An active Opposition is important in a Parliamentary democracy: PM Modi
I am happy that this new house has a high number of women MPs: PM Modi
When we come to Parliament, we should forget Paksh and Vipaksh. We should think about issues with a ‘Nishpaksh spirit’ and work in the larger interest of the nation: PM

സുഹൃത്തുക്കളെ,

തെരഞ്ഞെടുപ്പിനും പുതിയ ലോക്‌സഭാ രൂപീകരിച്ചതിനും ശേഷമുള്ള ആദ്യ സമ്മേളനമാണിത്. പുതിയ സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തുന്നതിനുള്ള അവസരമാണിത്, പുതിയ സഹപ്രവര്‍ത്തകര്‍ ഒത്തുചേരുമ്പോള്‍ പുതിയ അഭിലാഷങ്ങളും പുതിയ ഉത്സാഹവും പുതിയ സ്വപ്‌നങ്ങളും അവരോടൊപ്പം ഉണ്ടാകും. എന്താണ് ഇന്ത്യന്‍ ജനാധിപത്യത്തെ ഇത്ര സവിശേഷമാക്കുന്നത്? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രത്യേക സവിശേഷതകളും ശക്തിയും ഓരോ തെരഞ്ഞെടുപ്പ് സമയത്തും നമുക്ക് ബോദ്ധ്യമാകുന്നുണ്ട്. ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം പരമാവധി ഉയര്‍ന്നതും സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികള്‍ ജയിച്ചുവന്നതും നമ്മള്‍ കണ്ടു. മുന്‍കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വനിതകള്‍ ഇക്കുറി വോട്ട് ചെയ്തിട്ടുമുണ്ട്. ഈ തെരഞ്ഞെടുപ്പ് പൂര്‍ണമായും സമാനതകളില്ലാത്ത സവിശേഷതകള്‍ കൊണ്ട് നിറഞ്ഞതാണ്. നിരവധി പതിറ്റാണ്ടുകള്‍ക്ക് ശേഷം തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ സീറ്റുകളോടെ ഒരു ഗവണ്‍മെന്റിന് പൊതുജനങ്ങളെ സേവിക്കാന്‍ കേവലഭൂരിപക്ഷം നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷവും ആരോഗ്യകരമായ പരിസ്ഥിതികളില്‍ സഭ നടന്നപ്പോഴൊക്കെ രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള തീരുമാനങ്ങളും ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാ പാര്‍ട്ടികളും ചര്‍ച്ചകളും വാദങ്ങളും നടത്തുകയും പൊതുജനങ്ങളുടെ താല്‍പര്യപ്രകാരം തീരുമാനം കൈക്കൊള്ളുകയും ജനങ്ങളുടെ അഭിലാഷങ്ങള്‍ കഴിയുന്നത്ര നല്ല രീതിയില്‍ സാക്ഷാത്ക്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നു ഞാന്‍ പ്രതീക്ഷിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. നമ്മള്‍ ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്ന യാത്രയാണ് തുടങ്ങിയത്, എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എന്നതില്‍ അത്ഭുകരമായ വിശ്വാസം കൂട്ടിച്ചേര്‍ത്തു. ആ വിശ്വാസത്തോടെ സാധാരണ മനുഷ്യരുടെ ആശകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് ഞങ്ങളുടെ എല്ലാ പരിശ്രമവും തീര്‍ച്ചയായും നടത്തും.

