പങ്കിടുക
 
Comments
ഇന്ത്യയുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും പ്രതീകമാണ് നേതാജി: പ്രധാനമന്ത്രി

ജയ് ഹിന്ദ്!

ജയ് ഹിന്ദ്!
ജയ് ഹിന്ദ്!
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ശ്രീ. ജഗ്ദീപ് ധന്‍ഖര്‍ ജി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സഹോദരി മമത ബാനര്‍ജി ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, ശ്രീ പ്രഹ്ലാദ് പട്ടേല്‍ ജി, ശ്രീ ബാബുല്‍ സുപ്രിയോ ജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധുക്കളെ, ഇന്ത്യയുടെ അഭിമാനം വര്‍ദ്ധിപ്പിച്ച ആസാദ് ഹിന്ദ് ഫൗജിന്റെ ധീരരായ അംഗങ്ങളെ, അവരുടെ ബന്ധുക്കളെ, ഇവിടെ സന്നിഹിതരായിരിക്കുന്ന കലാ-സാഹിത്യ ലോകത്തെ താരങ്ങളെ, ഈ മഹത്തായ നാടായ ബംഗാളിലെ എന്റെ സഹോദരങ്ങളെ,

ഇന്ന് കൊല്‍ക്കത്തയിലേക്കുള്ള വരവ് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരിക നിമിഷമാണ്. കുട്ടിക്കാലം മുതല്‍, നേതാജി സുഭാഷ് ചന്ദ്രബോസ് എന്ന പേര് കേള്‍ക്കുമ്പോഴെല്ലാം, അത് ഏത് സാഹചര്യത്തിലായാലും എന്നില്‍ ഒരു പുതിയ ഊര്‍ജ്ജം വ്യാപിക്കും. അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ കുറയുന്ന അത്രയും മികച്ച വ്യക്തിത്വം! അദ്ദേഹത്തിന് ആഴത്തിലുള്ള ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നു, അത് മനസിലാക്കാന്‍ ഒരാള്‍ക്ക് നിരവധി ജന്‍മങ്ങള്‍ എടുക്കേണ്ടിവരും. ലോകത്തിലെ ഏറ്റവും വലിയ വെല്ലുവിളിക്കു പോലും പിന്തിരിപ്പിക്കാന്‍ കഴിയാത്തത്ര ശക്തമായ ധൈര്യവും ധര്‍മനിഷ്ഠയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഞാന്‍ നേതാജി സുഭാഷ് ചന്ദ്രബോസിനെ വണങ്ങി അഭിവാദ്യം ചെയ്യുന്നു. നേതാജിയെ പ്രസവിച്ച അമ്മ പ്രഭാദേവി ജിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഇന്ന്, ആ വിശുദ്ധ ദിനം 125 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 125 വര്‍ഷം മുമ്പ് ഈ ദിവസം, ഒരു സ്വതന്ത്ര ഇന്ത്യയെന്ന സ്വപ്നത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയ ധീരനായ മകന്‍ ഭാരത മാതാവിന്റെ മടിയില്‍ ജനിച്ചു. ഈ ദിവസം, അടിമത്തത്തിന്റെ ഇരുട്ടില്‍, ഒരു ബോധം ഉയര്‍ന്നുനിന്നു ലോകത്തിലെ ഏറ്റവും വലിയ ശക്തിയുടെ മുന്നില്‍ നിന്നുകൊണ്ടു പറഞ്ഞു: 'ഞാന്‍ നിങ്ങളോട് സ്വാതന്ത്ര്യം ആവശ്യപ്പെടുകയില്ല, ഞാന്‍ സ്വാതന്ത്ര്യം കവര്‍ന്നെടുക്കും'. ഈ ദിവസം, നേതാജി സുഭാഷ് തനിച്ചല്ല ജനിച്ചത്. പക്ഷേ ഇന്ത്യയുടെ പുതിയ ആത്മാഭിമാനം പിറന്നു; ഇന്ത്യയുടെ പുതിയ സൈനിക വൈദഗ്ധ്യം പിറന്നു. ഇന്ന്, നേതാജിയുടെ 125-ാം ജന്മവാര്‍ഷികത്തില്‍, നന്ദിയുള്ള രാജ്യത്തിന് വേണ്ടി ഈ മഹാനായ മനുഷ്യനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.

