യുവജനങ്ങൾ രാഷ്ട്ര നിർമ്മാണത്തിൽ സജീവമായി പങ്കാളികളാകുമ്പോൾ, രാജ്യം അതിവേഗ വികസനം കൈവരിക്കുകയും ആഗോളതലത്തിൽ അംഗീകാരം നേടുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ന്, ഇന്ത്യയിലെ യുവജനങ്ങൾ അവരുടെ സമർപ്പണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും നമ്മുടെ രാജ്യത്തിന്റെ അപാരമായ സാധ്യതകൾ ലോകത്തിന് മുന്നിൽ തെളിയിക്കുകയാണ്: പ്രധാനമന്ത്രി
നിലവിലെ ബജറ്റിൽ, 'മേക്ക് ഇൻ ഇന്ത്യ' ഉദ്യമം പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലെ യുവജനങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള അവസരം നൽകാനും ലക്ഷ്യമിട്ടുകൊണ്ട് ഗവണ്മെന്റ് 'മാനുഫാക്ചറിംഗ് മിഷൻ' പ്രഖ്യാപിച്ചിട്ടുണ്ട്: പ്രധാനമന്ത്രി
'മാനുഫാക്ചറിംഗ് മിഷൻ' രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് എംഎസ്എംഇകളെയും ചെറുകിട സംരംഭകരെയും പിന്തുണയ്ക്കുക മാത്രമല്ല, രാജ്യവ്യാപകമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും: പ്രധാനമന്ത്രി
മുംബൈ ഉടൻ തന്നെ ലോക ശ്രവ്യ ദൃശ്യ വിനോദ ഉച്ചകോടി (WAVES) 2025 ന് ആതിഥേയത്വം വഹിക്കും, രാജ്യത്തെ യുവജനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഈ പരിപാടി യുവ സ്രഷ്ടാക്കൾക്ക് ആദ്യമായി ഇത്തരമൊരു വേദി ഒരുക്കുന്നു: പ്രധാനമന്ത്രി.
ഈ യുവജനങ്ങൾ അങ്ങേയറ്റം ആത്മാർപ്പണത്തോടെ തങ്ങളുടെ കടമകൾ നിർവഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തത്സമയ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ നയിക്കുന്നുവെന്നും ഈ നേട്ടത്തിന്റെ പ്രധാന പങ്ക് യുവാക്കൾക്കാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

നമസ്കാരം!

