പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തായ്‌ലന്‍ഡ് പ്രധാനമന്ത്രി ജന(റിട്ട) പ്രായുത് ചാന്‍-ഒ-ചായുമായി 2019 നവംബര്‍ 3ന് 35-ാമത് ആസിയാന്‍ ഉച്ചകോടിയുടെയും, 14-ാമത് പൂര്‍വ്വേഷ്യന്‍ ഉച്ചകോടിയുടെയും 16-ാമത് ഇന്ത്യ-ആസിയാന്‍ ഉച്ചകോടിയുടെ ഇടയ്ക്ക് കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി അവലോകനംചെയ്യുകയും നിരന്തരമുള്ള ഉന്നതതല യോഗങ്ങളും എല്ലാതലത്തിലുമുള്ള വിനിമയങ്ങളും ബന്ധത്തില്‍ ഒരു ഗുണപരമായ ചലനാത്മകതയുണ്ടാക്കിയതായി ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിരോധത്തിന്റെയൂം സുരക്ഷയുടെയും മേഖലയിലെ ബന്ധപ്പെടല്‍ വര്‍ദ്ധിപ്പിച്ചത് ചൂണ്ടിക്കാട്ടികൊണ്ട് പ്രതിരോധ വ്യവസായമേഖലയില്‍ സഹകരണത്തിനുള്ള അവസരങ്ങള്‍ ആരായാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഉഭയകക്ഷി വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായ 20% വളര്‍ച്ചയെ സ്വാഗതം ചെയ്തുകൊണ്ട് വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെയും സാദ്ധ്യതകളെയും കുറിച്ച് ചര്‍ച്ചചെയ്യാന്‍ വ്യാപാര ഉദ്യോസ്ഥരെ ചുമതലപ്പെടുത്തുന്നതിന് ഇരു നേതാക്കളും സമ്മതിച്ചു.

ഭൗതിക ഡിജിറ്റല്‍ ബന്ധിപ്പിക്കല്‍ഉള്‍പ്പെടെ രണ്ടു രാജ്യങ്ങളും തമ്മലുള്ള ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും പ്രധാനമന്ത്രിമാര്‍ ചര്‍ച്ചചെയ്തു. ഇരുനേതാക്കളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കല്‍ വളരുന്നതിനെയും ബാംങ്കോക്കില്‍ നിന്ന് ഗോഹട്ടിയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിച്ചതിനെയും തായ്‌ലന്‍ഡിലെ റോണോണ്‍ തുറമുഖവും ഇന്ത്യയില്‍ കൊല്‍ക്കത്തയിലേയും ചെന്നൈയിലേയും വിശാഖപട്ടണത്തിലേയും തുറമുഖങ്ങളും തമ്മിലുള്ള സഹകരണത്തിന് വേണ്ട കരാറുകള്‍ക്ക് അന്തിമരൂപം നല്‍കിയതിനെയും രണ്ടു രാജ്യങ്ങളും സ്വാഗതം ചെയ്തു.

പരസ്പര താല്‍പര്യമുള്ള പ്രാദേശികവും ബഹുതലവുമായ പ്രശ്‌നങ്ങളിലുള്ള തങ്ങളുടെ വീക്ഷണങ്ങളും നേതാക്കള്‍ പങ്കുവച്ചു. ആസിയാനുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ സംബന്ധിക്കുന്നതിന് ക്ഷണിച്ചതിന് തായ് പ്രധാനമന്ത്രിക്ക് പ്രധാനമന്ത്രി മോദി നന്ദി അറിയിക്കുകും ആസിയാന്റെ അദ്ധ്യക്ഷന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ-ആസിയാന്‍ തന്ത്രപരമായ പങ്കാളിത്തത്തിനും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി ഏകോപന രാജ്യം എന്ന നിലയില്‍ തായ്‌ലന്‍ഡ് നല്‍കിയ സംഭാവനകളെ അദ്ദേഹം സകാരാത്മകമായി വിലയിരുത്തി.

ചരിത്രപരവും സാംസ്‌ക്കാരികവുമായ ബന്ധങ്ങളുള്ള വളരെ അടുത്ത സമുദ്ര അയല്‍പക്കക്കാരാണ് ഇന്ത്യയും തായ്‌ലന്‍ഡും. ഇന്നത്തെ സമകാലിക സാഹചര്യത്തില്‍ ഇന്ത്യയുടെ ‘ പൂര്‍വ പ്രവര്‍ത്തന നയം’ തായ്‌ലന്‍ഡിന്റെ ‘ പടിഞ്ഞാറേയ്ക്ക് നോക്കുക’ നയത്തിന് പരമപൂരകമാണ്, ഇത് ബന്ധം കൂടുതല്‍ ആഴത്തിലുള്ളതും കരുത്തുള്ളതും ബഹുമുഖവുമാക്കി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
MSME exports touch Rs 9.52 lakh crore in April–September FY26: Govt tells Parliament

Media Coverage

MSME exports touch Rs 9.52 lakh crore in April–September FY26: Govt tells Parliament
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 21
December 21, 2025

Assam Rising, Bharat Shining: PM Modi’s Vision Unlocks North East’s Golden Era