സുഹൃത്തുക്കളെ,

കുട്ടിയായ സുഭാഷിനെ നേതാജി ആക്കിയതിനും ചെലവുചുരുക്കല്‍, ത്യാഗം, സഹിഷ്ണുത എന്നിവകൊണ്ട് അദ്ദേഹത്തിന്റെ ജീവിതം രൂപപ്പെടുത്തിയതിനും ബംഗാളിലെ ഈ പുണ്യഭൂമിയെ ഇന്ന് ഞാന്‍ ബഹുമാനപൂര്‍വം അഭിവാദ്യം ചെയ്യുന്നു. ഗുരുദേവ് ശ്രീ. രവീന്ദ്രനാഥ ടാഗോര്‍, ബങ്കിം ചന്ദ്ര ചതോപാധ്യായ, ശരദ് ചന്ദ്ര തുടങ്ങിയ മഹാന്മാര്‍ ഈ പുണ്യഭൂമിയില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം പകര്‍ന്നു. സ്വാമി രാമകൃഷ്ണ പരമഹംസ, ചൈതന്യ മഹാപ്രഭു, ശ്രീ അരബിന്ദോ, മാ ശാരദ, മാ ആനന്ദമയി, സ്വാമി വിവേകാനന്ദന്‍, ശ്രീ ശ്രീ താക്കൂര്‍ അനുകുല്‍ചന്ദ്ര തുടങ്ങിയ വിശുദ്ധന്മാര്‍ ഈ പുണ്യഭൂമിയെ സന്യാസം, സേവനം, ആത്മീയത എന്നിവയാല്‍ അമാനുഷികമാക്കി. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍, രാജാ റാം മോഹന്‍ റോയ്, ഗുരുചന്ദ് താക്കൂര്‍, ഹരിചന്ദ് താക്കൂര്‍ തുടങ്ങി ഈ പുണ്യഭൂമിയില്‍ നിന്നുള്ള നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ രാജ്യത്ത് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് അടിത്തറയിട്ടു. ജഗദീഷ് ചന്ദ്രബോസ്, പി സി റേ, എസ് എന്‍ ബോസ്, മേഘനാഥ് സാഹ എന്നിവരും എണ്ണമറ്റ ശാസ്ത്രജ്ഞരും ഈ പുണ്യഭൂമിയെ അറിവും ശാസ്ത്രവുംകൊണ്ടു കുളിരണിയിച്ചു. രാജ്യത്തിന് ദേശീയഗാനവും ദേശീയ ഗാനവും നല്‍കിയ ഇതേ പുണ്യഭൂമിയാണ് ഇത്. ഇതേ ഭൂമി ഞങ്ങള്‍ക്കു ദേശബന്ധു ചിത്തരഞ്ജന്‍ ദാസ്, ശ്യാമ പ്രസാദ് മുഖര്‍ജി, ഞങ്ങളുടെ പ്രിയപ്പെട്ട ഭാരത് രത്ന പ്രണബ് മുഖര്‍ജി എന്നിവരെ പരിചയപ്പെടുത്തി. ഈ പുണ്യദിനത്തില്‍ ഈ ദേശത്തെ ദശലക്ഷക്കണക്കിന് മഹദ് വ്യക്തികളുടെ കാല്‍ക്കല്‍ ഞാന്‍ നമിക്കുന്നു.