ഇന്ന്, കേന്ദ്ര ​ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിലായി 51,000-ത്തിലധികം യുവജനങ്ങൾക്ക് സ്ഥിരം ​ഗവണ്മെൻ്റ് തസ്തികകളിലേക്കുള്ള നിയമനപത്രങ്ങൾ വിതരണം ചെയ്തു. നിങ്ങൾ യുവജനങ്ങൾക്കായി കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിരവധി വകുപ്പുകളിൽ ഉത്തരവാദിത്തങ്ങളുടെ ഒരു പുതിയ അധ്യായം ആരംഭിച്ചിരിക്കുന്നു. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തേണ്ടത് നിങ്ങളുടെ കടമയാണ്; രാജ്യത്തിനുള്ളിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് നിങ്ങളുടെ കടമയാണ്; തൊഴിലാളികളുടെ ജീവിതത്തിൽ അടിസ്ഥാനപരമായ പുരോഗതി വരുത്തേണ്ടത് നിങ്ങളുടെ കടമയാണ്. നിങ്ങൾ നിങ്ങളുടെ ജോലികൾ കൂടുതൽ ആത്മാർത്ഥമായും സത്യസന്ധമായും നിർവഹിക്കുന്തോറും വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഭാരതത്തിന്റെ യാത്രയിൽ കൂടുതൽ പ്രാധാന്യവും പോസിറ്റീവും ആയ സ്വാധീനം ഉണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സമർപ്പണത്തോടെ നിങ്ങൾ നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഏതൊരു രാജ്യത്തിന്റെയും പുരോഗതിയുടെയും വിജയത്തിന്റെയും അടിത്തറ അവിടുത്തെ യുവത്വത്തിലാണ്. യുവജനങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുമ്പോൾ, രാജ്യം അതിവേഗം മുന്നേറുകയും ആഗോളതലത്തിൽ സാന്നിധ്യം സ്ഥാപിക്കുകയും ചെയ്യുന്നു. ഇന്ന്, ഭാരതത്തിലെ യുവജനങ്ങൾ തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും നൂതനാശയത്തിലൂടെയും നമ്മുടെ രാജ്യത്തിനുള്ളിൽ വസിക്കുന്ന അപാരമായ സാധ്യതകൾ ലോകത്തിന് മുന്നിൽ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിലിനും സ്വയംതൊഴിലിനും ഉള്ള അവസരങ്ങൾ ഉണ്ടാവുന്നുണ്ടെന്ന് നമ്മുടെ ​ഗവണ്മെൻ്റ് ഓരോ ഘട്ടത്തിലും ഉറപ്പാക്കുന്നു. സ്‌കിൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ വിവിധ സംരംഭങ്ങൾ ഈ ദിശയിൽ യുവജനങ്ങൾക്ക് പുതിയ വഴികൾ സൃഷ്ടിക്കുന്നു. ഈ സംരംഭങ്ങളിലൂടെ, ഭാരതത്തിലെ യുവജനങ്ങൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു തുറന്ന വേദി ഞങ്ങൾ നൽകുന്നു. തൽഫലമായി, ഈ ദശകത്തിൽ, സാങ്കേതികവിദ്യ, ഡാറ്റ, നൂതനാശയം തുടങ്ങിയ മേഖലകളിൽ നമ്മുടെ യുവജനങ്ങൾ ഭാരതത്തെ ലോകത്തിന്റെ മുൻനിരയിലേക്ക് നയിച്ചു.

യുപിഐ, ഒഎൻഡിസി, ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് (GeM) തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വിജയം ഇന്ന് നമ്മുടെ യുവജനങ്ങൾ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനത്തിന് എങ്ങനെ നേതൃത്വം നൽകുന്നു എന്നതിന്റെ തെളിവാണ്. നിലവിൽ, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ തത്സമയ ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നത് ഭാരതത്തിലാണ്, ഈ നേട്ടത്തിന്റെ വലിയൊരു പങ്ക് നമ്മുടെ യുവജനങ്ങൾക്കാണ്.

 

