75-ാം ജന്മദിനത്തിൽ ഫോണിൽ വിളിച്ച് ഊഷ്മളമായ ആശംസകൾ നേർന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി അറിയിച്ചു."താങ്കളെപ്പോലെ, ഇന്ത്യയും -യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള താങ്കളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു", ശ്രീ മോദി പറഞ്ഞു.
എക്സ്-ൽ ഇന്നിട്ട കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചു :
"എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി , എന്റെ 75-ാം ജന്മദിനത്തിൽ താങ്കളുടെ ഫോൺ കോളിനും ഊഷ്മളമായ ആശംസകൾക്കും നന്ദി അറിയിക്കുന്നു .താങ്കളെപ്പോലെ, ഇന്ത്യയും -യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഞാനും പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഉക്രെയ്ൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായുള്ള താങ്കളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു."
@POTUS
@realDonaldTrump
Thank you, my friend, President Trump, for your phone call and warm greetings on my 75th birthday. Like you, I am also fully committed to taking the India-US Comprehensive and Global Partnership to new heights. We support your initiatives towards a peaceful resolution of the…
— Narendra Modi (@narendramodi) September 16, 2025