സുഹൃത്തുക്കളെ,

നേരത്തെ ഞാന്‍ നേതാജിയുടെ പാരമ്പര്യത്തെക്കുറിച്ച് അന്താരാഷ്ട്ര സമ്മേളനവും ആര്‍ട്ടിസ്റ്റ് ക്യാമ്പും നടന്നുവരുന്ന നാഷണല്‍ ലൈബ്രറി സന്ദര്‍ശിച്ചിരുന്നു. നേതാജിയുടെ ജീവിതത്തിലെ ഈ ഊര്‍ജം അവരുടെ ആന്തരിക മനസ്സുമായി ബന്ധിപ്പിച്ചിരിക്കുന്നതുപോലെ നേതാജിയുടെ പേര് കേള്‍ക്കുമ്പോള്‍ എല്ലാവരിലും എത്രമാത്രം
ഊര്‍ജം നിറയുന്നുവെന്നു ഞാന്‍ അനുഭവിച്ചു! അദ്ദേഹത്തിന്റെ
ഊര്‍ജം, ആശയങ്ങള്‍, ചെലവുചുരുക്കല്‍, ത്യാഗം എന്നിവ രാജ്യത്തെ ഓരോ യുവാവിനും വലിയ പ്രചോദനമാണ്. ഇന്ന്, നേതാജിയുടെ പ്രചോദനവുമായി ഇന്ത്യ മുന്നോട്ടു പോകുമ്പോള്‍, അദ്ദേഹത്തിന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടത് നമ്മുടെ കടമയാണ്. അത് തലമുറ തലമുറയായി ഓര്‍ക്കപ്പെടണം. അതിനാല്‍, ചരിത്രപരവും അഭൂതപൂര്‍വവുമായ പരിപാടികളോടെ നേതാജിയുടെ 125 ജന്മവാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം തീരുമാനിച്ചു. ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വിവിധ പരിപാടികള്‍ നടക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നേതാജിയുടെ സ്മരണയ്ക്കായി ഒരു സ്മാരക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. നേതാജിയുടെ കത്തുകളെക്കുറിച്ചുള്ള പുസ്തകവും പുറത്തിറങ്ങി. നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രദര്‍ശനവും പ്രോജക്റ്റ് മാപ്പിങ് ഷോയും ബംഗാളിലെ കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നു. അത് അദ്ദേഹത്തിന്റെ 'കര്‍മഭൂമി' ആയിരുന്നു. ഹൗറയില്‍ നിന്ന് ആരംഭിക്കുന്ന 'ഹൗറ-കല്‍ക്ക മെയിലി'ന്റെ പേര് നേതാജി എക്‌സ്പ്രസ് എന്നും പുതുക്കി. നേതാജിയുടെ ജന്മവാര്‍ഷികം, അതായത് ജനുവരി 23, എല്ലാ വര്‍ഷവും 'പരക്രം ദിവാസ്' (ധീരത ദിനം) ആയി ആഘോഷിക്കുമെന്നും രാജ്യം തീരുമാനിച്ചു. ഇന്ത്യയുടെ വീര്യത്തിന്റെയും പ്രചോദനത്തിന്റെയും മാതൃക കൂടിയാണ് നമ്മുടെ നേതാജി. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, രാജ്യം ആത്മനിഭര്‍ ഭാരത്
എന്ന ദൃഢനിശ്ചയവുമായി മുന്നോട്ടു പോകുമ്പോള്‍, നേതാജിയുടെ ജീവിതവും അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും തീരുമാനവും നമുക്കെല്ലാവര്‍ക്കും വലിയ പ്രചോദനമാണ്. അദ്ദേഹത്തെപ്പോലുള്ള ഒരു ഉറച്ച വ്യക്തിത്വത്തിന് അസാധ്യമായി ഒന്നും തന്നെയില്ല. അദ്ദേഹം വിദേശത്തു പോയി രാജ്യത്തിനു പുറത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ബോധമുണര്‍ത്തി സ്വാതന്ത്ര്യത്തിനായി ആസാദ് ഹിന്ദ് ഫൗജിനെ ശക്തിപ്പെടുത്തി. രാജ്യത്തെ എല്ലാ ജാതി, മത, പ്രദേശങ്ങളില്‍നിന്ന് ഉള്ളവരെയും അദ്ദേഹം രാജ്യത്തിന്റെ ഭടന്‍മാരാക്കി. ലോകം സ്ത്രീകളുടെ പൊതു അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന കാലഘട്ടത്തില്‍, നേതാജി സ്ത്രീകളെ ഉള്‍പ്പെടുത്തി 'റാണി ഝാന്‍സി റെജിമെന്റ്' രൂപീകരിച്ചു. അദ്ദേഹം സൈനികരെ ആധുനിക യുദ്ധത്തിനായി പരിശീലിപ്പിച്ചു, രാജ്യത്തിനായി ജീവിക്കാനുള്ള ആവേശം പകര്‍ന്നുനല്‍കി, രാജ്യത്തിനായി മരിക്കാനും തയ്യാറാകാന്‍ അനുയോജ്യമായ പ്രവര്‍ത്തനം ആരംഭിച്ചു. നേതാജി പറഞ്ഞു ''????? ??? ??? ?? ?????? ?? , ??????? ?????? ?????? ???? ??? ????? ??? അതായത്, ''ഇന്ത്യ വിളിക്കുന്നു. രക്തം രക്തത്തെ വിളിക്കുന്നു. ഉണരുക! എഴുന്നേല്‍ക്കുക. നമുക്കു നഷ്ടപ്പെടുത്താന്‍ സമയമില്ല.'