സുഹൃത്തുക്കളേ,

ഈ വർഷത്തെ ബജറ്റിൽ, ​ഗവണ്മെൻ്റ് നിർമ്മാണ ദൗത്യം പ്രഖ്യാപിച്ചു. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തെ പ്രോത്സാഹിപ്പിക്കുക, ഇന്ത്യൻ യുവജനങ്ങൾക്ക് ആഗോള നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള അവസരങ്ങൾ നൽകുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഈ ദൗത്യം ലക്ഷക്കണക്കിന് എംഎസ്എംഇകൾക്കും ചെറുകിട സംരംഭകർക്കും ഗണ്യമായ ഉത്തേജനം നൽകുക മാത്രമല്ല, രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇന്ന്, ഭാരതത്തിലെ യുവജനങ്ങൾക്ക് അഭൂതപൂർവമായ അവസരങ്ങളുടെ ഒരു കാലഘട്ടത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഭാരതം തുടരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ സ്ഥിരീകരിച്ചു. ഈ ആത്മവിശ്വാസവും വളർച്ചയും വിവിധ വശങ്ങളെ ഉൾക്കൊള്ളുന്നു, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വരും ദിവസങ്ങളിൽ എല്ലാ മേഖലകളിലുമുള്ള തൊഴിലവസരങ്ങളിൽ പ്രതീക്ഷിക്കുന്ന വർദ്ധനവാണ്. സമീപകാലത്ത്, നമ്മുടെ ഉൽപ്പാദനവും കയറ്റുമതിയും പുതിയ നാഴികക്കല്ലുകൾ കൈവരിച്ചു, പ്രത്യേകിച്ച് യുവജനങ്ങൾക്ക് ഗണ്യമായ തൊഴിൽ നൽകുന്ന ഓട്ടോമൊബൈൽ, പാദരക്ഷ വ്യവസായ മേഖലകളിൽ. ആദ്യമായി, ഖാദി, ഗ്രാമ വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾ ₹1.70 ലക്ഷം കോടി വിറ്റുവരവ് -  ഏകദേശം ₹1.75 ലക്ഷം കോടി - ലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഉൾനാടൻ ജലഗതാഗത മേഖലയിൽ രാജ്യത്തിന്റെ മറ്റൊരു ശ്രദ്ധേയമായ നേട്ടം വെളിച്ചത്തേക്ക് വന്നു. 2014 ന് മുമ്പ്, നമ്മുടെ രാജ്യത്ത് ഉൾനാടൻ ജലഗതാഗതം വഴിയുള്ള ചരക്ക് നീക്കം പ്രതിവർഷം 18 ദശലക്ഷം ടൺ മാത്രമായിരുന്നു. എന്നിരുന്നാലും, ഈ വർഷം, ഉൾനാടൻ ജലഗതാഗതം വഴിയുള്ള ചരക്ക് നീക്കം ഗണ്യമായി വർദ്ധിച്ചു, 145 ദശലക്ഷം ടൺ കവിഞ്ഞു. ഈ മേഖലയിൽ പുരോഗതി ലക്ഷ്യമിട്ട് നയങ്ങൾ രൂപീകരിക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തതിനാലാണ് ഭാരതം ഈ വിജയം നേടിയത്. മുമ്പ്, രാജ്യത്ത് അഞ്ച് ദേശീയ ജലപാതകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഇന്ന്, ഈ എണ്ണം 110 ൽ കൂടുതലായി വർദ്ധിച്ചു. നേരത്തെ, ഈ ജലപാതകളുടെ പ്രവർത്തന ദൈർഘ്യം ഏകദേശം 2,700 കിലോമീറ്ററായിരുന്നു - 2500 കിലോമീറ്ററിനേക്കാൾ അല്പം കൂടുതൽ. ഇപ്പോൾ, ഇത് ഏകദേശം 5,000 കിലോമീറ്ററായി വിപുലീകരിച്ചു. ഈ നേട്ടങ്ങൾക്കെല്ലാം നന്ദി, രാജ്യത്തുടനീളമുള്ള യുവജനങ്ങൾക്ക് നിരവധി പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ആ​ഗോള ശ്രവ്യ- ദൃശ്യ വിനോദ ഉച്ചകോടി- വേവ്സ് 2025 - വരും ദിവസങ്ങളിൽ മുംബൈയിൽ നടക്കും. രാജ്യത്തെ യുവജനങ്ങളാണ് ഈ പരിപാടിയുടെ കേന്ദ്രബിന്ദു. ആദ്യമായി, ഇന്ത്യയിലുടനീളമുള്ള യുവ സ്രഷ്ടാക്കൾക്ക് ഇത്തരമൊരു അഭിമാനകരമായ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനം ലഭിക്കും. മാധ്യമം, ഗെയിമിംഗ്, വിനോദം എന്നീ മേഖലകളിലെ നൂതനാശയക്കാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അഭൂതപൂർവമായ അവസരം ഇത് നൽകുന്നു. വിനോദ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായും വ്യവസായ പ്രമുഖരുമായും ബന്ധപ്പെടാൻ കഴിയുന്ന ഒരു വേദിയായി ഇത് പ്രവർത്തിക്കും. ആഗോള പ്രേക്ഷകർക്ക് മുന്നിൽ അവരുടെ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്‌ഫോമായിരിക്കും ഇത്. നിർമിത ബുദ്ധി, എക്സ്ആർ, ഇമ്മേഴ്‌സീവ് മീഡിയ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും യുവജനങ്ങൾക്ക് അവസരമുണ്ടാകും. ഇതിനായി വൈവിധ്യമാർന്ന ശില്പശാലകൾ നടത്തും. ഇന്ത്യയിലെ ഡിജിറ്റൽ ഉള്ളടക്കത്തിന്റെ ഭാവിയിലേക്ക് പുതിയ ഊർജ്ജം പകരാൻ വേവ്സ് ഒരുങ്ങിയിരിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്നത്തെ ഭാരതത്തിന്റെ യുവത്വം നേടിയെടുത്ത വിജയത്തിന്റെ ഏറ്റവും പ്രശംസനീയമായ വശങ്ങളിലൊന്ന് അതിൽ എല്ലാവരെയും ഉൾക്കൊള്ളുന്നു എന്നതാണ്. ഭാരതം സ്ഥാപിക്കുന്ന റെക്കോർഡുകൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു - നമ്മുടെ പുത്രിമാർ ഇപ്പോൾ നേതൃത്വം വഹിക്കുന്നു. സമീപകാല യുപിഎസ്‌സി ഫലങ്ങൾ ഇതിന് തെളിവാണ്: ആദ്യ രണ്ട് സ്ഥാനങ്ങൾ പെൺമക്കൾ നേടിയിട്ടുണ്ട്, കൂടാതെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് പേർ സ്ത്രീകളാണ്.

