പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്തു. ഇരു നേതാക്കളും വിവിധ വിഷയങ്ങളിൽ ഫലപ്രദമായ ചർച്ചകൾ നടത്തി. ഇന്ത്യ-യുഎഇ സൗഹൃദം വർധിപ്പിക്കാനുള്ള ഷെയ്ഖ് ഖാലിദിൻ്റെ താല്പര്യത്തെ ശ്രീ മോദി പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വാഗതം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തോടുള്ള അദ്ദേഹത്തിൻ്റെ അതീവ താൽപ്പര്യം വ്യക്തമായി ദൃശ്യമാണ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചത് ആഹ്ലാദകരമായിരുന്നു. വിവിധ വിഷയങ്ങളിൽ ഞങ്ങൾ ഫലപ്രദമായ ചർച്ചകൾ നടത്തി. ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തോടുള്ള അദ്ദേഹത്തിൻ്റെ അതീവ താൽപ്പര്യം വ്യക്തമായി കാണാം.
It was a delight to welcome HH Sheikh Khaled bin Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi. We had fruitful talks on a wide range of issues. His passion towards strong India-UAE friendship is clearly visible. pic.twitter.com/yoLENhjGWd
— Narendra Modi (@narendramodi) September 9, 2024