സുഹൃത്തുക്കളെ,
യുദ്ധത്തിനായി ആത്മവിശ്വാസമുള്ള അത്തരമൊരു കാഹളം മുഴക്കാന്‍ നേതാജിക്കു മാത്രമേ കഴിയൂ. എല്ലാത്തിനുമുപരി, സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തെ യുദ്ധഭൂമിയില്‍ ഇന്ത്യയിലെ ധീരരായ സൈനികര്‍ക്ക് പരാജയപ്പെടുത്താന്‍ കഴിയുമെന്നും അദ്ദേഹം കാണിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ഭൂമിയില്‍ സ്വതന്ത്ര ഗവണ്‍മെന്റിന് അടിത്തറ പാകുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തിരുന്നു. നേതാജി വാഗ്ദാനം പാലിച്ചു. അദ്ദേഹം തന്റെ സൈനികരോടൊപ്പം ആന്‍ഡമാനിലെത്തി ത്രിവര്‍ണ പതാക ഉയര്‍ത്തി. ബ്രിട്ടീഷുകാര്‍ പീഡിപ്പിക്കുകയും കഠിനമായ ശിക്ഷ നല്‍കുകയും ചെയ്ത സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് അദ്ദേഹം അവിടെ പോയി ആദരാഞ്ജലി അര്‍പ്പിച്ചു. ഒരു ഏകീകൃത ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര സര്‍ക്കാരായിരുന്നു ആ സര്‍ക്കാര്‍. ഏകീകൃത ഇന്ത്യയുടെ ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ ആദ്യ തലവനായിരുന്നു നേതാജി. സ്വാതന്ത്ര്യത്തിന്റെ ആദ്യ കാഴ്ച സംരക്ഷിക്കുകയെന്നത് എനിക്ക് അഭിമാനാര്‍ഹമായ കാര്യമാണ്. ഞങ്ങള്‍ 2018ല്‍ ആന്‍ഡമാന്‍ ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്ന് പേരിട്ടു. രാജ്യത്തിന്റെ വികാരങ്ങള്‍ക്കനുസൃതമായി, നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഞങ്ങളുടെ സര്‍ക്കാര്‍ പരസ്യമാക്കുകയും ചെയ്തു. ജനുവരി 26ലെ പരേഡില്‍ ഐഎന്‍എ സൈനികര്‍ പങ്കെടുത്തത് നമ്മുടെ സര്‍ക്കാരിന് അഭിമാനാര്‍ഹമാണ്. ഇന്ന്, ഈ പരിപാടിയില്‍ ആസാദ് ഹിന്ദ് ഫൗ ജില്‍ ഉണ്ടായിരുന്ന രാജ്യത്തെ ധീരരായ ആണ്‍മക്കളും പെണ്‍മക്കളും പങ്കെടുക്കുന്നു. ഞാന്‍ വീണ്ടും നിങ്ങളെ വണങ്ങുന്നു; രാജ്യം എല്ലായ്‌പ്പോഴും നിങ്ങളോട് നന്ദിയുള്ളവരായിരിക്കുമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
2018ല്‍ രാജ്യം ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75 വര്‍ഷം ആവേശത്തോടെ ആഘോഷിച്ചു. അതേ വര്‍ഷം തന്നെ സുഭാഷ് ചന്ദ്രബോസ് ദുരന്ത നിവാരണ അവാര്‍ഡ് രാജ്യം ആരംഭിച്ചു. ''ദില്ലി വിദൂരമല്ല'' എന്ന മുദ്രാവാക്യം നല്‍കി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തണമെന്ന നേതാജിയുടെ ആഗ്രഹം രാജ്യം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിക്കൊണ്ട് നിറവേറ്റി.
സഹോദരങ്ങളേ,
ആസാദ് ഹിന്ദ് ഫൗജിന്റെ തൊപ്പി ധരിച്ച് ഞാന്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയപ്പോള്‍ ഞാന്‍ അത് നെറ്റിയില്‍ മുട്ടിച്ചു. ആ സമയത്ത് എന്റെ ഉള്ളില്‍ പല ചിന്തകള്‍ ഉണ്ടായിരുന്നു. നിരവധി ചോദ്യങ്ങളും കാര്യങ്ങളും ഉണ്ടായിരുന്നു, വ്യത്യസ്തമായ ഒരു വികാരവും ഉണ്ടായിരുന്നു. ഞാന്‍ നേതാജിയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു, നാട്ടുകാരെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ജീവിതത്തിലുടനീളം അദ്ദേഹം ആര്‍ക്കുവേണ്ടിയാണ് റിസ്‌ക് എടുത്തത്? ഞങ്ങള്‍ക്കും നിങ്ങള്‍ക്കും വേണ്ടിയായിരുന്നു എന്നാണ് ഉത്തരം. ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം ദിവസങ്ങളോളം ഉപവസിച്ചത് - നിങ്ങള്‍ക്കും ഞങ്ങള്‍ക്കും വേണ്ടി? ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം മാസങ്ങളോളം ജയിലില്‍ പോയത് - നിങ്ങള്‍ക്കും ഞങ്ങള്‍ക്കും വേണ്ടി? ശക്തമായ ബ്രിട്ടീഷ് സാമ്രാജ്യം പിറകെ ഉണ്ടായിട്ടും ധൈര്യത്തോടെ രക്ഷപ്പെട്ട് അദ്ദേഹം ആരാണ്? ആര്‍ക്കുവേണ്ടിയാണ് അദ്ദേഹം തന്റെ ജീവന്‍ പണയപ്പെടുത്തി ആഴ്ചകളോളം കാബൂളില്‍ എംബസികളില്‍ കഴിഞ്ഞത് - ഞങ്ങള്‍ക്കും നിങ്ങള്‍ക്കും വേണ്ടിയോ? ലോകമഹായുദ്ധ സമയത്തു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുമ്പോള്‍, എന്തുകൊണ്ടാണ് അദ്ദേഹം എല്ലാ രാജ്യങ്ങളിലും പോയി ഇന്ത്യക്കു പിന്തുണ തേടിയിരുന്നത്? ഇന്ത്യയെ മോചിപ്പിക്കാന്‍; അതോടെ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു സ്വതന്ത്ര ഇന്ത്യയില്‍ ശ്വസിക്കാന്‍ കഴിയും. ഓരോ ഇന്ത്യക്കാരനും നേതാജി സുഭാഷ് ബാബുവിനോട് കടപ്പെട്ടിരിക്കുന്നു. 130 കോടിയിലധികം ഇന്ത്യക്കാരുടെ ശരീരത്തില്‍ ഒഴുകുന്ന ഓരോ തുള്ളി രക്തവും നേതാജി സുഭാഷിനോടു കടപ്പെട്ടിരിക്കുന്നു. ഈ കടം നാം എങ്ങനെ തിരിച്ചടയ്ക്കും? ഈ കടം തിരിച്ചടയ്ക്കാന്‍ നമുക്ക് എന്നെങ്കിലും കഴിയുമോ?
സുഹൃത്തുക്കളെ,
നേതാജി സുഭാഷിനെ കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ 38/2, എല്‍ജിന്‍ റോഡ് വസതിയില്‍ തടവിലാക്കിയപ്പോള്‍, ഇന്ത്യയില്‍നിന്നു പലായനം ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. അദ്ദേഹം തന്റെ അനന്തരവന്‍ ഷിഷീറിനെ വിളിച്ചു ചോദിച്ചു: 'നിനക്ക് എനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമോ?' അപ്പോള്‍ ഷിഷിര്‍ ജി ചെയ്ത കാര്യം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്നായി മാറി. ലോകമഹായുദ്ധകാലത്തു പുറത്തുനിന്ന് ആക്രമിച്ചാല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഏറ്റവും കൂടുതല്‍ മുറിവേല്‍ക്കുമെന്നു നേതാജി മനസ്സിലാക്കി. ബ്രിട്ടീഷ് ശക്തി ക്ഷയിക്കുമെന്നും ലോകമഹായുദ്ധം നീണ്ടുനിന്നാല്‍ ഇന്ത്യക്കുമേലുള്ള അതിന്റെ പിടി അയയുമെന്നും അദ്ദേഹത്തിന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞു. ഇതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, ദൂരക്കാഴ്ച. ഞാന്‍ എവിടെയോ വായിച്ചു, അതേ സമയം അദ്ദേഹം അമ്മയുടെ അനുഗ്രഹം തേടാന്‍ മരുമകള്‍ ഇളയെ ദക്ഷിണേശ്വര്‍ ക്ഷേത്രത്തിലേക്ക് അയച്ചു എന്ന്. അദ്ദേഹം ഉടന്‍ തന്നെ നാട്ടില്‍ നിന്ന് പുറത്തുപോകാനും ഇന്ത്യയ്ക്ക് അനുകൂലമായ ശക്തികളെ രാജ്യത്തിന് പുറത്ത് ഒന്നിപ്പിക്കാനും ആഗ്രഹിച്ചു. അതിനാല്‍ അദ്ദേഹം യുവ ശിഷിറിനോടു ചോദിച്ചു: ''നിങ്ങള്‍ക്ക് എനിക്ക് ഒരു കാര്യം ചെയ്യാമോ?