ഉദ്യോഗസ്ഥവൃന്ദം, ബഹിരാകാശ പര്യവേഷണം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ നമ്മുടെ സ്ത്രീകൾ പുതിയ ഉയരങ്ങളിലെത്തുന്നു. ഗ്രാമീണ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും ​ഗവണ്മെൻ്റ് പ്രത്യേക ഊന്നൽ നൽകുന്നു. സ്വയം സഹായ സംഘങ്ങൾ, ബീമാ സഖി, ബാങ്ക് സഖി, കൃഷി സഖി തുടങ്ങിയ സംരംഭങ്ങൾ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഇന്ന്, രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്ത്രീകൾ ഡ്രോൺ ദീദികളായി മാറുന്നതിലൂടെ അവരുടെ കുടുംബങ്ങളുടെയും ഗ്രാമങ്ങളുടെയും അഭിവൃദ്ധിക്ക് സംഭാവന നൽകുന്നു. നിലവിൽ, 10 കോടിയിലധികം സ്ത്രീകൾ ഉൾപ്പെടുന്ന 90 ലക്ഷത്തിലധികം സ്വയം സഹായ ഗ്രൂപ്പുകൾ രാജ്യത്ത് നിലവിലുണ്ട്. അവരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി, നമ്മുടെ ​ഗവണ്മെൻ്റ് അവരുടെ ബജറ്റ് അഞ്ചിരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്. യാതൊരു ഈടും ആവശ്യമില്ലാതെ ഈ ഗ്രൂപ്പുകൾക്ക് 20 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനുള്ള വ്യവസ്ഥകളും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്ര പദ്ധതിയിലും, ഗുണഭോക്താക്കളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഇന്ന്, ഭാരതത്തിലെ 50,000-ത്തിലധികം സ്റ്റാർട്ടപ്പുകളിൽ സ്ത്രീകൾ ഡയറക്ടർമാരായി ജോലി ചെയ്യുന്നു. എല്ലാ മേഖലകളിലുടനീളമുള്ള ഇത്തരം പരിവർത്തനങ്ങൾ ഒരു വികസിത ഭാരതം (വികസിത ഇന്ത്യ) എന്ന ദർശനത്തെ ശക്തിപ്പെടുത്തുന്നു, അതേസമയം തൊഴിൽ, സ്വയം തൊഴിൽ അവസരങ്ങൾ ഗണ്യമായി വികസിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

