ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മനുഷ്യരാശിക്കും വലിയ സമ്പത്താണ്: പ്രധാനമന്ത്രി
സമൂഹത്തിൽ പരിവർത്തനാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന ശ്രദ്ധേയരായ സന്യാസിമാർ, ഋഷിമാർ, സാമൂഹിക പരിഷ്കർത്താക്കൾ എന്നിവരാൽ ഇന്ത്യ അനുഗ്രഹീതമാണ്: പ്രധാനമന്ത്രി
എല്ലാത്തരം വിവേചനങ്ങളിൽ നിന്നും മുക്തമായ ഒരു സമൂഹത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തു. ഇന്ന്, സമ്പൂർണതാ സമീപനം സ്വീകരിച്ചുകൊണ്ട്, വിവേചനത്തിന്റെ എല്ലാ സാധ്യതകളും ഇല്ലാതാക്കാൻ രാജ്യം പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
സ്കിൽ ഇന്ത്യ പോലുള്ള ദൗത്യങ്ങൾ യുവാക്കളെ ശാക്തീകരിക്കുകയും അവരെ സ്വാശ്രയരാക്കുകയും ചെയ്യുന്നു: പ്രധാനമന്ത്രി
ഇന്ത്യയെ ശാക്തീകരിക്കുന്നതിന്, സാമ്പത്തിക, സാമൂഹിക, സൈനിക മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും നാം നേതൃസ്ഥാനത്തെത്തണം. ഇന്ന്, രാഷ്ട്രം ഈ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി

ബ്രഹ്മഋഷി സ്വാമി സച്ചിദാനന്ദ ജി, ശ്രീമത് സ്വാമി ശുഭാംഗ-നന്ദ ജി, സ്വാമി ശാരദാനന്ദ ജി, എല്ലാ ബഹുമാന്യരായ സന്യാസിമാരെ, ​ഗവൺമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ ജോർജ് കുര്യൻ ജി, പാർലമെൻ്റിലെ എൻ്റെ സഹപ്രവർത്തകൻ ശ്രീ അടൂർ പ്രകാശ് ജി, മറ്റെല്ലാ മുതിർന്ന വിശിഷ്ടാതിഥികളെ മഹതികളെ മാന്യന്മാരെ.

പിന്നെ എൻ്റെ എല്ലാ പ്രിയപ്പെട്ട മലയാളി സഹോദരീ സഹോദരന്മാർക്കും എൻ്റെ വിനീതമായ നമസ്കാരം ।

ഇന്ന് ഈ സമുച്ചയം രാജ്യത്തിന്റെ ചരിത്രത്തിലെ അഭൂതപൂർവമായ ഒരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നൽകുക മാത്രമല്ല, സ്വാതന്ത്ര്യ ലക്ഷ്യത്തിനും സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തിനും മൂർത്തമായ അർത്ഥം നൽകുകയും ചെയ്ത ഒരു ചരിത്ര സംഭവം. 100 വർഷങ്ങൾക്ക് മുമ്പ് ശ്രീ നാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ആ കൂടിക്കാഴ്ച ഇന്നും പ്രചോദനാത്മകവും പ്രസക്തവുമായി തുടരുന്നു. 100 വർഷങ്ങൾക്ക് മുമ്പ് നടന്ന ആ കൂടിക്കാഴ്ച, സാമൂഹിക ഐക്യത്തിനും വികസിത ഇന്ത്യയുടെ കൂട്ടായ ലക്ഷ്യങ്ങൾക്കും ഇന്നും ഒരു വലിയ ഊർജ്ജ സ്രോതസ്സായി തുടരുന്നു. ഈ ചരിത്ര അവസരത്തിൽ, ഞാൻ ശ്രീ നാരായണ ഗുരുവിന്റെ കാൽക്കൽ വണങ്ങുന്നു. ഗാന്ധിജിക്കും ഞാൻ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

 

