തുണയ്ക്കും. സഫ്രാൻ എയ്‌റോസ്‌പേസ് പ്രൊപ്പൽഷൻ സിസ്റ്റങ്ങളിൽ വ്യാപകമായി പ്രവർത്തിക്കുന്നു. ഭാരതത്തിന്റെ കഴിവുകളും പ്രൊപ്പൽഷൻ ഡിസൈനിനും നിർമ്മാണത്തിനുമുള്ള അവസരങ്ങളും നിങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്നത്തെ ഭാരതം വലിയ സ്വപ്നങ്ങൾ കാണുക മാത്രമല്ല; ഭാരതം വലിയ തീരുമാനങ്ങൾ എടുക്കുകയും അതിലും വലിയ ഫലങ്ങൾ നേടുകയും ചെയ്യുന്നു. നമ്മൾ വലിയ സ്വപ്നങ്ങൾ കാണുകയും വലിയ കാര്യങ്ങൾ ചെയ്യുകയും മികച്ച ഫലങ്ങൾ നൽകുകയും ചെയ്യുന്നു. ബിസിനസ് ചെയ്യുന്നത് സു​ഗമമാക്കുന്നതിൽ ഭാരതം ശക്തമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 

 

സുഹൃത്തുക്കളേ,

ആഗോള നിക്ഷേപങ്ങളെയും ആഗോള വ്യവസായങ്ങളെയും ആകർഷിക്കുന്നതിനായി സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിൽ ചിലത് ഞങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഒന്നാമതായി, നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ വാതിലുകൾ ഞങ്ങൾ തുറന്നു. രണ്ടാമതായി, നമ്മുടെ അടിസ്ഥാനകാര്യങ്ങൾ നാം ശക്തിപ്പെടുത്തി. മൂന്നാമതായി, ബിസിനസ്സ് ചെയ്യുന്നത് നാം സു​ഗമമാക്കി.

സുഹൃത്തുക്കളേ,

ഇന്ന്, മിക്ക മേഖലകളിലും ഓട്ടോമാറ്റിക് റൂട്ടിലൂടെ 100 ശതമാനം എഫ്ഡിഐ അനുവദനീയമാണ്. മുമ്പ് സ്വകാര്യ മേഖലയ്ക്ക് സ്ഥാനമില്ലാതിരുന്ന പ്രതിരോധം പോലുള്ള മേഖലകളിൽ പോലും, ഇപ്പോൾ ഓട്ടോമാറ്റിക് റൂട്ടിലൂടെ 74 ശതമാനം എഫ്ഡിഐ ഞങ്ങൾ തുറന്നിരിക്കുന്നു. ബഹിരാകാശ മേഖലയിലും ഒരു ധീരമായ സമീപനം സ്വീകരിച്ചിട്ടുണ്ട്. ഈ നടപടികൾ ലോകത്തിന് വ്യക്തമായ ഒരു സന്ദേശം നൽകി: ഇന്ത്യ നിക്ഷേപങ്ങളെ സ്വാഗതം ചെയ്യുന്നു, ഇന്ത്യ നവീകരണത്തെ സ്വാഗതം ചെയ്യുന്നു. ഉൽപ്പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹന പദ്ധതികൾ ആഗോള നിർമ്മാതാക്കളെ മെയ്ക്ക് ഇൻ ഇന്ത്യയിലേക്ക് ആകർഷിച്ചു. കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, ഞങ്ങൾ 40,000-ത്തിലധികം നിയമപരമായി പാലിക്കേണ്ട വ്യവസ്ഥകൾ കുറച്ചു. ബിസിനസ്സുമായി ബന്ധപ്പെട്ട നൂറുകണക്കിന് വ്യവസ്ഥകൾ ഭാരതം ക്രിമിനൽ കുറ്റമല്ലാതാക്കി. ദേശീയ ഏകജാലക സംവിധാനം നിരവധി അംഗീകാരങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ, മുഖമില്ലാത്ത വിലയിരുത്തലുകൾ, പുതിയ തൊഴിൽ കോഡുകൾ, ഐബിസി എന്നിവ ഭരണം മുമ്പെന്നത്തേക്കാളും ലളിതവും സുതാര്യവുമാക്കി. ഈ ശ്രമങ്ങൾ കാരണം, ഭാരതം ഇപ്പോൾ ഒരു വിശ്വസനീയ പങ്കാളിയായും, ഒരു പ്രധാന വിപണിയായും, വളർന്നുവരുന്ന നിർമ്മാണ കേന്ദ്രമായും കാണപ്പെടുന്നു.

 

സുഹൃത്തുക്കളേ,

ഭാരതത്തിന് ദ്രുതഗതിയിലുള്ള വളർച്ച, സ്ഥിരതയുള്ള ഒരു ​ഗവൺമെന്റ്, പരിഷ്കരണ കേന്ദ്രീകൃത മനോഭാവം, വിശാലമായ യുവ പ്രതിഭാ ശേഖരം, വലിയൊരു ആഭ്യന്തര വിപണി, എല്ലാറ്റിനുമുപരി, ഭാരതത്തിൽ നിക്ഷേപം നടത്തുന്നവരെ നിക്ഷേപകരായി മാത്രമല്ല, സഹ-സ്രഷ്ടാക്കളായും ഞങ്ങൾ കണക്കാക്കുന്നു. 'വികസിത ഭാരതം' (വികസിത ഇന്ത്യ) യുടെ യാത്രയിൽ ഞങ്ങൾ അവരെ പങ്കാളികളായാണ് കാണുന്നത്. അതിനാൽ, എല്ലാ നിക്ഷേപകരോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു: ഇന്ത്യയെക്കുറിച്ചുള്ള വാതുവെപ്പ് ഈ ദശകത്തിലെ ഏറ്റവും ബുദ്ധിപരമായ ബിസിനസ്സ് തീരുമാനമാണെന്ന് ഇന്ത്യ തെളിയിക്കുകയാണ്. ഒരിക്കൽ കൂടി, ഈ ആധുനിക MRO സൗകര്യത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. വളരെ നന്ദി. എനിക്ക് സമയക്കുറവുണ്ട്, അതിനാൽ ഞാൻ പോകാൻ നിങ്ങളുടെ അനുമതി തേടുന്നു. വളരെ നന്ദി!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's electronics exports cross $47 billion in 2025 on iPhone push

Media Coverage

India's electronics exports cross $47 billion in 2025 on iPhone push
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM receives H.H. Sheikh Mohamed bin Zayed Al Nahyan, President of the UAE
January 19, 2026

Prime Minister Shri Narendra Modi received His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE at the airport today in New Delhi.

In a post on X, Shri Modi wrote:

“Went to the airport to welcome my brother, His Highness Sheikh Mohamed bin Zayed Al Nahyan, President of the UAE. His visit illustrates the importance he attaches to a strong India-UAE friendship. Looking forward to our discussions.

@MohamedBinZayed”

“‏توجهتُ إلى المطار لاستقبال أخي، صاحب السمو الشيخ محمد بن زايد آل نهيان، رئيس دولة الإمارات العربية المتحدة. تُجسّد زيارته الأهمية التي يوليها لعلاقات الصداقة المتينة بين الهند والإمارات. أتطلع إلى مباحثاتنا.

‏⁦‪@MohamedBinZayed