നിങ്ങൾ എല്ലാവരും ഈ സ്ഥാനം നേടിയത് നിങ്ങളുടെ സമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ്. നിങ്ങളുടെ ജീവിതത്തിലെ വരും ഘട്ടങ്ങൾ നിങ്ങളുടെ വ്യക്തിപരമായ വളർച്ചയ്ക്ക് മാത്രമല്ല, രാഷ്ട്രസേവനത്തിനും വേണ്ടി നീക്കിവയ്ക്കേണ്ട സമയമാണിത്. പൊതുസേവനത്തിനായുള്ള മനോഭാവം മുൻപന്തിയിലായിരിക്കണം. നിങ്ങളുടെ കടമയെ സേവനത്തിന്റെ ഏറ്റവും ഉയർന്ന രൂപമായി നിങ്ങൾ കണക്കാക്കുമ്പോൾ, നിങ്ങളുടെ പ്രവർത്തനങ്ങൾ രാജ്യത്തെ പുതിയ ദിശയിലേക്ക് നയിക്കാനുള്ള ശക്തി കൈവരിക്കും. നിങ്ങളുടെ കർത്തവ്യബോധം, നിങ്ങളുടെ നൂതനാശയം, നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത എന്നിവയിലൂടെ ഭാരതത്തിലെ ഓരോ പൗരന്റെയും ജീവിതം മെച്ചപ്പെടും.

സുഹൃത്തുക്കളേ,

നിങ്ങൾ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനം ഏറ്റെടുക്കുമ്പോൾ, ഒരു പൗരൻ എന്ന നിലയിൽ നിങ്ങളുടെ കടമകളും പങ്കും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. നിങ്ങൾ ഓരോരുത്തരും ഇത് മനസ്സിൽ സൂക്ഷിക്കണം, പൗരന്മാർ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നമ്മളും പിന്നോട്ട് പോകരുത്. ഒരു ഉദാഹരണം ഞാൻ പറയട്ടെ. നിലവിൽ, 'ഏക് പേഡ് മാ കേ നാം' എന്ന പേരിൽ ഒരു പ്രധാന കാമ്പയിൻ രാജ്യത്തുടനീളം നടക്കുന്നുണ്ട്. നിങ്ങൾ ഇന്ന് വഹിക്കുന്ന സ്ഥാനത്ത് എത്തുന്നതിലും ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിലും, നിങ്ങളുടെ അമ്മ നിസ്സംശയമായും ഏറ്റവും നിർണായക പങ്ക് വഹിച്ചുണ്ട്. നിങ്ങളും നിങ്ങളുടെ അമ്മയുടെ പേരിൽ ഒരു മരം നടുകയും പ്രകൃതിയെ സേവിച്ചുകൊണ്ട് നന്ദി പ്രകടിപ്പിക്കുകയും വേണം. നിങ്ങൾ ജോലി ചെയ്യുന്ന ഓഫീസിൽ, കഴിയുന്നത്ര ആളുകളെ ഈ കാമ്പയിനിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക.

 

നിങ്ങളുടെ പ്രൊഫഷണൽ യാത്ര ആരംഭിക്കുമ്പോൾ, ജൂൺ മാസം അന്താരാഷ്ട്ര യോഗ ദിനം കൂടി വരുന്നുണ്ടെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഒരു മികച്ച അവസരം നൽകുന്നു. അത്തരമൊരു സുപ്രധാന അവസരത്തിൽ, വിജയകരമായ ഒരു കരിയർ ആരംഭിക്കുന്നതിനൊപ്പം, യോഗയിലൂടെ ആരോഗ്യകരമായ ജീവിതശൈലിയും നിങ്ങൾ സ്വീകരിക്കണം. നിങ്ങളുടെ വ്യക്തിപരമായ ആരോഗ്യം നിങ്ങൾക്ക് മാത്രമല്ല, നിങ്ങളുടെ തൊഴിൽ കാര്യക്ഷമതയ്ക്കും രാജ്യത്തിന്റെ മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയ്ക്കും അത്യന്താപേക്ഷിതമാണ്.

നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിന്, മിഷൻ കർമ്മയോഗിയെ പൂർണ്ണമായി പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ജോലിയുടെ ലക്ഷ്യം ഒരു സ്ഥാനം നേടുന്നതിൽ മാത്രം ഒതുങ്ങരുത്. ഭാരതത്തിലെ ഓരോ പൗരനെയും സേവിക്കുകയും രാജ്യത്തിന്റെ പുരോഗതിക്ക് അർത്ഥവത്തായ സംഭാവന നൽകുകയും ചെയ്യുക എന്നതാണ് നിങ്ങളുടെ കർത്തവ്യം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സിവിൽ സർവീസ് ദിനത്തിൽ, ഞാൻ ഒരു മാർഗ്ഗനിർദ്ദേശ മന്ത്രം പങ്കുവെച്ചു. ഗവൺമെന്റിലെ എല്ലാവരും ഒരു തത്വത്തെ പരമപ്രധാനമായി കണക്കാക്കണമെന്ന് ഞാൻ പറഞ്ഞു, ആ മന്ത്രം ഇതാണ്: നാഗരിക് ദേവോ ഭവ - പൗരൻ ദൈവമാണ്. പൗരന്മാരെ സേവിക്കുന്നത് നിങ്ങൾക്കും നമുക്കെല്ലാവർക്കും ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണ്. ഈ മന്ത്രം എപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ സൂക്ഷിക്കുക. നമ്മുടെ കഴിവുകളും സത്യസന്ധതയും ഉപയോഗിച്ച്, വികസിതവും സമൃദ്ധവുമായ ഒരു ഭാരതം നമ്മൾ നിർമ്മിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 

നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. നിങ്ങൾക്ക് സ്വപ്നങ്ങളുള്ളതുപോലെ, 140 കോടി ഇന്ത്യക്കാർക്കും സ്വപ്നങ്ങൾ ഉണ്ട്. നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് അവസരം ലഭിച്ചതുപോലെ, 140 കോടി പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടത് ഇപ്പോൾ നിങ്ങളുടെ കടമയാണ്. നിങ്ങൾ വഹിക്കുന്ന സ്ഥാനത്തെ നിങ്ങൾ ബഹുമാനിക്കുമെന്നും, ജനങ്ങളുടെ അഭിമാനം വർദ്ധിപ്പിക്കുമെന്നും, നിങ്ങളുടെ ജീവിതം അർത്ഥപൂർണ്ണവും അനുഗ്രഹീതവുമാക്കുന്നതിന് നിങ്ങളുടെ സമയവും ഊർജ്ജവും സമർപ്പിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Most NE districts now ‘front runners’ in development goals: Niti report

Media Coverage

Most NE districts now ‘front runners’ in development goals: Niti report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
പ്രധാനമന്ത്രി മോദിക്ക് ലഭിച്ച ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികൾ
July 09, 2025

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. ഈ അംഗീകാരങ്ങൾ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രതിഫലനമാണ്, ഇത് ആഗോളതലത്തിൽ ഇന്ത്യയുടെ പ്രത്യക്ഷത ശക്തിപ്പെടുത്തി. ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിലും ഇത് പ്രതിഫലിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഏഴ് വർഷമായി പ്രധാനമന്ത്രി മോദിക്ക് ലഭിച്ച അവാർഡുകൾ ഏതെല്ലാമെന്ന് അറിയാം

രാജ്യങ്ങൾ സമ്മാനിച്ച അവാർഡുകൾ:

1. 2016 ഏപ്രിലിൽ, തന്റെ സൗദി അറേബ്യ സന്ദർശന വേളയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി - കിംഗ് അബ്ദുൽ അസീസ് സാഷ് നൽകി. സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് പ്രധാനമന്ത്രിക്ക് ഈ ബഹുമതി സമ്മാനിച്ചത്.

2. അതേ വർഷം തന്നെ, പ്രധാനമന്ത്രി മോദിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുള്ള ഖാൻ ലഭിച്ചു.

3. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിൽ ചരിത്ര സന്ദർശനം നടത്തിയപ്പോൾ ഗ്രാൻഡ് കോളർ ഓഫ് സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ് അദ്ദേഹത്തെ തേടിയെത്തി. വിദേശ പ്രമുഖർക്ക് പലസ്തീൻ നൽകുന്നപരമോന്നത ബഹുമതിയാണിത്.

4. 2019 ൽ, പ്രധാനമന്ത്രിക്ക് ഓർഡർ ഓഫ് സായിദ് അവാർഡ് ലഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പരമോന്നത സിവിലിയൻ ബഹുമതിയാണിത്.