സഹോദരീ സഹോദരന്മാരെ,

ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ മുഴുവൻ മാനവരാശിക്കും ഒരു വലിയ സമ്പത്താണ്. രാജ്യത്തെയും സമൂഹത്തെയും സേവിക്കാനുള്ള ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നവർക്ക് ശ്രീനാരായണ ഗുരു ഒരു മാർ​ഗദീപം പോലെയാണ്. സമൂഹത്തിലെ ചൂഷിതരും അടിച്ചമർത്തപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവരുമായ വിഭാഗങ്ങളുമായി എനിക്ക് എങ്ങനെയുള്ള ബന്ധമാണുള്ളതെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതുകൊണ്ടാണ് ഇന്നും, സമൂഹത്തിലെ അടിച്ചമർത്തപ്പെട്ടവരും പിന്നോക്കം നിൽക്കുന്നവരുമായ വിഭാഗങ്ങൾക്കായി ഞാൻ വലിയ തീരുമാനങ്ങൾ എടുക്കുമ്പോഴെല്ലാം, ഞാൻ തീർച്ചയായും ഗുരുദേവനെ ഓർക്കുന്നത്. 100 വർഷങ്ങൾക്ക് മുമ്പുള്ള സാമൂഹിക സാഹചര്യങ്ങൾ, നൂറ്റാണ്ടുകളുടെ അടിമത്തം മൂലമുണ്ടായ വികലതകൾ, അക്കാലത്ത് ആളുകൾ ആ തിന്മകൾക്കെതിരെ സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നാൽ ശ്രീനാരായണ ഗുരു എതിർപ്പുകളെ കാര്യമാക്കിയില്ല, ബുദ്ധിമുട്ടുകളെ ഭയപ്പെട്ടില്ല, കാരണം അദ്ദേഹം ഐക്യത്തിലും സമത്വത്തിലും വിശ്വസിച്ചിരുന്നു. സത്യത്തിലും സേവനത്തിലും ഐക്യത്തിലും അദ്ദേഹം വിശ്വസിച്ചു. ഈ പ്രചോദനം 'എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം' എന്ന പാത നമുക്ക് കാണിച്ചുതരുന്നു. അവസാന പടിയിൽ നിൽക്കുന്ന വ്യക്തി നമ്മുടെ പ്രഥമ പരിഗണനയായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ വിശ്വാസം നമുക്ക് ശക്തി നൽകുന്നു.

സുഹൃത്തുക്കളെ,

ശിവഗിരി മഠവുമായി ബന്ധപ്പെട്ട ആളുകൾക്കും സന്യാസിമാർക്കും ശ്രീനാരായണ ഗുരുവിലും ശിവഗിരി മഠത്തിലും എനിക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന് അറിയാം. എനിക്ക് ഭാഷ മനസ്സിലായില്ല, പക്ഷേ പൂജ്യ സച്ചിദാനന്ദ ജി പറഞ്ഞ കാര്യങ്ങൾ, അദ്ദേഹം പഴയ കാര്യങ്ങളെല്ലാം ഓർമ്മിച്ചു. നിങ്ങൾ വളരെ വികാരാധീനനാകുകയും ആ കാര്യങ്ങളെല്ലാം അദ്ദേഹവുമായി ബന്ധപ്പെടുകയും ചെയ്യുന്നത് ഞാൻ കണ്ടു. മഠത്തിലെ ആദരണീയരായ സന്യാസിമാരുടെ വാത്സല്യം എപ്പോഴും ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. 2013 ൽ, ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, കേദാർനാഥിൽ പ്രകൃതിദുരന്തമുണ്ടായപ്പോൾ, ശിവഗിരി മഠത്തിലെ നിരവധി ആദരണീയരായ സന്യാസിമാർ അവിടെ കുടുങ്ങിപ്പോയിരുന്നു, ചില ഭക്തരും കുടുങ്ങിപ്പോയിരുന്നു. അവിടെ കുടുങ്ങിക്കിടക്കുന്ന ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ശിവഗിരി മഠം ഇന്ത്യൻ ​ഗവൺമെൻ്റിനെ ബന്ധപ്പെട്ടിരുന്നില്ല. പ്രകാശ് ജി, കാര്യമാക്കേണ്ടതില്ല. ഞാൻ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു, ശിവഗിരി മഠം എന്നെ ഈ ജോലി ചെയ്യാൻ ചുമതലപ്പെടുത്തി, ഈ ജോലി ചെയ്യാൻ ഈ ദാസനെ വിശ്വസിച്ചു. ദൈവത്തിന്റെ കൃപയാൽ, എല്ലാ സന്യാസിമാരെയും ഭക്തരെയും സുരക്ഷിതമായി കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു.


