ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചതിന് പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ട്രംപുമായി സംസാരിച്ചു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറച്ചുകൊണ്ടുള്ള അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി ശ്രീ മോദി പ്രസിഡന്റ് ട്രംപിന് നന്ദി അറിയിച്ചു. 

വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അത് നമ്മുടെ ജനങ്ങൾക്ക് ഗുണകരമാകുമെന്നും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള നിരവധി അവസരങ്ങൾ തുറന്നുനൽകുമെന്നും ശ്രീ മോദി പറഞ്ഞു. 

"ലോകസമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം സുപ്രധാനമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു," ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു: 

"ഇന്ന് എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ തീരുവ ഇപ്പോൾ 18 ശതമാനമായി കുറച്ചതിൽ അതിയായ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങൾക്ക് വേണ്ടി പ്രസിഡന്റ് ട്രംപിന് വളരെയധികം നന്ദി അറിയിക്കുന്നു.

വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അത് നമ്മുടെ ജനങ്ങൾക്ക് ഗുണകരമാകുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിന് നിരവധി അവസരങ്ങൾ തുറന്നുനൽകുകയും ചെയ്യുന്നു.

ലോകസമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം സുപ്രധാനമാണ്. സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഇന്ത്യ പൂർണ്ണ പിന്തുണ നൽകുന്നു.

നമ്മുടെ പങ്കാളിത്തത്തെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." 

@POTUS 

@realDonaldTrump

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report

Media Coverage

EU Firms Generate 186 Billion Euros In India, Support 6 Million Jobs: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 8
May 08, 2026

Nari Shakti to National Security: One Vision, a Thousand Victories Under PM Modi