സുഹൃത്തുക്കളെ,
ഇന്ന്, ഓരോ ഇന്ത്യക്കാരനും ഹൃദയത്തില്‍ കൈവെച്ച് നേതാജി സുഭാസിനെ അറിയണം. അപ്പോള്‍ വീണ്ടും ആ ചോദ്യം കേള്‍ക്കും - 'നിങ്ങള്‍ക്ക് എനിക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയുമോ?' ഈ ജോലി, ഈ ലക്ഷ്യം ഇന്ന് ഇന്ത്യയെ സ്വാശ്രയമാക്കുന്നു. രാജ്യത്തെ ഓരോ വ്യക്തിയും പ്രദേശവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. നേതാജി പറഞ്ഞു, ?????, ????? ??? ??????? ????? ???? ??????? ????. ?????? ?????? ??? ????????? ????? ????? ???? ?? ?????? ???????. അതായത്, ധൈര്യത്തോടെയും വീരോചിതമായും ഭരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ലക്ഷ്യവും ശക്തിയും നമുക്ക് ഉണ്ടായിരിക്കണം. ഇന്ന്, നമുക്ക് ലക്ഷ്യവും ശക്തിയും ഉണ്ട്. നമ്മുടെ കഴിവും ദൃഢനിശ്ചയവും വഴി ആത്മനിര്‍ഭര്‍ ഭാരത് എന്ന നമ്മുടെ ലക്ഷ്യം നിറവേറ്റും. നേതാജി പറഞ്ഞു: ''?????? ????? ???? ????? ???? ???? - ?????? ??????, ?????? ?????? ???? അതായത്, ''ഇന്ന്, നമ്മുടെ ഇന്ത്യക്ക് നിലനില്‍ക്കാനും മുന്നോട്ട് പോകാനുമുള്ള ഒരേയൊരു ആഗ്രഹമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.'' നമുക്കും അതേ ലക്ഷ്യമാണ് ഉള്ളത്. നിങ്ങളുടെ രക്തം വിയര്‍പ്പാക്കി് ഞങ്ങള്‍ രാജ്യത്തിനായി ജീവിക്കുകയും രാജ്യത്തെ ഞങ്ങളുടെ ഉത്സാഹത്തോടും പുതുമകളോടും കൂടി സ്വാശ്രയമാക്കുകയും ചെയ്യുന്നു. ''????? ?????? ??? ???? ???? ??????? ?????? ??? ???? ?? ??' അതായത് ''നിങ്ങള്‍ക്കു നിങ്ങളോടു തന്നെ ആത്മാര്‍ഥതയുണ്ടെങ്കില്‍ നിങ്ങള്‍ക്കു ലോകത്തോട് തെറ്റു ചെയ്യാന്‍ കഴിയില്ല'' എന്ന് നേതാജി പറയാറുണ്ടായിരുന്നു. നാം ലോകത്തിനായി ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കേണ്ടതുണ്ട്, നിലവാരം കുറഞ്ഞതൊന്നുമല്ല, അത് സീറോ ഡിഫെക്റ്റ്- സീറോ ഇഫക്റ്റ് ഉല്‍പ്പന്നങ്ങളായിരിക്കണം. നേതാജി നമ്മോടു പറഞ്ഞു: ''??????? ??????? ???????? ???? ??? ????? ?????? ?????? ???? ???? ?????? ?? ????? ?? ??????????? ??????? ???? ????? i.e. ???? '' അതായത്, ''ഒരു സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നത്തില്‍ ഒരിക്കലും ആത്മവിശ്വാസം നഷ്ടപ്പെടരുത്. ഇന്ത്യയെ ബന്ധിക്കാന്‍ ലോകത്തില്‍ ഒരു ശക്തിക്കും കഴിയില്ല. ' 130 കോടി നാട്ടുകാര്‍ അവരുടെ ഇന്ത്യയെ ഒരു സ്വാശ്രയ ഇന്ത്യയാക്കുന്നതില്‍ നിന്ന് തടയാന്‍ കഴിയുന്ന ഒരു ശക്തി ലോകത്ത് ഇല്ല.
സുഹൃത്തുക്കളെ,
രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി ദാരിദ്ര്യം, നിരക്ഷരത, രോഗം എന്നിവ നേതാജി സുഭാഷ് ചന്ദ്രബോസ് കണക്കാക്കി. അദ്ദേഹം പറയാറുണ്ടായിരുന്നു, '?????? ????, ????????,, ????????? ???????? ?? ??????? ??????, ???? ?????? ??????? ?????-?????? ???? '' അതായത്,'' നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം ദാരിദ്ര്യം, നിരക്ഷരത, രോഗം, ശാസ്ത്രീയ ഉല്‍പാദനത്തിന്റെ അഭാവം എന്നിവയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, സമൂഹം ഒന്നിച്ച്, സമഗ്രമായ ശ്രമങ്ങള്‍ നടത്തണം.' രാജ്യത്തെ ദുരിതമനുഭവിക്കുന്നവര്‍, ചൂഷണം ചെയ്യപ്പെടുന്നവര്‍, നിരാലംബരായവര്‍, കൃഷിക്കാര്‍, സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കാന്‍ രാജ്യം കഠിനമായ ശ്രമങ്ങള്‍ നടത്തുന്നതില്‍ ഞാന്‍ സംതൃപ്തനാണ്. ഇന്ന്, ഓരോ പാവപ്പെട്ട വ്യക്തിക്കും സൗജന്യ ചികിത്സ ലഭിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വിത്തുകള്‍ മുതല്‍ ചന്തകള്‍ വരെയുള്ള ആധുനിക സൗകര്യങ്ങള്‍ നല്‍കുന്നു. കൃഷിക്കായുള്ള അവരുടെ ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഓരോ യുവാവിനും ആധുനികവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് രാജ്യത്തെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നു. എയിംസ്, ഐഐടി, ഐഐഎം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം ആരംഭിച്ചു. ഇന്ന്, 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്കനുസൃതമായി രാജ്യം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയവും നടപ്പാക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ കാണുമ്പോള്‍, രൂപപ്പെടുന്നതു കാണുമ്പോള്‍ നേതാജിക്ക് എന്തു തോന്നുമായിരിക്കും എന്നു ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും ആധുനിക സാങ്കേതികവിദ്യകളില്‍ തന്റെ രാജ്യം സ്വാശ്രയമാകുന്നത് കാണുമ്പോള്‍ അദ്ദേഹത്തിന് എന്തു തോന്നും? ലോകമെമ്പാടും വിദ്യാഭ്യാസത്തിലും മെഡിക്കല്‍ മേഖലയിലുമുള്ള വന്‍കിട കമ്പനികളില്‍ ഇന്ത്യ അതിന്റെ പേരു രേഖപ്പെടുത്തുന്നതു കാണുമ്പോള്‍ അദ്ദേഹത്തിന് എന്തു തോന്നും? ഇന്ന്, റാഫേലിനെപ്പോലുള്ള ആധുനിക വിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പമുണ്ട്. കൂടാതെ തേജസ് പോലുള്ള ആധുനിക വിമാനങ്ങള്‍കൂടി ഇന്ത്യ നിര്‍മിക്കുകയും ചെയ്യുന്നു. തന്റെ രാജ്യത്തിന്റെ സൈന്യം ഇന്ന് വളരെ ശക്തമാണെന്നും അതിന് ആവശ്യമുള്ള ആധുനിക ആയുധങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അറിയുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ തോന്നും? ഇന്ത്യ ഇത്രയും വലിയ പകര്‍ച്ചവ്യാധിയുമായി പോരാടുന്നതും വാക്‌സിനുകള്‍ പോലുള്ള ആധുനിക ശാസ്ത്രീയ പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതും കാണുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ തോന്നും? മരുന്നുകള്‍ നല്‍കി ഇന്ത്യ ലോകത്തെ മറ്റ് രാജ്യങ്ങളെ സഹായിക്കുന്നത് കണ്ട് അദ്ദേഹത്തിന് എത്ര അഭിമാനമുണ്ടാകുമായിരുന്നു? നേതാജി നമ്മെ ഏതു രൂപത്തില്‍ കണ്ടാലും അവന്‍ നമുക്ക് അനുഗ്രഹങ്ങളും വാത്സല്യവും പകരുന്നു. എല്‍എസി മുതല്‍ എല്‍ഒസി വരെയുള്ള, അദ്ദേഹം സങ്കല്‍പ്പിച്ച ശക്തമായ ഇന്ത്യയെ ലോകം നിരീക്ഷിക്കുന്നു. ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്നിടത്തെല്ലാം ഇന്ത്യ ഇന്ന് ഉചിതമായ മറുപടി നല്‍കുന്നു.
സുഹൃത്തുക്കളെ,
നേതാജിയെക്കുറിച്ച് വളരെയധികം സംസാരിക്കാനുണ്ട്, അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ നിരവധി രാത്രികള്‍ വേണ്ടിവരും. നാമെല്ലാവരും, പ്രത്യേകിച്ച് യുവാക്കള്‍, നേതാജിയെപ്പോലുള്ള മികച്ച വ്യക്തികളുടെ ജീവിതത്തില്‍ നിന്ന് വളരെയധികം പഠിക്കുന്നു. എന്നാല്‍ എന്നെ വളരെയധികം ആകര്‍ഷിക്കുന്ന ഒരു കാര്യം കൂടിയുള്ളത് ഒരാളുടെ ലക്ഷ്യത്തിനായുള്ള അശ്രാന്ത പരിശ്രമമാണ്. ലോകമഹായുദ്ധസമയത്ത്, സഹരാജ്യങ്ങള്‍ തോല്‍വിയും കീഴടങ്ങലും നേരിടുമ്പോള്‍, നേതാജി അവരുടെ സഹപ്രവര്‍ത്തകരോട് പറഞ്ഞതിന്റെ സാരം മറ്റ് രാജ്യങ്ങള്‍ കീഴടങ്ങിയിരിക്കാം, പക്ഷേ നാം കീഴടങ്ങിയിട്ടില്ല എന്നായിരുന്നു. തന്റെ തീരുമാനങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതുല്യമായിരുന്നു. അദ്ദേഹം ഭഗവദ്ഗീതയെ തന്റെ കൂടെ കരുതുകയും അതില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്തു. ഒരു കാര്യത്തെക്കുറിച്ചു ബോധ്യപ്പെട്ടാല്‍, അത് നിറവേറ്റാന്‍ അദ്ദേഹം ഏതറ്റം വരെയും പോകും. ഒരു ആശയം വളരെ ലളിതമല്ലെങ്കിലും സാധാരണമല്ലെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പുതുമ കണ്ടെത്താന്‍ ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം നമ്മെ പഠിപ്പിച്ചു. നിങ്ങള്‍ എന്തിലെങ്കിലും വിശ്വസിക്കുന്നുവെങ്കില്‍, അത് ആരംഭിക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കണം. നിങ്ങള്‍ ഒഴുക്കിനെതിരെ നീന്തുകയാണെന്നു തോന്നിയേക്കാം. പക്ഷേ നിങ്ങളുടെ ലക്ഷ്യം പവിത്രമാണെങ്കില്‍, നിങ്ങള്‍ മടിക്കരുത്. നിങ്ങളുടെ ദൂരവ്യാപകമായ ലക്ഷ്യങ്ങള്‍ക്കായി നിങ്ങള്‍ സമര്‍പ്പിതരാണെങ്കില്‍ നിങ്ങള്‍ക്കു വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം കാണിച്ചുതന്നു.
സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ ഭാരതിന്റെ സ്വപ്നത്തിനൊപ്പം സോനാര്‍ ബംഗ്ലയുടെ ഏറ്റവും വലിയ പ്രചോദനം കൂടിയാണ് നേതാജി സുഭാഷ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തില്‍ നേതാജി വഹിച്ച പങ്കു തന്നെയാണ് ഇന്ന് ആത്മനിഭര്‍ ഭാരത് പ്രചാരണത്തില്‍ പശ്ചിമ ബംഗാളിന് വഹിക്കാനുള്ളത്. ആത്മനിഭര്‍ ഭാരത് പ്രചാരണത്തിന് നേതൃത്വം നല്‍കേണ്ടത് സ്വാശ്രയ ബംഗാളും സോനാര്‍ ബംഗ്ലയുമാണ്. ബംഗാള്‍ മുന്നോട്ട് വരണം; അതിന്റെ അഭിമാനവും രാജ്യത്തിന്റെ അഭിമാനവും വര്‍ദ്ധിപ്പിക്കുക. നേതാജിയെപ്പോലെ, നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ നാം പിന്‍വാങ്ങരുത്. നിങ്ങളുടെ പരിശ്രമങ്ങളിലും ദൃഢനിശ്ചയങ്ങളിലും നിങ്ങള്‍ എല്ലാവരും വിജയിക്കട്ടെ! ഈ പുണ്യ അവസരത്തില്‍, ഈ പുണ്യഭൂമിയില്‍ നിന്നുള്ള നിങ്ങളുടെ അനുഗ്രഹത്താല്‍ നേതാജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് മുന്നോട്ട് പോകാം. ഈ മനോഭാവത്തോടെ, എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ജയ് ഹിന്ദ്, ജയ് ഹിന്ദ്, ജയ് ഹിന്ദ്!
നിരവധി നന്ദി!