സുഹൃത്തുക്കളെ,

എന്തായാലും, പ്രയാസകരമായ സമയങ്ങളിൽ, നമ്മുടെ ആദ്യ ശ്രദ്ധ നമ്മുടെ സ്വന്തം എന്ന് നമ്മൾ കരുതുന്നതിലേക്കാണ്, നമുക്ക് അവകാശമുണ്ടെന്ന് കരുതുന്നതിലേക്കാണ്. നിങ്ങൾ എന്നെ നിങ്ങളുടേതായി കണക്കാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ശിവഗിരി മഠത്തിലെ സന്യാസിമാരുമായുള്ള ഈ അടുപ്പത്തേക്കാൾ എനിക്ക് ആത്മീയമായി സന്തോഷകരമായ മറ്റെന്താണ്?

 

സുഹൃത്തുക്കളെ,

കാശിയിലൂടെ നിങ്ങളുമായി എനിക്ക് ഒരു ബന്ധമുണ്ട്. നൂറ്റാണ്ടുകളായി വർക്കല തെക്കിന്റെ ​കാശി എന്നും അറിയപ്പെടുന്നു. കാശി വടക്കിന്റെയോ തെക്കിന്റെയോ ആകട്ടെ, എനിക്ക് എല്ലാ കാശിയും എന്റെ കാശിയാണ്.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ ആത്മീയ പാരമ്പര്യത്തെയും, അവിടുത്തെ ഋഷിമാരുടെയും സന്യാസിമാരുടെയും പൈതൃകത്തെയും അടുത്തറിയാനും അടുത്തു ജീവിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നമ്മുടെ രാജ്യം പ്രശ്നങ്ങളുടെ ചുഴലിക്കാറ്റിൽ അകപ്പെടുമ്പോഴെല്ലാം, രാജ്യത്തിന്റെ ഏതോ ഒരു കോണിൽ ഒരു മഹാനായ വ്യക്തി ജനിക്കുകയും സമൂഹത്തിന് ഒരു പുതിയ ദിശ കാണിക്കുകയും ചെയ്യുന്നു എന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. ചിലർ സമൂഹത്തിന്റെ ആത്മീയ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. ചിലർ സാമൂഹിക മേഖലയിലെ സാമൂഹിക പരിഷ്കാരങ്ങൾക്ക് പ്രചോദനം നൽകുന്നു. ശ്രീ നാരായണ ഗുരു അത്തരമൊരു മഹാനായ സന്യാസിയായിരുന്നു. 'നിർവൃതി പഞ്ചകം', 'ആത്മോപദേശ ശതകം' തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികൾ അദ്വൈതവും ആത്മീയതയും പഠിക്കുന്ന ഏതൊരു വിദ്യാർത്ഥിക്കും ഒരു മാർഗ്ഗദർശിയാണ്.

സുഹൃത്തുക്കളെ,

യോഗയും വേദാന്തവും, സാധനയും മുക്തിയും ശ്രീ നാരായണ ഗുരുവിന്റെ പ്രധാന വിഷയങ്ങളായിരുന്നു. എന്നാൽ ദുഷ്പ്രവൃത്തികളിൽ കുടുങ്ങിക്കിടക്കുന്ന ഒരു സമൂഹത്തിന്റെ ആത്മീയ ഉന്നമനം അതിന്റെ സാമൂഹിക ഉന്നമനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനാൽ, അദ്ദേഹം ആത്മീയതയെ സാമൂഹിക പരിഷ്കരണത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ഒരു മാധ്യമമാക്കി. ശ്രീനാരായണ ഗുരുവിന്റെ അത്തരം ശ്രമങ്ങളിൽ നിന്ന് ഗാന്ധിജി പ്രചോദനം ഉൾക്കൊണ്ട് മാർഗനിർദേശം സ്വീകരിച്ചു. ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോർ പോലുള്ള പണ്ഡിതർക്കും ശ്രീനാരായണ ഗുരുവുമായുള്ള ചർച്ചകളിൽ നിന്ന് പ്രയോജനം ലഭിച്ചു.

