പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 ജനുവരി 11, 12 തീയതികളില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കും.
പൈതൃക മന്ദിരങ്ങളുടെ സമര്‍പ്പണം
ജനുവരി 11 ന് പ്രധാനമന്ത്രി കൊല്‍ക്കത്തയിലെ നവീകരിച്ച നാല് പൈതൃക മന്ദിരങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഓള്‍ഡ് കറന്‍സി മന്ദിരം, ബെല്‍വെദേര്‍ ഹൗസ്, മെറ്റ്കാഫ് ഹൗസ്, വിക്‌ടോറിയ സ്മാരക ഹാള്‍ എന്നിവയാണ് ഈ മന്ദിരങ്ങള്‍. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ നാല് മന്ദിരങ്ങളിലേയും ഗ്യാലറികള്‍ പുതുക്കി പണിത് അവിടെ പുതിയ പ്രദര്‍ശന വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം സാംസ്‌കാരിക മന്ത്രാലയം രാജ്യത്തെ മെട്രോ നഗരങ്ങളിലുള്ള പ്രശസ്തമായ മന്ദിരങ്ങളുടെ ചുറ്റുവട്ടത്തെ സാംസ്‌കാരിക ഇടങ്ങള്‍ വികസിപ്പിച്ച് വരികയാണ്. ആദ്യ ഘട്ടത്തില്‍ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, അഹമ്മദബാദ്, വാരാണസി എന്നി നഗരങ്ങളാണ് ഈ പദ്ധതിക്ക് കീഴില്‍ ഏറ്റെടുത്തിട്ടുള്ളത്.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ 150-ാം ശതാബ്ദി ആഘോഷങ്ങള്‍
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ ബൃഹത്തായ 150-ാം ശതാബ്ദി ആഘോഷങ്ങളില്‍ പ്രധാനമന്ത്രി ജനുവരി 11, 12 തീയതികളില്‍ പങ്കെടുക്കും.
കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റില്‍ നിലവിലുള്ള ജീവനക്കാരുടെയും, വിരമിച്ചവരുടെയും പെന്‍ഷന്‍ നിധിയിലെ കമ്മി നികത്തുന്നതിനുള്ള അന്തിമ ഗഡുവായ 501 കോടി രൂപയുടെ ചെക്ക് ശ്രീ. നരേന്ദ്ര മോദി കൈമാറും.

പോര്‍ട്ട് ട്രസ്റ്റിലെ രണ്ട് പ്രായമേറിയ പെന്‍ഷണര്‍മാരായ, 105 വയസ്സ് പ്രായമുള്ള ശ്രീ. നാഗിനാ ഭഗത്തിനെയും, 100 വയസ്സ് പ്രായമുള്ള ശ്രീ. നരേഷ് ചന്ദ്ര ചക്രവര്‍ത്തിയെയും ചടങ്ങില്‍ പ്രധാനമന്ത്രി ആദരിക്കും.
തുറമുഖ ഗീതത്തിന്റെ പ്രകാശനവും പ്രധാനമന്ത്രി ചടങ്ങില്‍ നിര്‍വ്വഹിക്കും.

ആദ്യകാല പോര്‍ട്ട് ജട്ടികളുടെ സ്ഥലത്ത് 150 വര്‍ഷത്തെ സ്മരിച്ച് കൊണ്ടുള്ള ഫലകവും ശ്രീ. മോദി അനാഛാദനം ചെയ്യും.

നേതാജി സുഭാഷ് ഡ്രൈ ഡോക്കിലെ കൊച്ചിന്‍ കൊല്‍ക്കത്ത ഷിപ്പ് യൂണിറ്റിന്റെ മെച്ചപ്പെടുത്തിയ കപ്പല്‍ അറ്റക്കുറ്റപ്പണി കേന്ദ്രത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.

ചരക്ക് നീക്കം സുഗമമാക്കുന്നതിനും കപ്പലുകള്‍ക്ക് കാലതാമസം കൂടാതെ തുറമുഖം വിടുന്നതിനും സഹായിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള റെയില്‍വെ അടിസ്ഥാന സൗകര്യവും ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
പോര്‍ട്ട് ട്രസ്റ്റിലെ ഹാല്‍ദിയ ഡോക്ക് സമുച്ചയത്തിലെ മൂന്നാം നമ്പര്‍ ബര്‍ത്തിന്റെ യന്ത്രവല്‍ക്കരത്തിനും, നദീപരിസരത്തുള്ള ഒരു പ്രദേശത്തിന്റെ വികസനത്തിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.

സുന്ദര്‍ബന്‍സിലെ 200 ആദിവാസി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കൗശല്‍ വികാസ് കേന്ദ്രയുടെയും, പ്രീതിലത ഛത്രി ആവാസിന്റെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമത്തിന് കീഴിലുള്ള ഗോസാബയിലെ പൂര്‍വ്വാഞ്ചല്‍ കല്യാണ്‍ ആശ്രമവുമായി സഹകരിച്ചാണ് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ഈ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്.

 

 

 

 

 

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
'Foreign investment in India at historic high, streak to continue': Piyush Goyal

Media Coverage

'Foreign investment in India at historic high, streak to continue': Piyush Goyal
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 ജൂലൈ 25
July 25, 2021
പങ്കിടുക
 
Comments

PM Narendra Modi’s Mann Ki Baat strikes a chord with the nation

India is on the move and growing everyday under the leadership of Modi Govt