സജീവമായ ഒരു പ്രതിപക്ഷത്തിന്റെ സാന്നിദ്ധ്യം ജനാധിപത്യത്തിന്റെ മുന്നുപാധിയാണ്. എണ്ണത്തിലുള്ള ദുഃഖം പ്രതിപക്ഷം ഇനി അവസാനിപ്പിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊതുജനങ്ങള്‍ അവര്‍ക്ക് ഒരു നിശ്ചിത എണ്ണം നല്‍കി. എന്നാല്‍ അവരുടെ ഓരോ വാക്കും വികാരങ്ങളും ഞങ്ങള്‍ക്ക് വിലമതിപ്പുള്ളതാണ്. നമ്മളൊക്കെ സഭയ്ക്കുള്ളിലായിരിക്കുമ്പോള്‍, എം.പിമാര്‍ എന്ന നിലയില്‍ സീറ്റുകള്‍ സ്വായത്തമാക്കിക്കഴിയുമ്പോള്‍, ആരാണ് അധികാരത്തിലിരിക്കുന്നത് ആരാണ് പ്രതിപക്ഷത്ത് എന്നതിനെക്കാളെറെയൊക്കെ നിക്ഷ്പക്ഷതയ്ക്കാണ് പ്രാധാന്യം. ശത്രുതകളൊക്കെ മാറ്റിവച്ചുകൊണ്ട്, അടുത്ത അഞ്ചുവര്‍ഷം പക്ഷപാതമില്ലാതെ പൊതുജന ക്ഷേമത്തിനായി പ്രവര്‍ത്തിച്ചുകൊണ്ട് സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മുടെ സഭ മുമ്പേത്തേതിനെക്കാള്‍ സൃഷ്ടിപരമായിരിക്കുമെന്നതില്‍ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്. അതോടൊപ്പം പൊതുതാല്‍പര്യത്തിന് വേണ്ടി കൂടുതല്‍ ഉത്സാഹത്തോടെ, വേഗതയില്‍ മികച്ച പൊതുചിന്തകളോടെ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും.

ചര്‍ച്ചകള്‍ വളരെ സജീവമാക്കുകയും അത്ഭുതകരമായ ചില ചിന്തകളും ആശയങ്ങളും മുന്നോട്ടുവെക്കുകയും ചെയ്യുന്നവര്‍ ഈ സഭയിലുണ്ട്. അവയില്‍ മിക്കവയും സൃഷ്ടിപരമാണെങ്കിലും അവയൊന്നും തന്നെ ടി.ആര്‍പിയുമായി യോജിക്കില്ല. എന്നാല്‍ ചിലപ്പോള്‍ അംഗങ്ങള്‍ക്ക് ടി.ആര്‍.പിക്ക് അപ്പുറത്തുള്ള അവസരങ്ങളും ലഭിക്കാറുണ്ട്. ഗവണ്‍മെന്റിനെ സൃഷ്ടിപരമായ രീതിയില്‍ വിമര്‍ശിക്കുകയും അതിന്റെ കാരണങ്ങളും വാദങ്ങളും തുടര്‍ന്ന് പാര്‍ലമെന്റംഗങ്ങള്‍ സഭയില്‍ അതരിപ്പിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തെ കുടുതല്‍ അഭിവൃദ്ധിപ്പെടുത്തും. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ എനിക്ക് നിങ്ങളെ കുറിച്ചെല്ലാം നിരവധി പ്രതീക്ഷകളുണ്ട്. നമ്മളെല്ലാം നിശ്ചയമായും ആ പ്രതീക്ഷകള്‍ നിറവേറ്റും. എന്നാല്‍ അടുത്ത അഞ്ചുവര്‍ഷവും ഇതേ പ്രസരിപ്പ് ശക്തിപ്പെടുത്തുന്നതിന് ഗുണപരമായ പങ്ക് നിങ്ങള്‍ക്കെല്ലാം വഹിക്കാന്‍ കഴിയും. നിങ്ങള്‍ സുനിശ്ചിതമായ പങ്ക് വഹിക്കുകയും സാരാത്മക ചിന്തകള്‍ പ്രചരിപ്പിക്കുകയും ചെയ്താല്‍ എല്ലാവരും സൃഷ്ടിപരതയുടെ ഭാഗത്തേയ്ക്കു ചായും. അതുകൊണ്ട് 17ാം ലോക്‌സഭയുടെ കാലത്ത് പുത്തന്‍ ഉത്സാഹത്തോടെ, പുതിയ വിശ്വാസങ്ങളോടെ, പുതിയ പ്രതിജ്ഞകളോടെ, പുതിയ സ്വപ്‌നങ്ങളോടെ എല്ലാവരും ഒന്നിച്ച് നീങ്ങാനായി ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. പൊതുജനങ്ങളുടെ ആശയും അഭിലാഷങ്ങളും സാക്ഷാത്കരിക്കുതിന് കഴിയുന്നതെല്ലാം ചെയ്യാം. ഈ വിശ്വാസത്തോടെ നിങ്ങള്‍ക്കെല്ലാം നന്ദി! 

 
Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors

Media Coverage

PLI schemes attract ₹2 lakh crore investment till September, lift output and jobs across sectors
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security