 

 

സുഹൃത്തുക്കളെ,

ഒരിക്കൽ ഒരാൾ ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം രമണ മഹർഷിക്ക് പാരായണം ചെയ്തു കേൾപ്പിച്ചു. അത് കേട്ട ശേഷം രമണ മഹർഷി പറഞ്ഞു- "എല്ലാം അറിയുന്നവനാണ് അദ്ദേഹം". അതായത്- അദ്ദേഹത്തിന് എല്ലാം അറിയാം! വിദേശ ആശയങ്ങളുടെ സ്വാധീനത്തിൽ ഇന്ത്യൻ നാഗരികതയെയും സംസ്കാരത്തെയും തത്ത്വചിന്തയെയും തരംതാഴ്ത്താൻ ഗൂഢാലോചനകൾ നടന്നിരുന്ന ഒരു സമയത്ത്, തെറ്റ് നമ്മുടെ യഥാർത്ഥ പാരമ്പര്യത്തിലല്ലെന്ന് ശ്രീനാരായണ ഗുരു നമ്മെ ബോധ്യപ്പെടുത്തി. നമ്മുടെ ആത്മീയതയെ യഥാർത്ഥ അർത്ഥത്തിൽ ഉൾക്കൊള്ളേണ്ടതുണ്ട്. നരനിൽ ശ്രീനാരായണനെയും ജീവജാലങ്ങളിൽ ശിവനെയും കാണുന്ന ആളുകളാണ് നമ്മൾ. ദ്വന്ദത്തിൽ അദ്വൈതം നാം കാണുന്നു. വ്യത്യാസത്തിൽ പോലും വ്യത്യാസമില്ലായ്മ നാം കാണുന്നു.നാത്വത്തിൽ ഏകത്വം നാം കാണുന്നു.

സുഹൃത്തുക്കളെ,

ശ്രീ നാരായണ ഗുരുവിന്റെ മന്ത്രം - “ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്।” എന്നതായിരുന്നുവെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. അതായത്, മുഴുവൻ മനുഷ്യരാശിയുടെയും ഐക്യം, എല്ലാ ജീവജാലങ്ങളുടെയും ഐക്യം! ഇന്ത്യയുടെ ജീവിത സംസ്കാരത്തിന്റെ, അതിന്റെ ആധാരശിലയുടെ അടിസ്ഥാനം ഈ ആശയമാണ്. ഇന്ന് ഇന്ത്യ ആഗോള ക്ഷേമത്തിന്റെ ചൈതന്യത്തോടെ ആ ആശയം വികസിപ്പിക്കുകയാണ്. നിങ്ങൾ നോക്കൂ, അടുത്തിടെയാണ് നമ്മൾ അന്താരാഷ്ട്ര യോഗാ ദിനം ആഘോഷിച്ചത്. ഇത്തവണ യോഗ ദിനത്തിന്റെ പ്രമേയം - ഏക ഭൂമി ഏക ആരോഗ്യത്തിന് യോഗ . അതായത്, ഒരു ഭൂമി, ഒരു ആരോഗ്യം! ഇതിനുമുമ്പ്, ഇന്ത്യ ഒരു ലോകം, ആഗോള ക്ഷേമത്തിന് ഒരു ആരോഗ്യം തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന്, സുസ്ഥിര വികസനത്തിന്റെ ദിശയിൽ ഒരു സൂര്യൻ, ഒരു ഭൂമി, ഒരു ഗ്രിഡ് പോലുള്ള ആഗോള പ്രസ്ഥാനങ്ങളെയും ഇന്ത്യ നയിക്കുന്നു. 2023 ൽ ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചപ്പോൾ, അതിന്റെ പ്രമേയം "ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്നായിരുന്നു എന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. 'വസുധൈവ കുടുംബകം' എന്ന ആശയമാണ് നമ്മുടെ ഈ ശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്. ശ്രീനാരായണ ഗുരു പോലുള്ള സന്യാസിമാരുടെ പ്രചോദനവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളെ,

