പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെയും സാന്നിധ്യത്തിൽ ലൈഡൻ യൂണിവേഴ്സിറ്റി ലൈബ്രറി,
പതിനൊന്നാം നൂറ്റാണ്ടിലെ ചോളകാല ചെമ്പ് ഫലകങ്ങൾ ഇന്ത്യാ ഗവൺമെന്റിന് കൈമാറി

21 വലിയ ഫലകങ്ങളും 3 ചെറിയ ഫലകങ്ങളും അടങ്ങുന്ന ചോള ചെപ്പുകൾ, പതിനൊന്നാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ പുറപ്പെടുവിച്ച രാജകീയ വിളംബരങ്ങളാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണത്തുള്ള ചൂളാമണിവർമ്മ വിഹാരം എന്ന ബുദ്ധവിഹാരത്തിന് ആനമംഗലം ഗ്രാമം ദാനമായി നൽകിയതിനെ സാധൂകരിക്കുന്നതാണ് ഈ വിളംബരങ്ങൾ. തമിഴിലും സംസ്കൃതത്തിലും എഴുതപ്പെട്ട ഗ്രന്ഥങ്ങളാണ് ഈ ചെപ്പുകളിൽ അടങ്ങിയിരിക്കുന്നത്.

ഈ ചോള ചെപ്പുകൾ തിരികെ ലഭിക്കുന്നത് അതീവ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്; കാരണം ഇവ വെറുമൊരു പുരാതന വസ്തു മാത്രമല്ല, ഭാരതത്തിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും വിലമതിക്കാനാവാത്ത ചരിത്രം കൂടിയാണ്. ഈ ചെപ്പുകൾ മാതൃരാജ്യത്തേക്ക് തിരിച്ചെത്തുന്നത് ഇന്ത്യൻ ജനതയ്ക്ക് വൈകാരികമായി ഏറെ പ്രിയപ്പെട്ടതാണ്.

A joyous moment for every Indian!
— Narendra Modi (@narendramodi) May 16, 2026
Chola Copper Plates dating back to the 11th Century will be repatriated to India from the Netherlands. Took part in the ceremony for the same in the presence of Prime Minister Rob Jetten.
The Chola Copper Plates are a set of 21 large plates… pic.twitter.com/Zwu0QFc2ZJ
இந்தியர் அனைவருக்கும் ஒரு மகிழ்ச்சிகரமான தருணம்!
— Narendra Modi (@narendramodi) May 16, 2026
11-ம் நூற்றாண்டைச் சேர்ந்த சோழர்கால செப்பேடுகள், நெதர்லாந்தில் இருந்து இந்தியாவிற்குத் திரும்பவும் கொண்டுவரப்பட இருக்கின்றன. இது தொடர்பான விழாவில் பிரதமர் ராப் ஜெட்டன் அவர்களுடன் இணைந்து பங்கேற்றேன்.
சோழர் கால செப்பேடுகள், 21… pic.twitter.com/af4NWacMwt