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
സേവനത്തിന്റെയും സമർപ്പണത്തിന്റെയും 20 വർഷങ്ങൾ നിർവ്വചിക്കുന്ന 20 ചിത്രങ്ങൾ
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Indian startups raise $10 billion in a quarter for the first time, report says

Media Coverage

Indian startups raise $10 billion in a quarter for the first time, report says
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to interact with CEOs and Experts of Global Oil and Gas Sector on 20th October
October 19, 2021
പങ്കിടുക
 
Comments

Prime Minister Shri Narendra Modi will interact with CEOs and Experts of Global Oil and Gas Sector on 20th October, 2021 at 6 PM via video conferencing. This is sixth such annual interaction which began in 2016 and marks the participation of global leaders in the oil and gas sector, who deliberate upon key issues of the sector and explore potential areas of collaboration and investment with India.

The broad theme of the upcoming interaction is promotion of clean growth and sustainability. The interaction will focus on areas like encouraging exploration and production in hydrocarbon sector in India, energy independence, gas based economy, emissions reduction – through clean and energy efficient solutions, green hydrogen economy, enhancement of biofuels production and waste to wealth creation. CEOs and Experts from leading multinational corporations and top international organizations will be participating in this exchange of ideas.

Union Minister of Petroleum and Natural Gas will be present on the occasion.