ശ്രീ നാരായണ ഗുരു വിവേചനരഹിതമായ ഒരു സമൂഹം വിഭാവനം ചെയ്തിരുന്നു! ഇന്ന് രാജ്യം ഒരു സമ്പൂർണതാ സമീപനം പിന്തുടരുകയും വിവേചനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ ഞാൻ സംതൃപ്തനാണ്. എന്നാൽ 10-11 വർഷങ്ങൾക്ക് മുമ്പുള്ള സാഹചര്യം ഓർക്കുക, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും കോടിക്കണക്കിന് നാട്ടുകാർ എങ്ങനെയുള്ള ജീവിതമാണ് ജീവിക്കാൻ നിർബന്ധിതരായത്? കോടിക്കണക്കിന് കുടുംബങ്ങൾക്ക് തലയ്ക്കു മുകളിൽ ഒരു മേൽക്കൂര പോലും ഉണ്ടായിരുന്നില്ല! ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ ശുദ്ധമായ കുടിവെള്ളമില്ലായിരുന്നു, ചെറിയ രോഗങ്ങൾക്ക് പോലും ചികിത്സ ലഭിക്കാൻ ഒരു മാർഗവുമില്ലായിരുന്നു, ഗുരുതരമായ ഒരു രോഗം വന്നാൽ, ജീവൻ രക്ഷിക്കാൻ ഒരു മാർഗവുമില്ലായിരുന്നു, കോടിക്കണക്കിന് ദരിദ്രർ, ദളിത്, ​ഗോത്രവർ​ഗം, സ്ത്രീകൾ എന്നിവർക്ക് അടിസ്ഥാന മാനുഷിക അന്തസ്സ് നഷ്ടപ്പെട്ടു! മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷ പോലും അവരുടെ മനസ്സിൽ ഇല്ലാതായതിനാൽ, ഈ കോടിക്കണക്കിന് ആളുകൾ നിരവധി തലമുറകളായി ഇത്തരം ബുദ്ധിമുട്ടുകളിൽ ജീവിക്കുന്നു. രാജ്യത്തെ ഇത്രയും വലിയ ഒരു ജനസംഖ്യ ഇത്ര വേദനയിലും നിരാശയിലും ആയിരിക്കുമ്പോൾ രാജ്യം എങ്ങനെ പുരോഗമിക്കും? അങ്ങനെ, ഞങ്ങൾ ആദ്യം ​ഗവൺമെൻ്റിൻ്റെ ചിന്തയിൽ സംവേദനക്ഷമത വളർത്തി! സേവനത്തെ ഞങ്ങളുടെ ദൃഢനിശ്ചയമാക്കി! ഇതിന്റെ ഫലമായി, പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം ദരിദ്ര-ദളിത്-ദുരിതമനുഭവിക്കുന്ന-ചൂഷണം ചെയ്യപ്പെടുന്ന-അനാഥരായ കോടിക്കണക്കിന് കുടുംബങ്ങൾക്ക് കോൺക്രീറ്റ് വീടുകൾ നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഓരോ ദരിദ്രനും അടച്ചുറപ്പുള്ള വീട് നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ വീട് വെറുമൊരു ഇഷ്ടികയും സിമന്റും കൊണ്ട് നിർമ്മിച്ച ഒരു ഘടനയല്ല, ഇത് ഒരു വീടിന്റെ ആശയം ഉൾക്കൊള്ളുന്നു, കൂടാതെ എല്ലാ അവശ്യ സൗകര്യങ്ങളുമുണ്ട്. നാല് ചുവരുകളുള്ള ഒരു കെട്ടിടമല്ല ഞങ്ങൾ നൽകുന്നത്; സ്വപ്നങ്ങളെ പ്രതിജ്ഞകളാക്കി മാറ്റുന്ന ഒരു വീട് ഞങ്ങൾ നൽകുന്നു. അതുകൊണ്ടാണ് പിഎം ആവാസ് യോജനയുടെ കീഴിലുള്ള വീടുകളിൽ ഗ്യാസ്, വൈദ്യുതി, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നത്. ജൽ ജീവൻ മിഷന്റെ കീഴിൽ എല്ലാ വീടുകളിലും വെള്ളം വിതരണം ചെയ്യുന്നു. ​ഗവൺമെൻ്റ് ഒരിക്കലും എത്തിയിട്ടില്ലാത്ത അത്തരം ​ഗോത്രവർ​ഗ മേഖലകളിൽ, ഇന്ന് വികസനത്തിന്റെ ഉറപ്പ് എത്തുന്നു. ഗോത്രവർ​ഗ വിഭാ​ഗങ്ങൾക്കിടയിൽ, പ്രത്യേകിച്ച് ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസികൾക്കിടയിൽ, അവർക്കായി ഞങ്ങൾ പിഎം ജൻമൻ യോജന ആരംഭിച്ചു. ഇതുമൂലം, ഇന്ന് പല മേഖലകളുടെയും പ്രതിച്ഛായ മാറിക്കൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ അവസാന പടിയിലുള്ള വ്യക്തിയിൽ പോലും പുതിയ പ്രതീക്ഷ ഉടലെടുത്തിരിക്കുന്നു എന്നതാണ് ഇതിന്റെ ഫലം. ആ വ്യക്തി തന്റെ ജീവിതം മാറ്റുക മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിൽ തന്റെ ശക്തമായ പങ്ക് കാണുകയും ചെയ്യുന്നു.

