പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണുമായി ടെലിഫോണിൽ സംസാരിച്ചു.
വ്യാപാരം, നിക്ഷേപം, നവീകരണം, ഊർജ്ജം, ജല മാനേജ്മെന്റ്, ഭക്ഷ്യ സംസ്കരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഡെൻമാർക്ക് തന്ത്രപരമായ ഹരിത പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
യൂറോപ്യൻ യൂണിയൻ കൗൺസിലിലെ ഡെൻമാർക്കിന്റെ നിലവിലുള്ള ആധ്യക്ഷത്തിന്റെയും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗത്വത്തിന്റെയും വിജയത്തിന് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു.
മേഖലയിലെയും, ആഗോള പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും, സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.
പരസ്പരം പ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും, 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ വിജയത്തിനും ഡെൻമാർക്കിന്റെ ശക്തമായ പിന്തുണ പ്രധാനമന്ത്രി ഫ്രെഡറിക്സൺ ആവർത്തിച്ച് ഉറപ്പിച്ചു.
Had a very good conversation with Prime Minister Mette Frederiksen of Denmark today. We reaffirmed our strong commitment to strengthening our Green Strategic Partnership and to an early conclusion of the India-EU Free Trade Agreement. Conveyed best wishes for Denmark’s Presidency…
— Narendra Modi (@narendramodi) September 16, 2025