5. റഷ്യ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി - 2019 ൽ ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

6. ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ- വിദേശ പ്രമുഖർക്ക് നൽകുന്ന മാലിദ്വീപിന്റെ പരമോന്നത ബഹുമതി 2019ൽ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു.

7. പ്രധാനമന്ത്രി മോദിക്ക് 2019-ൽ പ്രശസ്‌തമായ കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ് ലഭിച്ചു. ബഹ്‌റൈൻ ആണ് ഈ ബഹുമതി നൽകി.

8.  2020 ൽ യു.എസ് ഗവൺമെന്റിന്റെ ലെജിയൻ ഓഫ് മെറിറ്റ്, മികച്ച സേവനങ്ങളുടെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സായുധ സേനയുടെ അവാർഡ് പ്രധാനമന്ത്രി മോദിക്ക് നൽകി.

9. ഭൂട്ടാൻ 2021 ഡിസംബറിൽ പ്രധാനമന്ത്രി മോദിയെ പരമോന്നത സിവിലിയൻ അലങ്കാരമായ ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ നൽകി ആദരിച്ചു

പരമോന്നത സിവിലിയൻ ബഹുമതികൾ കൂടാതെ, ലോകമെമ്പാടുമുള്ള പ്രമുഖ സംഘടനകൾ പ്രധാനമന്ത്രി മോദിക്ക് നിരവധി അവാർഡുകളും നൽകിയിട്ടുണ്ട്.

1. സിയോൾ സമാധാന സമ്മാനം: മനുഷ്യരാശിയുടെ ഐക്യത്തിനും രാജ്യങ്ങൾ തമ്മിലുള്ള അനുരഞ്ജനത്തിനും ലോകസമാധാനത്തിനും നൽകിയ സംഭാവനകളിലൂടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് സിയോൾ പീസ് പ്രൈസ് കൾച്ചറൽ ഫൗണ്ടേഷൻ നൽകുന്ന സമ്മാനം ആണിത്. 2018ൽ പ്രധാനമന്ത്രി മോദിക്ക് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചു.

2. യുണൈറ്റഡ് നേഷൻസ് ചാമ്പ്യൻസ് ഓഫ് ദ എർത്ത് അവാർഡ്: ഇത് ഐക്യാരാഷ്ട്ര സഭയുടെ ഉന്നത പരിസ്ഥിതി ബഹുമതിയാണ്. 2018 ൽ, ആഗോള വേദിയിലെ ധീരമായ പരിസ്ഥിതി നേതൃത്വത്തിന് പ്രധാനമന്ത്രി മോദിയെ ഐക്യാരാഷ്ട്രസഭ അംഗീകരിച്ചു.

3. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.

4. 2019-ൽ, 'സ്വച്ഛ് ഭാരത് അഭിയാൻ'-നു വേണ്ടി പ്രധാനമന്ത്രി മോദിക്ക് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'ഗ്ലോബൽ ഗോൾകീപ്പർ' അവാർഡ് ലഭിച്ചു. സ്വച്ഛ് ഭാരത് കാമ്പെയ്‌നെ ഒരു "ജനകിയ പ്രസ്ഥാനം" ആക്കി മാറ്റുകയും അവരുടെ ദൈനംദിന ജീവിതത്തിൽ ശുചിത്വത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്ത ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി മോദി അവാർഡ് സമർപ്പിച്ചു.
 

5. ആദ്യമായി 2019-ൽ ഫിലിപ്പ് കോട്‌ലർ പ്രസിഡൻഷ്യൽ അവാർഡ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചു. എല്ലാ വർഷവും രാഷ്ട്രത്തലവൻമാർക്കാണ് ഈ അവാർഡ് സമ്മാനിക്കുക."ഭരണനേതൃത്വ മികവിന്" പ്രധാനമന്ത്രി മോദിയെ തിരഞ്ഞെടുത്തുവെന്നായിരുന്നു അവാർഡിന്റെ ഉദ്ധരണി.