 

സുഹൃത്തുക്കളെ,

ശ്രീ നാരായണ ഗുരു എപ്പോഴും സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകിയിരുന്നു. സ്ത്രീകൾ നയിക്കുന്ന വികസനം എന്ന മന്ത്രവുമായി നമ്മുടെ ഗവൺമെന്റും മുന്നോട്ട് പോകുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും, നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ പ്രവേശനം നിരോധിച്ച നിരവധി മേഖലകളുണ്ടായിരുന്നു. ഈ നിയന്ത്രണങ്ങൾ ഞങ്ങൾ നീക്കം ചെയ്തു, സ്ത്രീകൾക്ക് പുതിയ മേഖലകളിൽ അവകാശങ്ങൾ ലഭിച്ചു, ഇന്ന് കായിക രം​ഗം മുതൽ ബഹിരാകാശം വരെയുള്ള എല്ലാ മേഖലകളിലും പെൺമക്കൾ രാജ്യത്തിന് മഹത്വം കൊണ്ടുവരുന്നു. ഇന്ന് സമൂഹത്തിലെ എല്ലാ വർഗ്ഗങ്ങളും, എല്ലാ വിഭാഗങ്ങളും വികസിത ഇന്ത്യ എന്ന സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ സംഭാവന ചെയ്യുന്നു. സ്വച്ഛ് ഭാരത് മിഷൻ, പരിസ്ഥിതി സംബന്ധിയായ പ്രചാരണങ്ങൾ, അമൃത് സരോവർ നിർമ്മാണം, ചെറുധാന്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പ്രചാരണങ്ങൾ തുടങ്ങിയ പ്രചാരണങ്ങൾ, പൊതുജന പങ്കാളിത്തത്തിന്റെ ആവേശത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്, 140 കോടി പൗരന്മാരുടെ ശക്തിയോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്.

സുഹൃത്തുക്കളേ,

ശ്രീ നാരായണ ഗുരു പറയാറുണ്ടായിരുന്നു- വിദ്യ കൊണ്ട് പ്രബുദ്ധരാവുക ,സംഘടന കൊണ്ട് ശക്തരാവുക,  പ്രയത്നം കൊണ്ട് സമ്പന്നരാവുക". അതായത്, "വിദ്യാഭ്യാസത്തിലൂടെ പ്രബുദ്ധത, സംഘടനയിലൂടെ ശക്തി, അധ്വാനത്തിലൂടെ സമൃദ്ധി". ഈ ദർശനം സാക്ഷാത്കരിക്കുന്നതിന് അദ്ദേഹം തന്നെയാണ് പ്രധാന സ്ഥാപനങ്ങൾക്ക് അടിത്തറ പാകിയത്. ഗുരുജി ശിവഗിരിയിൽ തന്നെ ശാരദ മഠം സ്ഥാപിച്ചു. മാതാ സരസ്വതിക്ക് സമർപ്പിച്ചിരിക്കുന്ന ഈ മഠം, വിദ്യാഭ്യാസം ദരിദ്രരുടെ ഉന്നമനത്തിനും മോചനത്തിനുമുള്ള മാധ്യമമാകുമെന്ന സന്ദേശം നൽകുന്നു. ഗുരുദേവന്റെ ആ ശ്രമങ്ങൾ ഇന്നും തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഗുരുദേവ കേന്ദ്രങ്ങളും ശ്രീ നാരായണ സാംസ്കാരിക മിഷനും രാജ്യത്തെ പല നഗരങ്ങളിലും മനുഷ്യരാശിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളെ,

വിദ്യാഭ്യാസം, സംഘടന, അധ്വാനത്തിലൂടെ പുരോഗതി എന്നിവയിലൂടെയുള്ള സാമൂഹിക ക്ഷേമം എന്ന ദർശനത്തിന്റെ വ്യക്തമായ മുദ്ര ഇന്ന് രാജ്യത്തിന്റെ നയങ്ങളിലും തീരുമാനങ്ങളിലും നമുക്ക് കാണാൻ കഴിയും. നിരവധി പതിറ്റാണ്ടുകൾക്ക് ശേഷം, രാജ്യത്ത് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തെ ആധുനികവും ഉൾക്കൊള്ളുന്നതുമാക്കുക മാത്രമല്ല, മാതൃഭാഷയിൽ പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പിന്നോക്കക്കാരും ദരിദ്രരുമായ വിഭാഗങ്ങൾക്കാണ് ഇതിൽ നിന്ന് ഏറ്റവും വലിയ നേട്ടം ലഭിക്കുന്നത്.

 

സുഹൃത്തുക്കളെ,

സ്വാതന്ത്ര്യത്തിനു ശേഷമുള്ള കഴിഞ്ഞ 60 വർഷത്തിനിടയിൽ തുറന്നിട്ടില്ലാത്തത്രയും പുതിയ ഐഐടികൾ, ഐഐഎമ്മുകൾ, എയിംസ് എന്നിവ കഴിഞ്ഞ ദശകത്തിൽ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. ഇതുമൂലം, ദരിദ്രരും പിന്നാക്കം നിൽക്കുന്നവരുമായ യുവാക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിൽ പുതിയ അവസരങ്ങൾ തുറന്നിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ​ഗോത്രവർ​ഗ മേഖലകളിൽ 400-ലധികം ഏകലവ്യ റെസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചു. നിരവധി തലമുറകളായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഗോത്രവർഗ സമൂഹങ്ങളിലെ കുട്ടികൾ ഇപ്പോൾ മുന്നേറുകയാണ്.

സഹോദരീ സഹോദരന്മാരെ,

വിദ്യാഭ്യാസത്തെ കഴിവുകളുമായും അവസരങ്ങളുമായും നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. സ്‌കിൽ ഇന്ത്യ പോലുള്ള ദൗത്യങ്ങൾ രാജ്യത്തെ യുവാക്കളെ സ്വയംപര്യാപ്തരാക്കുന്നു. രാജ്യത്തിന്റെ വ്യാവസായിക പുരോഗതി, സ്വകാര്യ മേഖലയിലെ പ്രധാന പരിഷ്കാരങ്ങൾ, മുദ്ര യോജന, സ്റ്റാൻഡ് അപ്പ് യോജന, ഇവയെല്ലാം ഏറ്റവും കൂടുതൽ പ്രയോജനപ്പെടുന്നത് ദളിത്, പിന്നോക്ക, ആദിവാസി സമൂഹങ്ങൾക്കാണ്.

സുഹൃത്തുക്കളെ,

ശ്രീ നാരായണ ഗുരു ശക്തമായ ഒരു ഇന്ത്യയെ ആഗ്രഹിച്ചു. ഇന്ത്യയുടെ ശാക്തീകരണത്തിന്, സാമ്പത്തിക, സാമൂഹിക, പ്രതിരോധ മേഖലകളിൽ നാം മുന്നിലായിരിക്കണം. ഇന്ന് രാജ്യം ഈ പാതയിലൂടെ നീങ്ങുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് ഇന്ത്യ അതിവേഗം നീങ്ങുകയാണ്. ഇന്ത്യയ്ക്ക് എന്ത് കഴിവുണ്ടെന്ന് അടുത്തിടെ ലോകം കണ്ടിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ കർശന നയം ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് പരിപൂർണമായി വ്യക്തമാക്കി. ഇന്ത്യക്കാരുടെ രക്തം ചിന്തുന്ന തീവ്രവാദികൾക്ക് ഒരു സ്ഥലവും സുരക്ഷിതമല്ലെന്ന് ഞങ്ങൾ തെളിയിച്ചു.

 

സുഹൃത്തുക്കളെ,

ഇന്നത്തെ ഇന്ത്യ ദേശീയ താൽപ്പര്യം കണക്കിലെടുത്ത് സാധ്യമായതും ശരിയുമായ കാര്യങ്ങൾക്കനുസരിച്ചാണ് നടപടികൾ സ്വീകരിക്കുന്നത്. ഇന്ന്, സൈനിക ആവശ്യങ്ങൾക്കായി ഇന്ത്യ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്  ക്രമാനു​ഗതമായി കുറഞ്ഞുവരികയാണ്. പ്രതിരോധ മേഖലയിൽ നമ്മൾ സ്വയംപര്യാപ്തരാകുകയാണ്. ഓപ്പറേഷൻ സിന്ദൂറിലും അതിന്റെ ഫലം നമ്മൾ കണ്ടിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ഉപയോഗിച്ച് നമ്മുടെ സൈന്യം ശത്രുവിനെ 22 മിനിറ്റിനുള്ളിൽ കീഴടങ്ങാൻ നിർബന്ധിതരാക്കി. വരും കാലങ്ങളിൽ, ഇന്ത്യയിൽ നിർമ്മിച്ച ആയുധങ്ങൾ ലോകമെമ്പാടും പ്രശസ്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങൾ നിറവേറ്റുന്നതിന്, ശ്രീ നാരായണ ഗുരു പകർന്ന് നൽകിയ പാഠങ്ങൾ ജനങ്ങളിലേക്ക് വ്യാപിപ്പിക്കണം. നമ്മുടെ ഗവൺമെന്റും ഈ ദിശയിൽ സജീവമായി പ്രവർത്തിക്കുന്നു. ശിവഗിരി സർക്യൂട്ട് സൃഷ്ടിച്ചുകൊണ്ട് ശ്രീ നാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട തീർത്ഥാടന സ്ഥലങ്ങളെ ഞങ്ങൾ ബന്ധിപ്പിക്കുന്നു. അമൃതകാലത്തേക്കുള്ള നമ്മുടെ യാത്രയിൽ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ഉപദേശങ്ങളും രാജ്യത്തെ തുടർന്നും നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ഇന്ത്യ എന്ന സ്വപ്നം നമുക്ക് ഒരുമിച്ച് സാക്ഷാത്കരിക്കാം. ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന ആശംസയോടെ, ശിവഗിരി മഠത്തിലെ എല്ലാ സന്യാസിമാർക്കും മുന്നിൽ ഞാൻ വീണ്ടും വണങ്ങുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി! നമസ്കാരം!

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw

Media Coverage

India attracts $70 billion investment in AI infra, AI Mission 2.0 in 5-6 months: Ashwini Vaishnaw
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Shri Narendra Modi receives a delegation of Arab Foreign Ministers
January 31, 2026
PM highlights the deep and historic people-to-people ties between India and the Arab world.
PM reaffirms India’s commitment to deepen cooperation in trade and investment, energy, technology, healthcare and other areas.
PM reiterates India’s continued support for the people of Palestine and welcomes ongoing peace efforts, including the Gaza peace plan.

Prime Minister Shri Narendra Modi received a delegation of Foreign Ministers of Arab countries, Secretary General of the League of Arab States and Heads of Arab delegations, who are in India for the second India-Arab Foreign Ministers’ Meeting.

Prime Minister highlighted the deep and historic people-to-people ties between India and the Arab world which have continued to inspire and strengthen our relations over the years.

Prime Minister outlined his vision for the India-Arab partnership in the years ahead and reaffirms India’s commitment to further deepen cooperation in trade and investment, energy, technology, healthcare and other priority areas, for the mutual benefit of our peoples.

Prime Minister reiterated India’s continued support for the people of Palestine and welcomed ongoing peace efforts, including the Gaza peace plan. He conveyed his appreciation for the important role played by the Arab League in supporting efforts towards regional peace and stability.